Friday, July 11, 2014

മേര ഗോള്‍ഡ്‌ പ്ലാനുമായി ശില്‍പ ഷെട്ടിയുടെ സത്യുഗ്‌ ഗോള്‍ഡ്‌



കാര്‍വി കമ്പ്യൂട്ടര്‍ ഷെയര്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.ഗണേഷ്‌, സത്യുഗ്‌ ഗോള്‍ഡ്‌ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഹേമന്ദ്‌ വസ്‌താനി, സത്യുഗ്‌ ഗോള്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രാജ്‌ കുന്ദ്ര, സത്യുഗ്‌ ഗോള്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ ഷില്‍പ്പ ഷെട്ടി കുന്ദ്ര, സത്യുഗ്‌ ഗോള്‍ഡ്‌ ചീഫ്‌ ഓപറേറ്റിംഗ്‌ ഓഫീസര്‍ സമീര്‍ പാട്ടീല്‍ എന്നിവര്‍ മേര ഗോള്‍ഡ്‌ പ്ലാന്‍ ഉദ്‌ഘാടന ചടങ്ങില്‍ 



കൊച്ചി : പ്രതിദിനം 50 രൂപ മുതല്‍ മുടക്കി സ്വര്‍ണം വാങ്ങാനാകുന്ന സത്യുഗ്‌ മേര ഗോള്‍ഡ്‌ പ്ലാനുമായി സത്യുഗ്‌ ഗോള്‍ഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌. സുരക്ഷിതമെന്നതിലുപരി ഐഡിബിഐയുടെ ട്രസ്റ്റി പിന്തുണയും ബ്രിങ്ക്‌സിന്റെ സൂക്ഷിപ്പും ഈ ഗോള്‍ഡ്‌ പ്ലാനിനുണ്ട്‌. ന്യായമായ നിരക്കുകളും സുതാര്യതയുമാണ്‌ മറ്റ്‌ പ്രത്യേകതകള്‍. കാര്‍വി കമ്പ്യൂട്ടേഴ്‌സാണ്‌ ബാക്ക്‌ ഓഫീസ്‌ പിന്തുണ നല്‍കുന്നത്‌.
സ്വര്‍ണം എക്കാലവും നമ്മുടെ സംസ്‌കാരത്തിന്റെ സുപ്രധാന ഘടകവും സുരക്ഷിത നിക്ഷേപവുമാണെന്ന്‌ ചെയര്‍പഴ്‌സണ്‍ ശില്‍പ ഷെട്ടി പറഞ്ഞു. എളുപ്പത്തില്‍ വിറ്റഴിക്കാവുന്ന ആസ്‌തിയെന്ന പ്രത്യേകതയും സ്വര്‍ണത്തിനുണ്ട്‌. ഇപ്പോള്‍ സത്യുഗിന്റെ മേര ഗോള്‍ഡ്‌ പ്ലാനിലൂടെ ന്യായമായ നിരക്കില്‍ എളുപ്പത്തിലും സുരക്ഷിതമായും സ്വര്‍ണം വാങ്ങാന്‍ അവസരമൊരുക്കുകയാ ണെന്ന്‌ ശില്‍പ ഷെട്ടി പറഞ്ഞു.
ശില്‍പ്പ ഷെട്ടിയുടെ സംരംഭമായ സത്യുഗ്‌ ഗോള്‍ഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അവതരിപ്പിക്കുന്ന പ്ലാനാണ്‌ സത്യുഗ്‌ മേര ഗോള്‍ഡ്‌ പ്ലാന്‍. ഗ്രാം കണക്കില്‍ സ്വര്‍ണം സമാഹരിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്‌തരാക്കുന്നതാണ്‌ ഈ പ്ലാന്‍. മാസം തോറും സ്വര്‍ണം ചെറിയ അളവുകളില്‍ ഈ പദ്ധതിയിലൂടെ സമാഹരിക്കാം. സ്വന്തം റിഫൈനറികളിലാണ്‌ സത്യുഗ്‌ സ്വര്‍ണം സംസ്‌കരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ന്യായമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക്‌ സ്വര്‍ണം എത്തും.
ബോളിവുഡ്‌ താരവും സംരംഭകയുമായ ശില്‍പ്പ ഷെട്ടി പ്രമോട്ട്‌ ചെയ്യുന്ന ഗോള്‍ഡ്‌ ബുള്യന്‍ ആന്റ്‌ ജ്യുവല്ലറി കമ്പനിയാണ്‌ സത്യുഗ്‌ ഗ്രൂപ്പ്‌. വിശ്വാസം, സത്യസന്ധത എന്നിവയുടെ പ്രതീകമായ താരമാണ്‌ ശില്‍പ്പ ഷെട്ടി. പ്രെഷ്യസ്‌ മെറ്റല്‍ റിഫൈനിങ്‌, അഫോഡബ്‌ള്‍ ഡിസൈനര്‍ ജ്യൂവല്ലറി, സത്യുഗ്‌ ഗോള്‍ഡ്‌ കോയിന്‍സ്‌, ഗോള്‍ഡ്‌ ബുള്യന്‍ എന്നീ രംഗങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. ന്യൂ പനവേലിലെ കമ്പനിയുടെ ഓപ്‌താഗ്‌ റിഫൈനറിയില്‍ അത്യാധുനിക റിഫൈനറിയില്‍ പ്രതിമാസം 1.5 ടണ്ണിലേറെ സംസ്‌കരിക്കാനാകും. ഡിസൈനര്‍ 22 കാരറ്റ്‌ ഗോള്‍ഡ്‌, 18 കാരറ്റ്‌ ഡയമണ്ട്‌, സില്‍വര്‍, ഡയമണ്ട്‌ ജ്വല്ലറി എന്നിവ ശില്‍പ്പ ഷെട്ടി കുന്ദ്രയുടെ രൂപകല്‍പ്പനയില്‍ സത്യുഗ്‌ ഗോള്‍ഡ്‌ വിപണിയിലെത്തിക്കുന്നു. പുതിയ ശ്രേണികളുടെ രൂപകല്‍പ്പന നിര്‍വഹിക്കുന്നതും ശില്‍പ്പ ഷെട്ടിയാണ്‌. പ്രത്യേകമായി മിന്റ്‌ ചെയ്‌ത 24 കാരറ്റ്‌ 999 പരിശുദ്ധിയുള്ള സ്വര്‍ണനാണയങ്ങളും സത്യുഗ്‌ ഗോള്‍ഡില്‍ നിന്നും ഒരു ഗ്രാം, രണ്ട്‌ ഗ്രാം, അഞ്ച്‌ ഗ്രാം, പത്ത്‌ ഗ്രാം, ഇരുപത്‌ ഗ്രാം, അമ്പത്‌ ഗ്രാം തൂക്കങ്ങളില്‍ ലഭ്യമാണ്‌.
മേര ഗോള്‍ഡ്‌ പ്ലാന്‍ ഉദ്‌ഘാടന ചടങ്ങില്‍ സത്യുഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ രാജ്‌കുന്ദ്ര, ഐഡിബിഐ വൈസ്‌ പ്രസിഡന്റ്‌ സുബ്രദ്‌ ഉദ്‌ഘാത, കാര്‍വി കമ്പ്യൂട്ടര്‍ ഷെയര്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ വി.ഗണേഷ്‌
എന്നിവര്‍ പങ്കെടുത്തു.









