കൊച്ചി: മൂലധനത്തിനു പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് അവതരിപ്പിച്ച 'യു റ്റി ഐ ക്യാപ്പിറ്റല്‍ പ്രൊട്ടക്‌ഷന്‍ ഓറിയന്റഡ് സ്‌കീം -സീരീസ് 4-1 (1103 ദിവസം)' എന്ന മ്യൂച്വല്‍ ഫണ്ടില്‍ അംഗത്വത്തിനായുള്ള അപേക്ഷകള്‍ ഈ മാസം 21 വരെ സ്വീകരിക്കും.
ന്യൂ ഫണ്ട് ഓഫര്‍ (എന്‍ എഫ് ഒ) പ്രകാരം യൂണിറ്റിനു വില 10 രൂപ. അലോട്ട്‌മെന്റ് തീയതി മുതല്‍ 1103 ദിവസമായിരിക്കും ഈ ക്ലോസ്‌ഡ് ഫണ്ടിന്റെ കാലാവധി. മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥിര നിക്ഷേപങ്ങളിലും കടപ്പത്രങ്ങളിലും 70-100 % മുതലിറക്കിയുള്ള വരുമാനമാണ് ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം. ഓഹരി വിപണിക്കും അനുബന്ധ മേഖലകള്‍ക്കും താരതമ്യേന കുറഞ്ഞ പ്രാധാന്യം നല്‍കിയുള്ളതാകും ഫണ്ട് മാനേജ്‌മെന്റ്.
റെഗുലര്‍ സബ് പ്ലാനിലും ഡയറക്ട് സബ് പ്ലാനിലും ഗ്രോത്ത്,ഡിവിഡന്റ് പേ ഔട്ട് ഓപ്‌ഷനുകള്‍ ഉണ്ട്. 5000 രൂപയാണ് കുറഞ്ഞ അപേക്ഷാ തുക. ചുരുങ്ങിയത് 20 കോടി രൂപ എന്‍ എഫ് ഒ യിലൂടെ സമാഹരിക്കാനുദ്ദേശിക്കുന്നു. ക്രിസില്‍ എം ഐ പി ബ്ലെന്‍ഡഡ് ഇന്‍ഡക്‌സ് ആണ് ഈ എന്‍ എഫ് ഒ യ്‌ക്കു ലഭിച്ചിട്ടുള്ള ബെഞ്ച്‌മാര്‍ക്ക് ഇന്‍ഡക്‌സ്. സുനില്‍ പാട്ടീല്‍ ആണ് ഫണ്ട് മാനേജര്‍.