Wednesday, August 27, 2014

മഹീന്ദ്രയുടെ സ്‌റ്റൈലില്‍ മികവുറ്റ പുതിയ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയില്‍







ആകര്‍ഷകമായ വിലക്കുറവില്‍, 43,700 രൂപ മാത്രംആകര്‍ഷകമായ സ്റ്റൈലില്‍ എത്തുന്ന സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ സവാരിയുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലാത്ത മികവും നല്‍കുന്നു100 - 110സിസി ബൈക്കുകളുടെ ശ്രേണിയില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ഏറ്റവും ആകര്‍ഷകമായ വിലക്കുറവാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌


മുംബൈ
മഹീന്ദ്ര ടു വീലേഴ്‌സ്‌ ലിമിറ്റഡില്‍ നിന്നും ഏറ്റവും പുതിയ സ്‌റ്റൈലില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയിലെത്തി.
അത്യുജ്ജ്വലമായ പ്രകടനം ,ആധൂനികമായ സ്റ്റൈല്‍ മൈലേജ്‌ മികവ്‌്‌, സവാരിയുടെ കാര്യത്തില്‍ താരമ്യമില്ലാത്ത സംതൃപ്‌തിയും സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പ്രധാനം ചെയ്യുന്നു. ഈ ശ്രേണിയില്‍ വരുന്ന മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും അത്യാകര്‍ഷണം വിലക്കുറവാണ്‌ .100-110സിസി ബൈക്കുകളുടെ ശ്രേണിയില്‍ മഹീന്ദ്രയുടെ ജനപ്രീയ അവാര്‍ഡുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ തന്നെയാണ്‌ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ലക്ഷ്യമിടുന്നത്‌.
മഹീന്ദ്രയുടെ സ്‌റ്റൈലില്‍ മികവുറ്റ പുതിയ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പുറത്തിറക്കി
ആകര്‍ഷകമായ വിലക്കുറവില്‍, 43,700 രൂപ മാത്രം
ആകര്‍ഷകമായ സ്റ്റൈലില്‍ എത്തുന്ന സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ സവാരിയുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലാത്ത മികവും നല്‍കുന്നു
100 - 110സിസി ബൈക്കുകളുടെ ശ്രേണിയില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ഏറ്റവും ആകര്‍ഷകമായ വിലക്കുറവാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌
മുംബൈ
മഹീന്ദ്ര ടു വീലേഴ്‌സ്‌ ലിമിറ്റഡില്‍ നിന്നും ഏറ്റവും പുതിയ സ്‌റ്റൈലില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയിലെത്തി.
അത്യുജ്ജ്വലമായ പ്രകടനം ,ആധൂനികമായ സ്റ്റൈല്‍ മൈലേജ്‌ മികവ്‌്‌, സവാരിയുടെ കാര്യത്തില്‍ താരമ്യമില്ലാത്ത സംതൃപ്‌തിയും സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പ്രധാനം ചെയ്യുന്നു. ഈ ശ്രേണിയില്‍ വരുന്ന മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും അത്യാകര്‍ഷണം വിലക്കുറവാണ്‌ .100-110സിസി ബൈക്കുകളുടെ ശ്രേണിയില്‍ മഹീന്ദ്രയുടെ ജനപ്രീയ അവാര്‍ഡുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ തന്നെയാണ്‌ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ലക്ഷ്യമിടുന്നത്‌.

സെന്റൂറോ റോക്ക്‌സ്‌റ്റാറിന്റെ സവിശേഷത ഇതുവരെ കാണുവാന്‍ കഴിയാതിരുന്ന തിളക്കമേറിയ ചുവപ്പ്‌,കറുപ്പ്‌ ,സ്വര്‍ണ നിറങ്ങളോടുകൂടിയ ബോള്‍ഡ്‌ റോക്ക്‌സ്‌റ്റാര്‍ ഗ്രാഫിക്കുകളാണ്‌. സെന്റൂറോ മോട്ടോര്‍സൈക്കിളുകളുടെ ശ്രേണിയില്‍ ഏറ്റവും വ്യത്യസ്‌തമായ ലുക്ക്‌ നല്‍കുന്ന ഗോള്‍ഡന്‍ റിബ്‌സ്‌ ആണ്‌ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.
സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ അവതരിപ്പിച്ചതിലൂടെ എല്ലാ റേഞ്ചിലും വ്യത്യസ്‌തമായ മോട്ടോര്‍സൈക്കിളുകള്‍ എത്തിക്കുവാന്‍ കഴിഞ്ഞതായി മഹീന്ദ്ര ടു വീലര്‍ ലിമിറ്റഡിന്റെ സിഇഒ വിരേന്‍ പോപ്‌്‌്‌ലി പറഞ്ഞു. ഏതു തരം ഉപഭോക്താവിനും തീര്‍ത്തും സംതൃപ്‌തി നല്‍കുന്ന വിപുലമായ 100-110സിസി ബൈക്കുകളാണ്‌ ഓരോ സെന്റൂറോയും . എവിടെ പോയാലും എടുത്തുകാണിക്കുന്നവിധം ശ്രദ്ധേയവും അതേപോലെ മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാമതും നില്‍ക്കുന്നു. സര്‍വീസിന്റെ കാര്യത്തില്‍ വിപുലമായ ശ്രൃംഖല എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നു. അഞ്ചുവര്‍ഷത്തെ വാറന്റിയും റോക്ക്‌സ്‌റ്റാറിനെ വിപണയിലെ ഒരു റോക്ക്‌ സ്‌റ്റാര്‍ തന്നെ ആക്കിമാറ്റുമെന്നും ഇതേക്കുറിച്ചു സംസാരിക്കവെ സിഇഒ (ചീഫ്‌ ഓഫ്‌ ഓപ്പറേഷന്‍സ്‌) വിരേന്‍ പോപ്‌്‌ലി പറഞ്ഞു
പ്രീമിയം കാറുകളുടേതുപോലുള്ള സവിശേഷകളാണ്‌ റോക്ക്‌സ്‌റ്റാറിനുള്ളത്‌. സ്‌റ്റൈല്‍ ആയ ഫ്‌ളിപ്പ്‌ കീ, മറ്റു സെന്റൂറോകളിലെപ്പോലെ വലിയ ഹെഡ്‌ലാമ്പില്‍ സിക്‌സ്‌ പൈലറ്റ്‌ എല്‍ഇഡി, എല്‍ഇഡി ബ്രേക്ക്‌ ലൈറ്റ്‌, എയര്‍ക്രാഫ്‌റ്റ്‌ സ്റ്റൈലിലുള്ള ഫ്‌ളഷ്‌ ഫ്യൂവല്‍ ക്യാപ്പ്‌, പൗരുഷത്തിന്റെ എടുപ്പ്‌നല്‍കുന്ന വലിയ ഫ്യൂവല്‍ ടാങ്ക്‌ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍.
മറ്റു സെന്റൂറോ ബൈക്കുകളെപ്പോലെ മൈക്രോചിപ്പ്‌ ഇഗ്നേറ്റഡ്‌ -5 കര്‍വ്‌ (ഇന്റലിജന്റ്‌ എംസിഐ-5), റോക്ക്‌ സ്‌റ്റാറിനു കൂടുതല്‍ ശക്തി പ്രധാനം ചെയ്യുന്നു
8.5 ബിഎച്ച്‌പി @ 7500 ആര്‍പിഎം പവര്‍ ഔട്ട്‌പുട്ടില്‍ എംസിഐ-5 ടെക്‌നോളജി നല്‌കുന്ന മികവും 85.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയും റോക്ക്‌സ്‌റ്റാറിനെ മുന്നിലെത്തിക്കുന്നു.
സാധനങ്ങള്‍ കൊണ്ടുപോകാനും പുറകില്‍ ഇരിക്കുന്ന യാത്രക്കാരനു ഇരിപ്പിടസൗകര്യം പ്രധാനം ചെയ്യുന്നഎക്‌സ്‌ട്രാ ലോങ്ങ്‌ സീറ്റ്‌, ഫൈവ്‌ സ്റ്റെപ്പ്‌ അഡജ്‌സറ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍,വാഹനം സ്‌റ്റാര്‍ട്ട്‌ ചെയ്യുന്നത്‌ കൂടുതല്‍ എളുപ്പമാക്കുന്നു.ഹാന്‍ഡില്‍ ബാറില്‍ തന്നെ സെല്‍ഫ്‌ റിട്ടേണിങ്ങ്‌ ചോക്ക്‌ ,മികച്ച നിലവാരത്തിലുള്ള അലോയി വീലുകള്‍, ഇല്‌ക്ട്രിക്ക്‌ സ്‌റ്റാര്‍ട്ട്‌ സംവിധാനം എന്നിവയാണ്‌ മറഅറു സവിശേഷതകള്‍ അത്യാകര്‍ഷണമായ ബ്ലേസിങ്ങ്‌ ബ്ലാക്ക്‌, ഹെവി മെറ്റാലിക്‌ റെഡ്‌ എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്‌