മലബാര്‍ ഗോള്‍ഡില്‍ അസ്‌വയുടെ മണവാട്ടി ആഭരണ ശേഖരം







കൊച്ചി :
ധുനിക ഇന്ത്യന്‍ മണവാട്ടിമാര്‍ക്കായി, അസ്‌വയുടെ ബ്രൈഡല്‍ ശേഖരം വിപണിയില്‍ എത്തി. ജിപ്‌സി ബ്രൈഡ്‌, കണ്ടംപററി ബ്രൈഡ്‌,
ബ്രൈഡ്‌ ടുബി, എക്‌സോട്ടിക്‌ ബ്രൈഡ്‌, ട്രഡീഷണല്‍ ബ്രൈഡ്‌ എന്നീ നെക്‌ലസുകള്‍ അസ്‌വ സ്വര്‍ണാഭരണ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
70 ഗ്രാം മുതല്‍ 300 ഗ്രാം വരെ ഉള്ള ശ്രേണിയില്‍ അസ്‌വ ആഭരണങ്ങള്‍ ലഭ്യമാണ്‌. മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌ ലുലു സൂപ്പര്‍ മാര്‍ക്കറ്റ്‌, മലബാര്‍ ഗോള്‍ഡ്‌ എംജി റോഡ്‌, കല്യാണ്‍ ജ്വല്ലേഴ്‌സ്‌, വെങ്കിടേഷ നായിക്‌ ജ്വലറി എന്നിവിടങ്ങളില്‍ അസ്‌വ ആഭരണങ്ങള്‍ ലഭ്യമാണ്‌.
വീതി കൂടിയ നെക്‌ലസ്‌ ആണ്‌ ജിപ്‌സി ബ്രൈഡ്‌, ഭാരതത്തിന്റെയും പടിഞ്ഞാറിന്റേയും സങ്കലനം ആണ്‌ കണ്ടംപററി ബ്രൈഡ്‌.
വിവാഹപൂര്‍വ ചടങ്ങുകള്‍ക്ക്‌ അണിയാന്‍ ഉള്ളവയാണ്‌ ബ്രൈഡ്‌ ടുബി. തരുണ്‍ തഹിലിയാനിയുടെ ഭ്രമിപ്പിക്കുന്ന ഡിസൈന്‍ ആണ്‌ എക്‌സോട്ടിക്‌ ബ്രൈഡ്‌. ചുവപ്പിലും പിങ്കിലും പര്‍പ്പിളിലും ചാലിച്ചെടുത്ത എക്‌സോട്ടിക്‌ ബ്രൈഡിന്റെ രൂപകല്‍പന ഏതു മണവാട്ടിയേയും മോഹിപ്പിക്കും. ട്രഡീഷണല്‍ ബ്രൈഡ്‌ മറ്റൊരു വിസ്‌മയമാണ്‌.
വിവിധ രൂപത്തിലും ഭാവത്തിലും വര്‍ണങ്ങളിലും ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഏത്‌ ഇന്ത്യന്‍ അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനിവാര്യമാണ്‌.
ഒരു മണവാട്ടിക്ക്‌ പൂര്‍ണതയും വ്യക്തിത്വവും ലഭിക്കുന്നത്‌ അനുയോജ്യമായ ആഭരണങ്ങളിലൂടെയാണെന്ന്‌ അസ്‌വ നെക്‌ലസുകള്‍ വ്യക്തമാക്കുന്നു. 

