Wednesday, August 12, 2015

ക്‌ളീന്‍ ഇന്ത്യ, ക്‌ളീന്‍ സ്‌കൂള്‍സ്‌ പദ്ധതിയുമായി മഹീന്ദ്ര




കൊച്ചി: സ്വച്ച്‌ ഭാരത്‌ സ്വച്ച്‌ വിദ്യാലയ പദ്ധതി പ്രകാരം മഹീന്ദ്ര ഗ്രൂപ്പ്‌ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 104 ജില്ലകളിലെ 1171 ലൊക്കേഷനുകളിലായി 3784 ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു കൈമാറി. ഏതാനു ദിവസങ്ങള്‍ക്കുളളില്‍ 556 ടോയ്‌ലെറ്റുകൂടി പൂര്‍ത്തിയാകും. ഇതോടെ കമ്പനി നിര്‍മിച്ച ടോയ്‌ലറ്റുകളുടെ എണ്ണം 4340 ആയി ഉയരുമെന്നും മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗവും എച്ച്‌ആര്‍ ആന്‍ഡ്‌ കോര്‍പറേറ്റ്‌ സര്‍വീസസ്‌ ഗ്രൂപ്പ്‌ പ്രസിഡന്റുമായ രജീവ്‌ ദൂബെ അറിയിച്ചു.
``ക്‌ളീന്‍ ഇന്ത്യ, ക്‌ളീന്‍ സ്‌കൂള്‍സ്‌'' എന്ന ദേശീയ നിര്‍മലീകരണ പ്രചാരണപരിപാടിയുടെ ഭാഗമായിട്ടാണ്‌ മഹീന്ദ്ര സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുന്നത്‌. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ടോയ്‌ലെറ്റുകള്‍ നിര്‍മിച്ചു ശുചിയായി പ്രവര്‍ത്തിപ്പിച്ചു കൊണ്ടുപോകുന്നതു ലക്ഷ്യമിട്ടുളളതാണ്‌ ക്‌ളീന്‍ ഇന്ത്യ, ക്‌ളീന്‍ സ്‌കൂള്‍സ്‌ പ്രചാരണ പരിപാടി.
അഞ്ചു വ്യത്യസ്‌ത യൂണിറ്റുകള്‍ അടങ്ങിയ ടോയ്‌ലറ്റുകളാണ്‌ മഹീന്ദ്ര പെണ്‍കുട്ടികളുടെ സ്‌കൂളുകളില്‍ നിര്‍മിച്ചിട്ടുളളത്‌. ഭിന്നശേഷിയുളളവരുടെ ആവശ്യങ്ങളും കണക്കിലെടുത്താണ്‌ ഇവ നിര്‍മിച്ചിട്ടുളളത്‌. കമ്പനി സ്ഥാപിച്ച ടോയ്‌ലെറ്റുകളില്‍ നല്ലൊരു പങ്കും ഗ്രാമീണ സ്‌കൂളുകളിലാണ്‌. പ്രാദേശികമായ നിര്‍മാണ വസ്‌തുക്കളും മനുഷ്യശേഷിയുമുപയോഗിച്ചാണ്‌ ഇവയില്‍ നല്ലൊരു പങ്കും നിര്‍മിച്ചിട്ടുളളതെന്ന്‌ ദൂബെ പറഞ്ഞു. 
ടോയ്‌ലെറ്റില്‍ വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കല്‍, മലിനജല ശുദ്ധീകരണം തുടങ്ങിയവയും കണക്കിലെടുത്താണ്‌ ടോയ്‌ലെറ്റ്‌ രൂപകല്‌പന ചെയ്‌തിട്ടുളളത്‌.
അടുത്ത ഒരു വര്‍ഷത്തേയ്‌ക്കു കമ്പനി ഈ ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനൊപ്പം ഇവ വൃത്തിയായി സൂക്ഷിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങളെക്കുറിച്ചു അവബോധപരിപാടികളും കമ്പനി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...