മഹീന്ദ്ര റോഡിയോ ഉസോ125 വിപണയില്‍



റേസിങ്ങും സ്‌റ്റൈലും ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കു വേണ്ടിയുള്ള ഡിസൈന്‍പാത്ത്‌ ബ്രേക്കിങ്ങ്‌ അടക്കമുള്ള ഉന്നത സാങ്കേതിക വി്‌ദ്യകള്‍


മുംബൈ
മഹീന്ദ്ര ടൂ വീലേഴ്‌സ്‌ ലിമിറ്റഡിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്ടി സ്‌കൂട്ടര്‍ റോഡിയോ ഉസോ 125 വിപണിയില്‍ എത്തിച്ചു.നിലവിലുള്ള സ്‌കൂട്ടര്‍ വിപണിയില്‍ സവിശേഷമായ സ്‌റ്റൈലിലൂടെ റോസിയോ ഉസോ125 സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.
പുതിയ റേസിങ്ങ്‌ സ്റ്റൈല്‍ ബോഡി ഗ്രാഫിക്‌സിനു പുറമെ വര്‍ണാഭമായ നിറങ്ങളോടുകൂടിയ വീല്‍ എന്നിവ സ്‌പോര്‍ട്ടി സാന്നിധ്യം വിളിച്ചോതുന്നു. പെട്ടെന്നു ബേക്ക്‌ ചവിട്ടിയാലും സീറ്റില്‍ നിന്നും തെന്നിനീങ്ങാത്തവിധം ഡിസൈന്‍ ചെയ്‌ത ഡ്യുവല്‍ ടെക്‌സ്‌ചര്‍ സീറ്റ്‌ ആണ്‌ എടുത്തു പറയേണ്ട സവിശേഷത.
ഇന്ന്‌ ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയില്‍ സാങ്കേതിക മികവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ എന്നു റോഡിയോ ഉസോ125നെ വിശേഷിപ്പിക്കാം. നീണ്ടകാലത്തേക്ക്‌ മികച്ച പ്രവര്‍ത്തന ശേഷിയും കുറഞ്ഞ അറ്റകുറ്റപ്പണികളും ലഭിക്കുന്നതിനാവശ്യമായ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഡിസിഡിഐ ടെക്‌നോളജിയം എടിഎല്‍എ സംവിധാനവും ആണ്‌ ഇതിലുള്ളത്‌. നന്നായി ട്യൂണ്‍ ചെയ്‌ത ഹെവി ഡ്യൂട്ടി സസ്‌പെന്‍ഷന്‍ ഡേര്‌ട്ട്‌ റാലികളില്‍ ഉസോ 125നെ മുന്നിലെത്തിക്കാന്‍ തക്കവിധം സാങ്കേതിക മികവ്‌ പ്രകടമാക്കുന്നവയാണ്‌. സസ്‌പെന്‌ഞഷന്റെ മികവുകൊണ്ട്‌ ഇന്ത്യന്‍ റോഡുകളിലെ യാത്രയ്‌ക്ക്‌ ഇതിനേക്കാള്‍ മികച്ച സ്‌്‌കൂട്ടര്‍ ്‌ മറ്റൊന്നില്ലെന്നു വ്യക്തം.
സാങ്കേതിക മികവിന്റെ കാര്യം കണക്കിലെടുത്താല്‍ ഇതിനു തുല്യമായ മറ്റൊരു സ്‌കൂട്ടറും ഇപ്പോള്‍ ഇന്ത്യന്‍ വിപണയില്‍ ഇല്ല. മുന്‍വശത്തു തന്നെ ഇന്ധനം നിറക്കാവുന്ന എക്‌സ്‌ടേണല്‍ ഫ്രണ്ട്‌ ഫ്യുവലിങ്ങ്‌ , സ്‌പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍,ഓഡോ മീറ്റര്‍,ട്രിപ്പ്‌മീറ്റര്‍ , ഫ്യവവല്‍ ഇന്‍ഡിക്കേറ്റര്‍ ക്ലോക്ക്‌്‌്‌,ഹൈസ്‌പീഡ്‌ അലാറം, ആക്‌സിലറോമീററ്ര# എന്നിവ അടങ്ങുന്ന പൂര്‍ണമായും ഡിജിറ്റല്‍ ചെയ്‌ത ഡാഷ്‌ ബോര്‍ഡ്‌, മൊബൈല്‍ അടക്കം ഡിജിറ്റ്‌ല്‍ ഡിവൈസുകള്‍ ചാര്‍ജ്‌ ചെയ്യാന്‍ കഴിയുന്ന ചാര്‍ജിങ്ങ്‌ പോയിന്റ്‌ ്‌ എന്നിവയ്‌ക്കുപുറമെ മറ്റേതു സ്‌കൂട്ടറിനെയും പിന്നിലാക്കുന്ന 22ലിറ്റര്‍ ശേഷിയുള്ള സ്‌റ്റോറേജ്‌ സംവിധാനം, 4ഇന്‍1 ആന്റി തെഫ്‌റ്റ്‌ കീയുടെ സുരക്ഷിതത്വം എന്നിവയാണ്‌ മറ്റു സവിശേഷതകള്‍. മൈലേജിന്റെ കാര്യത്തിലും ഉസോ 125 ഒട്ടും പിന്നില്‍ അല്ല. ലിറ്ററിനു 59 കിലോമീറ്റര്‍ പ്രധാനം ചെയ്യുന്നു.റേസ്‌ ട്രാക്ക്‌ ബ്ലാക്ക്‌, കോട്ട്‌ ബ്ലാക്ക്‌, വിക്ടറി വയലറ്റ്‌, ബ്ലേസിങ്ങ്‌ ബ്ലൂ എന്നീ നാലു നിറങ്ങളില്‍ ഉസോ 125 ലഭ്യമാണ്‌
യുവാക്കളെ ലക്ഷ്യമാക്കി പുറത്തിറക്കിയിരിക്കുന്ന ഈ സ്‌പോര്‍ട്ടി സ്‌കൂട്ടറിനു ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില 47,957രൂപ.
പ്രവര്‍ത്തനക്ഷമത, സാങ്കേതികമികവ്‌,എടുത്തുപറയാനുള്ള സവിശേഷകള്‍ ,സ്റ്റൈല്‍,ഒതുക്കം എന്നിവയിലൂടെ റോഡിയോ ഉസോ125 സ്‌കൂട്ടര്‍ വിപണയില്‍ ഒരു പുനരാഖ്യാനം സൃഷ്ടിച്ചിരിക്കുകയാണെന്നു ഇതേക്കുറിച്ചു സംസാരിക്കവേ മഹീന്ദ്ര ടു വീലേഴ്‌സ്‌ ലിമിറ്റഡ്‌ സിഇഒ (ചീഫ്‌ ഓപ്പറേഷന്‍സ്‌) വിരേന്‍ പോപ്‌്‌ലി പറഞ്ഞു സ്റ്റൈലിലും ആധുനിക പ്രതിഛായയും ഉസോ 125 നല്‍കുന്നതായും അദ്ദേഹം പറഞ്ഞു 

പ്രതിദിന റൈഡിങിനു പുതിയ ആവേശം നല്‍കിക്കൊണ്ട്‌ ബജാജ്‌ ഡിസ്‌ക്കവര്‍ 150 ട്വിന്‍സ്‌ പുറത്തിറക്കി