കലാനികേതന്‍ എറണാകുളത്തും



കൊച്ചി
ദക്ഷിണേന്ത്യയില്‍ വനിതകള്‍ക്കു മാത്രമായുള്ള പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ കലാനികേതന്‍ എറണാകുളത്തും പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ സ്‌ത്രീ ഫാഷന്‍ സങ്കല്‍പ്പങ്ങളെ അപ്പാടെ മാറ്റിമറിക്കാന്‍ പോകുന്ന കലാനികേതന്‍ മാളിന്റെ ഉദ്‌ഘാടനം പ്രശസ്‌ത സിനിമാ താരങ്ങളായ അമല പോളും ലക്ഷ്‌മി റായിയും ചേര്‍ന്നു നിര്‍വഹിച്ചു.
ആന്ധ്രാപ്രദേശിലെ പ്രമുഖ നഗരങ്ങളിലും ബാംഗ്ലൂരിലും ചെന്നൈയിലും ശ്രദ്ധേയമായ സാന്നിധ്യമുറപ്പിച്ച കലാനികേതന്‍ എറണാകുളത്ത്‌ എംജി റോഡില്‍ ഷേണായീസ്‌ തീയേറ്ററിനു മുന്നില്‍ അഞ്ച്‌ നില കെട്ടിടത്തിലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. എറണാകുളത്തെ ഏറ്റവും വലിയ വനിതാ ഷോപ്പിംഗ്‌ മാളാണിത്‌. കലാനികേതന്‌ ദക്ഷിണേന്ത്യയില്‍ 60ഓളം ഷോറൂമുകളാണുള്ളത്‌.
വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ എക്‌സ്‌ക്ലൂസീവ്‌ ഫാഷന്‍ വസ്‌ത്ര ഷോപ്പിംഗ്‌ മാളില്‍ വിവാഹ വസ്‌ത്രങ്ങള്‍ മുതല പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ ഘാഗ്രകള്‍, കാഞ്ചീവരം പട്ട്‌ ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി സാരികള്‍, പൈത്താനീസ്‌, ഉപ്പുഡാസ്‌, ഗഡ്‌വാള്‍, പടോലാസ്‌,പ്യുവര്‍ സാരി കോട്ടാസ്‌, ബനാറാസ്‌ ,ഡ്രസ്‌ മെറ്റീരിയലുകള്‍ എന്നിവയടക്കും വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണ്‌ ഇവിടെയുള്ളത്‌.
പരമ്പരാഗതവും പാശ്ചാത്യവും സമകാലികവുമായ വ്‌സ്‌ത്രങ്ങളുടെയെല്ലാം കലവറയാണ്‌ കലാനികേതന്‍, വിവാഹത്തിനും മറ്റു ചടങ്ങുകള്‍കകും ആവശ്യമായ എല്ലാ വിധത്തിലുള്ള സെലക്‌ഷനും ഇവിടെയുണ്ട്‌. ചെറിയ കുട്ടികള്‍ക്കായി കിഡ്‌സ്‌ വെയര്‍ വിഭാഗവും ഇവിടെയുണ്ട്‌.

2014 ഫോര്‍ഡ്‌ ഫിയസ്റ്റ വിപണിയിലെത്തി



കൊച്ചി :
പ്രീമിയം സെഡാന്‌ പുതിയ നിര്‍വചനം നല്‍കിക്കൊണ്ട്‌ 2014 ഫോര്‍ഡ്‌ ഫിയസ്റ്റ, ഫോര്‍ഡ്‌ ഇന്ത്യ വിപണിയിലെത്തിച്ചു.
ആംബിയന്റ്‌, ട്രെന്‍ഡ്‌, ടൈറ്റാനിയം എന്നീ മൂന്ന്‌ ഇനങ്ങളില്‍ 2014 ഫോര്‍ഡ്‌ ഫിയസ്റ്റ ലഭ്യമാണ്‌. കൃത്യതയാര്‍ന്ന പ്രകടനം, സുഖദായകമായ ഡ്രൈവിങ്ങ്‌, ഒരു ലിറ്ററിന്‌ 25.01 കിലോമീറ്റര്‍ ലഭ്യമാക്കുന്ന ഇന്ധന ക്ഷമത എന്നീ പ്രത്യേകതകള്‍ 2014 ഫോര്‍ഡ്‌ ഫിയസ്റ്റയെ വ്യത്യസ്ഥമാക്കുന്നു. 1.5 എല്‍ ഡുറാടോര്‍ക്‌ ഡീസല്‍ എഞ്ചിനാണ്‌ മൂന്നിനം കാറുകളുടേയും ശക്തിസ്രോതസ്‌.
ആംബിയന്റ്‌ ഡീസലിന്റെ വില769,000 രൂപയാണ്‌. ട്രെന്‍ഡ്‌ ഡീസലിന്‌ 855,720 രൂപയും ടൈറ്റാനിയം ഡീസലിന്‌ 929,449 രൂപയുമാണ്‌ വില. ഇവയെല്ലാം ന്യൂഡല്‍ഹി എക്‌സ്‌ ഷോറൂം വിലയാണ്‌.
ഫോര്‍ഡ്‌ ഇന്ത്യയുടെ ഉല്‍പന്നശ്രേണിയില്‍ ഫിയസ്റ്റയ്‌ക്ക്‌ പ്രത്യേക സ്ഥാനമാണുള്ളതെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ പ്രസിഡന്റ്‌ നിഗല്‍ ഹാരീസ്‌ പറഞ്ഞു.
ഡ്രൈവിങ്ങ്‌ ഡൈനാമിക്‌സ്‌, ചാരുതയാര്‍ന്ന രൂപകല്‍പന, ഇന്‍-കാര്‍ സാങ്കേതികവിദ്യ എന്നിവയിലെല്ലാം പ്രീമിയം സെഡാന്‍ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചതിലേറെ 2014 ഫോര്‍ഡ്‌ ഫിയസ്റ്റയിലുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ന്യൂസിലാന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു


