കൊച്ചി : മണി ട്രാന്‍സ്‌ഫര്‍ രംഗത്തെ അതികായരായ
വെസ്റ്റേണ്‍ യൂണിയന്‍ 75 ലക്ഷം രൂപ വില മതിക്കുന്ന 14,534 സമ്മാനങ്ങള്‍
ഒരുക്കിക്കൊണ്ട് ഇത്തവണത്തെ ഇൗ ദുല്‍ ഫിത്തര്‍ അവിസ്‌മരണീയമാക്കുന്നു. റംസാന്‍
മാസത്തില്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി പണം സ്വീകരിക്കുന്ന കേരളമടക്കം 12
സംസ്ഥാനങ്ങളിലെ ഇടപാടുകാരില്‍ നിന്നാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുകയെന്ന്
വെസ്റ്റേണ്‍ യൂണിയന്‍ ഇന്ത്യ മാനേജിങ് ഡയരക്‌റ്ററും റീജിയണല്‍ വൈസ് പ്രസിഡന്റുമായ
കിരണ്‍ ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചാബ്, യുപി, ബീഹാര്‍,
രാജസ്ഥാന്‍, ഹര്യാന, ഡല്‍ഹി, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്‌ട്ര,
ചാണ്‍ഡീഗഡ് എന്നിവയാണ് ഇതര സംസ്ഥാനങ്ങള്‍. ജൂലൈ 28 വരെയുള്ള
മണിട്രാന്‍സ്‌ഫറുകളാണ് സമ്മാനങ്ങള്‍ക്കായി പരിഗണിക്കപ്പെടുക.
5 ലക്ഷം
രൂപയാണ് മെഗാ സമ്മാനം. ഇത് ഒരു ഭാഗ്യവാനാണ് ലഭിക്കുക. ഒരു ലക്ഷം രൂപ വീതം
മൂന്ന് പേര്‍ക്ക് ലഭിക്കും. 10 എല്‍ഇഡി ടെലിവിഷന്‍ സെറ്റുകള്‍, 20
റഫ്രിജറേറ്ററുകള്‍, 500 മൊബൈല്‍ ഫോണുകള്‍, ആയിരത്തോളം ട്രാവല്‍ ബാഗുകള്‍, 150 രൂപ
മുതല്‍ 300 രൂപ വരെ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് എന്നിവയാണ് ഇതര
സമ്മാനങ്ങള്‍.
പ്രവാസികള്‍ കുടുംബങ്ങളിലേക്ക് വലിയ തോതില്‍ പണമയക്കുന്ന
സമയമാണ് പരിശുദ്ധ റംസാന്‍ മാസം. പെരുന്നാള്‍ ഗംഭീരമാക്കുകയാണ് ലക്ഷ്യം. ഈ പണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും കുടുംബത്തിന്റെ പൊതുവായ ശാക്തീകരണത്തിനും
സമ്പാദ്യത്തിനുമായി വിനിയോഗിക്കപ്പെടുന്നു.
വെസ്റ്റേണ്‍ യൂണിയന്‍
ഇന്ത്യയിലേക്ക് മണി ട്രാന്‍ഫര്‍ ആരംഭിച്ചിട്ട് 20 വര്‍ഷം പിന്നിട്ടു. 2013-ല്‍
200-ലേറെ രാജ്യങ്ങളില്‍ നിന്ന് വെസ്റ്റേണ്‍ യൂണിയന്‍ ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളിലേക്ക് പണമെത്തിക്കുകയുണ്ടായി. നഗരത്തിലും ചെറുപട്ടണങ്ങളിലും
ഗ്രാമങ്ങളിലുമായി 1,12,000 - ത്തിലേറെ വെസ്റ്റേണ്‍ യൂണിയന്‍ ഏജന്റുമാര്‍
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കിരണ്‍ ഷെട്ടി പറഞ്ഞു. ആഗോള രംഗത്ത്
വിഗോ, ഓര്‍ലാന്റി വാലൂട്ട, പാഗോ ഫാസില്‍ എന്നീ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും
വെസ്റ്റേണ്‍ യൂണിയന്റെ ഭാഗമാണ്. 200 രാജ്യങ്ങളിലായി അഞ്ച് ലക്ഷത്തിലേറെ
ഏജന്റുമാരുടെ ശൃംഖല വെസ്റ്റേണ്‍ യൂണിയന്‍ ഗ്രൂപ്പിനുണ്ട്. ഒരു ലക്ഷത്തോളം
എടിഎമ്മുകളും ഈ ശൃംഖലയുടെ ഭാഗമാണ്. വെസ്റ്റേണ്‍ യൂണിയന്‍ ഇതുവരെയായി 24.2 കോടി
പണമിടപാടുകള്‍ നടത്തിക്കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.westernunion.com
No comments:
Post a Comment