Wednesday, February 18, 2015

ഇന്ത്യ ആര്‍ട്‌ ഫെയറില്‍ ബിഎംഡബ്ല്യുവിന്റെ പങ്കാളിത്തം ശ്രദ്ധേയം



കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രകലാ മേളയായ ഇന്ത്യ ആര്‍ട്‌ ഫെയറിന്റെ ഏഴാം പതിപ്പില്‍ ബിഎംഡബ്ല്യുവിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ന്യൂഡല്‍ഹിയില്‍ സമാപിച്ച ഇന്ത്യ ആര്‍ട്‌ ഫെയറില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള 90 പ്രദര്‍ശകരും 1100 കലാകാരന്‍മാരും പങ്കെടുത്തു. 
കഴിഞ്ഞ 40 വര്‍ഷമായി ലോകമെമ്പാടും, ബിഎംഡബ്ല്യു ഗ്രൂപ്പ്‌ 100 ലേറെ സാംസ്‌കാരിക പരിപാടികളില്‍ പങ്കാളികളായിട്ടുണ്ടെന്ന്‌ കമ്പനി പ്രസിഡന്റ്‌ ഫിലിപ്‌ വോണ്‍ സഹ്‌ര്‍ പറഞ്ഞു. മോഡേണ്‍, സമകാലീന കലകള്‍, ജാസ്‌, ശാസ്‌ത്രീയ സംഗീതം, വാസ്‌തു വിദ്യ, രൂപകല്‍പന എന്നീ രംഗങ്ങളിലാണ്‌ കമ്പനി 
ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. 
കലാകാര�ാര്‍ക്കും സന്ദര്‍ശകര്‍ക്കും ബിഎംഡബ്ല്യു ലോഞ്ചില്‍ ഫ്യൂച്ചര്‍ ഓഫ്‌ മൊബിലിറ്റി ആസ്വദിക്കാന്‍ അവസരം ലഭിച്ചു. ഏറ്റവും ആധുനിക സ്‌പോര്‍ട്‌സ്‌ കാറായ ബിഎംഡബ്ല്യു ഐ8 ന്റെ പ്രത്യേക പ്രദര്‍ശനവും ഉണ്ടായിരുന്നു.
1972 ല്‍ ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ മ്യൂണിക്‌ ആസ്ഥാനത്തെ പൂമുഖത്ത്‌ ആര്‍ട്ടിസ്റ്റ്‌ ജെറാര്‍ഡ്‌ റിഷര്‍ രചിച്ച മൂന്ന്‌ വലിയ പെയിന്റിംഗുകള്‍ ശ്രദ്ധേയമാണ്‌. 
ആന്‍ഡി വാറോള്‍, റോയ്‌ ലിച്ചന്‍സ്റ്റൈന്‍, ഒലഫുര്‍ എലിയസണ്‍, ജെഫ്‌ കൂണ്‍സ്‌, സുബിന്‍ മേത്ത, ഡാനിയല്‍ ബാരന്‍ബോയിം, അന്ന നട്രെബ്‌കോ 
തുടങ്ങിയ പ്രശസ്‌ത കലാകാരന്‍മാര്‍ ബിഎംഡബ്ല്യുമായി സഹകരിക്കുന്നുണ്ട്‌. 
പ്രശസ്‌ത ശില്‍പികളായ കാള്‍ ഷന്‍സര്‍, സഹ ഹദീദ്‌, കൂപ്പ്‌ ഹിമെല്‍ബ്‌ളോ എന്നിവരാണ്‌ കമ്പനിയുടെ പ്രധാന കോര്‍പറേറ്റ്‌ കെട്ടിടങ്ങളും പ്ലാന്റുകളും 
രൂപകല്‍പന ചെയ്യുന്നത്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...