കൊച്ചി : സ്‌പോര്‍ട്‌സിനോട്‌ ആഭിമുഖ്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ന്യൂസിലാന്‍ഡില്‍, സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പഠനത്തിനുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു. ന്യൂസിലാന്‍ഡ്‌ ടെറിറ്ററി
വിദ്യാഭ്യാസം, സ്‌കില്‍സ്‌, തൊഴില്‍ വകുപ്പു മന്ത്രി സ്റ്റീവന്‍ ജോയ്‌സ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.
ന്യൂസിലാന്‍ഡ്‌ ഗവണ്‍മെന്റിന്റെ അന്താരാഷ്‌ട്ര വിദ്യാഭ്യാസ ഏജന്‍സിയായ എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡ്‌, ന്യൂസിലാന്‍ഡ്‌ സര്‍വകലാശാല, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി എന്നിവിടങ്ങളില്‍ 2015 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള സ്‌കോളര്‍ഷിപ്പിനാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌.
സ്‌പോര്‍ട്‌സ്‌, എക്‌സര്‍സൈസ്‌ സയന്‍സ്‌, സ്‌പോര്‍ട്‌സ്‌ മാനേജ്‌മെന്റ്‌ പ്രോഗ്രാം എന്നിവയായിരിക്കണം വിഷയങ്ങള്‍. ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ള മേഖലകൂടിയാണ്‌ കായികരംഗം.
ന്യൂസിലാന്‍ഡില്‍ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ആദ്യവര്‍ഷത്തെ ട്യൂഷന്‍ഫീസ്‌ സ്‌കോളര്‍ഷിപ്പായി ലഭിക്കും. പ്രസ്‌തുത വര്‍ഷം തന്നെ 15,000 ന്യൂസിലാന്‍ഡ്‌ ഡോളറിന്റെ മറ്റൊരു സ്‌കോളര്‍ഷിപ്പും ഉണ്ട്‌.
ന്യൂസിലാന്‍ഡ്‌ വിദേശകാര്യ മന്ത്രാലയം, എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡ്‌ എന്നിവയുടെ പങ്കാളിത്തത്തോടെയാണ്‌ ന്യൂസിലാന്‍ഡ്‌ ഇന്ത്യ സ്‌പോര്‍ട്‌സ്‌ സ്‌കോളര്‍ഷിപ്പ്‌ പരിപാടി നടപ്പാക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍http://www.enz.govt.nz/our-services/scholarships/new-zealand-india-sports-scholarships എന്ന സൈറ്റില്‍ ലഭ്യമാണ്‌.
ഇന്ത്യയിലെ ന്യൂസിലാന്‍ഡ്‌ ഹൈക്കമ്മീഷണര്‍ ഗ്രഹാം മോര്‍ട്ടനും മുന്‍ ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ക്യാപ്‌റ്റനും ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌ കോച്ചുമായ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ന്യൂസിലാന്‍ഡിലേക്ക്‌ സ്വാഗതം ചെയ്‌തു.
ന്യൂസിലാന്‍ഡിനെ സംബന്ധിച്ചിടത്തോളം 2015 സുപ്രധാനമാണെന്ന്‌ അവര്‍ പറഞ്ഞു. ഐസിസി ലോകകപ്പ്‌ ക്രിക്കറ്റും ഫിഫ അണ്ടര്‍ 20 ലോകകപ്പും
ന്യൂസിലാന്‍ഡിലാണ്‌ അരങ്ങേറുക. 

ഒരു തുള്ളി ഉമിനീരില്‍ നിന്നും ഗര്‍ഭധാരണ ദിനങ്ങളറിയാം



പൂര്‍ണമായും അമേരിക്കന്‍ നിര്‍മ്മിതമായ ഈ ഉപകരണത്തിനു വില 5200 രൂപ മാത്രം. ഒപ്പം ഉപയോഗിക്കുന്നതിനെക്കുറിച്ചു അറിയാന്‍ സഹായിക്കുന്ന ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള രണ്ടു സിഡികളും ഗര്‍ഭധാരണ തീയതികള്‍ രേഖപ്പെടുത്താനുതകുന്ന മൊബൈല്‍ ആപ്ലിക്കേഷനും 

വീവ്‌സ്‌ ഇന്ത്യ പ്രദര്‍ശനവും വില്‍പനയും കൊച്ചിയില്‍



ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനോഹരമായ കരകൗശല - നെയ്‌ത്ത്‌ ഉത്‌പന്നങ്ങളുടെ 


