Monday, May 25, 2015

മിതാഷി റോയല്‍ പുതിയ സ്‌മാര്‍ട്‌ എല്‍ഇഡി ടിവി വിപണിയില്‍



കൊച്ചി : ഇന്ത്യയിലെ മുന്‍നിര പ്രീമിയം വാല്യൂ ബ്രാന്‍ഡായ മിതാഷി. ഒട്ടേറെ പുതുമകളോടുകൂടിയ, റോയല്‍ സ്‌മാര്‍ട്ട്‌ എല്‍ഇഡി ടിവി വിപണിയില്‍ അവതരിപ്പിച്ചു. 50 ഇഞ്ച്‌ (127 സെമി) ടിവി ആണിത്‌.
രാജസ്ഥാന്‍ റോയല്‍സിന്റെ കാപ്‌റ്റന്‍ ഷെയ്‌ന്‍ വാട്‌സണ്‍, താരങ്ങളായ അജിന്‍ക്യ രഹാനേ, സ്റ്റീവ്‌ സ്‌മിത്ത്‌, സഞ്‌ജു സാംസണ്‍, മിതാഷി എന്റര്‍ടെയ്‌ന്‍മെന്റ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറും ആയ രാകേഷ്‌ ദുഗാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പുതിയ റോയല്‍ 50 ഇഞ്ച്‌ സ്‌മാര്‍ട്‌ ലെഡ്‌ ടിവി അവതരിപ്പിച്ചത്‌. ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായ രാജസ്ഥാന്‍ റോയല്‍സുമായി കഴിഞ്ഞ അഞ്ചുവര്‍ഷമായി മിതാഷിക്ക്‌ പങ്കാളിത്തം ഉണ്ട്‌.
ഏറ്റവും അഡ്വാന്‍സ്‌ഡ്‌ ടിവിയാണ്‌ റോയല്‍ സ്‌മാര്‍ട്‌ ടിവി. ഡിഎല്‍ഇഡി സാങ്കേതികവിദ്യയില്‍ സ്ലിം പാനലോടുകൂടിയ ഇതിലെ എച്ച്‌ഡി ചിത്രങ്ങള്‍ 1920 x 1080 പി റസലൂഷനിലാണ്‌ ലഭ്യമാവുക.
യുഎസ്‌ബി മൂവി പ്ലഗില്‍ 27 മൂവി ഫോര്‍മാറ്റുകളാണുള്ളത്‌. പിസി ഇന്‍പുട്ട്‌, 3 എച്ച്‌ഡിഎംഐ ഇന്‍പുട്ട്‌, വൈഫൈ കണക്‌ടിവിറ്റി ആന്‍ഡ്രോയ്‌ഡ്‌ 4.4 ഒഎസ്‌, 5,00,000 : 1 ഡൈനാമിക്‌ കോണ്‍ട്രാസ്റ്റ്‌ അനുപാതം, ഡ്യുവല്‍ കോര്‍ 512 എംബി റാം, ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റി എന്നിവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍. വില 51,990 രൂപ. മൂന്നു വര്‍ഷത്തെ വാറന്റിയും ഉണ്ട്‌. 

