Wednesday, August 12, 2015

ഐസിഐസിഐ ബാങ്ക്‌ `സരള്‍-ഗ്രാമീണ ഭവന വായ്‌പ'ആരംഭിച്ചു



കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്‌ ഗ്രാമീണ മേഖലയിലെ വനിതകള്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക ഭവനവായ്‌പാ പദ്ധതി ആരംഭിച്ചു. `സരള്‍-ഗ്രാമീണ ഭവന വായ്‌പ' എന്നു പേരിട്ടിരിക്കുന്ന ഈ വായ്‌പയുടെ പലിശ ബേസ്‌ നിരക്കായ 9.7 ശതമാനമായിരിക്കും. ഈ പദ്ധതിയനുസരിച്ചു 5-15 ലക്ഷം രൂപ വായ്‌പ ലഭിക്കും. മൂന്നു മുതല്‍ 20 വര്‍ഷം വരെയാണ്‌ വായ്‌പ കാലാവധി. ഫ്‌ളോട്ടിംഗ്‌ നിരക്കാണ്‌ ഈ വായ്‌പയ്‌ക്ക്‌ ബാധകം.
സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ സാമൂഹ്യ, സാമ്പത്തിക വികസനത്തിന്‌ ഐസിഐസിഐ ബാങ്ക്‌ പ്രതിജ്ഞാബദ്ധമാണെന്നും കുറഞ്ഞ പലിശനിരക്കിലുളള സരള്‍- ഗ്രാമീണ ഭവന വായ്‌പ ഈ മേഖലയിലെ ഇടപാടുകാരുടെ ശാക്തീകരണത്തിനു സഹായിക്കുമെന്നും ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ രാജീവ്‌ സബര്‍വാള്‍ പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ വീടു വാങ്ങുന്നതിനും നിര്‍മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും ഈ വായ്‌പ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. താല്‌പര്യമുളളവര്‍ക്ക്‌ അതാതു പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഐസിഐസിഐ ബാങ്കു ശാഖകളെ സമീപിക്കാം.
ഐസിഐസിഐ ബാങ്കിന്‌ രാജ്യത്തൊട്ടാകെ 4052 ശാഖകളും 12811 എടിഎമ്മുകളുമുണ്ട്‌. കൂടാതെ കോള്‍ സെന്റര്‍, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌, മൊബൈല്‍ ബാങ്കിംഗ്‌, ഫേസ്‌ബുക്ക,്‌ ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയുളള ബാങ്കിംഗ്‌ തുടങ്ങിയ സൗകര്യങ്ങളും ബാങ്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...