വിപുലമായ ഒരു പ്രദര്‍ശനവും വില്‍പനയും കൃഷ്‌ണ ഖാദി ഗ്രാമോദ്യോഗ്‌ സംസ്ഥാന്‍, കൊച്ചിയില്‍ വീവ്‌സ്‌ ഇന്ത്യ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്നു. പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യൂ സെന്ററില്‍ ജൂലൈ 8 ന്‌ ആരംഭിച്ച പ്രദര്‍ശനം ജൂലൈ 13 വരെ ഉണ്ടായിരിക്കും. രാവിലെ 11 മുതല്‍ രാത്രി 9 വരെയായിരിക്കും പ്രദര്‍ശനം.
ആധുനിവത്‌കരണം മൂലം ഇന്ത്യന്‍ പരമ്പരാഗത കരകൗശലവിദ്യകള്‍ അന്യം നിന്നു പോകുന്ന സാഹചര്യത്തില്‍ മികച്ച കരകൗശലവിദഗ്‌ദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ്‌ ഈ പ്രദര്‍ശന-വില്‍പന മേളയുടെ ലക്ഷ്യമെന്നു കെ കെ ജി എസ്‌ സെക്രട്ടറി ശ്രീ സഞ്‌ജയ്‌ കുമാര്‍ ഗുപ്‌ത അറിയിച്ചു. വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഇത്തരം മേളകള്‍ ഓരോ വര്‍ഷവും പതിനായിരത്തിലേറെ കരകൗശല ജോലിക്കാരുടെ കുടുംബങ്ങള്‍ക്ക്‌ ഗുണകരമാകുന്നുണ്ട്‌. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശലജോലിക്കാര്‍ അവരുടെ കലാ - ശില്‌പ ഉത്‌പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കലംകാരി, മംഗള്‍ഗിരി ഡ്രസ്‌ മെറ്റീരിയല്‍, ഉപ്പഡ, പോച്ചംപള്ളി സില്‍ക്‌ സാരി, ഹുബ്ലി കോട്ടണ്‍ സാരി, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ധര്‍മ്മാവരം സില്‍ക്‌ സാരി തുടങ്ങിയവ പ്രദര്‍ശിപ്പിക്കപ്പെടും. ബീഹാറില്‍ നിന്നുള്ള തുസ്സാര്‍ & മത്‌കാ സില്‍ക്‌ സാരി, ഭഗല്‍പുര്‍ സില്‍ക്‌ ഡ്രെസ്‌ മറ്റീരിയല്‍, ചുരിദാര്‍ സില്‍ക്‌, കോട്ടണ്‍ ഡ്രസ്‌ മറ്റീരിയല്‍, ജമ്മു കശ്‌മീരില്‍ നിന്നുള്ള താബി സില്‍ക്‌ സാരികള്‍, ചിനന്‍ സില്‍ക്‌ സാരികള്‍, പഷ്‌മിനാ ഷാളുകള്‍, രാജസ്ഥാനില്‍ നിന്നുള്ള ബന്ധനി സില്‍ക്‌ സാരികള്‍, ജയ്‌പുരി കുര്‍ത്തികള്‍, ഹോം ഫര്‍ണിഷിംഗുകള്‍, ഡിസൈനര്‍ സ്യൂട്ടുകള്‍, ബ്ലോക്ക്‌പ്രിന്റ്‌ ഡ്രെസ്‌ മറ്റീരിയല്‍, ഹാന്‍ഡ്‌ ബ്ലോക്ക്‌ പ്രിന്റ്‌ ബെഡ്‌ ഷീറ്റുകള്‍, മീനാകരി ജ്വല്ലറി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബനാറസി സില്‍ക്‌ സാരി, ബ്രോക്കറ്റ്‌ ഡ്രെസ്‌ മറ്റീരിയല്‍, ലാഖ്‌നവി ചികെന്‍, ജാംദാനി & ജാമവര്‍ സില്‍ക്‌ സാരികള്‍, മധ്യപ്രദേശില്‍ നിന്നുള്ള മഹേശ്വരി & ചന്ദേരി കോട്ടണ്‍ സില്‍ക്‌ സാരികളും, ഛത്തീസ്‌ഗഡില്‍ നിന്നുള്ള കോസാ സില്‍ക്‌ സാരികള്‍, ഗ്‌ചിച്ച സില്‍ക്‌ സാരികള്‍, ബ്ലോക്ക്‌ പ്രിന്റഡ്‌ സില്‍ക്‌ സാരികള്‍, കര്‍ണാടകയില്‍ നിന്നുള്ള ബാംഗ്ലൂര്‍ സില്‍ക്‌, മൈസൂര്‍ സില്‍ക്‌, ഹുബ്ലി കോട്ടണ്‍, സില്‍ക്‌ സാരികള്‍, സ്യൂട്ടുകള്‍, മുംബൈയില്‍ നിന്നുള്ള ഡിസൈനര്‍ കുര്‍ത്തികള്‍, ഹോം ഫര്‍ണിഷിംഗുകള്‍, ഗുജറാത്തില്‍ നിന്നുള്ള പട്ടോലാ സില്‍ക്‌ സാരികള്‍, ഗുജ്‌റാത്തി മിറര്‍ വര്‍ക്‌ & ഡിസൈനര്‍ കുര്‍ത്തി, പ.ബംഗാളില്‍ നിന്നുള്ള ശാന്തിനികേതന്‍ കാന്ത സില്‍ക്‌ സാരികള്‍, പഷ്‌മിനാ സാരികള്‍, നീംസാരി സാരികള്‍, പ്രിന്റഡ്‌ സില്‍ക്‌ സാരികള്‍, ലേഡീസ്‌ ലെതര്‍ ബാഗുകള്‍ തുടങ്ങി വ്യത്യസ്‌തങ്ങളായ ഉത്‌പന്നങ്ങളുടെ വിപുലമായ നിര പ്രദര്‍ശനത്തിനും വില്‍പനയ്‌ക്കുമായി മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്‌.