കൊച്ചി,: പൂര്‍ണമായും പുതിയ രണ്ടു ഡിസ്‌ക്കവര്‍ ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ബജാജ്‌ ഓട്ടോയ്‌ക്ക്‌ സന്തോഷമുണ്ട്‌. ലാര്‍ജ്‌ ഹാഫ്‌ ഫെയറിങോടു കൂടിയ ഡിസ്‌ക്കവര്‍ 150 എഫ്‌, സ്റ്റാന്‍ഡേര്‍ഡ്‌ ഫെയറിങോടു കൂടിയ ഡിസ്‌ക്കവര്‍ 150 എസ്‌ എന്നിവയാണിത്‌. വിപണിയില്‍ ഇപ്പോള്‍ ലഭ്യമായവ അടിസ്ഥാന ബൈക്കുകളില്‍ നിന്നു വ്യത്യസ്ഥമായി ഉപഭോക്താക്കള്‍ക്ക്‌ ഉല്‍സാഹവും ആവേശവും നല്‍കുന്നവയാണ്‌ ഈ ഡിസ്‌ക്കവര്‍ 150 ബൈക്കുകള്‍.
ഡിസ്‌ക്കവര്‍ ബൈക്ക്‌ 2004 ല്‍ പുറത്തിറക്കിയതു മുതല്‍ അവ ആധുനിക സ്റ്റൈലിന്റേയും മികച്ച പ്രകടനത്തിന്റേയും പേരില്‍ ശ്രദ്ധയാകര്‍ഷിച്ചു വരികയാണ്‌. ഡിസ്‌ക്കവര്‍ 150 എഫ്‌ ഹാഫ്‌ ഫെയറിങിലൂടെ ഇതിനെ വീണ്ടുമൊരു പുതിയ തലത്തിലേക്കു കൊണ്ടു പോകുകയാണ്‌. ഇന്ത്യയില്‍ യാത്രക്കാര്‍ക്കിടയിലേക്ക്‌ അവതരിപ്പിക്കപ്പെടുന്ന ഈ വിഭാഗത്തിലെ ആദ്യ ബൈക്കാണിത്‌.
പുതുതായി അവതരിപ്പിക്കപ്പെട്ട ഡിസ്‌ക്കവര്‍ 150 യാത്രക്കാര്‍ക്ക്‌ യാത്ര ആസ്വദിക്കാനുള്ള ശക്തിയോടു കൂടിയ പുതിയൊരു അനുഭവമാണു നല്‍കുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ ജനറല്‍ മാനേജര്‍ അശ്വിന്‍ ജയകാന്ത്‌ (ബജാജ്‌ ഓട്ടോ സെയ്‌ല്‍സ്‌) പറഞ്ഞു. ഇതിന്റെ ആധുനീക 4 വാള്‍വ്‌ 145 സി.സി. ഡി.ടി.എസ്‌.-ഐ എഞ്ചിന്‍ ഈ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രീതിയില്‍ 14.5 പി.എസ്‌. പവ്വറും സി.എം.വി.ആര്‍. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള 72 കിലോമീറ്റര്‍ മൈലേജും നല്‍കുന്നു. ബൈക്കിലുള്ള തങ്ങളുടെ പ്രതിദിന യാത്രയ്‌ക്കായി ചെലവഴിക്കുന്ന സമയത്തിനു മൂല്യം കല്‍പ്പിക്കുന്നവരെ സംബന്ധിച്ച്‌ പുതിയ ഡിസ്‌ക്കവര്‍ 150 മികച്ചൊരു ആകര്‍ഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനീക, പുരോഗമന ചിന്താഗതിയുള്ളവരാണ്‌ ഇന്നത്തെ ഉപഭോക്താക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തങ്ങളെ അംഗീകരിക്കണമെന്ന ചിന്താഗതിയുള്ളവരാണവര്‍. ഹാഫ്‌ ഫെയറിങ്‌ ഡിസ്‌ക്കവര്‍ 150 എഫ്‌ മികച്ച പ്രകടനവും മികച്ച സ്റ്റൈലും വഴി ഇവര്‍ക്കു മുന്നില്‍ ആകര്‍ഷകമായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡിസ്‌ക്കവര്‍ ബൈക്കുകള്‍ കിടപിടിക്കാനാവാത്ത ശക്തിയും മികച്ച മൈലേജും മാത്രമല്ല, മറ്റനവധി സവിശേഷതകള്‍ കൂടി അവതരിപ്പിക്കുന്നുണ്ട്‌. ഈ വിഭാഗത്തിലെ ആദ്യത്തേതെന്ന വിശേഷണത്തിനും അര്‍ഹമായതാണ്‌ അവയില്‍ പലതും എന്നതും ശ്രദ്ധേയമാണ്‌.
