കൊച്ചി : ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ ക്വിക് സര്‍വീസ് റസ്റ്റോറന്റ്
ശൃംഖലയായ (ക്യുഎസ്‌ആര്‍) ഗോലി വടപാവ് കൊച്ചിയില്‍ രണ്ട് പുതിയ
സ്റ്റോറുകള്‍ കൂടി തുറക്കും. ഇതോടെ കൊച്ചിയിലെ ഗോലി വടപാവ് സ്റ്റോറുകളുടെ
എണ്ണം ഏഴാകും.
ഇന്ത്യയിലെ 61 നഗരങ്ങളില്‍ ഗോലി വടപാവിന് 350 സ്റ്റോറുകളാണുള്ളത്.
ദക്ഷിണേന്ത്യയില്‍ ഇക്കൊല്ലം. 50 പുതിയ സ്റ്റോറുകളാണ് തുറക്കുക. കണ്ണൂര്‍,
കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് എന്നിവ ഇതില്‍ ഉള്‍പ്പെടും. അടുത്ത
രണ്ടുവര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പുതിയ 100 പുതിയ
സ്റ്റോറുകള്‍ തുറക്കും. പഞ്ചാബിലു ഹരിയാനയിലും 30-40 സ്റ്റോറുകളും. അഞ്ചു
വര്‍ഷത്തിനുള്ളില്‍ 1000 സ്റ്റോറുകളാണ് ലക്ഷ്യം.
രുചികരമായ പതിവ് വിഭവങ്ങളായ വടാപാവിനു പുറമെ ലിംബു പോറൈസ്,
ലംബു വട, വടാ ലാപെറ്റ് എന്നിവയും കേരളത്തിലെ സ്റ്റോറുകളില്‍ ഉടന്‍ എത്തും.
ലിംബു പോറൈസിലും ഗോലി വടപാവിലും മീല്‍ ഓപ്‌ഷനുകളും ഉണ്ടാകും.
ദക്ഷിണേന്ത്യന്‍ വിപണി തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഗോലി
വടപാവ് സഹസ്ഥാപകനും സിഇഒയുമായ വെങ്കിടേഷ് അയ്യര്‍ പറഞ്ഞു.
കമ്പനിയുടെ ഏറ്റവും വലിയ വരുമാന ശ്രോതസ് ദക്ഷിണേന്ത്യയാണ്.
വടപാവുകളുടെ വിപുലമായ ശ്രേണിയാണ് ഗോലി സ്റ്റോറുകളില്‍ ഉള്ളത്.
ക്ലാസിക് വടപാവ്, ആലൂടിക്കി വടപാവ്, ചീസ് വടപാവ് തുടങ്ങി ഒട്ടേറെ
വിഭവങ്ങള്‍. വില 25 രൂപ മുതല്‍.
ഗോലി വടപാവ്, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍, ഐഎസ്‌ബി
ഹൈദരാബാദ്, ഐഎംഡി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പാഠ്യവിഷയങ്ങള്‍
കൂടിയാണ്. ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യന്‍ ഫാസ്റ്റ്‌ഫുഡ് ശൃംഖലയ്‌ക്കുള്ള
കൊക്കകോള ഗോള്‍ഡന്‍ സ്‌പൂണ്‍ അവാര്‍ഡ് 2013-ലും 2014-ലും ഗോലി വടപാവ്
കമ്പനിയ്‌ക്കാണ് ലഭിച്ചത്.
ലോകത്തിലെ മികച്ച ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍, ട്രാവല്‍ ആന്‍ഡ് ലെഷര്‍,
ഗോലിക്ക് 18-ാം റാങ്കാണ് നല്‍കിയിരിക്കുന്നത്. വെങ്കിടേഷ് നായരും ശിവദാസ്
മേനോനും ചേര്‍ന്ന് 2004 ല്‍ രൂപം കൊടുത്തതാണ് ഗോലി വടപാവ
No comments:
Post a Comment