കൊച്ചി :
ബിഎംഡബ്ല്യുവിന്റെ ആഡംബര ശ്രേണിയിലെ ഏറ്റവും പുത്തന്‍ മോഡലായ എക്‌സ് 6 രണ്ടാം
തലമുറ പതിപ്പ് ലോഞ്ച് ചെയ്‌തു. സ്‌പോര്‍ട് ആക്‌ടിവിറ്റി കൂപെ (എസ്‌എസി)
മോഡലിന്റെ വില എക്‌സ് ഷോറൂം 1.15 കോടി രൂപ.
എക്‌സ് നിരകളുടെ ഗുണങ്ങളോടൊപ്പം
കൂപ്പെയുടെ പ്രൗഡിയും ചേര്‍ന്നതാണ് പുതിയ മോഡലെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ
പ്രസിഡന്റ് ഫിലിപ് വോണ്‍ സഹര്‍ പറഞ്ഞു. ബിഎംഡബ്ല്യുവിന്റെ ഫ്‌ളാഗ്‌ഷിപ്പ്
എസ്‌യുവി മോഡലാണ് എക്‌സ് 6. വിപണിയിലുള്ള എക്‌സ് 6 നെ അപേക്ഷിച്ച് രണ്ടാം തലമുറ
കാറിന് 40 കിലോ ഭാരം കുറവാണ്.
630 എന്‍എം ടോര്‍ക്കില്‍ 313 കുതിര ശക്തി
കരുത്തേകുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ
എക്‌സ് 6 ന്. പെട്രോള്‍, ഡീസല്‍ വേരിയെന്റുകളില്‍ ലഭിക്കും. എക്‌സ് 6 മോഡലിന്റെ
മുന്‍വശത്തും പിന്‍വശത്തും രൂപകല്‍പനയില്‍ മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ട്.
മുന്‍ഭാഗത്തെ വലിയ ഗ്രില്ലും എയര്‍ ഇന്‍ലെറ്റ്‌സും ത്രിഡീ
എല്‍ഇഡി ലൈറ്റ്‌സും മനോഹാരിത കൂട്ടുന്നു. തുകലുപയോഗിച്ചുള്ള ഇന്റീരിയറും
ആകര്‍ഷകമാണ്.
ഇക്കോ പ്രോ മോഡുള്ള ഡ്രൈവിങ്ങില്‍ ഇന്ധന ലാഭത്തിനുള്ള
ഫീച്ചറുകളുമുണ്ട്. 5.8 സെക്കന്റില്‍ 240 കി.മീ സ്‌പീഡിലേക്ക് എത്താനാകും.
ഡ്രൈവര്‍ക്ക് മാനുവലായും ഗിയര്‍ ഷിഫ്‌റ്റ് പാഡുകള്‍ ഉപയോഗിച്ചും ഓടിക്കാനുള്ള
സൗകര്യമുണ്ട്.
സുരക്ഷയുടെ കാര്യത്തില്‍ അതീവ ജാഗ്രതയാണ് വാഹനത്തിലുള്ളത്.
ആറ് എയര്‍ബാഗുകള്‍, ഡിഎസ്‌സി, ഡിടിസി, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍
ഡീസന്റ് കണ്‍ട്രോള്‍, ക്രാഷ് സെന്‍സര്‍, ഇലക്‌ട്രിക് പവര്‍ സ്റ്റീറിംഗ്
തുടങ്ങിയ ഒട്ടേറെ സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ന്നിരിക്കുന്നു. നൈറ്റ്‌വിഷന്‍,
ഹൈ എന്‍ഡ് സൗണ്ട് സിസ്‌റ്റം എന്നിവയുമുണ്ട്. ആല്‍പൈന്‍ വൈറ്റ്, കാര്‍ബണ്‍
ബ്ലാക്, ഫ്‌ളമെങ്കോ റെഡ്, സ്‌പൈസ് ഗ്രേ, മിനറല്‍ വൈറ്റ് എന്നീ നിറങ്ങളില്‍
ലഭ്യമാണ്.
No comments:
Post a Comment