കൊച്ചി : കോട്ടക് മഹീന്ദ്ര ബാങ്ക് ആല്‍ഫ, മൈ ഫാമിലി എന്നീ രണ്ട് പുതിയ അക്കൗണ്ടുകള്‍ അവതരിപ്പിച്ചു. സേവിംഗ്‌സും നിക്ഷേപ ഉപാധികളും സമന്വയിപ്പിക്കുന്നതാണ് ആല്‍ഫ. സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സ് കുടുംബത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കാനുള്ളതാണ് മൈ ഫാമിലി.
ആല്‍ഫ ഇന്‍-ബില്‍റ്റ് നിക്ഷേപ പ്ലാനായ മള്‍ട്ടി-ടാസ്‌ക്കിംഗ് സേവിംഗ്‌സ് അക്കൗണ്ടാണ്. ഇടപാടുകാര്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് തുറക്കുമ്പോള്‍ ഒരു നിക്ഷേപ ഓപ്‌ഷന്‍ തെരഞ്ഞെടുക്കാം. ലളിതമായ, ഒറ്റത്തവണത്തെ ഡെബിറ്റ് നിര്‍ദ്ദേശം അനായാസമായ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
പരമ്പരാഗത ഉല്‍പന്നങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി സുരക്ഷ (ലൈഫ് ഇന്‍ഷുറന്‍സ്), റിട്ടയര്‍മെന്റിന് ശേഷമുള്ള വരുമാനം (പെന്‍ഷന്‍), ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുള്ള സേവിംഗ്‌സ് (റിക്കറിംഗ് ഡിപ്പോസിറ്റ്), പരമാവധി റിസ്‌ക്ക് അഡ്‌ജസ്റ്റ് ചെയ്യുന്ന വളര്‍ച്ച (മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി) എന്നിങ്ങനെ
നിരവധി നേട്ടങ്ങളാണ് ആല്‍ഫ പ്രദാനം ചെയ്യുന്നത്.
മൈ ഫാമിലി ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക ആവശ്യങ്ങളാണ് നിറവേറ്റുന്നത്. സ്‌ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗര�ാര്‍ എന്നിവര്‍ക്കായി യഥാക്രമം സില്‍ക്ക്, ജൂനിയര്‍, ഗ്രാന്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെ ഒരു ബൊക്കെയാണ് അത്. പ്രത്യേകം നിയോഗിക്കപ്പെടുന്ന റിലേഷന്‍ഷിപ്പ് മാനേജര്‍ സാമ്പത്തിക പ്ലാനിംഗിന് യോജിക്കുന്ന ഓപ്‌ഷനുകള്‍ നിര്‍ദ്ദേശിക്കും.
കൂടാതെ, ഹോം ബാങ്കിംഗ്, ലോക്കര്‍ വാടകയില്‍ ഡിസ്‌ക്കൗണ്ട്, ട്രാവല്‍ കാര്‍ഡ്, വിവിധ ഡൈനിംഗ്, ആരോഗ്യ, സൗന്ദര്യ അവകാശങ്ങള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് മൈ ഫാമിലി വാഗ്‌ദാനം ചെയ്യുന്നത്.
ആല്‍ഫയും മൈ ഫാമിലിയും ഇടപാടുകാര്‍ക്ക് തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ബാലന്‍സിന് പ്രതിവര്‍ഷം 6 ശതമാനം പലിശ നല്‍കുന്നതാണ്.
പൊതുജനങ്ങള്‍ നിക്ഷേപത്തില്‍ തല്‍പ്പരരാണെങ്കിലും വിമുഖത, അറിവില്ലായ്‌മ, ലഭ്യമായ ഉല്‍പന്നങ്ങളുടെ സങ്കീര്‍ണത എന്നിവ മൂലം തീരുമാനങ്ങള്‍ ഒഴിവാക്കുകയോ വൈകിക്കുകയോ ആണ് ചെയ്യുന്നതെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക്, പേഴ്‌സണല്‍ അസെറ്റ്‌സ് വിഭാഗം സീനിയര്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും മേധാവിയുമായ സുമിത്ത് ബാലി പറഞ്ഞു.
No comments:
Post a Comment