ഡിസ്‌ക്കവര്‍ 150 എഫ്‌ (ഹാഫ്‌ ഫെയറിങ്‌) 60,831 രൂപയ്‌ക്കാണ്‌ ലഭ്യമാകുന്നത്‌. (കേരളത്തിലെ എക്‌സ്‌ ഷോറൂം വില). ഡിസ്‌ക്കവര്‍ 150 എസ്‌ (സ്റ്റാന്‍ഡേര്‍ഡ്‌ ഫെയറിങ്‌) ഡ്രം വേരിയന്റ്‌ 53,705 രൂപയ്‌ക്കും (കേരളത്തിലെ എക്‌സ്‌ ഷോറൂം വില) ഡിസ്‌ക്ക്‌ വേരിയന്റ്‌ 56,756 രൂപയ്‌ക്കും (കേരളത്തിലെ എക്‌സ്‌ ഷോറൂം വില) ലഭ്യമാണ്‌. രാജ്യത്ത്‌ വില്‍പ്പനയിലുള്ള 150 സി.സി. കളില്‍ ഏറ്റവും മികച്ച വിലയ്‌ക്കു ലഭിക്കുന്നവയാണ്‌ ബജാജ്‌ ഡിസ്‌ക്കവര്‍ 150 എസ്‌.
രണ്ട്‌ ഓപ്‌ഷനുകളും നാലു നിറങ്ങളില്‍ ലഭ്യമാണ്‌. ഡാര്‍ക്ക്‌ ബ്ലൂ, വൈന്‍ റെഡ്‌, എബൊണി ബ്ലാക്ക്‌, ഡാര്‍ക്ക്‌ ബോട്ടില്‍ ഗ്രീന്‍ എന്നിവയാണീ നിറങ്ങള്‍. 

തീരദേശഷിപ്പിങ്ങ്‌, ഉള്‍നാടന്‍ ജലഗതാഗത ബിസിനസ്‌ ഉച്ചകോടി കൊച്ചിയില്‍


കൊച്ചി
രണ്ടാമത്‌ തീരദേശ ഷിപ്പിങ്ങ്‌, ഉള്‍നാടന്‍ ജലഗതാഗത ബിസിനസ്‌ ഉച്ചകോടി കൊച്ചിയില്‍.
തീരദേശ കപ്പല്‍ഗതാഗതവുമായും രാജ്യത്തെ ജലപാതകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള ഉദ്യമമായാണ്‌ ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്‌. മരട്‌ ക്രൗണ്‍പ്ലാസയില്‍ 29നു നടക്കുന്ന ഉച്ചകോടിയില്‍ ഈ മേഖലയിലെ സര്‍ക്കാര്‍ സ്വകാര്യ പങ്കാളികള്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെക്കാനും സമുദ്രപാത, ജലപാത വ്യവസായത്തെ ശക്തമാക്കാനുമുള്ള നീക്കങ്ങള്‍ക്കു പിന്തുണ നല്‍കാനും അവസരമുണ്ടാകും.
രാവിലെ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര കപ്പല്‍ ഗതാഗത,ദേശീയപാത മന്ത്രി നിതിന്‍ ഗഡ്‌ഗരി ഉച്ചകോടി ഉദ്‌ഘാടനം ചെയ്യും. മന്ത്രി കെബാബു,കെ.വി തോമസ്‌ എംപി, ഗുജറാത്ത്‌ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി വസുബെന്‍ ത്രിവേദി എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യാ സീ ട്രേഡ്‌ ആവിഷ്‌കരിച്ച തീരദേശ ഷിപ്പിങ്ങ്‌ ഉള്‍നാടന്‍ ജലഗതാഗതം യാഥാര്‍ത്ഥ്യമാക്കുന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. റോറോ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള കാര്‍ഗോ ഉടമസ്ഥരെ പ്രേരിപ്പിക്കുന്ന രീതിയില്‍ തന്ത്രപരമായ പരിഹാരങ്ങള്‍ ലഭ്യമാക്കുക, ബങ്കറിങ്ങും മറ്റു ഗതാഗത രീതികളും ഉപയോഗിക്കുക, എല്‍എന്‍ജി യുമായിബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളും എന്നീ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും. സമുദ്രയാന മേഖലയില്‍ സവിശേഷമായ സംഭാവ നല്‍കയി സ്ഥാപനങ്ങളെയും വ്യക്തികളെയും ഉച്ചകോടിയില്‍ അദരിക്കും.
കേന്ദ്ര ഷിപ്പിങ്ങ്‌ മുന്‍ സെക്രട്ടറി കെ.മോഹന്‍ദാസ്‌ ഐഎഎസ്‌,കെ.എന്‍ സുധീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

