കൊച്ചി, : ജോയ്‌ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യവിഭാഗമായജോയ്‌ആലുക്കാസ് ഫൗണ്ടേഷന്‍ ജനസേവനത്തിന്റെ പത്ത് വര്‍ഷങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഫൗണ്ടേഷന് ഇന്ത്യയിലെമ്പാടും ദരിദ്രജനങ്ങളുടെ ഉന്നമനത്തിനും സഹായത്തിനുമായി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ജാതി, മതം, വര്‍ണ്ണം എന്നിവയ്‌ക്കതീതമായി ദരിദ്രജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ്‌ജോയ്‌ആലുക്കാസ് ഫൗണ്ടേഷന്‍ കാഴ്‌ച്ച വയ്‌ക്കുന്നത്
ജൂലൈ 25ന് എറണാകുളംടാജ്‌ഗേറ്റ്‌വേഹോട്ടലില്‍ നടന്ന ചടങ്ങില്‍സൂപ്പര്‍സ്റ്റാര്‍സുരേഷ്‌ഗോപി ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങളുംകൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ടോണി ചമ്മിണി രക്തദാന ക്യാമ്പെയിനും ഉദ്‌ഘാടനം ചെയ്‌തു. ജോയ്‌ആലുക്കാസ് ഫൗണ്ടേണ്ടഷന്‍ സുവനീര്‍ പ്രകാശനം ഹൈബി ഈടന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സേവനത്തിന്റെ ഉദാത്തമാതൃകകളായി ജനമനസ്സില്‍സ്ഥാനം നേടിയിട്ടുള്ള നാല്‌വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. ആല്‍ഫാ പാലിയേറ്റീവ്‌കെയര്‍ ചെയര്‍മാന്‍ കെ.എം. നൂറുദ്ദീന്‍, പത്തനംതിട്ട ജില്ലയിലെ വിവിധഗ്രാമങ്ങളില്‍സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് ശ്രദ്ധേയനായ പുഷ്‌പഗിരിമെഡിക്കല്‍ കോളേജ്‌ഹാര്‍ട്ട് ഇന്‍സ്‌റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ. ഫാ. ഷാജിവെട്ടിക്കാട്ടില്‍, തന്റെ ജന്‍മഗ്രാമമായ അന്തിക്കാടും പരിസരങ്ങളിലും ഉള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ശ്രീ.ഷാജുഎം.പി., കൊച്ചിയിലെ പിന്നോക്കക്കാരുടെ ഇടയില്‍വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റെവ. സിസ്റ്റര്‍ ടെര്‍ലി എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ഫിലിംസ്റ്റാര്‍സുരേഷ്‌ഗോപി ഇവര്‍ക്കുള്ള അവാര്‍ഡുകള്‍ കൈമാറുകയുംചെയ്‌തു. ചടങ്ങില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ നെഫ്രോളജിസ്‌റ്റ്‌ഡോ. നാരായണന്‍ ഉണ്ണി ഹീമോഡയാലിസിസിനെക്കുറിച്ച് സംസാരിച്ചു.
`ഷെയര്‍ എ ടച്ച്‌ഓഫ് ജോയ്, എന്ന പ്രതിജ്ഞാവാക്യംകൊണ്ട് ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഒരു സഹായം അത് ഏറ്റവും അത്യന്താപേക്ഷിതമായ സമയത്ത് തന്നെ എത്തിക്കുക എന്നതുതന്നെയാണ്. സമൂഹത്തില്‍ നിന്നും നാം നേടിയെടുത്ത ഗുണഫലങ്ങള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പങ്കിടാന്‍ സന്നദ്ധനായിരിക്കണം എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇന്ത്യയില്‍ജോയ്‌ആലുക്കാസ്‌ജുവല്ലറി ആരംഭിച്ച അതേവര്‍ഷത്തില്‍ തന്നെ ഞങ്ങള്‍ ഇവിടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌തുടക്കം കുറിച്ചിരുന്നു` എന്നാണ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ്‌എംഡിജോയ് ആലുക്കാസ് പറഞ്ഞത്.
`ഞങ്ങളുടെവോളന്റിയര്‍മാര്‍ അടിയന്തരസാഹചര്യങ്ങളില്‍ സദാ സഹായമെത്തിക്കാന്‍ ഉത്സുകരാണ്. അവശതയുള്ള ഒരു സഹജീവിയുടെമുഖത്ത് ഒരു പുഞ്ചിരിവിരിയിക്കാന്‍ സഹായിക്കുന്നതിന് 'ഷെയര്‍ എ ടച്ച്‌ഓഫ് ജോയ് ' എന്ന പ്രതിജ്ഞാവാചകംഎന്നെയും എന്റെ ടീമിനേയും അനുദിനം പ്രചോദിപ്പിക്കുന്നു` എന്നാണ്‌ജോയ്‌ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടറും ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജോളിജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടത്.
ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളഎല്ലാ പ്രവര്‍ത്തനങ്ങളുംസേവനപാതയില്‍വ്യക്തമായ ദിശാബോധമുള്ളവയായിരുന്നു. മംഗല്യ മേള, ക്ലീന്‍ സിറ്റി പ്രൊജക്‌റ്റിന്റെ ഭാഗമായിതൃശൂര്‍തേക്കിന്‍കാട് മൈതാനശുചീകരണം, രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കല്‍, പൊതുമാപ്പ് ലഭിച്ചിട്ടുള്ളവര്‍ക്ക് നാട്ടിലെത്താനുള്ള യാത്രാസഹായം, വിദ്യാഭ്യാസധനസഹായം, ദരിദ്രവിഭാഗങ്ങളുടെ ഇടയില്‍ വീട്‌നിര്‍മ്മാണം, വൈദ്യസഹായം, കായികതാരങ്ങളുടെസ്‌പോണ്‍സര്‍ഷിപ്പ്, വിവാഹധനസഹായം, തൃശൂര്‍ജൂബിലി മിഷന്‍ ഹോസ്‌പിറ്റലില്‍ ഡയാലിസിസ്‌യൂണിറ്റ്‌സ്ഥാപിക്കല്‍, തീപ്പൊള്ളല്‍വാര്‍ഡിന്റെ എയര്‍കണ്ടീഷനിംഗ്, ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് ആംബുലന്‍സ് സ്‌പോണ്‍സറിംഗ്, എല്ലാമൂന്ന് മാസം കൂടുമ്പോഴും അട്ടപ്പാടിയിലെ ആദിവാസികോളനികളില്‍ വസ്‌ത്രവിതരണം, സുനാമി പുനരധിവാസ പ്രവര്‍ത്തനഫണ്ടിലേക്കുള്ള സംഭാവന, മാസംതോറും ഡയാലിസിസിന് വിധേയമാകുന്ന രോഗികള്‍ക്ക് സഹായം, കൃപാതീരം, സ്‌നേഹതീരം എന്നിവിടങ്ങളില്‍മുറികളുടെ നിര്‍മ്മാണം, സ്‌നേഹാലയംഓള്‍ഡ് ഏജ്‌ഹോമിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, ആഫ്രിക്കയിലെ ' ക്രൈ ഓഫ് ദ പൂവര്‍ ' പദ്ധതിയ്‌ക്കുള്ള സഹായങ്ങള്‍, ഓട്ടിസം ബാധിച്ചിരിക്കുന്ന കുട്ടികളുടെ പുനരധിവാസ സ്ഥാപനമായ ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിനുള്ളസോഫ്‌റ്റ്‌വേര്‍ സംഭാവന, ജൂബിലി ഹൃദയാലയത്തിലെ സാമ്പത്തികപരാധീനത അനുഭവിക്കുന്ന ഹൃദ്‌രോഗികള്‍ക്കുള്ള സഹായം, പുഷ്‌പഗിരിമെഡിക്കല്‍ കോളേജുമായിസഹകരിച്ച്‌മാസംതോറുമുള്ള സൗജന്യമെഡിക്കല്‍ ക്യാംപ് എന്നിവ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ചിലത് മാത്രം.
സമാനചിന്താഗതിക്കാരായ വ്യക്തികള്‍ക്ക് ഞങ്ങളുമായി സഹകരിക്കാനുള്ള ഒരു അവസരം, ഒപ്പം കൂടുതല്‍ ആളുകളില്‍ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് അവബോധമുണ്ടാക്കി, സമൂഹത്തിന്റെതാഴെതട്ടുകളിലേക്ക് ഇറങ്ങിച്ചെന്ന് ഞങ്ങളുടെഎളിയ സേവനം അവരിലേക്ക് വ്യാപിപ്പിക്കാനുള്ള ഞങ്ങളുടെഅഭിവാഞ്ച എന്നിവയാണ് ഞങ്ങളെസിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്‌ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.പി. ജോസ് അഭിപ്രായപ്പെടുന്നത്.
ലാഭം ലക്ഷ്യം വയ്‌ക്കാതെ സമൂഹസേവനം നിര്‍വ്വഹിക്കുന്ന നിരവധി എന്‍ജിഒകള്‍ക്ക് ഫൗേണ്ടഷന്‍ പിന്തുണയും സഹകരണവും നല്‍കുന്നുണ്ട്. ഡോ കിരണ്‍ബേദി ചുക്കാന്‍ പിടിക്കുന്ന ഇന്ത്യാ വിഷന്‍ ഫൗണ്ടേഷന്‍, ഡെല്‍ഹിയിലെ ശാന്തിനികേതന്‍ വെല്‍ഫെയര്‍സൊസൈറ്റി, ബാംഗ്ലൂരിലെ ബില്‍ഡിംഗ്‌ബ്ലോക്ക്‌സ് , സ്‌നേഹ ട്രസ്‌റ്റ്, മുംബൈയിലെ നവജീവന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, ഹൈദരാബാദിലെ എല്‍.വി. പ്രസാദ്‌ഐ ഇന്‍സ്റ്റിറ്റിയൂട്ട്, ഇടുക്കിയിലെ വൊസാര്‍ഡ് എന്നിങ്ങനെയുള്ളഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക് മാസംതോറും ധനസഹായം നല്‍കിക്കൊണ്ട് അവരുടെദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് ജോയ്‌ആലുക്കാസ് ഫൗണ്ടേഷന്‍ സഹായകമാകുന്നുണ്ട്. ഇതിനുപുറമേ ആല്‍ഫാ പാലിയേറ്റീവ്‌കെയര്‍ ക്ലിനിക്കിന് പരിപൂണ്‍ണ്ണപിന്തുണയും ധനസഹായവും ഫൗണ്ടേഷന്‍ ചെയ്‌തുവരുന്നു.