Tuesday, September 1, 2015

ഫോര്‍ഡ്‌ സര്‍വീസ്‌ പാര്‍ട്‌സുകള്‍ ഇനി ഫോക്കസിലും



കൊച്ചി : ഫോര്‍ഡ്‌ ഇന്ത്യയുടെ ജനുവിന്‍ സര്‍വീസ്‌ പാര്‍ട്‌സുകളുടെ വിതരണക്കാരായി കൊച്ചിയിലെ ഫോക്കസ്‌ ഓട്ടോ ഏജന്‍സീസിനെ നിയമിച്ചു. ഫോര്‍ഡിന്റെ തനത്‌ സര്‍വീസ്‌ പാര്‍ട്‌സുകള്‍ ന്യായവിലയ്‌ക്ക്‌ അതിവേഗം ലഭ്യമാക്കാന്‍ പുതിയ വിതരണ സംവിധാനം സഹായകമാകും. മഞ്ഞുമ്മല്‍ സെന്റ്‌. ജോസഫ്‌ ആശുപത്രിക്കു സമീപമാണ്‌ ഫോക്കസ്‌ ഓട്ടോ ഏജന്‍സി.
ഫോര്‍ഡ്‌ വാഹന ഉടമകള്‍ക്ക്‌ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമാണ്‌ പുതിയ വിതരണ ഏജന്‍സിയുടെ നിയമനമെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അനുരാഗ്‌ മെഹ്‌റോത്ര പറഞ്ഞു.
വാഹന ഉടമകള്‍ക്ക്‌ കൂടുതല്‍ സേവനങ്ങള്‍ കമ്പനി ഉറപ്പാക്കുന്നുണ്ട്‌. റിപ്പയറിനുള്ള സബ്‌ അസംബ്ലി ലെവലുകള്‍, ഓട്ടോപാര്‍ട്ട്‌, സബ്‌ കമ്പോണന്റുകളാക്കിയതിനാല്‍ വാഹനഉടമയുടെ ചെലവ്‌ ഗണ്യമായി കുറയുന്നുണ്ട്‌. ഫിഗോ ആസ്‌പെയര്‍ സബ്‌ അസംബ്ലിക്കു കീഴില്‍ 850 ഓളം പാര്‍ട്‌സുകളാണ്‌ ലഭ്യമാക്കിയിട്ടുള്ളത്‌.
ഫോര്‍ഡിന്റെ ഹാപ്പി പോക്കറ്റ്‌ സര്‍വ്വീസ്‌ ശ്രദ്ധേയമാണ്‌. കേവലം 2199 രൂപയില്‍ ആരംഭിക്കുന്നതാണ്‌ പ്രസ്‌തുത സര്‍വീസ്‌.
ഫോര്‍ഡ്‌ വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ ആണ്‌ മറ്റൊരു ഘടകം. വിപണിയില്‍ കസ്റ്റമൈസേഷന്‍ കൊണ്‍ണ്ടുവന്ന ആദ്യത്തെ ഓട്ടോ നിര്‍മ്മാതാവാണ്‌ ഫോര്‍ഡ്‌.
ഫോര്‍ഡ്‌ അതിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പാന്‍-ഇന്ത്യ റോഡ്‌സൈഡ്‌ സഹായം, 90 മിനിട്ട്‌ ക്വിക്ക്‌ സര്‍വ്വീസ്‌ ബേകള്‍, മൊബൈല്‍ സര്‍വ്വീസ്‌ വാനുകള്‍, വെഹിക്കിള്‍ റിപ്പോര്‍ട്ട്‌ കാര്‍ഡ്‌ എന്നിങ്ങനെ നിരവധി ഉപഭോക്തൃ ബന്ധിത സേവനങ്ങളും പ്രദാനം ചെയ്യുന്നുണ്ട്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...