അവന്യൂ റീജന്റില്‍ ബ്രാന്‍ഡഡ്‌ റെഡിമെയ്‌ഡ്‌ വസ്‌ത്രമേള




കൊച്ചി: എറണാകുളം എംജി റോഡിലെ അവന്യൂ റീജന്റ്‌ ഹോട്ടലില്‍ വലിയ വിലക്കിഴിവോടെ ബോംബെ എക്‌സ്‌പോര്‍ട്ട്‌ ഹൗസ്‌ സംഘടിപ്പിക്കുന്ന ബ്രാന്‍ഡഡ്‌ റെഡിമെയ്‌ഡ്‌ വസ്‌ത്രമേള ആരംഭിച്ചു. 1,000 മുതല്‍ 3,000 രൂപ വരെ വിലയ്‌ക്കുള്ള ബ്രാന്‍ഡഡ്‌ വസ്‌ത്രങ്ങള്‍ ഇവിടെ 350 രൂപ മുതല്‍ക്കുള്ള വിലയ്‌ക്കു ലഭിക്കും. 
ലേഡീസ്‌, ജന്റ്‌സ്‌, കിഡ്‌സ്‌ വിഭാഗങ്ങളിലായി ബ്രാന്‍ഡഡ്‌ കാര്‍ഗോ, ജീന്‍സ്‌, ട്രൗസര്‍, 100% കോട്ടണ്‍ ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, ബര്‍മുഡ, ലേഡീസ്‌ ടോപ്‌സ്‌, ഫാന്‍സി ത്രീഫോര്‍ത്ത്‌, കാപ്രി തുടങ്ങിയവയൊക്കെ ആയിരക്കണക്കിനു വെറൈറ്റികളില്‍ ഇവിടെ ലഭ്യം. ഓരോന്നിനും വില 250 രൂപ മാത്രം.
14 വയസു വരെയുള്ള കുട്ടികള്‍ക്കു ബ്രാന്‍ഡഡ്‌ കാര്‍ഗോ, ജീന്‍സ്‌, ടീഷര്‍ട്ട്‌. ത്രീഫോര്‍ത്ത്‌, ജാക്കറ്റുകള്‍, സ്‌കര്‍ട്ടുകള്‍, ടോപ്പുകള്‍ എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു. 350 രൂപ വിലയുള്ള കാര്‍ഗോ, ജീന്‍സ്‌, കോട്ടണ്‍ ട്രൗസര്‍, 100% കോട്ടണ്‍ ഷര്‍ട്ട്‌ എന്നിവയ്‌ക്കു സ്‌പെഷ്യല്‍ കൗണ്‌ടറുമുണ്‌ട്‌.
ഒലിവ്‌ ഗ്രീന്‍, റീബോക്ക്‌, പ്രോവോഗ്‌, ജോണ്‍ പ്ലെയര്‍ എന്നിവയുടെ മുട്ടുവരെയുള്ള കാപ്രിസ്‌, ഫാഷന്‍ സ്‌കര്‍ട്ട്‌. കുര്‍ത്തി, ഡിസൈനര്‍ ടോപ്‌സ്‌, ടീഷര്‍ട്ട്‌, ത്രീഫോര്‍ത്ത്‌ കാപ്രിസ്‌, ജാക്കെറ്റുകള്‍, ജീന്‍സ്‌, കോട്ടണ്‍ പാന്റ്‌സ്‌, കാര്‍ഗോ, സാറ്റിന്‍ ബ്ലെന്‍ഡ്‌ പോളിസ്റ്റര്‍ ടോപ്‌സ്‌, 100% കോട്ടണ്‍ ഷര്‍ട്ട്‌സ്‌ എന്നിവയും റീബോക്കിന്റെ ത്രീഫോര്‍ത്തുകള്‍, ബര്‍മുഡകളും ട്രാക്‌ പാന്റുകളും ജാക്കറ്റുകളും ടോപ്പുകളും ടീഷര്‍ട്ടുകളും ഈ മേളയിലുണ്‌ടാകും. ഡിസ്‌കൗണ്‌ട്‌ പരിമിത കാലത്തേക്കു മാത്രമേയുള്ളൂ. മഴക്കാലത്തിനു മുന്‍പായി സ്റ്റോക്ക്‌ വിറ്റഴിച്ചു പുതിയ ഉത്‌പാദനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ വസ്‌ത്രമേള സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു. ഈ മാസം 19 വരെ ഈ വില്‍പ്പനമേള തുടരും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയാണു വില്‍പ്പന.

റംസാന്‍ കാലത്ത്‌ വെസ്റ്റേണ്‍ യൂണിയനില്‍ നിന്ന്‌ 75 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍



കൊച്ചി : മണി ട്രാന്‍സ്‌ഫര്‍ രംഗത്തെ അതികായരായ വെസ്റ്റേണ്‍ യൂണിയന്‍ 75 ലക്ഷം രൂപ വില മതിക്കുന്ന 14,534 സമ്മാനങ്ങള്‍ ഒരുക്കിക്കൊണ്ട്‌ ഇത്തവണത്തെ ഇൗ ദുല്‍ ഫിത്തര്‍ അവിസ്‌മരണീയമാക്കുന്നു. റംസാന്‍ മാസത്തില്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി പണം സ്വീകരിക്കുന്ന കേരളമടക്കം 12 സംസ്ഥാനങ്ങളിലെ ഇടപാടുകാരില്‍ നിന്നാണ്‌ സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുകയെന്ന്‌ വെസ്റ്റേണ്‍ യൂണിയന്‍ ഇന്ത്യ മാനേജിങ്‌ ഡയരക്‌റ്ററും റീജിയണല്‍ വൈസ്‌ പ്രസിഡന്റുമായ കിരണ്‍ ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചാബ്‌, യുപി, ബീഹാര്‍, രാജസ്ഥാന്‍, ഹര്യാന, ഡല്‍ഹി, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കര്‍ണാടക, മഹാരാഷ്‌ട്ര, ചാണ്‍ഡീഗഡ്‌ എന്നിവയാണ്‌ ഇതര സംസ്ഥാനങ്ങള്‍. ജൂലൈ 28 വരെയുള്ള മണിട്രാന്‍സ്‌ഫറുകളാണ്‌ സമ്മാനങ്ങള്‍ക്കായി പരിഗണിക്കപ്പെടുക.

5 ലക്ഷം രൂപയാണ്‌ മെഗാ സമ്മാനം. ഇത്‌ ഒരു ഭാഗ്യവാനാണ്‌ ലഭിക്കുക. ഒരു ലക്ഷം രൂപ വീതം മൂന്ന്‌ പേര്‍ക്ക്‌ ലഭിക്കും. 10 എല്‍ഇഡി ടെലിവിഷന്‍ സെറ്റുകള്‍, 20 റഫ്രിജറേറ്ററുകള്‍, 500 മൊബൈല്‍ ഫോണുകള്‍, ആയിരത്തോളം ട്രാവല്‍ ബാഗുകള്‍, 150 രൂപ മുതല്‍ 300 രൂപ വരെ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ്‌ എന്നിവയാണ്‌ ഇതര സമ്മാനങ്ങള്‍.