ഇന്ത്യന്‍ ഓയിലിന്റെ പെട്രോളിയം ബള്‍ക്ക്‌ ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു



പെട്രോളിയം ശുദ്ധീകരണ വിപണന രംഗത്തെ പ്രമുഖ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോളിയം ബള്‍ക്ക്‌ സ്റ്റോറേജ്‌ ടെര്‍മിനല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. ജാര്‍ഖണ്‌ഡിലെ ദിയോഘര്‍ ജില്ലയിലെ ജസിദിയിലാണ്‌ പടുകൂറ്റന്‍ സംഭരണി.
ഇന്ത്യന്‍ ഓയിലിന്റെ പുതിയ സംഭരണിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തടസരഹിതമായ വിതരണം ഈ മേഖലയുടെ വ്യവസായ വികസനത്തിന്‌ ആക്കം കൂടുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പെട്രോളിയം സംഭരണി, വരും വര്‍ഷങ്ങളിലുണ്ടാകാവുന്ന പെട്രോളിന്റെ ആവശ്യകത കൂടി നിറവേറ്റാന്‍ പര്യാപ്‌തമാണെന്ന്‌ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്‌ഡ്‌ മേഖലയിലെ ഉരുക്ക്‌, ബോക്‌സൈറ്റ്‌, മൈക്ക, കല്‍ക്കരിഖനി വ്യവസായങ്ങളുടെ വളര്‍ച്ചയ്‌ക്കും ഈ സംഭരണി സഹായകമാകുമെന്ന്‌ പ്രധാന്‍ ചൂണ്ടിക്കാട്ടി.
ഹാല്‍സിയ - ബറൗണി പൈപ്പ്‌ലൈന്‍ വഴിയാണ്‌ ജസീദി ടെര്‍മിനലിലേക്ക്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ എത്തുക. 31,600 കിലോലിറ്ററാണ്‌ സംഭരണശേഷി. ബൊക്കാറോ, ധന്‍ബാദ്‌, ഗിരിദി, ദിയോഘര്‍, ജാംതാര, ഗോദ, ദുംക, പക്കുര്‍, സാഹിബ്‌ ഗഞ്ച്‌ എന്നീ വിപണികളിലേയ്‌ക്കാണ്‌ ഇവിടെ നിന്നും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ എത്തുക.
ജാര്‍ഖണ്‌ഡിലെ കുന്തിയില്‍ പുതിയൊരു ഇന്ത്യന്‍ ഓയില്‍ ടെര്‍മിനല്‍ കൂടി പൂര്‍ത്തിയാക്കുന്നുണ്ട്‌. ഇന്ത്യന്‍ ഓയിലിന്റെ നിര്‍ദ്ദിഷ്‌ട പാരാദ്വീപ്‌ റിഫൈനറിയില്‍ നിന്നാണ്‌ കുന്തിയിലെ ടെര്‍മിനലിലേയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ എത്തുക. ധന്‍ബാദിലും, റാഞ്ചിയിലും ടാറ്റാനഗറിലും ആണ്‌ ഇന്ത്യന്‍ ഓയിലിന്റെ മറ്റ്‌ സംഭരണികള്‍.
26 ഏക്കര്‍ ഭൂമിയില്‍ 109 കോടി രൂപ ചെലവഴിച്ചാണ്‌ ജസിദിയിലെ കൂറ്റന്‍ സംഭരണി നിര്‍മ്മിച്ചിരിക്കുന്നത്‌. പ്രതിദിനം 160-180 ട്രക്കുകള്‍ നിറയ്‌ക്കാനുള്ള സൗകര്യവും ഉണ്ട്‌. 

പൊന്‍പുലരി ഓണം ഓഫറുകളുമായി ബജാജ്‌ ഇലക്‌ട്രിക്കല്‍സ്‌




കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബജാജ്‌ കിച്ചന്‍ അപ്ലെയന്‍സ്‌ ബിസിനസ്‌ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പ്രദീപ്‌ പാട്ടില്‍ , ജോയി തോമസ്‌ (ഡിജിഎം), ജയന്‍ സദാശിവന്‍ (ഏരിയ മാനേജര്‍) എന്നിവര്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു.


