Wednesday, September 16, 2015
ഹ്യൂണ്ടായുടെ ഇന്ത്യന്‍ നിര്‍മ്മിത ഗ്രാന്‍ഡ് ഐ10-ന് ക്രാഷ് ടെസ്റ്റില്‍ പൂജ്യം മാര്‍ക്ക്
തൊട്ടാല്‍ മുട്ട പോലെ പൊട്ടുന്ന തരത്തിലാണ് ഇന്ത്യയിലെ നിരത്തിലോടുന്ന മിക്ക കാറുകളും എന്ന് ദിനംപ്രതിയുണ്ടാകുന്ന അപകടങ്ങള്‍ തെളിയിക്കുന്നുണ്ട്. ഒരു അപകടമുണ്ടായാല്‍ യാത്രക്കാര്‍ എത്രമാത്രം സുരക്ഷിതര്‍ ആയിരിക്കും എന്ന പരിശോധനയൊക്കെ നടക്കുന്നുണ്ടെങ്കിലും അവയൊക്കെ മറി കടന്ന് കാറുകള്‍ ഇന്ത്യയുടെ നിരത്തുകളില്‍ എത്തും. എന്നാല്‍ ഇപ്പോള്‍ ഹ്യൂണ്ടായ് പുലിവാല് പിടിച്ചിരിക്കുകയാണ്. ചിലിയുടെ വിപണിയെ ലക്ഷ്യമാക്കി ഹ്യൂണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിച്ച ഗ്രാന്‍ഡ് ഐ10-നിന് ചിലിയില്‍ നടന്ന ക്രാഷ് ടെസ്റ്റില്‍ ലഭിച്ചത് പൂജ്യം മാര്‍ക്കാണ്. അതേസമയം യൂറോപ്പില്‍ വില്‍ക്കുന്ന ഇതേ കാറിന് നാല് സ്റ്റാര്‍ ലഭിക്കുകയും ചെയ്തു. ഇരു കാറുകളും തമ്മില്‍ താരതമ്യം ചെയ്താല്‍ രണ്ടിലേയും ഉപകരണങ്ങളുടെ നിലവാരത്തില്‍ വലിയ വ്യത്യാസവും ഉണ്ട്.
Tuesday, September 15, 2015
സ്കൂട്ടറിലേറി യു എസ് പിടിക്കാൻ മഹീന്ദ്ര
യു എസ് നിരത്തിൽ അരങ്ങേറ്റത്തിന് ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. നാലു ചക്രവാഹനങ്ങൾക്കു പകരം ഇരുചക്രവാഹനവുമായിട്ടാവും മഹീന്ദ്ര യു എസിലെത്തുകയെന്നതാണു പുതുമ.
കാഴ്ചയിൽ ‘വെസ്പ’യെ അനുസ്മരിപ്പിക്കുന്ന, വൈദ്യുത സ്കൂട്ടറായ ‘ജെൻസി’യിലേറിയാവും മഹീന്ദ്ര യു എസിൽ ചേക്കേറുക. വിദ്യാർഥികളെയും ക്യാംപസ് നിവാസികളെയും ലക്ഷ്യമിട്ട് ആദ്യഘട്ടത്തിൽ കലിഫോണിയ, ഒറിഗോൺ, മിച്ചിഗൻ എന്നിവിടങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന സ്കൂട്ടറിന് 2,999 ഡോളർ(ഏകദേശം രണ്ടു ലക്ഷം രൂപ) ആണു വില. ക്രമേണ യു എസിലെ മറ്റു സംസ്ഥാനങ്ങളിലും യൂറോപ്പിലും ‘ജെൻസി’ വിൽപ്പനയ്ക്കെത്തിക്കാൻ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. യു എസിലെ വാഹന വിൽപ്പനയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയെയാണു മഹീന്ദ്ര മാതൃകയാക്കുന്നത്. 1970കളിൽ ഇരുചക്രവാഹനങ്ങളുമായാണു ഹോണ്ട യു എസ് വിപണിയിൽ പ്രവേശിച്ചത്; തുടർന്ന് കാറുകളും വിൽപ്പനയ്ക്കെത്തിക്കുകയായിരുന്നു. ‘ജെൻസി’യിലൂടെ യു എസ് വിപണി പരീക്ഷിക്കാനും പ്രതികരണം ആശാവഹമാണെങ്കിൽ യൂട്ടിലിറ്റി വാഹന ശ്രേണി കൂടി വിൽപ്പനയ്ക്കെത്തിക്കാനുമാണു കമ്പനിയുടെ പദ്ധതി.