പ്രവാസികള്‍ കുടുംബങ്ങളിലേക്ക്‌ വലിയ തോതില്‍ പണമയക്കുന്ന സമയമാണ്‌ പരിശുദ്ധ റംസാന്‍ മാസം. പെരുന്നാള്‍ ഗംഭീരമാക്കുകയാണ്‌ ലക്ഷ്യം. ഈ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും കുടുംബത്തിന്റെ പൊതുവായ ശാക്തീകരണത്തിനും സമ്പാദ്യത്തിനുമായി വിനിയോഗിക്കപ്പെടുന്നു.

വെസ്റ്റേണ്‍ യൂണിയന്‍ ഇന്ത്യയിലേക്ക്‌ മണി ട്രാന്‍ഫര്‍ ആരംഭിച്ചിട്ട്‌ 20 വര്‍ഷം പിന്നിട്ടു. 2013-ല്‍ 200-ലേറെ രാജ്യങ്ങളില്‍ നിന്ന്‌ വെസ്റ്റേണ്‍ യൂണിയന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക്‌ പണമെത്തിക്കുകയുണ്ടായി. നഗരത്തിലും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 1,12,000 - ത്തിലേറെ വെസ്റ്റേണ്‍ യൂണിയന്‍ ഏജന്റുമാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ കിരണ്‍ ഷെട്ടി പറഞ്ഞു. ആഗോള രംഗത്ത്‌ വിഗോ, ഓര്‍ലാന്റി വാലൂട്ട, പാഗോ ഫാസില്‍ എന്നീ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും വെസ്റ്റേണ്‍ യൂണിയന്റെ ഭാഗമാണ്‌. 200 രാജ്യങ്ങളിലായി അഞ്ച്‌ ലക്ഷത്തിലേറെ ഏജന്റുമാരുടെ ശൃംഖല വെസ്റ്റേണ്‍ യൂണിയന്‍ ഗ്രൂപ്പിനുണ്ട്‌. ഒരു ലക്ഷത്തോളം എടിഎമ്മുകളും ഈ ശൃംഖലയുടെ ഭാഗമാണ്‌. വെസ്റ്റേണ്‍ യൂണിയന്‍ ഇതുവരെയായി 24.2 കോടി പണമിടപാടുകള്‍ നടത്തിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.westernunion.com 

വ്യവസായ മേഖലയില്‍ ഉണര്‍വും ഭേദപ്പെട്ട വേതന വര്‍ദ്ധനാ നിരക്കും പഠന റിപ്പോര്‍ട്ട്‌



കൊച്ചി: രാജ്യത്ത്‌ വ്യവസായാധിഷ്‌ഠിതമായ തൊഴില്‍ മേഖലകളില്‍ ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കാവുന്ന ശരാശരി വേതന വര്‍ദ്ധന 5-14 ശതമാനമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. അതി വിദഗ്‌ധരുടെ കാര്യത്തില്‍ ഇത്‌ 20 ശതമാനത്തിലേറെയാകാനും സാധ്യതയുണ്ട്‌. ബാംഗ്‌ളൂര്‍ ആസ്ഥാനമായി റിക്രൂട്ട്‌മെന്റ്‌ രംഗത്തും മാനവശേഷി വികസന പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ച പ്രമുഖ സ്ഥാപനമായ ടീംലീസ്‌ ആണ്‌ വിശദ പഠനത്തിന്റെ അനുബന്ധമായി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. രാജ്യത്ത്‌ ഈ വര്‍ഷം 11.3 % ഉദ്യോഗ വര്‍ദ്ധനയുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ,ഡല്‍ഹി, പൂനെ, ബാംഗ്‌ളൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡിഗര്‍, അഹമ്മദാബാദ്‌, ഹൈദരാബാദ്‌ നഗരങ്ങള്‍ കേന്ദ്രീകരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ മറ്റു നിഗമനങ്ങള്‍:
ഊര്‍ജ്ജ വ്യവസായ രംഗത്തായിരിക്കും ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വേതന വര്‍ദ്ധന-13.5%. വിവര സാങ്കേതിക, വിജ്ഞാന സേവന മേഖലകളില്‍ 12% വേതന വര്‍ദ്ധന പ്രതീക്ഷിക്കാം. ഗാര്‍ഹികോപകരണങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പന, നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ്‌ മേഖല, മാധ്യമ-വിനോദ മേഖല, റീട്ടെയ്‌ല്‍ വിപണനം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലേര്‍പ്പട്ടിരിക്കുന്നവരുടെ വേതന നിരക്കുകളില്‍ പത്തു ശതമാനത്തിലേറെ ഉയര്‍ച്ചയുണ്ടാകാം. വേതന നിരക്കു വര്‍ദ്ധനയുടെ കാര്യത്തില്‍ ബാംഗ്‌ളൂരിനാണ്‌ ഒന്നാം സ്ഥാനം. 15ല്‍ 7 വ്യവസായങ്ങളിലും ഒന്നാമതാണ്‌ ബാംഗ്‌ളൂര്‍. ഈ വിഷയത്തില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന ഡല്‍ഹി ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്കാണു താഴ്‌ന്നിരിക്കുന്നത്‌. ചണ്ഡിഗഡും അഹമ്മദാബാദും ഓരോ വ്യവസായത്തിന്റെ കാര്യത്തില്‍ വീതം മുന്നിട്ടുനില്‍ക്കുന്നു. പഠനവിധേയമായ 15 വ്യവസായങ്ങളില്‍ പത്തെണ്ണം വളര്‍ച്ചയുടെ പാതയിലാണ്‌. ഇവയുടെ വളര്‍ച്ചാനിരക്ക്‌ 8% മുതല്‍ 15% വരെയുണ്ട്‌. ഇതിന്റെ ഫലമായി ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ഉദ്യോഗ വര്‍ദ്ധനാ നിരക്ക്‌ 11.3 %.
അഗ്രോ കെമിക്കല്‍ മേഖലയില്‍ സേഫ്‌റ്റി ഓഫീസര്‍, ഗാര്‍ഹിക വസ്‌തു വിപണന രംഗത്ത്‌ സാപ്‌ കണ്‍സള്‍ട്ടന്റ്‌, ബാങ്കിംഗ്‌-ഇന്‍ഷുറന്‍സ്‌- സാമ്പത്തിക നിക്ഷേപ രംഗങ്ങളില്‍ ബിസിനസ്‌ അനലിസ്റ്റ്‌, വാര്‍ത്താ വിനിമയ രംഗത്ത്‌ നെറ്റ്‌വര്‍ക്ക്‌ ആര്‍ക്കിടെക്‌റ്റ്‌ തുടങ്ങി പ്രത്യേക വൈദഗ്‌ധ്യം സ്വന്തമായുള്ളവര്‍ക്ക്‌ വളരെ ഉയര്‍ന്ന വേതനത്തിനുള്ള സാധ്യത സുലഭം.
കഴിഞ്ഞ 24 മാസമായി തൊഴില്‍ മേഖലയിലെ ശുഭാപ്‌തി വിശ്വാസം അതിജാഗ്രതയുടെ അയവില്ലാത്ത പരിധിയില്‍ ശ്വാസം മുട്ടുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്‌തുകൊണ്ട്‌ ടീംലീസ്‌ സര്‍വീസസിന്റെ സഹസ്ഥാപകനും സീനിയര്‍ വൈസ്‌ പ്രസിഡന്റുമായ റിതുപര്‍ണ ചക്രവര്‍ത്തി പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ ഉദയമുള്‍പ്പെടെയുള്ള ചില അനുകൂല ഘടകങ്ങളാല്‍ അടുത്ത 12 മാസക്കാലം ഈയവസ്ഥ മാറിവരുമെന്ന്‌ അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ഇരുമ്പയിര്‌ ദൗര്‍ലഭ്യം രൂക്ഷം ഇന്ത്യയിലേക്ക്‌ ഇറക്കുമതി തുടങ്ങി



