Friday, July 11, 2014

മേര ഗോള്‍ഡ്‌ പ്ലാനുമായി ശില്‍പ ഷെട്ടിയുടെ സത്യുഗ്‌ ഗോള്‍ഡ്‌



കാര്‍വി കമ്പ്യൂട്ടര്‍ ഷെയര്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.ഗണേഷ്‌, സത്യുഗ്‌ ഗോള്‍ഡ്‌ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഹേമന്ദ്‌ വസ്‌താനി, സത്യുഗ്‌ ഗോള്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രാജ്‌ കുന്ദ്ര, സത്യുഗ്‌ ഗോള്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ഷില്‍പ്പ ഷെട്ടി കുന്ദ്ര, സത്യുഗ്‌ ഗോള്‍ഡ്‌ ചീഫ്‌ ഓപറേറ്റിംഗ്‌ ഓഫീസര്‍ സമീര്‍ പാട്ടീല്‍ എന്നിവര്‍ മേര ഗോള്‍ഡ്‌ പ്ലാന്‍ ഉദ്‌ഘാടന ചടങ്ങില്‍ 



കൊച്ചി : പ്രതിദിനം 50 രൂപ മുതല്‍ മുടക്കി സ്വര്‍ണം വാങ്ങാനാകുന്ന സത്യുഗ്‌ മേര ഗോള്‍ഡ്‌ പ്ലാനുമായി സത്യുഗ്‌ ഗോള്‍ഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌. സുരക്ഷിതമെന്നതിലുപരി ഐഡിബിഐയുടെ ട്രസ്റ്റി പിന്തുണയും ബ്രിങ്ക്‌സിന്റെ സൂക്ഷിപ്പും ഈ ഗോള്‍ഡ്‌ പ്ലാനിനുണ്ട്‌. ന്യായമായ നിരക്കുകളും സുതാര്യതയുമാണ്‌ മറ്റ്‌ പ്രത്യേകതകള്‍. കാര്‍വി കമ്പ്യൂട്ടേഴ്‌സാണ്‌ ബാക്ക്‌ ഓഫീസ്‌ പിന്തുണ നല്‍കുന്നത്‌.
സ്വര്‍ണം എക്കാലവും നമ്മുടെ സംസ്‌കാരത്തിന്റെ സുപ്രധാന ഘടകവും സുരക്ഷിത നിക്ഷേപവുമാണെന്ന്‌ ചെയര്‍പഴ്‌സണ്‍ ശില്‍പ ഷെട്ടി പറഞ്ഞു. എളുപ്പത്തില്‍ വിറ്റഴിക്കാവുന്ന ആസ്‌തിയെന്ന പ്രത്യേകതയും സ്വര്‍ണത്തിനുണ്ട്‌. ഇപ്പോള്‍ സത്യുഗിന്റെ മേര ഗോള്‍ഡ്‌ പ്ലാനിലൂടെ ന്യായമായ നിരക്കില്‍ എളുപ്പത്തിലും സുരക്ഷിതമായും സ്വര്‍ണം വാങ്ങാന്‍ അവസരമൊരുക്കുകയാ ണെന്ന്‌ ശില്‍പ ഷെട്ടി പറഞ്ഞു.
ശില്‍പ്പ ഷെട്ടിയുടെ സംരംഭമായ സത്യുഗ്‌ ഗോള്‍ഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അവതരിപ്പിക്കുന്ന പ്ലാനാണ്‌ സത്യുഗ്‌ മേര ഗോള്‍ഡ്‌ പ്ലാന്‍. ഗ്രാം കണക്കില്‍ സ്വര്‍ണം സമാഹരിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്‌തരാക്കുന്നതാണ്‌ ഈ പ്ലാന്‍. മാസം തോറും സ്വര്‍ണം ചെറിയ അളവുകളില്‍ ഈ പദ്ധതിയിലൂടെ സമാഹരിക്കാം. സ്വന്തം റിഫൈനറികളിലാണ്‌ സത്യുഗ്‌ സ്വര്‍ണം സംസ്‌കരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ന്യായമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക്‌ സ്വര്‍ണം എത്തും.
ബോളിവുഡ്‌ താരവും സംരംഭകയുമായ ശില്‍പ്പ ഷെട്ടി പ്രമോട്ട്‌ ചെയ്യുന്ന ഗോള്‍ഡ്‌ ബുള്യന്‍ ആന്റ്‌ ജ്യുവല്ലറി കമ്പനിയാണ്‌ സത്യുഗ്‌ ഗ്രൂപ്പ്‌. വിശ്വാസം, സത്യസന്ധത എന്നിവയുടെ പ്രതീകമായ താരമാണ്‌ ശില്‍പ്പ ഷെട്ടി. പ്രെഷ്യസ്‌ മെറ്റല്‍ റിഫൈനിങ്‌, അഫോഡബ്‌ള്‍ ഡിസൈനര്‍ ജ്യൂവല്ലറി, സത്യുഗ്‌ ഗോള്‍ഡ്‌ കോയിന്‍സ്‌, ഗോള്‍ഡ്‌ ബുള്യന്‍ എന്നീ രംഗങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ന്യൂ പനവേലിലെ കമ്പനിയുടെ ഓപ്‌താഗ്‌ റിഫൈനറിയില്‍ അത്യാധുനിക റിഫൈനറിയില്‍ പ്രതിമാസം 1.5 ടണ്ണിലേറെ സംസ്‌കരിക്കാനാകും. ഡിസൈനര്‍ 22 കാരറ്റ്‌ ഗോള്‍ഡ്‌, 18 കാരറ്റ്‌ ഡയമണ്ട്‌, സില്‍വര്‍, ഡയമണ്ട്‌ ജ്വല്ലറി എന്നിവ ശില്‍പ്പ ഷെട്ടി കുന്ദ്രയുടെ രൂപകല്‍പ്പനയില്‍ സത്യുഗ്‌ ഗോള്‍ഡ്‌ വിപണിയിലെത്തിക്കുന്നു. പുതിയ ശ്രേണികളുടെ രൂപകല്‍പ്പന നിര്‍വഹിക്കുന്നതും ശില്‍പ്പ ഷെട്ടിയാണ്‌. പ്രത്യേകമായി മിന്റ്‌ ചെയ്‌ത 24 കാരറ്റ്‌ 999 പരിശുദ്ധിയുള്ള സ്വര്‍ണനാണയങ്ങളും സത്യുഗ്‌ ഗോള്‍ഡില്‍ നിന്നും ഒരു ഗ്രാം, രണ്ട്‌ ഗ്രാം, അഞ്ച്‌ ഗ്രാം, പത്ത്‌ ഗ്രാം, ഇരുപത്‌ ഗ്രാം, അമ്പത്‌ ഗ്രാം തൂക്കങ്ങളില്‍ ലഭ്യമാണ്‌.
മേര ഗോള്‍ഡ്‌ പ്ലാന്‍ ഉദ്‌ഘാടന ചടങ്ങില്‍ സത്യുഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രാജ്‌കുന്ദ്ര, ഐഡിബിഐ വൈസ്‌ പ്രസിഡന്റ്‌ സുബ്രദ്‌ ഉദ്‌ഘാത, കാര്‍വി കമ്പ്യൂട്ടര്‍ ഷെയര്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.ഗണേഷ്‌
എന്നിവര്‍ പങ്കെടുത്തു.









No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...