പിയാജിയോയുടെ പുതിയ ആപേയ്‌ക്ക്‌ വിപണിയില്‍ വന്‍ പ്രിയം



കൊച്ചി : കഴിഞ്ഞ മാസം വിപണിയിലെത്തിയ പിയാജിയോയുടെ പുതിയ ആപേയ്‌ക്ക്‌ മികച്ച പ്രതികരണം. ഇന്ത്യയിലെ ചെറു വാഹനങ്ങളുടെ സങ്കല്‍പം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്‌ പുതിയ ആപേ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പിയാജിയോ ഇന്ത്യന്‍ വിപണിയിലെത്തിച്ച ആപേയുടെ നവീകരിച്ച പതിപ്പാണിത്‌.
സ്റ്റൈലിലും പ്രവര്‍ത്തനക്ഷമതയിലും ഇന്ധനക്ഷമതയിലും സുഖയാത്രയുടെ കാര്യത്തിലും ആപേ എക്‌സ്‌ട്രാ ഡീലക്‌സ്‌ മോഡല്‍ വ്യത്യസ്‌തത പുലര്‍ത്തുന്നു. ആധുനിക ഡ്രൈവര്‍മാരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ പുതിയ ആപേ ഉയര്‍ന്നിട്ടുണ്ടെന്ന്‌ പിയാജിയോ ഇന്ത്യ സിഇഒ സ്റ്റെഫാനോ പെല്ലേ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 19 ലക്ഷം ഉപഭോക്താക്കളെ സംതൃപ്‌തരാക്കാന്‍ ആപേയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
ഇരുമ്പു പ്രതിരോധിക്കാന്‍ ഏറ്റവും ശേഷിയുള്ള ഗ്ലോസി പെയിന്റാണ്‌ പുതിയ ആപേയില്‍ ഉപയോഗിച്ചിട്ടുള്ളത്‌. ഇത്‌ വാഹനത്തിന്റെ ആയുസ്‌ വര്‍ധിപ്പിക്കുന്നു.
പുതിയ രൂപകല്‍പനയിലും ഭംഗിയിലും വിപണിയിലെത്തിയിട്ടുള്ള ആപേ എക്‌സ്‌ട്രാ ഡീലക്‌സ്‌, ത്രിചക്ര വാഹന വിപണിയിലെ പിയാജിയോയുടെ സമഗ്ര മേധാവിത്വം നിലനിര്‍ത്തുമെന്ന്‌ കമ്പനി ഉറപ്പിക്കുന്നു. ഇന്ത്യന്‍ ത്രിചക്ര വാഹന വിപണിയില്‍ പിയാജിയോയ്‌ക്ക്‌ 33 ശതമാനം പങ്കാളിത്തമാണുള്ളത്‌. പ്രതിവര്‍ഷം 300,000 ത്രിചക്ര വാഹന ഉല്‍പാദനശേഷിയുള്ളതാണ്‌ മഹാരാഷ്‌ട്ര ബരാമതി പ്ലാന്റ്‌.