കൊച്ചി: ബജാജ്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ ്‌ പൊന്‍പുലരി ഓണം ഓഫര്‍ പ്രഖ്യാപിച്ചു. ബജാജ്‌ കിച്ചണ്‍ അപ്ലയന്‍സസുകളുടെ പ്രമുഖ വിപണിയാണ്‌ കേരളം. അതു കൊണ്ടു തന്നെയാണ്‌ കേരളത്തിലെ ഏറ്റവും വലിയ ആഘോഷ വേളയായ ഓണത്തിന്‌ വളരെയേറെ ആകര്‍ഷകമായ വിലയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ചു വാങ്ങാനുള്ള അവസരമാണ്‌ പൊന്‍പുലരി ഓഫറിലൂടെ കമ്പനി അവതരിപ്പിക്കുന്നത്‌.
ഇന്ത്യയിലെ അടുക്കളകളെ കൂടുതല്‍ ആധുനീകമാക്കി ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോകോത്തര നിലവാരത്തിലുള്ള അഞ്ച്‌ ഉല്‍പ്പന്നങ്ങള്‍ അപ്‌ഗ്രേഡ്‌ യുവര്‍ കിച്ചണ്‍ ഓഫര്‍ എന്ന പദ്ധതി പ്രകാരം അതിശയിപ്പിക്കുന്ന കുറഞ്ഞ വിലയ്‌ക്ക്‌ വാങ്ങാനുള്ള അവസരമാണ്‌ ഉപഭോക്താക്കള്‍ക്കു ലഭിക്കുക. കേരളത്തിലാണ്‌ ഇതിനു തുടക്കം കുറിക്കുന്നത്‌.
ഇതോടൊപ്പം വിപണിയിലുള്ള മികച്ച മിക്‌സറുകളില്‍ ടൈറ്റാനിയം കോട്ടഡ്‌ ഡൂറാകട്ട്‌ ബ്ലേഡുകള്‍, ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്‌തിട്ടുള്ള ക്വിക്ക്‌ ഷെഫ്‌ ഇന്‍ഡക്‌ഷന്‍ കുക്കറുകള്‍, ഇക്കോ സീരീസിലെ ഗ്യാസ്‌ സ്റ്റൗവുകള്‍ എന്നിവയും അവതരിപ്പിക്കുന്നുണ്ട്‌.
മിക്‌സര്‍ ഗ്രൈന്‍ഡര്‍ രംഗത്ത്‌ രാജ്യത്തെ മുന്‍ നിരക്കാരായ കമ്പനി 1.75 ദശലക്ഷത്തോളം യൂണിറ്റുകളാണ്‌ വില്‍പ്പന നടത്തിയത്‌. വാട്ടര്‍ ഹീറ്റര്‍, അയേണ്‍ എന്നിവയുടെ രംഗത്തും ഇതേ രീതിയിലുള്ള മുന്നേറ്റങ്ങള്‍ തന്നെയാണു കൈവരിക്കാനായത്‌. പ്രധാന വിമാനത്താവളങ്ങള്‍, സ്റ്റേഡിയങ്ങള്‍, ബന്ധ്ര വോര്‍ളി സീ ലിങ്ക്‌, സി.എസ്‌.ടി. സ്റ്റേഷന്‍ എന്നിവയടക്കമുള്ള മറ്റു പ്രമുഖ പദ്ധതികള്‍ തുടങ്ങിയവയില്‍ ലൈറ്റിങ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പേരിലും കമ്പനി ശ്രദ്ധേയമായിട്ടുണ്ട്‌.
തങ്ങളുടെ ഓഫറുകളിലൂടെ ഓണാഘോഷങ്ങള്‍ കൂടുതല്‍ സവിശേഷതയുള്ളതാക്കാനാണ്‌ തങ്ങളാഗ്രഹിക്കുന്നതെന്ന്‌ വൈസ്‌ പ്രസിഡന്റും കിച്ചന്‍ അപ്ലയന്‍സസ്‌ ബിസിനസ്‌ യൂണിറ്റ്‌ മേധാവിയുമായ പ്രദീപ്‌ പാട്ടില്‍ പറഞ്ഞു. ഓണക്കാലത്തേക്കായി 30 കോടിയുടെ ബിസിനസാണു തങ്ങള്‍ കണക്കു കൂട്ടുന്നതെന്നും ഒന്നര ലക്ഷം മിക്‌സര്‍ ഗ്രൈന്‍ഡറുകളും 50,000 ഗ്യാസ്‌ സ്റ്റൗവ്വുകളും വില്‍ക്കാനാണ്‌ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി ഇന്ത്യയിലാദ്യമായി രണ്ട്‌ ബര്‍ണര്‍ ഗ്ലാസ്‌ ടോപ്പ്‌ ഗ്യാസ്‌ സ്റ്റൗവ്‌ മൂവ്വായിരം രൂപയില്‍ താഴെ അവതരിപ്പിച്ച്‌ വലിയ സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍ ബര്‍ണറുകളില്‍ നിന്ന്‌ കമനീയ രൂപ ഭംഗിയുള്ള ഗ്ലാസ്‌ ടോപ്‌ സ്റ്റൗവ്വുകളിലേക്കുള്ള മാറ്റത്തിനു ചൂക്കാന്‍ പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ശാഖ 2014 ജൂലൈയില്‍ 15 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതിനു പുറമെ കേരളാ പോലീസിനു വേണ്ടി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ലൈറ്റിങ്‌, കൊച്ചി മെട്രോയ്‌ക്കു വേണ്ടിയുള്ള ലൈറ്റ്‌ ഫിറ്റിങുകളോടെയുള്ള ഒക്‌ടോഗോണല്‍ പോളുകളുടെ വിതരണവും ഇന്‍സ്റ്റലേഷനും എന്നിവ അടക്കമുള്ള അഭിമാനാര്‍ഹമായ ഓര്‍ഡറുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്‌. ഈ വര്‍ഷം കൊച്ചി യില്‍ ആദ്യ ബജാജ്‌ വേള്‍ഡും ഉദ്‌ഘാടനം ചെയ്‌തിരുന്നു.


