കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ
റേഡിയല്‍ ടയര്‍ നിര്‍മാതാക്കളായ ജെകെ ടയര്‍, മള്‍ട്ടി ടെറേയ്‌ന്‍ ടയറുകളായ റേഞ്ചര്‍
വിപണിയിലെത്തിച്ചു. അന്താരാഷ്‌ട്ര വിപണികളിലേക്കുള്ള കയറ്റുമതിയും
ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ലഭ്യമായ എല്ലാ എസ്‌യുവി-കളുടേയും ഡ്രൈവിംഗ്
അനുഭൂതി വര്‍ധിപ്പിക്കുന്നതിനുവേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌തവയാണ്
റേഞ്ചര്‍.
വാഹനത്തിന്റെ കരുത്തിന്റേയും വലിപ്പത്തിന്റേയും അടിസ്ഥാനത്തില്‍
പരമാവധി ഗ്രിപ്പും നിയന്ത്രണവും നല്‍കുന്ന സുപ്പീരിയര്‍ ഡ്യുവല്‍ ട്രെഡ്
കോംപൗണ്ടാണ് റേഞ്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ പ്രതലത്തിലും
ഉപയോഗിക്കാവുന്ന റേഞ്ചര്‍ എറ്റി, ടാര്‍മാക്കിനുള്ള എച്ച്‌റ്റി എന്നീ രണ്ട്
വേരിയന്റുകളില്‍ ലഭിക്കും.
ഓഡി ക്യൂ ലാന്‍ഡ് റോവര്‍, ഫ്രീലാന്‍ഡര്‍,
ഫോര്‍ച്ചുനര്‍, നിസാന്‍, എക്‌സ്‌ട്രെയ്‌ല്‍, ടെറാനോ, പജേരോ, ഇക്കോസ്‌പോര്‍ട്,
ഡസ്റ്റര്‍ എന്നീ വിവിധ എസ്‌യുവി-കള്‍ക്കുവേണ്ടി പത്തിനം ടയറുകള്‍ റേഞ്ചര്‍
ശ്രേണിയിലുണ്ട്.
ഗവേഷണവും സാങ്കേതികവിദ്യയുമാണ് ജെകെ ടയറിന്റെ കരുത്തെന്ന്
ജെകെ ടയര്‍ ഇന്ത്യ പ്രസിഡന്റ് വിവേക് കമ്ര പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങളില്‍
സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ പരിപാടിയുണ്ട്.
ആഗോളതലത്തില്‍ കാറോട്ട
ഡ്രൈവര്‍മാര്‍ പരീക്ഷിച്ചവയാണ് റേഞ്ചര്‍ ശ്രേണി. നനവില്ലാത്ത റോഡില്‍ 100
കിലോമീറ്റര്‍ വേഗതയില്‍ നിന്ന് പൂജ്യത്തിലെത്താന്‍ 4 സെക്കന്‍ഡുകള്‍ മതിയാകും.
നനവുള്ള റോഡില്‍ 80 കിലോമീറ്ററില്‍ നിന്ന് പൂജ്യത്തിലെത്തനും 4 സെക്കന്‍ഡുകള്‍
മതി.
ഇന്ത്യയിലും മെക്‌സികോയിലുമായി 9 പ്ലാന്റുകളാണ് ജെകെ ടയറിനുള്ളത്.
പ്രതിവര്‍ഷ ശേഷി 20 ദശലക്ഷം ടയര്‍. 100 ലേറെ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.
No comments:
Post a Comment