സോണിയുടെ പുതിയ ബ്ലൂടൂത്ത്‌ സ്‌പീക്കറുകള്‍ വിപണിയില്‍



കൊച്ചി: സോണി ഇന്ത്യ കൊണ്ടു നടക്കാവുന്ന ബ്ലൂടൂത്ത്‌ സ്‌പീക്കറുകള്‍ അവതരിപ്പിക്കുന്നു. എസ്‌ആര്‍എസ്‌-എക്‌സ്‌11, എസ്‌ആര്‍എസ്‌-എക്‌സ്‌55 എന്നീങ്ങനെയാണ്‌ മോഡലുകള്‍. മെലിഞ്ഞ ഈ ട്രെന്‍ഡി സ്‌പീക്കറുകള്‍ സംഗീത പ്രേമികള്‍ക്ക്‌ വ്യക്തതയോാടെ, മികച്ച ശബ്‌ദത്തില്‍ അനായാസം സംഗീതം കേള്‍ക്കുന്നതിന്‌ വഴിയൊരുക്കുന്നു. ഒതുക്കമുള്ള രൂപകല്‍പ്പനയില്‍ വ്യത്യസ്‌ത നിറങ്ങളില്‍ രണ്ട്‌ സ്‌പീക്കറുകളും ലഭ്യമാണ്‌. എസ്‌ആര്‍എസ്‌-എക്‌സ്‌11, എസ്‌ആര്‍എസ്‌-എക്‌സ്‌55 മോഡലുകള്‍ ബ്ലൂടൂത്ത്‌, എന്‍എഫ്‌സിയുമായി ചേര്‍ന്ന്‌ എപ്പോഴും എവിടെയും മികച്ച ശബ്‌ദ നിലവാരത്തില്‍ സംഗീതം ആസ്വദിക്കാന്‍ സഹായിക്കുന്നു. സംഗീതം ആസ്വദിക്കുന്നതോടൊപ്പം ഈ സ്‌പീക്കറുകള്‍ വഴിതന്നെ ഫോണിലേക്കുള്ള കോളുകള്‍ അറ്റന്‍ഡ്‌ ചെയ്യുകയും മറുപടി നല്‍കുകയും ചെയ്യാം.
എസ്‌ആര്‍എസ്‌-എക്‌സ്‌55 പ്രീമിയം രൂപകല്‍പ്പനയില്‍ വളരെ വ്യക്തമായ ശബ്‌ദം നല്‍കുന്നു. സോണി എസ്‌-മാസ്റ്റര്‍, ഡിജിറ്റല്‍ എന്‍ഹാന്‍സ്‌മെന്റ്‌ എന്‍ജിന്‍ (ഡിഎസ്‌ഇഇ), ക്ലിയര്‍ ഓഡിയോ ടെക്‌നോളജി എന്നിവ ചേര്‍ന്ന്‌ ബാസ്‌, ക്ലാരിറ്റി, റീസ്റ്റോര്‍ ഓഡിയോ തുടങ്ങിയവയില്‍ മികച്ച നിലവാരം തരുന്നു. എസ്‌2.1 ചാനല്‍ സിസ്റ്റത്തിന്റെ ശക്തിയും ഇരട്ട പരോക്ഷ റേഡിയേറ്ററുകളും ചേര്‍ന്ന്‌ ആര്‍എസ്‌-എക്‌സ്‌55ന്‌ 30 വാട്‌ ഔട്ട്‌പുട്ട്‌ തരുന്നു. അനായാസം ഉപയോഗിക്കാവുന്ന സ്‌പീക്കറുകള്‍ക്ക്‌ 10 മണിക്കൂര്‍ ആയുസ്‌ നല്‍കുന്ന റീച്ചാര്‍ജ്‌ ബാറ്ററികള്‍ അകമേയുണ്ട്‌. എസ്‌ആര്‍എസ്‌-എക്‌സ്‌11 ഇരട്ട സ്‌പീക്കറോടെ സറൗണ്ട്‌ സൗണ്ട്‌ നല്‍കുന്നു. 61 എംഎം x 61 എംഎം ക്യൂബ്‌ രൂപകല്‍പ്പനയില്‍ എസ്‌ആര്‍എസ്‌-എക്‌സ്‌11 ഈ റേഞ്ചിലെ ഏറ്റവും ചെറിയ സ്‌പീക്കറുകളാണ്‌. ചെറിയ രൂപമാണെങ്കിലും എസ്‌ആര്‍എസ്‌-എക്‌സ്‌11 രണ്ട്‌ പരോക്ഷ റേഡിയേറ്ററുകളുമായി 10 വാട്‌ ശക്തിയില്‍ പഞ്ച്‌ നല്‍കുന്നു. മികച്ച ബാസാണ്‌ ഇതിന്റെ സവിശേഷത. രണ്ട്‌ എസ്‌ആര്‍എസ്‌-എക്‌സ്‌11 യൂണിറ്റുകള്‍ കണക്‌ട്‌ ചെയ്യാന്‍ സ്‌പീക്കര്‍ ആഡ്‌ ഫങ്‌ഷന്‍ ഉപയോഗിക്കാം. ശബ്‌ദ ശക്തി ഇരട്ടിയാകും. സൗണ്ട്‌ സിഗ്നല്‍ ഭിന്നിപ്പിച്ച്‌ സ്റ്റീരിയോ മോഡിലും ആസ്വദിക്കാം. 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന റീചാര്‍ജ്‌ ബാറ്ററി ഉള്ളതിനാല്‍ ദിവസം മുഴുവന്‍ വയര്‍ലെസ്‌ ആയി ഉപയോഗിക്കാം. സിലിക്കന്‍ സ്‌ട്രാപ്പോടു കൂടിയുള്ള എസ്‌ആര്‍എസ്‌-എക്‌സ്‌11 കൊണ്ടു നടക്കാന്‍ എളുപ്പമാണ്‌. കറുപ്പ്‌, വെള്ള, ചുവപ്പ്‌, നീല എന്നിങ്ങനെ നാലു വ്യത്യസ്‌ത നിറങ്ങളില്‍ ലഭ്യമാണ്‌. രാജ്യത്തെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്‌ട്രോണിക്‌ സ്റ്റോറുകളിലും രണ്ട്‌ മോഡലുകളും ലഭ്യമാണ്‌. 5490 രൂപ മുതല്‍ 16990 രൂപവരെയാണ്‌ വില. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...