ഐസിഐസിഐ ബാങ്ക്‌ ,കസ്റ്റമര്‍ സര്‍വീസില്‍ രണ്ട്‌ മൊബൈല്‍ ആപ്ലിക്കേഷനുകള്‍



കൊച്ചി: രാജ്യത്തെ സ്വകാര്യ ബാങ്കിങ്ങ്‌ മേഖലയിലെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക്‌ ഇടപാടുകാരുടെ സൗകര്യത്തിനായി രണ്ടു പുതിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചു ഐലോണ്‍, ഐട്രാക്ക്‌ ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കള്‍ക്കു വായ്‌പ, അക്കൗണ്ട്‌ സംബന്ധമായ വിവരങ്ങള്‍, വ്യവഹാരസംബന്ധമായ സന്ദേശങ്ങള്‍ എന്നിവ ലഭ്യമാകും.
ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ലോണ്‍ വിവരങ്ങള്‍ സംബന്ധിച്ചും വ്യവഹാരസന്ദേശങ്ങള്‍ അറിയുന്നതിനുമായിമൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുന്നത്‌. പുതിയ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ അപ്ലിക്കേഷന്‍ എന്നിവയില്‍ നിന്നും അനായാസമായി ഡൗണ്‍ലോഡ്‌ ചെയ്യാനാകും. ഐ ട്രാക്ക്‌ വിന്‍ഡോസ്‌സ്‌റ്റോറിലും ലഭ്യമാണ്‌. മൊബൈല്‍ ബാങ്കിങ്ങ്‌ രംഗത്ത്‌ രാജ്യത്തെ മുന്‍നിരക്കാരായ ഐസിഐസിഐ ബാങ്ക്‌ ഈ സംരംഭത്തിലൂടെ ബാങ്കിന്റെ മുഴുവന്‍ ഇടപാടുകാര്‍ക്കും ബാങ്കിന്റെ ലോണ്‍ സംബന്ധമായ വിവരങ്ങളെല്ലാം വളരെ എളുപ്പമായി ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്‌. ഇതോടെ ബാങ്കില്‍ ചെന്നു വിവരം അന്വേഷിക്കേണ്ട ആവശ്യം വരില്ല. അതേപോലെ ഫോണിലൂടെയും അന്വേഷിക്കേണ്ടി വരില്ല.
ബാങ്കിങ്ങ്‌ രംഗത്തെ സാങ്കേതിക വിദ്യയില്‍ ഇതിനകം തന്നെ മറ്റു ബാങ്കുകള്‍ക്കു മാതൃകയായിരിക്കുന്ന ഐസിഐസിഐ ബാങ്ക്‌ ടച്ച്‌ ബാങ്കിങ്ങ്‌ , ടാബ്‌ ബാങ്കിങ്ങ്‌, ഫേസ്‌ബുക്ക്‌ ബാങ്കിങ്ങ്‌ എന്നിവ അവതരിപ്പിച്ചുകൊണ്ട്‌ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു നാന്ദികുറിച്ചിട്ടുണ്ട്‌. ബാങ്കിങ്ങ്‌ പോക്കറ്റിലേക്കു ഒതുക്കാവുന്ന വിധം എളുപ്പമാക്കി മാറ്റാനും ഇതിലൂടെ കഴിഞ്ഞു ഐസിഐസിഐ ബാങ്ക്‌ വെബ്‌സൈറ്റ്‌ മൊബൈല്‍ ഫോണ്‍, ഡസ്‌ക്‌്‌ടോപ്പ്‌, ടാബ്‌്‌ലെറ്റ്‌, എന്നീ ഡിവൈസസുകളില്‍ ബാങ്കിങ്ങ്‌ അനായാസമാക്കാനുള്ള അനന്തസാധ്യതകളാണ്‌ നല്‍കുന്നത്‌. വിന്‍ഡോസ്‌ ഫോണുകളില്‍ ഐ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെ അപ്‌ഗ്രേഡ്‌ ചെയ്യാനാകും.
ഐലോണ്‍സ്‌്‌ ഈ ആപ്ലിക്കേഷനിലൂടെ വായ്‌പ സംബന്ധമായ വിശദമായ വിവരങ്ങളാണ്‌ ലഭ്യമാകുക. ഇഎംഐ വിവരങ്ങള്‍ ,വായ്‌പ തിരിച്ചടവ്‌ ഷെഡ്യൂള്‍,ഏറ്റവും അടുത്ത ഐസിഐസിഐ ബാങ്ക്‌ വായ്‌പ സര്‍വീസ്‌ ബ്രാഞ്ച്‌ തുടങ്ങിയ സൗകര്യങ്ങളാണ്‌ ഐലോണിലൂടെ നല്‍കുന്നത്‌.
ബാങ്ക്‌ വെബ്‌സൈറ്റില്‍ നിന്നും ഐസിഐസിഐ ബാങ്ക്‌ ലോണ്‍സ്‌ ആപ്ലിക്കേഷന്‍ സൗകര്യം മൊബൈല്‍ ഫോണുകളിലേക്കു അനായാസം ഡൗണ്‍ലോഡ്‌ ചെയ്യാനാകും.
ഐ ട്രാക്ക്‌ ഈ സംവിധാനം ബാങ്കിന്റെ ഇടപാടുകാര്‍ക്കു ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌, കത്തുകള്‍ ,ചെക്ക്‌ ബുക്ക്‌,അക്കൗണ്ട്‌ ,ലോണ്‍ എന്നിവയ്‌ക്കു പുറമെ ഇവ സംബന്ധിച്ച എല്ലാ വ്യവഹാര സന്ദേങ്ങളും ഐട്രാക്കിലൂടെ ലഭിക്കും. അക്കൗണ്ട്‌ നമ്പര്‍ നല്‍കിയാല്‍ അതാത്‌ ഉപഭോക്താവിനും അറിയേണ്ടകാര്യങ്ങള്‍ അതിലൂടെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ http://www.icicibank.com/mobile-banking/itrack.എന്ന പേജില്‍ ലഭിക്കും 

ഹുറാഷെ പാദരക്ഷകള്‍ കേരളത്തിലുമെത്തി



കൊച്ചി : വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ക്രോക്‌സിന്റെ ഹുറാഷെ പാദരക്ഷകള്‍ കേരളത്തിലുമെത്തി. പാദങ്ങള്‍ക്ക്‌ അനുരൂപമായ ചാരുതയും രൂപഭംഗിയും പകരുന്ന ഹുറാഷെ, പാദങ്ങള്‍ക്ക്‌ സുഖകരമായ ഒരനുഭവം കൂടിയാണ്‌ പ്രദാനം ചെയ്യുക.
ഹുറാഷെ പാദുകശേഖരം ക്രോക്‌സ്‌ ഇന്ത്യ 2013 ലാണ്‌ പുറത്തിറക്കിയത്‌. അതിവേഗം തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ ഇത്‌ ഏറ്റവും പ്രിയങ്കരമായി മാറിയെന്ന്‌ ക്രോക്‌സ്‌ ഇന്ത്യ ജനറല്‍ മാനേജര്‍ നിസാന്‍ ജോസഫ്‌ പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ഭംഗിയിലും കൂടുതല്‍ നിറങ്ങളിലും ഇവ ലഭ്യമാണ്‌.
പാദങ്ങള്‍ക്ക്‌ കൂടുതല്‍ നീളവും സൗന്ദര്യവും നല്‍കുന്ന ഹുറാഷെ സാന്‍ഡല്‍ വെഡ്‌ജ്‌ ശേഖരമാണ്‌ പ്രധാനം. മെക്‌സിക്കന്‍ ലെതര്‍ സാന്‍ഡലില്‍ 76 മിമി ആണ്‌ ഹീല്‍. വില 4999 രൂപ. ഐലന്റ്‌ ഗ്രീന്‍ മഷ്‌റൂം, മള്‍ട്ടി, ജറാനിയം, വൈബ്രന്റ്‌ പിങ്ക്‌, കോസ്‌മിക്‌ ഓറഞ്ച്‌ നിറങ്ങളില്‍ ലഭ്യമാണ്‌.
ഹുറാഷെ ഫ്‌ളാറ്റ്‌, ഫ്‌ളിപ്‌ ഫ്‌ളാപ്‌ ഫ്‌ളോപ്‌ എന്നിവയാണ്‌ മറ്റിനങ്ങള്‍, ഫ്‌ളാറ്റിന്റെ വില 3995 രൂപയും ഫ്‌ളിപ്‌ ഫ്‌ളാപ്‌ ഫ്‌ളോപിന്റെ വില 2495 രൂപയുമാണ്‌.
300 ലേറെ ഇനങ്ങളാണ്‌ ക്രോക്‌സിന്റെ പാദുകശേഖരത്തിലുള്ളത്‌. 90 രാജ്യങ്ങളില്‍ 200 ദശലക്ഷം ജോഡി ചെരുപ്പുകളാണ്‌ കമ്പനി വിറ്റഴിച്ചിട്ടുള്ളത്‌. 2007 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രോക്‌സിന്‌ 15 നഗരങ്ങളിലായി 300 മള്‍ട്ടി-ബ്രാന്‍ഡ്‌ ഔട്ട്‌ലെറ്റുകളുണ്ട്‌.

