പ്രീപെയ്‌ഡ് ഉപഭോക്താക്കള്‍ക്കുള്ള പ്രതിമാസ
ഇന്റര്‍നെറ്റ് പായ്‌ക്കുമായി ഐഡിയ
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ടെലികോം
സേവന ദാതാക്കളില്‍ ഒന്നായ ഐഡിയ സെല്ലുലര്‍ ഫ്രീഡം പായ്‌ക്കുകള്‍ അവതരിപ്പിച്ചു.
പ്രതിമാസ കാലാവധിയുള്ള ചെലവു കുറഞ്ഞ ഡാറ്റ പായ്‌ക്കുകളാണിവ. മള്‍ട്ടിപ്പിള്‍
റീച്ചാര്‍ജുകളില്‍ നിന്ന് മോചനവും പണത്തിനൊത്ത മൂല്യവും ഫ്രീഡം പായ്‌ക്കുകള്‍
ഉറപ്പു നല്‍കുന്നു.
വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, പുതിയ ഉപഭോക്താക്കള്‍
തുടങ്ങി തുടര്‍ച്ചയായി കണക്‌ടിവിറ്റി ആവശ്യമുള്ളവരും കുറഞ്ഞ ഡാറ്റ ഉപയോഗം മാത്രം
ആവശ്യമുള്ളവരുമായ വിഭാഗത്തിന് അനുയോജ്യമാണ് ഈ പായ്‌ക്കുകള്‍. 28 ദിവസ
കാലാവധിയില്‍ 108 രൂപയ്‌ക്ക് 300 എംബി 2ജി ഡാറ്റ, 177 രൂപയ്‌ക്ക് 500 എംബി 3ജി
ഡാറ്റ എന്നിവ ഫ്രീഡം പായ്‌ക്കുകളായി ലഭിക്കും.
മാസം മുഴുവനും ഡിജിറ്റല്‍
കണക്‌ടിവിറ്റി ആവശ്യമുള്ളവര്‍ക്കായി 30-40 ശതമാനം നിരക്ക് കുറവില്‍ രൂപം
കൊടുത്തിട്ടുള്ളവയാണ് ഐഡിയ ഫ്രീഡം പായ്‌ക്കുകളെന്ന് ഐഡിയ സെല്ലുലര്‍ ചീഫ്
മാര്‍ക്കറ്റിങ് ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു.
പ്രീ പെയ്‌ഡ്
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഈ പായ്‌ക്കുകള്‍ മള്‍ട്ടിപ്പിള്‍ സാഷെകളില്‍
നിന്നും അവര്‍ക്ക് മോചനം നല്‍കുന്നു. കൂടാതെ ചെലവ് ക്രമീകരിച്ച് മാസം മുഴുവന്‍
ഇന്റര്‍നെറ്റ് കണക്‌ടിവിറ്റിയും ഉറപ്പാക്കുന്നു.
പ്രീ പെയ്‌ഡ്
ഉപയോക്താക്കളുടെ ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വണ്‍ സ്റ്റോപ്പ് പരിഹാരമാണിതെന്നും
അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഐഡിയ
ഫ്രീഡം പായ്‌ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നതാണ്.
No comments:
Post a Comment