അതേസമയം അപകടസാധ്യതയേറിയതാണു മഹീന്ദ്ര സ്വീകരിച്ചിരിക്കുന്ന വിപണന തന്ത്രം. മറ്റു വിപണികളിലെ പോലെ യു എസിൽ സ്കൂട്ടറുകൾ ജനപ്രിയമല്ലെന്നതാണു പ്രശ്നം. വൈദ്യുത സ്കൂട്ടർ വിഭാഗത്തിൽ ചൈനയിലെ പ്രതിദിന വിൽപ്പനയ്ക്കൊപ്പം മാത്രമാണു യു എസിലെ വാർഷിക വിൽപ്പന. പോരെങ്കിൽ യു എസ് സുരക്ഷാ നിലവാരം കൈവരിക്കാനാവാതെ അഞ്ചു വർഷം മുമ്പ് ഇരുചക്രവാഹന വിൽപ്പന തുടങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച മഹീന്ദ്രയെ രണ്ടാം വരവിൽ ജനങ്ങൾ വിശ്വസിക്കുമോ എന്ന ചോദ്യവും ബാക്കിയാവുന്നു.
എന്നാൽ കാര്യങ്ങൾ വിജയത്തിൽ കലാശിക്കണമെന്ന കാര്യത്തിൽ സമ്മർദം ശക്തമാണെന്നു വൈദ്യുത സ്കൂട്ടറിന്റെ ചീഫ് ഡിസൈനറും ‘ജെൻസി’ കൺസ്യൂമർ എൻഗേജ്മെന്റ് മേധാവിയുമായ ടെറൻസ് ഡങ്കൻ വെളിപ്പെടുത്തുന്നു. സ്കൂട്ടറല്ല, മറിച്ച് മഹീന്ദ്ര ബ്രാൻഡിനെയാണു കമ്പനി അമേരിക്കൻ ഇടപാടുകാർക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സ്കൂട്ടർ ആകർഷകമാക്കാനായി സിലിക്കൻ വാലിയിലാണു മഹീന്ദ്ര ‘ജെൻസി’യുടെ രൂപകൽപ്പന നിർവഹിച്ചത്; ‘ടെക്കി’കളെ വശീകരിക്കാനായി സീറ്റിനടിയിൽ ലാപ്ടോപ് ചാർജിങ് സൗകര്യം പോലുള്ള പുതുമകളും ലഭ്യമാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളോട് ആഭിമുഖ്യമുള്ള സാൻഫ്രാൻസിസ്കോയിലും പോർട്ലൻഡിലുമായി മഹീന്ദ്ര നാലു സ്റ്റോറുകൾ തുറന്നു കഴിഞ്ഞു. മിച്ചിഗനിലാവട്ടെ ‘ജെൻസി’ ഉൽപ്പാദിപ്പിക്കുന്ന ആൻ ആർബർ ശാലയിൽ നിന്നു തന്നെയാവും സ്കൂട്ടറിന്റെ വിൽപ്പന.
വിൻഡോസിനു പകരം രാജ്യമൊട്ടാകെ ഇനി ബോസ്
ഭാരത സര്‍ക്കാര്‍ രാജ്യത്തെ എല്ലാ ഓഫീസുകളിലേക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരുന്നു. ഓപ്പണ്‍ സോഴ്സ് അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് (സെന്റര്‍ ഫോര്‍ ഡവല്‌പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) വികസിപ്പിച്ചെടുത്ത ബോസ് (ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്) എന്ന ഒഎസ് ആയിരിക്കും ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേയും കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കേണ്ടിവരിക.
ഇത്തരത്തില്‍ ബോസ് ഒഎസ് ഉപയോഗിക്കുന്നതിലൂടെ വിന്‍ഡോസ് പോലെയുള്ള പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റം പണം കൊടുത്ത് വാങ്ങുന്നതിലൂടെയുള്ള ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിക്കും. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി@സ്കൂള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയാണ് പിന്‍തുടരുന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത ഓപ്പണ്‍സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിനെ പ്രത്യേകം കസ്റ്റമൈസ് ചെയ്താണ് സ്കൂളുകളില്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ സോഫ്റ്റ്‌വെയര്‍ വിലകൊടുത്തു വാങ്ങുന്നത് ഒഴിവാക്കി വൻ സാമ്പത്തികലാഭം ഉണ്ടാക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഈ മാതൃകയിലാണ് കേന്ദ്രസര്‍ക്കാാര്‍ രാജ്യമൊട്ടാകെയുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കംപ്യൂട്ടറുകളെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണത്തിലാക്കുന്നത്.