ഡോ. ബത്രാസ്‌ 25 പുതിയ ക്ലിനിക്കുകള്‍ തുറക്കും



കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ഹോമിയോപ്പതിക്‌ ക്ലിനിക്കല്‍ ശൃംഖലയായ ഡോ. ബത്രാസ്‌, ഡിസംബര്‍ അവസാനത്തോടെ 25 പുതിയ ക്ലിനിക്കുകള്‍ കൂടി തുറക്കും. ഇന്ത്യയിലെ 77 നഗരങ്ങളിലും ദുബായിലും ലണ്ടനിലുമായി 150 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളാണ്‌ പത്മശ്രീ ഡോ. മുകേഷ്‌ ബത്രയുടെ ശൃംഖലയിലുള്ളത്‌.
10 ലക്ഷം രോഗികള്‍ക്ക്‌ ചികിത്സ നല്‍കികൊണ്ട്‌ ഡോ. ബത്രാസ്‌ ആതുര സേവന രംഗത്ത്‌ ഒരു നാഴികകല്ലുകൂടി പിന്നിട്ടു. ഇവരില്‍ 3 ലക്ഷം പേര്‍ തലമുടി സംബന്ധമായ രോഗം ഉള്ളവരാണ്‌. ഒരു ലക്ഷംപേര്‍ ത്വക്ക്‌ രോഗികളും. പ്രതിവര്‍ഷം 4-5 ലക്ഷം രോഗികള്‍ക്ക്‌ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും നടത്തുന്നുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ ചികിത്സാ സമ്പ്രദായമാണ്‌ ഹോമിയോപതിയെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500 ദശലക്ഷം പേര്‍ ഇന്ന്‌ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്നു. ആഗോള ഹോമിയോ വിപണി 2017 - ഓടെ 52,000 കോടി രൂപയിലെത്തുമെന്നാണ്‌ സൂചന.
ഇന്ത്യന്‍ ഹോമിയോ വിപണി 2017 -ല്‍ 5873 കോടി രൂപയാണ്‌ ലക്ഷ്യമിടുന്നത്‌. സുരക്ഷിതവും ഫലപ്രദവുമായ ഔഷധം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഹോമിയോയിലേക്ക്‌ തിരിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ മെഗാ നിക്ഷേപക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു



കൊച്ചി
കേന്ദ്ര കോര്‍പറേറ്റ്‌ മന്ത്രാലയത്തിന്റെ നിക്ഷേപക ബോധവല്‍ക്കരണ സംരക്ഷണ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി ഏ ഐ), ന്യൂഡല്‍ഹിയുടെ സഹകരണത്തോടെ എറണാകുളം ശാഖ വരുന്ന 29 വെള്ളിയാഴ്‌ച എറണാകുളം മേഴ്‌സി ലക്ഷ്വറി ബിസിനസ്‌ ഹോട്ടലില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട്‌ 5 മണി വരെ നടത്തുന്ന ഏകദിന നിക്ഷേപക ബോധവല്‍ക്കരണ പരിപാടി പ്രൊഫസര്‍ കെ.വി.തോമസ്‌ എം പി (ചെയര്‍മാന്‍, പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി) ഉദ്‌ഘാടനം ചെയ്യും.
കേന്ദ്ര കോര്‍പറേറ്റ്‌ മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി എം.ജെ.ജോസഫ്‌ വിശിഷ്‌ടാതിഥി ആയിരിക്കും. ജിയോജിത്‌ പിഎന്‍ബി പാരിബ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സി. ജെ. ജോര്‍ജ്‌, ഫെഡറല്‍ ബാങ്ക്‌ മുന്‍ ചെയര്‍മാനും കൊച്ചിന്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ലിമിറ്റഡ്‌ മുന്‍ പ്രസിഡന്റുമായ പി സി സിറിയക്‌ ഐ എ എസ്‌ (റിട്ടയേഡ്‌), മദ്രാസ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ മുന്‍ പ്രസിഡന്റ്‌ ഡി. എന്‍. ദാസ്‌ (ചെന്നൈ), അഡ്വ.ഷെറി സാമുവല്‍ ഉമ്മന്‍ എന്നിവര്‍ നിക്ഷേപക ബോധവല്‍ക്കരണത്തെ സംബന്ധിച്ച്‌ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
പൊതുജനങ്ങളെ ഈ വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടിയാണ്‌ ഈ പരിപാടി സൗജന്യമായി സംഘടിപ്പിക്കുന്നത്‌ എന്ന്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി എ ഐ) കേന്ദ്ര കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍, എറണാകുളം ശാഖ ചെയര്‍മാന്‍ എം. ഒ. പൗലോസ്‌ എന്നിവര്‍ അറിയിച്ചു

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...