കൊച്ചി: നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ മെഗാസ്‌ട്രക്‌ചര്‍ പരമ്പരയില്‍ ഈ ശനിയാഴ്‌ച (19നു) ഗുജറാത്തിലെ മുണ്ട്‌റ തുറമുഖത്തെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ് രാത്രി ഏഴിനു സംപ്രേഷണം ചെയ്യും..
രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുണ്ട്‌റ പോര്‍ട്ടിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളും രാത്രിയും പകലും വ്യത്യാസമില്ലാതെ തൊഴിലാളികള്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നതും നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ വിശദമായി ടെലിവിഷന്‍ പ്രേഷകരില്‍ എത്തിക്കും.
തുറമുഖത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ എന്‍ജിനിയറിംഗ് മേഖലയില്‍ പ്രതീക്ഷിക്കാനാവാത്ത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഓരോ ദിവസവും അതിവേഗത്തിലും സുരക്ഷിതമായും യാന്ത്രികമായി സാധന സാമിഗ്രികള്‍ കൈകാര്യം ചെയ്യേണ്ടിവന്നതും കടുത്ത വെല്ലുവിളികളായിരുന്നു. വന്‍ സ്വപ്‌നങ്ങള്‍ എങ്ങനെ ആധൂനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിസ്‌മയാവഹമായ വമ്പന്‍ നിര്‍മ്മാണ സമുച്ചയമായി മാറുന്നുവെന്നതാണ് ഈ സ്‌പെഷ്യല്‍ എപ്പിസോഡിലെ പ്രധാന പ്രമേയം.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഗാസ്‌ട്രക്‌ചര്‍ പരമ്പരയില്‍ ആഗോളതലത്തിലെ വിസ്‌മയം സൃഷ്ടിക്കുന്ന മനുഷ്യനിര്‍മ്മിതമായ നിര്‍മ്മിതികളും അവയുടെ ഏന്‍ജിനിയറിങ്ങിലെ വൈഭവവും പ്രേക്ഷകരില്‍ എത്തിക്കുവാന്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനലിനു കഴിഞ്ഞു. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം മനുഷ്യനിര്‍മ്മിതമായ ആധൂനിക എഞ്ചിനിയറിംഗ് വൈഭവത്തിന്റ വിസ്‌മയകരമായ മെഗാസ്‌ട്രകചര്‍ ആയി കണക്കാവുന്ന സമുച്ചയങ്ങള്‍ ഇന്ത്യയില്‍ കുറവാണെങ്കിലും വിരലില്‍ എണ്ണാവുന്നവയില്‍ വിസ്‌മയം സൃഷ്ടിക്കുതിനു ഒരു ഉദാഹരണമാണ് മുണ്ട്‌റയിലെ അഡാനി പോര്‍ട്ട് എന്ന് നാഷണല്‍ ജ്യോഗ്രഫി ചാനലിന്റെ പ്രോഗ്രാം വൈസ് പ്രസിഡന്റ് സ്വാതി മോഹന്‍ പറഞ്ഞു.
രാജ്യത്തെ ഒരു ടെലിവിഷന്‍ ചാനലും ഇതുവരെ ഇത്രമനോഹരമായി മുണ്ട്‌റ തുറമുഖത്തെക്കുറിച്ചു കാണിച്ചിട്ടില്ല. ഈ പ്രത്യേക എപ്പിസോഡില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖത്തിന്റെ ഭാഗമായി മാറുന്നതിലും ഒരു ടീം എന്ന നിലയില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിശദമായി പ്രതിപാദിക്കുന്നതിലും വളരേയേറെ അഭിമാനമുണ്ടെന്നു അഡാനി ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.
ഗുജറാത്തിലെ കച്ച് ജില്ലയിലെ മുണ്ട്‌റ തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം എന്നതിനു പുറമെ ഗള്‍ഫ് ഓഫ് കച്ചില്‍ സ്ഥിതിചെയ്യുന്ന ഈ തുറമുഖത്തിന്റെ മറ്റൊരു പ്രത്യേകത 1998മുതല്‍ ഈ തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ് (എസ്‌ഇഇസഡ്)ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്നതാണ്. 2011മുതല്‍ ഗുജറാത്ത് അഡാനി പോര്‍ട്ട് ലിമിറ്റഡ് തുറമുഖത്തിന്റെ പ്രവര്‍ത്തന ചുമതല ഏറ്റെടുത്തു. ഇപ്പോള്‍ മുണ്ട്‌റ പോര്‍്‌്‌ട്ട് ആന്റ് സ്‌പെഷ്യല്‍ ഇക്കോണമിക് സോണ്‍ ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. നാലോളം ടെര്‍മിനലുകള്‍ മുണ്ട്‌റ തുറമുഖത്ത് രാത്രിയും പകലും പ്രവര്‍ത്തനക്ഷമാണ്. ഇതിനകം ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കയറ്റിറക്കുമതി കേന്ദ്രമായി മാറിക്കഴിഞ്ഞു.