കൊച്ചി : സ്‌പോര്‍ട്‌സിനോട് ആഭിമുഖ്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂസിലാന്‍ഡില്‍, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനത്തിനുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂസിലാന്‍ഡ് ടെറിറ്ററി
വിദ്യാഭ്യാസം, സ്‌കില്‍സ്, തൊഴില്‍ വകുപ്പു മന്ത്രി സ്റ്റീവന്‍ ജോയ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
ന്യൂസിലാന്‍ഡ് ഗവണ്‍മെന്റിന്റെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ ഏജന്‍സിയായ എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡ്, ന്യൂസിലാന്‍ഡ് സര്‍വകലാശാല, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ 2015 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്‌പോര്‍ട്‌സ്, എക്‌സര്‍സൈസ് സയന്‍സ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രോഗ്രാം എന്നിവയായിരിക്കണം വിഷയങ്ങള്‍. ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ള മേഖലകൂടിയാണ് കായികരംഗം.
ന്യൂസിലാന്‍ഡില്‍ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യവര്‍ഷത്തെ ട്യൂഷന്‍ഫീസ് സ്‌കോളര്‍ഷിപ്പായി ലഭിക്കും. പ്രസ്‌തുത വര്‍ഷം തന്നെ 15,000 ന്യൂസിലാന്‍ഡ് ഡോളറിന്റെ മറ്റൊരു സ്‌കോളര്‍ഷിപ്പും ഉണ്ട്.
ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രാലയം, എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ന്യൂസിലാന്‍ഡ് ഇന്ത്യ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് പരിപാടി നടപ്പാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍http://www.enz.govt.nz/our-services/scholarships/new-zealand-india-sports-scholarships എന്ന സൈറ്റില്‍ ലഭ്യമാണ്.
ഇന്ത്യയിലെ ന്യൂസിലാന്‍ഡ് ഹൈക്കമ്മീഷണര്‍ ഗ്രഹാം മോര്‍ട്ടനും മുന്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ക്യാപ്‌റ്റനും ചെന്നൈ സൂപ്പര്‍കിംഗ്‌സ് കോച്ചുമായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ന്യൂസിലാന്‍ഡിലേക്ക് സ്വാഗതം ചെയ്‌തു.
ന്യൂസിലാന്‍ഡിനെ സംബന്ധിച്ചിടത്തോളം 2015 സുപ്രധാനമാണെന്ന് അവര്‍ പറഞ്ഞു. ഐസിസി ലോകകപ്പ് ക്രിക്കറ്റും ഫിഫ അണ്ടര്‍ 20 ലോകകപ്പും
ന്യൂസിലാന്‍ഡിലാണ് അരങ്ങേറുക.
No comments:
Post a Comment