കൊച്ചി : ട്രൈംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ആഗോള പ്രീമിയം ക്ലാസിക്ക് ക്രൂയിസര്‍ ശ്രേണിയില്‍ പെടുന്ന തണ്ടര്‍ബേഡ് എല്‍ടി ഇന്ത്യന്‍ വിപണിയിലിറക്കി. ഈ വര്‍ഷം ആദ്യമിറക്കിയ 11 അന്താരാഷ്ട്ര മോഡലുകള്‍ക്ക് ലഭിച്ച ഡിമാന്‍ഡും ഉപഭോക്താക്കളുടെ മികച്ച അഭിപ്രായവുമാണ് അതിശയിപ്പിക്കുന്ന പുതിയ മോഡല്‍ ഇറക്കാന്‍ പ്രേരകമായത്. 15.75 ലക്ഷം രൂപ (എക്‌സ്-ഷോറൂം വില: ഡല്‍ഹി) വില വരുന്ന തണ്ടര്‍ബേഡ് എല്‍ടി ട്രൈംഫ് മോട്ടോര്‍സൈക്കിള്‍സില്‍ നിന്നുള്ള ക്രൂയിസര്‍ ലൈനപ്പ് കൂടുതല്‍ ശക്തമാക്കുകയും തണ്ടര്‍ബേഡ് സ്റ്റോം റോക്കറ്റ് കകക റോഡ്‌സ്റ്ററിനൊപ്പം ചേരുകയും ചെയ്യും. ഇന്ത്യയില്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയിലെ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ലക്ഷ്വറി ക്രൂയിസര്‍ വിഭാഗത്തില്‍ ഒരു മല്‍സരാധിഷ്‌ഠിതമായ മുന്‍തൂക്കമാണ് ട്രൈംഫ് മോട്ടോര്‍സൈക്കിള്‍സിന് തണ്ടര്‍ബേര്‍ഡ് എല്‍ടി നല്‍കുക.
കഴിഞ്ഞ 10 മാസത്തിനിടെ അസാമാന്യമായ വളര്‍ച്ചയാണ് ട്രൈംഫ് മോട്ടോര്‍സൈക്കിള്‍സിന് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതെന്ന് ട്രൈംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സുംബ്ലി പറഞ്ഞു. 8 ഡീലര്‍ഷിപ്പുകളിലൂടെ 835 ലേറെ മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു.
മികച്ച രൂപഭംഗിയും തികവുറ്റ പെര്‍ഫോര്‍മന്‍സും ഹാന്‍ഡ്‌ലിംഗും ക്ലാസ് ലീഡിംഗ് സൗകര്യവും ഒത്തുചേരുന്ന ക്ലാസിക്ക് ക്രൂയിസറാണിത്. പുതിയ മോഡലിന്റെ വരവോടെ ക്രൂയിസ് വിഭാഗത്തില്‍ മൂന്ന് മോട്ടോര്‍സൈക്കിളുകളാണ് ട്രൈംഫ് മോട്ടോര്‍ സൈക്കിള്‍സ് ഓഫര്‍ ചെയ്യുന്നത്.
കുറഞ്ഞ ഗിയര്‍ ഷിഫ്‌റ്റിംഗും ഏറ്റവും അനുയോജ്യമായ ഹൈവേ കുതിപ്പും സാധ്യമാക്കിക്കൊണ്ടുള്ള മികച്ച ടോര്‍ഗ് പ്രകടനം നല്‍കുന്ന ഫ്‌ളെക്‌സിബിള്‍ 1699സിസി പാരലല്‍ ട്വിന്‍. ലോകത്തെ ആദ്യത്തെ വൈറ്റ് വാള്‍ഡ് റേഡിയല്‍ ടയറുകളുമൊത്ത് അള്‍ട്രാ വൈഡ് വയര്‍ സ്‌പോക്കുള്ള വീലുകള്‍. ഷ്രോഡഡ് ഫോര്‍ക്‌സ്, അതിവേഗം വിന്‍ഡ്‌ഷീല്‍ഡ്, വേര്‍പെടുത്താവുന്ന ലെഥര്‍ സാഡില്‍ബാഗുകള്‍, ഡീപ്പ്, കസ്റ്റം സ്റ്റൈല്‍ മഡ്‌ഗാര്‍ഡുകള്‍. ഡ്യുവല്‍-ലെയര്‍ ഫോം സീറ്റ് ഉള്‍പ്പെടുന്ന നൂതനമായ എര്‍ഗോണമിക് റിഫൈന്‍മെന്റ് എന്നിവയാണ് പ്രത്യേകതകള്‍. ഒപ്പം രണ്ട് വര്‍ഷത്തെ അണ്‍ലിമിറ്റഡ് മൈലേജ് വാറന്റി.
പുതിയ എല്‍ടിയുടെ ഏറ്റവും വലിയ ചാലകശക്തി, ലോകത്തെ ഏറ്റവും വലിയ പാരലല്‍ ട്വിന്‍ മോട്ടോര്‍സൈക്കിള്‍ എഞ്ചിനാണ്. 1699സിസി യില്‍, എല്‍ടിയുടെ എട്ട് വാല്‍വ് ഡിഒഎച്ച്‌സി മോട്ടോര്‍ 5400 ആര്‍പിഎം ല്‍ 94 പിഎസ് ഉം കുറഞ്ഞ 3550 ആര്‍പിഎം ല്‍ 151 എന്‍എം ടോര്‍ഗും നല്‍കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ട്രൈംഫ് മോട്ടോര്‍സൈക്കിള്‍സിന് 12 മോട്ടോര്‍സൈക്കിള്‍ മോഡലുകളായി. ക്ലാസിക്ക് ബോണിവില്ലെ, ബോണിവില്ലെ ഠ100, സ്‌പീഡ് ട്രിപ്പിള്‍, എറ്റവുമധികം നിര്‍മ്മിക്കുന്ന മോട്ടോര്‍സൈക്കിളായ റോക്കറ്റ് കകക റോഡ്‌സ്റ്റര്‍, ക്ലാസ് ലീഡിംഗ് സ്‌ട്രീറ്റ് ട്രിപ്പിള്‍, കൂള്‍ കഫെ റേസറായ ത്രക്‌സ്റ്റണ്‍, എവിടെയും ഉപയോഗിക്കാവുന്ന ടൈഗര്‍ 800 തഇ, ടൈഗര്‍ എക്‌സ്‌പ്ലോറര്‍, സ്‌ട്രിപ്പ്‌ഡ് ബാക്ക്-ബ്ലാക്ക് സ്റ്റോം, മനോഹരമായ സ്റ്റോം എല്‍ടി, സൂപ്പര്‍ സ്‌പോര്‍ട്‌സ് ബൈക്കുകളിലെ രാജാവായ ഡേടോണ 675, 675 ആര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.