ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനോഹരമായ കരകൗശല - നെയ്‌ത്ത് ഉത്‌പന്നങ്ങളുടെ
വിപുലമായ ഒരു പ്രദര്‍ശനവും വില്‍പനയും കൃഷ്‌ണ ഖാദി ഗ്രാമോദ്യോഗ് സംസ്ഥാന്‍, കൊച്ചിയില്‍ വീവ്‌സ് ഇന്ത്യ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്നു. പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യൂ സെന്ററില്‍ ജൂലൈ 8 ന് ആരംഭിച്ച പ്രദര്‍ശനം ജൂലൈ 13 വരെ ഉണ്ടായിരിക്കും. രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രദര്‍ശനം.
ആധുനിവത്‌കരണം മൂലം ഇന്ത്യന്‍ പരമ്പരാഗത കരകൗശലവിദ്യകള്‍ അന്യം നിന്നു പോകുന്ന സാഹചര്യത്തില്‍ മികച്ച കരകൗശലവിദഗ്‌ദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പ്രദര്‍ശന-വില്‍പന മേളയുടെ ലക്ഷ്യമെന്നു കെ കെ ജി എസ് സെക്രട്ടറി ശ്രീ സഞ്‌ജയ് കുമാര്‍ ഗുപ്‌ത അറിയിച്ചു. വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഇത്തരം മേളകള്‍ ഓരോ വര്‍ഷവും പതിനായിരത്തിലേറെ കരകൗശല ജോലിക്കാരുടെ കുടുംബങ്ങള്‍ക്ക് ഗുണകരമാകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശലജോലിക്കാര്‍ അവരുടെ കലാ - ശില്‌പ ഉത്‌പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കലംകാരി, മംഗള്‍ഗിരി ഡ്രസ് മെറ്റീരിയല്‍, ഉപ്പഡ, പോച്ചംപള്ളി സില്‍ക് സാരി, ഹുബ്ലി കോട്ടണ്‍ സാരി, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധര്‍മ്മാവരം സില്‍ക് സാരി തുടങ്ങിയവ പ്രദര്‍ശിപ്പിക്കപ്പെടും. ബീഹാറില്‍ നിന്നുള്ള തുസ്സാര്‍ & മത്‌കാ സില്‍ക് സാരി, ഭഗല്‍പുര്‍ സില്‍ക് ഡ്രെസ് മറ്റീരിയല്‍, ചുരിദാര്‍ സില്‍ക്, കോട്ടണ്‍ ഡ്രസ് മറ്റീരിയല്‍, ജമ്മു കശ്‌മീരില്‍ നിന്നുള്ള താബി സില്‍ക് സാരികള്‍, ചിനന്‍ സില്‍ക് സാരികള്‍, പഷ്‌മിനാ ഷാളുകള്‍, രാജസ്ഥാനില്‍ നിന്നുള്ള ബന്ധനി സില്‍ക് സാരികള്‍, ജയ്‌പുരി കുര്‍ത്തികള്‍, ഹോം ഫര്‍ണിഷിംഗുകള്‍, ഡിസൈനര്‍ സ്യൂട്ടുകള്‍, ബ്ലോക്ക്‌പ്രിന്റ് ഡ്രെസ് മറ്റീരിയല്‍, ഹാന്‍ഡ് ബ്ലോക്ക് പ്രിന്റ് ബെഡ് ഷീറ്റുകള്‍, മീനാകരി ജ്വല്ലറി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബനാറസി സില്‍ക് സാരി, ബ്രോക്കറ്റ് ഡ്രെസ് മറ്റീരിയല്‍, ലാഖ്‌നവി ചികെന്‍, ജാംദാനി & ജാമവര്‍ സില്‍ക് സാരികള്‍, മധ്യപ്രദേശില്‍ നിന്നുള്ള മഹേശ്വരി & ചന്ദേരി കോട്ടണ്‍ സില്‍ക് സാരികളും, ഛത്തീസ്‌ഗഡില്‍ നിന്നുള്ള കോസാ സില്‍ക് സാരികള്‍, ഗ്‌ചിച്ച സില്‍ക് സാരികള്‍, ബ്ലോക്ക് പ്രിന്റഡ് സില്‍ക് സാരികള്‍, കര്‍ണാടകയില്‍ നിന്നുള്ള ബാംഗ്ലൂര്‍ സില്‍ക്, മൈസൂര്‍ സില്‍ക്, ഹുബ്ലി കോട്ടണ്‍, സില്‍ക് സാരികള്‍, സ്യൂട്ടുകള്‍, മുംബൈയില്‍ നിന്നുള്ള ഡിസൈനര്‍ കുര്‍ത്തികള്‍, ഹോം ഫര്‍ണിഷിംഗുകള്‍, ഗുജറാത്തില്‍ നിന്നുള്ള പട്ടോലാ സില്‍ക് സാരികള്‍, ഗുജ്‌റാത്തി മിറര്‍ വര്‍ക് & ഡിസൈനര്‍ കുര്‍ത്തി, പ.ബംഗാളില്‍ നിന്നുള്ള ശാന്തിനികേതന്‍ കാന്ത സില്‍ക് സാരികള്‍, പഷ്‌മിനാ സാരികള്‍, നീംസാരി സാരികള്‍, പ്രിന്റഡ് സില്‍ക് സാരികള്‍, ലേഡീസ് ലെതര്‍ ബാഗുകള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ ഉത്‌പന്നങ്ങളുടെ വിപുലമായ നിര പ്രദര്‍ശനത്തിനും വില്‍പനയ്‌ക്കുമായി മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്.
No comments:
Post a Comment