കൊച്ചി : പുരുഷന്മാര്‍ക്കുള്ള വസ്‌ത്രങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡായ പീറ്റര്‍ ഇംഗ്ലണ്ട് വിപുലമായ ഓണം ശേഖരം, കളര്‍ഫെസ്റ്റ്, വിപണിയിലെത്തിച്ചു. 15 വൈവിധ്യ വര്‍ണങ്ങളില്‍ കാഷ്വല്‍ ഷര്‍ട്ടുകളുടേയും ട്രൗസറുകളുടേയും ഒരു വലിയ ശേഖരമാണ് പീറ്റര്‍ ഇംഗ്ലണ്ട് അവതരിപ്പിക്കുന്നത്.
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിസ്‌മയിപ്പിക്കുന്ന 15 നിറങ്ങള്‍ വീട്ടിലെ തുണി അലമാരകള്‍ക്ക് വര്‍ണപ്പൊലിമ പകരും. തികച്ചും ആകര്‍ഷകങ്ങളാണ് വിഭിന്നമായ 15 നിറങ്ങള്‍. 100 ശതമനം കോട്ടണില്‍ രചിച്ച ഇവ പ്രസന്നവും പ്രശാന്തവും സുഖദായകവുമാണ്. അത്ഭുതപ്പെടുത്തുന്നവയാണ് കളര്‍ഫെസ്റ്റിലെ വസ്‌ത്ര ശ്രേണി.
ഉദ്യോഗസ്ഥരായ യുവാക്കള്‍ക്കുവേണ്ടിയുള്ള ഫോര്‍മല്‍സിന്റെ വിപുലമായ നിരയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെമിഫോര്‍മല്‍സ്, കാഷ്വല്‍സ്, വിവാഹ വസ്‌ത്രങ്ങള്‍, സ്യൂട്ടുകള്‍, ബ്ലെയ്‌സറുകള്‍, പാര്‍ട്ടിവെയര്‍ എന്നിവയെല്ലാം യങ് ഫോര്‍മല്‍സ് കളക്ഷനില്‍ ഉള്‍പ്പെടും.
ലിനന്‍-കോട്ടണ്‍ ശേഖരമാണ് മറ്റൊരു വിഭാഗം. സ്‌ട്രൈപ്‌സ്, ചെക്ക് ഡിസൈനുകളോടു കൂടിയ കോട്ടണ്‍-ലിനന്‍, ലിനന്‍ ഷര്‍ട്ടുകളും നിത്യോപയോഗത്തിനുള്ള പാന്റുകളുമാണ് ഇവിടെയുള്ളത്. കേരളത്തിലെ എല്ലാ പീറ്റര്‍ ഇംഗ്ലണ്ട് സ്റ്റോറുകളിലും കളര്‍ ഫെസ്റ്റ് ലഭ്യമാണ്. വില 799 രൂപ മുതല്‍.