സി-ഡാക് നേരത്തേ വികസിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുവരുന്ന ബോസിന്റെ പോരായ്മകള്‍ പരിഹരിക്കപ്പെട്ട വെര്‍ഷന്‍ ആയിരിക്കും രാജ്യമൊട്ടാകെ അവതരിപ്പിക്കപ്പെടുക. ഇതിലൂടെ ഏകീകൃത ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. ഈ മാസം അവസാനത്തോടെ ബോസ് ഔദ്യോഗിക ഒഎസ് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ നുഴഞ്ഞുകയറ്റം തടയുന്നതിനും ഡാറ്റാ ചോര്‍ച്ചകളില്‍ നിന്ന് ഔദ്യോഗിക കംപ്യൂട്ടറുകളെ പൂര്‍ണ്ണമായി സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ലിനക്സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബോസെന്ന സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം 2007-ല്‍ നാഷണല്‍ റിസോഴ്സ് സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യ (എന്‍.ആര്‍.സി.എഫ്.ഒ.എസ്.എസ്) ആണ് ആദ്യമായി വികസിപ്പിച്ചെടുത്തത്.
2013-ല്‍ ഔദ്യോഗികമായി പുറത്തിറക്കിയ ബോസ് ഒഎസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിൽ ഗുജറാത്ത് സാങ്കേതിക സര്‍വ്വകലാശാല, ഡി.ആര്‍.ഡി.ഒ എന്നിവയുടെ സഹകരണവും കേന്ദ്ര സർക്കാർ തേടിയിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ പ്രാദേശികമായ വികാസം ലക്ഷ്യമിട്ടും കേരള സര്‍ക്കാരിന്റെ ഐസിഫോസ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍) എന്ന സ്ഥാപനം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബോസിന്റെ വരവോടെ രാജ്യമൊട്ടാകെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ പ്രചാരം നേടുകയും ഈ മേഖലയില്‍ പ്രവര്‍ത്തനങ്ങൾക്ക് ഈ തീരുമാനം പുത്തന്‍ ഉണര്‍വേകുകയും ചെയ്യുമെന്ന് കരുതുന്നു.
മോട്ടറോളയില്‍ നിന്നും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍
മോട്ടറോളയില്‍ നിന്നും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ വരുന്നു. തങ്ങളുടെ വില കൂടിയ മോഡലായ മോട്ടോ എക്‌സ് വിപണിയില്‍ ക്ലച്ച് പിടിക്കുന്നില്ലാന്നു കണ്ടാണ് ഗുഗിളിന്റെ ഉടമസ്ഥതയിലുള്ള കമ്പനി കളം മാറ്റി ചവിട്ടുന്നത്.
വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ മോട്ടോ ജി കമ്പനി പുറത്തിറക്കി. 180 ഡോളറാണ് ഏകദേശ വില.
പക്ഷെ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ ഫോണ്‍ ലഭ്യമാകില്ല. ബ്രസീല്‍, ചിലി, പെറു എന്നിവടങ്ങളിലെ ഉപഭോക്താക്കളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.
സാധാരണ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളെ അപേക്ഷിച്ച് വലിയ സ്‌ക്രീന്‍ സൈസാണ് മോട്ടോ ജിയുടെ പ്രധാന ആകര്‍ഷണം. ആന്‍ഡ്രിയോഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഫോണിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത് അതിന്റെ ഭാരമാണ്. മറ്റു ഫോണുകളെക്കാളും ഭാരം കൂടതലാണിതിന്.
21 മെഗാപിക്‌സല്‍ ക്യാമറയുമായി മോട്ടോ എക്‌സ് പ്ലേ
മോട്ടോ ജി മൂന്നാം തലമുറക്ക് ശേഷം മോട്ടറോള അവതരിപ്പിക്കുന്ന മോട്ടോ എക്‌സ് പ്ലേ 21 മെഗാ പിക്‌സല്‍ ക്യാമറയും 30 മണിക്കൂര്‍ ബാറ്ററി ലൈഫിലും എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണാണ്. 18499 രൂപയാണ് ഫോണിന്റെ വില. 32 ജിബി പതിപ്പിന് 19999 രൂപയുമായിരിക്കും വില. മോട്ടോ എക്‌സ് സ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ ഫോണാണ് എക്‌സ് പ്ലേ.
ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് മാര്‍ഷ് മാലോ പിന്തുണക്കുന്ന ആദ്യ ഫോണ്‍ കൂടിയാകും മോട്ടോ എക്‌സ് പ്ലേ. 2016 ലാണ് മാര്‍ഷ്മാലോ മോട്ടോ ലഭ്യമാക്കുക. ഗൊറില്ല ഗ്ലാസോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ , ടു ജിബി റാം, തുടങ്ങിയവയാണ് പ്രത്യേകതകള്‍. 1.7 ജിഗാ ഹെഡ്‌സാണ് പ്രോസസര്‍. 21 എംപി ക്യാമറായാണ് മോട്ടോ എക്‌സ് പ്ലേയുടെ ഹൈലൈറ്റ്. 5 എം പി ആണ് സെല്‍ഫി ക്യാമറ. രണ്ട് ക്യാമറക്കും എല്‍ഇടി ഫ്‌ലാഷ് ഉണ്ടാകും. 3630 എം എഎച്ച് ആണ് ബാറ്ററി. ഡ്യുവല്‍ നാനോ സിം സ്ലോട്ടുള്ള ഫോണ്‍ 4 ജി സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
ഇന്ന് അര്‍ധരാത്രിയോടെ മോട്ടോ എക്‌സ് പ്ലേ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാകും.
Monday, September 14, 2015
ജെ കെ ടയര്‍ കെശോറാം ഇന്‍ഡസ്‌റ്റ്രീസുമായി ധാരണയില്‍
കൊച്ചി : ജെ കെ ടയറിന്റെ ഉപകമ്പനികളായ ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്‌റ്റ്രീസ് ലിമിറ്റഡും ജെകെ ഏഷ്യ പസിഫിക് സിംഗപൂരും കെശോറാം ഇന്‍ഡസ്‌റ്റ്രീസുമായി ധാരണയിലെത്തി.
റബര്‍, ട്യൂബ്, ഫ്‌ളാപ് നിര്‍മാതാക്കളായ ഹരിദ്വാറിലെ കെശോറാം ഇന്‍ഡസ്‌റ്റ്രീസിന് കീഴിലുള്ള കവെണ്ടീഷ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന്റെ (സി ഐ എല്‍) നൂറ് ശതമാനം ഇക്വിറ്റി ഏറ്റെടുക്കാനാണ് ധാരണയായത്.
നിബന്ധനകള്‍ക്ക് വിധേയമായി, പരമാവധി 2200 കോടിയില്‍ കവിയാത്ത ഏറ്റെടുക്കലാണ് ജെ കെ ടയര്‍ നടത്തിയിരിക്കുന്നത്. കൂടുതല്‍ ഓഹരിയും ജെ കെ ടയറിന്റെ കൈവശം ആയിരിക്കും. ഓറം ഇക്വിറ്റി പാര്‍ട്ട്‌നേഴ്‌സ് എല്‍ എല്‍ പി ആണ് ജെ കെ ഗ്രൂപ്പിന്റെ ട്രാന്‍സാക്ഷന്‍ ഉപദേശകര്‍.
ഇതോടെ ജെകെ ടയറിനു ട്രക്ക്, ബസ് റേഡിയല്‍ വിഭാഗം ശക്തിപ്പെടുത്താനും അതിവേഗം വളരുന്ന ഇരുചക്ര, മുച്ചക്ര വാഹന വിപണിയിലേക്ക് കടക്കാനും വഴിയൊരുങ്ങി.
