കൊച്ചി : വിപണിയിലിറക്കി ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പേ 6,00,000 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ വിജയകരമായ ക്യാന്‍വാസ് നൈട്രോ റേഞ്ചിന്റെ പാരമ്പര്യം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട്, മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് റീഡിസൈന്‍ ചെയ്‌ത, ക്യാന്‍വാസ് നൈട്രോ 4ജി പുറത്തിറക്കി. ബെസ്റ്റ് ഇന്‍ ക്ലാസ്സ് സാങ്കേതികവിദ്യയും കൂടുതല്‍ സവിശേഷതകളും സമന്വയിപ്പിച്ച പുതിയ ഫ്‌ളാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണാണിത്.
തികവാര്‍ന്ന രൂപഭംഗിക്കും, നിസ്‌തുലമായ പ്രകടനത്തിനും, അതിവേഗ മള്‍ട്ടി-ടാസ്‌കിംഗിനും വേണ്ടി റീഡിസൈന്‍ ചെയ്‌ത, മൈക്രോമാക്‌സില്‍ നിന്നുള്ള പുതിയ 4ജി സ്‌മാര്‍ട്ട്‌ഫോണ്‍ അക്വാല്‍ക്കോം സ്‌നാപ്‌ഡ്രാഗന്‍ 1.4 ജിഗാഹെഡ്‌സ് ഒക്‌ടാ കോര്‍ പ്രോസസ്സര്‍, 5 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേ, 2500 എംഎഎച്ച് ബാറ്ററി, 2 ജിബി റാം, 13എംപി റിയര്‍ ക്യാമറ എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
ഇന്ത്യ 4ജി വിപ്ലവത്തിന്റെ വക്കിലാണെന്ന് മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സ് സിഇഒ വിനീത് തനേജ പറഞ്ഞു, ഉപഭോക്താക്കള്‍ 3ജി വിട്ട് നേരെ 4ജി ലൈറ്റ് കണക്‌ടിവിറ്റിയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ക്യാന്‍വാസ് നൈട്രോ 4ജി യില്‍ ഓണ്‍-സെല്‍ ടെക്കനോളജിയാണ് ഉള്ളത്. ഡിസ്‌പ്ലേയിലേക്കുള്ള ടച്ച് റെസ്‌പോണ്‍സ് ലേയറിന്റെ സംയോജനം അതിനെ കൂടുതല്‍ സ്ലിമ്മാക്കുന്നു. ഗ്രാഫിക്‌സിനുള്ള ഒരു ആന്‍ഡ്രീനോ 405 ജിപിയു കൊണ്ട് പിക്‌സലുകള്‍ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലും അതിവേഗ സ്‌പീഡിലും ഡയനാമിക്കലായി സ്‌ക്രീനിലേക്ക് പരിവര്‍ത്തനപ്പെടുന്നു. പുതിയ സ്‌മാര്‍ട്ട്‌ഫോണിന് ദിവസം മുഴുവനും കരുത്ത് പകരുന്നത് 2500 എംഎഎച്ച് ബാറ്ററിയാണ്.
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0.2 ല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ക്യാന്‍വാസ് നൈട്രോ 4ജി ഉപയോക്താക്കള്‍ക്ക് വീഡിയോ സെര്‍ച്ച്, ഗൂഗിള്‍ ഡ്രൈവ്, വീഡിയോ കോളുകള്‍ക്കുള്ള ഹാംഗൗട്ട്, സ്‌മാര്‍ട്ട് സമ്പര്‍ക്ക മുന്‍ഗണനകള്‍ എന്നിവ ലഭ്യമാക്കുന്നു.
തികവാര്‍ന്ന രൂപഭംഗിയില്‍ മെനഞ്ഞെടുത്ത ഈ സ്‌മാര്‍ട്ട്‌ഫോണില്‍ മൃദുലമായ മൂണ്‍-ഡസ്റ്റ് ഫിനിഷാണ് ഉള്ളത്, ഒരു മാസ്റ്റര്‍പീസ് പോലെ ഡിവൈസിന്റെ രൂപഭംഗി അത് ഉറപ്പാക്കുന്നു. ആനുലര്‍ ലേസര്‍ ടെക്ക്‌നോളജിയാല്‍ ബ്രോഡ്‌സൈഡുകള്‍ മിനുക്കിയെടുത്തതിനാല്‍ ഫോണ്‍ കാഴ്‌ച്ചയില്‍ വളരെ ഒതുക്കമുള്ളതും ആകര്‍ഷകവുമാണ്.
പുതിയ ക്യാന്‍വാസ് നൈട്രോ 4ജി സ്‌മാര്‍ട്ട്‌ഫോണിന്റെ വില 10,999 രൂപയാണ്. കൂടുതല്‍ വിവരത്തിന് സന്ദര്‍ശിക്കുക www.micromaxinfo.com
No comments:
Post a Comment