കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഭക്ഷ്യോല്‍പന്ന കമ്പനികളില്‍ ഒന്നായ ബ്രിട്ടാനിയയുടെ ജനപ്രിയ ബ്രാന്‍ഡായ കുക്കി ഗുഡ്‌ഡേ പുതിയ രൂപത്തിലും പുതിയ പാക്കേജിങ്ങിലും പുതിയ ലോഗോ സഹിതം വിപണിയിലെത്തി. പുഞ്ചിരിയുടെ പശ്ചാത്തലം ആണ് ബ്രാന്‍ഡ് ലോഗോയുടേത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി 20 ശതമാനം വളര്‍ച്ചാ നിരക്കോടെ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ച ബട്ടര്‍, ഡ്രൈ ഫ്രൂട്ട് കുക്കികള്‍ ചായയ്‌ക്കുള്ള ലഘു വിഭവങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. പ്രതിദിനം 70 ലക്ഷം പായ്‌ക്കറ്റുകളിലേറെയാണ് വില്‍പന.
ഗുഡ്‌ഡേയുടെ തനത് സവിശേഷതയായ വരമ്പുകള്‍ വളഞ്ഞ് പുഞ്ചിരിയായി രൂപം കൊള്ളുന്നതാണ് പുതിയ ലോഗോ. കശുവണ്ടി സമൃദ്ധമാണ് ഓരോ ബിസ്‌കറ്റും.
ലോഗോയിലും പാക്കേജിംഗിലും കുക്കിയിലും എല്ലാം പുഞ്ചിരി എന്ന തത്വശാസ്‌ത്രമാണ് സജീവമാകുന്നതെന്ന് ബ്രിട്ടാനിയ ഇന്‍ഡസ്‌ട്രീസ് മാര്‍ക്കറ്റിംഗ് ഡയറകട്‌ര്‍ അലി ഹാരിസ് ഷെറെ പറഞ്ഞു. സ്‌മൈലിയാണ് കുക്കിയുടെ രൂപ കല്‍പന.
എല്ലാ സ്റ്റോര്‍ കീപ്പിങ് യൂണിറ്റുകളിലും പുതിയ പാക്കേജില്‍ ഗുഡ്‌ഡേ അഞ്ചു രൂപ മുതല്‍ അറുപത് രൂപ വരെ നിരക്കില്‍ ലോ യൂണിറ്റ് പാക്കുകള്‍ മുതല്‍ ടൈറ്റ് കണ്‍െണ്ടയ്‌നര്‍ പാക്കുകള്‍ വരെ ലഭ്യമാണ്.
7100 കോടി രൂപയിലേറെ വിറ്റുവരവുള്ള ബ്രിട്ടാനിയ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണ ബ്രാന്‍ഡാണ്. ഈ ശ്രേണിയില്‍ ഗുഡ് ഡേ, ടൈഗര്‍, ന്യൂട്രിചോയിസ്, മാരിഗോള്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. ബിസ്‌കറ്റ്‌സ്, ബ്രഡ്, കേക്കുകള്‍, റസ്‌ക് എന്നിവയും പാല്‍, ചീസ്, യോഗര്‍ട്ട്, പാനീയങ്ങള്‍, തുടങ്ങിയ ഡയറി ഉല്‍പ്പന്നങ്ങളും ഡയറി വൈറ്റ്‌നറും ബ്രിട്ടാനിയയുടേതായി വിപണിയിലുണ്‍ണ്ട്. 35 ലക്ഷത്തിലേറെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലൂടെ 50 ശതമാനത്തിലേറെ ഇന്ത്യന്‍ ഭവനങ്ങളില്‍ ബ്രിട്ടാനിയയുടെ സാന്നിധ്യമെത്തുന്നുണ്ട്.
ബ്രിട്ടാനിയയുടെ മൊത്തം വരുമാനത്തില്‍ പത്ത് ശതമാനം സമ്മാനിക്കുന്നത് ഡയറി ബിസിനസാണ്. ഏഴ് ലക്ഷത്തിലേറെ ഔട്ട്‌ലെറ്റുകളില്‍ നേരിട്ടും 30 ലക്ഷത്തിലേറെ ഔട്ട്‌ലെറ്റുകളില്‍ അല്ലാതെയും ബ്രിട്ടാനിയയുടെ ഡയറി ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനെത്തുന്നുണ്ട്. സംഘടിത ബ്രെഡ് വിപണിയില്‍ ഏറ്റവും വലിയ ബ്രാന്‍ഡാണ് ബ്രിട്ടാനിയ ബ്രഡ്. 383 കോടി രൂപ വില വരുന്ന 1.1 ലക്ഷം ടണ്‍ ബ്രഡാണ് വര്‍ഷം തോറും കമ്പനി വിറ്റഴിക്കുന്നത്.
No comments:
Post a Comment