കൊച്ചി: രാ
ജ്യത്തെ സ്റ്റീല്‍ നിര്‍മ്മാണ രംഗം നേരിടുന്ന ഇരുമ്പയിര്‌ ക്ഷാമം പരിഹരിക്കുന്നതിനായി ജെഎസ്‌ഡബ്ലിയു സ്റ്റീല്‍ ഈ സാമ്പത്തികവര്‍ഷം 60 ലക്ഷം മെട്രിക്‌ ടണ്‍ ഇരുമ്പയിര്‌ ഇറക്കുമതി ചെയ്യും.
ഇതിനു തുടക്കം കുറിച്ചുകൊണ്ട്‌ 1,70,000 ടണ്‍ ഹൈ ഗ്രേഡ്‌ ഇരുമ്പയിരുമായി ആദ്യ കപ്പല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ആന്ധ്രയിലെ കൃഷ്‌ണപട്ടണം തുറമുഖത്ത്‌ എത്തി. അടുത്ത ഏതാനും ദിവസങ്ങളിലായി മൂന്നു കപ്പലുകള്‍ കൂടി തുറമുഖത്ത്‌ എത്തിച്ചേരും. ഇതോടെ അഭ്യന്തര കമ്പോളത്തില്‍ ഇപ്പോള്‍ നേരിടുന്ന സ്‌റ്റീല്‍ നിര്‍മ്മാണത്തിലെ പ്രതിസന്ധിക്കു പരിഹാരമാകും. ഇരുമ്പയരിന്റെ ഖനനം സംബന്ധിച്ചു മിക്ക സംസ്ഥാനങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നു കഴിഞ്ഞ കുറെനാളുകളായി അഭ്യന്തര സ്റ്റീല്‍ ഉല്‍പ്പാദന രംഗം വന്‍ ക്ഷാമം നേരിടുകയായിരുന്നു.
ഒഡീഷയിലെ ഇരുമ്പ്‌ ഖനികള്‍ അടുത്തിടെ അടച്ചതാണ്‌ പ്രതിസന്ധിക്കു തുടക്കം. അതേപോലെ കര്‍ണാടകയിലെയും ഗോവയിലേയും ഇരുമ്പയിര്‌ ഖനികള്‍ തുറക്കുന്നതും വൈകി. ഈ സാഹചര്യത്തില്‍ എല്ലാ മാസവും പത്തുലക്ഷം മെട്രിക്‌ ടണ്‍ ഇരുമ്പയിര്‌ എന്നനിലയില്‍ ഓരോ മാസവും ഇടരുമ്പയിര്‌ ഇറക്കുമതി ചെയ്യുന്നതിനും നിലവിലുള്ള ഉല്‍പ്പാദനശേഷി പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചതായി ജെഎസ്‌ഡബ്ലിയു സ്റ്റീല്‍ എംഡിയും ഗ്രൂപ്പിന്റെ സിഎഫ്‌ഒയുമായ ശേഷഗിരി റാവു പറഞ്ഞു. കഴിഞ്ഞ 12 മാസമായി രാജ്യാന്തര വിപണിയില്‍ ഇരുമ്പയിരിന്റെ വില ഏകദേശം 30ശതമാനം വരെ ഇടിയുകയും ഇന്ത്യയില്‍ സ്റ്റീല്‍ വില കുതിച്ചുകയറുന്ന സാഹചര്യവും ആണ്‌ ഇറക്കുമതിയെക്കുറിച്ചു ആലോചിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...