Wednesday, September 23, 2015

വിദേശനാണ്യവിനിമയം മൊബൈല്‍ ആപ്‌ വഴി എളുപ്പത്തില്‍




കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സേവന കമ്പനിയായ യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ വിദേശനാണ്യ വിനിമയ സേവനങ്ങള്‍ക്കായി `എക്‌സ്‌പേ വാലറ്റ്‌' എന്ന പേരില്‍ മൊബൈല്‍ ആപ്‌ പുറത്തിറക്കി. വിദേശനാണ്യം വാങ്ങുന്നതിനു പുറമേ ടിക്കറ്റ്‌ ബുക്കിംഗ്‌, വായ്‌പ, മണി ട്രാന്‍സ്‌ഫര്‍, പ്രീ-പെയ്‌ഡ്‌ മൊബൈല്‍ ടോപ്‌ അപ്‌ തുടങ്ങിയ മറ്റ്‌ ആവശ്യങ്ങള്‍ക്കും ഈ മൊബൈല്‍ ആപ്‌ ഉപയോഗിക്കാന്‍ കഴിയും.
``വിദേശനാണ്യ വിനിമയത്തിനായി രാജ്യത്ത്‌ ആദ്യമായിട്ടാണ്‌ ഒരു ബാങ്കിംഗ്‌ ഇതര ധനകാര്യ കമ്പനി മൊബൈല്‍ ആപ്‌ ലഭ്യമാക്കുന്നത്‌. ഇടപാടുകാര്‍ക്കു ലളിതവും വേഗവും സൗകര്യപ്രദവുമായ സേവനങ്ങള്‍ നല്‌കുന്നതിനായി സാങ്കേതികവിദ്യ നവീകരിക്കുന്നതില്‍ കമ്പനി തുടര്‍ന്നും പ്രത്യേക ശ്രദ്ധ നല്‌കിക്കൊണ്ടിരിക്കും'' എക്‌സ്‌പേ വാലറ്റ്‌ പുറത്തിറക്കിക്കൊണ്ട്‌ യുഎഇ എക്‌സ്‌ചേഞ്ച്‌ ഇന്ത്യ മാനേജിംഗ്‌ ഡയറക്‌ടര്‍ വി. ജോര്‍ജ്‌ ആന്റണി പറഞ്ഞു.
കറന്‍സി വിനിയ നടപടിക്രമങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ പൂര്‍ത്തികരിക്കുകയും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും ചെയ്യുന്നവിധത്തിലാണ്‌ എക്‌സ്‌പേയുടെ ഘടന. ഓണ്‍ലൈനില്‍ വിദേശനാണ്യം ബുക്കു ചെയ്യാനും അതു വീട്ടുമുറ്റത്തു എത്തിക്കാനും ഡിജിറ്റല്‍ റൂട്ട്‌ വഴി സാധ്യമാക്കിയിട്ടുണ്ട്‌.
എക്‌സ്‌പേ വാലറ്റില്‍നിന്നു ബാങ്ക്‌, മറ്റ്‌ വാലറ്റ്‌, മര്‍ച്ചന്റ്‌ പേമെന്റ്‌, മൊബൈല്‍ റീചാര്‍ജ്‌, ഡിടിഎച്ച്‌ റീചാര്‍ജ്‌, വാലറ്റ്‌ ടോപ്‌ അപ്‌, വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യല്‍, ടൂര്‍ അന്വേഷണങ്ങള്‍, വിദേശ കറന്‍സി, കാര്‍ഡ്‌ തുടങ്ങിയവ വാങ്ങല്‍, കറന്‍സി ബുക്കിംഗ്‌, വിദേശത്തേയ്‌ക്കു പണമയയ്‌ക്കല്‍, കറന്‍സി നിരക്ക്‌ ചെക്കിംഗ്‌, വായ്‌പാ അന്വേഷണം ഇഎംഐ അടവ്‌, വായ്‌പയുടെ നില തുടങ്ങി നിരവധി ഇടപാടുകള്‍ എക്‌സ്‌പേ വാലറ്റ്‌ വഴി സാധ്യമാണ്‌.
ക്വിക്ക്‌ റെസ്‌പോണ്‍ കോഡ്‌ വഴി മൊബൈല്‍ വാലറ്റ്‌ പേമെന്റ്‌ സൊലൂഷന്‍ നല്‌കുന്ന ആദ്യത്തെ മൊബൈല്‍ ആപ്‌ കൂടിയാണ്‌ എക്‌സ്‌പേ വാലറ്റ്‌. രാജ്യത്തെ 385 കേന്ദ്രങ്ങളില്‍ സേവനം നല്‌കുന്ന യുഎഇ എക്‌സ്‌ചേഞ്ച്‌, ക്വിക്ക്‌ റെസ്‌പോണ്‍ കോഡ്‌ വഴി പേമെന്റ്‌ സ്വീകരിക്കുന്ന നാലായിരത്തിലധികം ഏജന്റുമാരുമായും ടൈ അപ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. 