ക്രിയാത്മകമായും ലാഭകരമായും ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഏറ്റെടുക്കലുകളെന്നും വരുമാന വര്‍ധനവിനും മികച്ച ഫലമുണ്ടാക്കാനും ഇത് സഹായിക്കുമെന്നും ജെ കെ ടയര്‍ ചെയര്‍മാന്‍ ഡോ.രഘുപതി സിങ്‌ഘാനിയ പറഞ്ഞു. മെക്‌സിക്കോ റ്റൊര്‍നല്‍ ഏറ്റെടുത്തതിലൂടെ ഇത് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓട്ടോമോട്ടീവ് ടയര്‍, സിമന്റ്, പേപ്പര്‍, ഓട്ടോ കമ്പോണന്റ്‌സ് തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രമുഖ സ്ഥാനമാണ് ജെ കെ ഗ്രൂപ്പിനുള്ളത്. ഇന്ത്യയിലെ പ്രമുഖ മൂന്ന് ടയര്‍ നിര്‍മാതാക്കളില്‍ പ്രഥമ സ്ഥാനമാണ് ജെ കെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്‌ട്രീസിനുള്ളത്. ട്രക്ക്, ബസ്, കാര്‍, വിപണിയില്‍ പ്രമുഖ സ്ഥാനമുള്ള ജെ കെ ടയറിന് 9 നിര്‍മാണ പ്ലാന്റുകളാണ് ലോകത്താകമാനമുള്ളത്.
സ്‌ക്കോഡ ഇന്ത്യ 15.75 ലക്ഷം രൂപ വിലയ്‌ക്ക് ഒക്ടാവിയ ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ചു
കൊച്ചി: സ്‌ക്കോഡ ഇന്ത്യ തങ്ങളുടെ ഒക്ടാവിയ ആനിവേഴ്‌സറി എഡിഷന്‍ 15.75 ലക്ഷം രൂപ എന്ന ആകര്‍ഷകമായ വിലയില്‍ ( ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില) അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായി വിപ്ലവകരമായ സ്‌മാര്‍ട്ട് ലിങ്ക് കണക്ടിവിറ്റി അവതരിപ്പിച്ചു കൊണ്ടാണ് പുതിയ എഡിഷന്‍ എത്തുന്നത്. റിയര്‍ വ്യൂ ക്യാമറ, കീലെസ് എന്‍ട്രിയും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യലും നിര്‍ത്തലും, പിന്നിലെ വശങ്ങളിലെ എയര്‍ ബാഗുകള്‍, സ്‌്‌റ്റിയറിങ് വീലിലെ ഗിയര്‍ ഷിഫ്‌റ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സവിശേഷതകളും ഇതിലുണ്ട്. പിന്നില്‍ വശങ്ങളിലെ രണ്ട് എയര്‍ ബാഗുകള്‍ അവതരിപ്പിക്കുന്നതോടെ ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതത്വം ലഭ്യമാക്കിക്കൊണ്ട് ഒക്ടോവിയ ശ്രേണിക്ക് എട്ട് എയര്‍ ബാഗുകളാവും.
കാറും മൊബൈലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതായിരിക്കും സ്‌മാര്‍ട്ട് ലിങ്ക് സംവിധാനം. സ്‌ക്രീനിലെ ഇന്‍ഫോടെയ്‌ന്‍മെന്റ് സ്‌ക്രീനില്‍ തെരഞ്ഞെടുത്ത സ്‌മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇത് ഉപഭോക്താവിനെ സഹായിക്കും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്‌ഡ് ഓട്ടോ, മിറര്‍ ലിങ്ക് സിസ്‌റ്റംസ് എന്നിവ ഉള്‍പ്പെടെയുള്ള ഇന്റഗ്രേറ്റഡ് കണക്ടിവിറ്റി ലഭ്യമായ സ്‌മാര്‍ട്ട് ലിങ്ക് ആയിരിക്കും ഒക്ടോവിയ ലഭ്യമാക്കുന്നത്. സ്‌മാര്‍ട്ട് ഫോണില്‍ ഉള്ളവ സെന്‍ട്രല്‍ സ്‌ക്ക്രീനില്‍ ഡിസ്‌പ്‌ളെ ചെയ്യും വിധമാണ് ഇവയുടെ പ്രവര്‍ത്തനം.
സ്ഥല സൗകര്യം, കാലോചിതമായ രൂപകല്‍പ്പന, ഉയര്‍ന്ന രീതിയിലെ പ്രവര്‍ത്തനങ്ങള്‍, ഉന്നത നിലവാരമുള്ള സുരക്ഷയും സൗകര്യങ്ങളും, ഉയര്‍ന്ന ഇന്ധന ക്ഷമത എന്നിവയും ഒക്ടോവിയയ്‌ക്കുണ്ട്. വലിയ അഞ്ചാമത്തെ ഡോര്‍ ഉള്ളതിന്റെ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന മികച്ച രൂപകല്‍പ്പനയാണ് ഒക്ടോവിയയുടെ ഒരു പ്രധാന ആകര്‍ഷണം.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...