കൊച്ചി: കേരളത്തിലെ ടെക്നോളജി ഉപയോക്താക്കൾക്കുള്ള ഡെല്ലിന്റെ ഓണം ഓഫർ
സെപ്തംബർ 6 വരെ നീട്ടി.
ഡെൽ ഇൻസ്പിരോണ്‍ നോട്ട്ബുക്കുകൾ, 2 ഇൻ 1, ഡെസ്ക്ക് ടോപ്പുകൾ, ഓൾ ഇൻ വണ്‍,
എന്നിവ വാങ്ങുമ്പോൾ 4999 രൂപ വിലയുള്ള ദ്വിവർഷ അഡീഷനൽ ഓണ്‍സൈറ്റ് വാറന്റി
499 രൂപയ്ക്ക് കരസ്ഥമാക്കാം. ദ്വിവർഷ വാറന്റി മൂന്ന് വർഷത്തേക്ക്
ആയാസരഹിതമായ കമ്പ്യൂട്ടിങ്ങ് അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.
ഡെൽ ഇൻസ്പിരോണ്‍ 3000, ഇൻസ്പിരോണ്‍ 5000, ഇൻസ്പിരോണ്‍ 7000 സീരീസ്
ലാപ്‌ടോപ്പുകൾ ബഹുമുഖ കമ്പ്യൂട്ടിങ്ങ് അനുഭവം ആണ് ലഭ്യമാക്കുക. പ്രോസസർ
ഒപ്ഷനുകളുടെ നീണ്ട നിരയും ശ്രദ്ധേയമാണ്.
സ്റ്റാൻഡേർഡ് ബ്ലാക്ക്, തിയറ്ററിക്കൽ ഗ്രേ, ആൽപൈൻ വൈറ്റ്, സ്കൈ ബ്ലൂ,
ഷാസി കളർ ഓപ്ഷനുകളിൽ ലഭ്യം. പോർട്ടബിളും ഭാരം കുറഞ്ഞവയുമാണ് ഇൻസ്പിരോണ്‍
ഓൾ ഇൻ വണ്‍. ഒരു ഡെൽ പി സി വാങ്ങുമ്പോൾ പുതിയ വിൻഡോസ് 10 ഓപ്പറെറ്റിംഗ്
സിസ്റ്റത്തിലേക്ക് സൗജന്യ വിൻഡോസ് അപ്ഗ്രേഡ് പ്രോഗ്രാമിനും ഡെൽ തുടക്കം
കുറിച്ചിട്ടുണ്ട്.
--
No comments:
Post a Comment