എക്‌സ്‌പേ വാലറ്റ്‌ www.uaeexchangeindia.com -ല്‍നിന്നോ പ്‌ളേസ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ്‌ ചെയ്യാം.

95 കി.മി മൈലേജുമായി ടിവിഎസ്‌ സ്‌പോര്‍ട്‌ മടങ്ങിയെത്തി


കൊച്ചി : മെച്ചപ്പെട്ട മൈലേജും ഒട്ടേറെ പുതുമകളുമായി ടിവിഎസ്‌ സ്‌പോര്‍ട്‌ വിപണിയിലെത്തി. ഒരു ലിറ്ററിന്‌ 95 കിലോമീറ്റര്‍ മൈലേജ്‌ ടിവിഎസ്‌ സ്‌പോര്‍ട്‌ ഉറപ്പു നല്‍കുന്നത്‌.
ഇലക്‌ട്രിക്‌ സ്റ്റാര്‍ട്‌, അലൂമിനിയം ഗ്രാഞ്ച്‌ റെയില്‍, ക്രോം മഫ്‌ളര്‍ ഗാര്‍ഡ്‌, സ്‌പോര്‍ടി ഇന്‍സ്‌ട്രമെന്റ്‌ ക്ലസ്റ്റര്‍ എന്നിവയാണ്‌ പുതിയ ഘടകങ്ങള്‍. ഇന്ധനക്ഷമത, ചാരുത, ഈട്‌, അവിശ്വസനീയമായ വില എന്നിവയാണ്‌ ടിവിഎസ്‌ സ്‌പോര്‍ടിനെ വ്യത്യസ്‌തമാക്കുന്നത്‌.
മികച്ച ഇന്ധനക്ഷമതയ്‌ക്കുവേണ്ടി എഞ്ചിന്‍ പ്രത്യേക തരത്തില്‍ ട്യൂണ്‍ ചെയ്‌തിട്ടുണ്ടെന്ന്‌ ടിവിഎസ്‌ മോട്ടോര്‍ കമ്പനി പ്രസിഡന്റും സിഇഒയുമായ കെ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
ടിവിഎസ്‌ സ്‌പോര്‍ടിന്റെ ഡ്യുറാ ലൈഫ്‌ എഞ്ചിന്‍, ഫ്രിക്ഷന്‍ കുറച്ച്‌ കൂടുതല്‍ മൈലേജ്‌ ലഭ്യമാക്കുന്നു. എഞ്ചിനിലെ ക്രോം പ്ലേറ്റ്‌ ചെയ്‌ത പിസ്റ്റണ്‍ റിങ്ങുകളും റോളര്‍ കാം ഫോളോവറും ആണ്‌ ഫ്രിക്ഷന്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നത്‌.
മെര്‍ക്കുറി, ഗ്രേ, ചുവപ്പ്‌, കറുപ്പ്‌, വെള്ള, നീല കളറുകളില്‍ ലഭ്യം. കേരളത്തിലെ എക്‌സ്‌ ഷോറൂം വില 39,181 രൂപ

മൈക്രോമാക്‌സിന്റെ കാന്‍വാസ്‌ സ്‌പാര്‍ക്‌ 2 സ്‌മാര്‍ട്‌ ഫോണ്‍ സ്‌നാപ്‌ഡീലില്‍



കൊച്ചി : ലോകത്തിലെ മുന്‍നിര മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ കമ്പനിയായ മൈക്രോമാക്‌സ്‌, സ്‌പാര്‍ക്‌ 2 സ്‌മാര്‍ട്‌ഫോണ്‍ വിപണിയിലെത്തിച്ചു.
മികവുറ്റ പ്രവര്‍ത്തനം, വലിയ സ്‌ക്രീന്‍, മികച്ച ബാറ്ററി ലൈഫ്‌ എന്നീ സവിശേഷതകളോടുകൂടിയ കാന്‍വാസ്‌ സ്‌പാര്‍ക്‌ 2, സ്‌നാപ്‌ഡീലില്‍ 3999 രൂപയ്‌ക്ക്‌ ലഭിക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്‌. സെപ്‌തംബര്‍ 30 വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12-നാണ്‌ ഫ്‌ളാഷ്‌ സെയില്‍സ്‌.
ഇന്ത്യയ്‌ക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിച്ചതാണ്‌ കാന്‍വാസ്‌ സ്‌പാര്‍ക്‌ 2 എന്ന്‌ മൈക്രോമാക്‌സ്‌ സിഇഒ വിനീത്‌ തനേജ പറഞ്ഞു. 850-ലേറെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സര്‍വീസ്‌ സെന്ററുകളും ഉണ്ട്‌.
ബെസ്റ്റ്‌-ഇന്‍-ക്ലാസ്‌ ഇന്റര്‍നെറ്റ്‌ സൗകര്യം. ഗൂഗിളിന്റെ എല്ലാ ആപ്‌സും ലഭ്യമാക്കുന്ന ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്‌ 5.1, ഇരട്ട സിം, 32 ജിബി വരെ നീട്ടാവുന്ന 4 ജിബി റോം, 1.3 ഗെഹാഹെര്‍ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രോസസര്‍, 324 മണിക്കൂര്‍ ബാക്‌അപ്‌ ഉള്ള 1800 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ്‌ പ്രധാന ഘടകങ്ങള്‍.
5 എംപി എഫ്‌എഫ്‌ റിയര്‍ കാമറ, 2 എംപി ഫ്രണ്ട്‌ കാമറ, ബ്ലൂടൂത്ത്‌ 4.0, യുഎസ്‌ബി, വൈ-ഫൈ എന്നിവയാണ്‌ മറ്റ്‌ പ്രത്യേകതകള്‍

Sunday, September 20, 2015

മുത്തൂറ്റ്‌ ഫിനാന്‍സ്‌ എന്‍സിഡി ഇഷ്യു ഒക്‌ടോബര്‍ 7 വരെ




കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ നോണ്‍കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചര്‍ ( എന്‍സിഡി) നല്‌കി 250 കോടി രൂപ സ്വരൂപിക്കും. ഇഷ്യു ഒക്‌ടോബര്‍ ഏഴിന്‌ അവസാനിക്കും. 
ആയിരം രൂപ മുഖവിലയുളള 25 ലക്ഷം കടപ്പത്രങ്ങളാണ്‌ കമ്പനി പുറപ്പെടുവിക്കുന്നത്‌. അധിക അപേക്ഷകളുണ്ടായാല്‍ 250 കോടി രൂപ കൂടി സമാഹരിക്കാനുളള അനുമതിയുണ്ട്‌. അതായത്‌ മൊത്തം 500 കോടി രൂപയാണ്‌ സ്വരൂപിക്കുക. കുറഞ്ഞ നിക്ഷേപം 10 എന്‍സിഡിയാണ്‌. അതായത്‌ 10,000 രൂപ. കടപ്പത്രങ്ങള്‍ ബിഎസ്‌ഇയില്‍ ലിസ്റ്റു ചെയ്യും. 
നാനൂറ്‌ ദിവസം മുതല്‍ 60 മാസം വരെ വിവിധ കാലയളവുകളിലുളള എന്‍സിഡിയില്‍ നിക്ഷേപം നടത്താം. ഏതു വിഭാഗം, കാലാവധി എന്നിവ അനുസരിച്ച്‌ എന്‍സിഡിക്ക്‌ 8.75-9.50 ശതമാനം പലിശ ലഭിക്കും. വിഭാഗം രണ്ടില്‍ വരുന്ന കോര്‍പറേറ്റ്‌ നിക്ഷേപകര്‍, വിഭാഗം മൂന്നില്‍ വരുന്ന ചെറുകിട നിക്ഷേപകര്‍ തുടങ്ങിയവര്‍ക്ക്‌ കാലാവധി മുഴുവന്‍ നടത്തുന്ന നിക്ഷേപത്തിന്‌ 0.75 ശതമാനം അധികം പലിശ ലഭിക്കും. എണ്‍പത്തിനാലു മാസത്തെ കാലാവധിയിലുളള സെക്യുര്‍ ചെയ്യാത്ത എന്‍സിഡിക്ക്‌ 9.66-10.41 ശതമാനമാണ്‌ പലിശ.
ഉയര്‍ന്ന സുരക്ഷിതത്വം വ്യക്തമാക്കുന്ന ക്രിസില്‍ ഡബിള്‍ എ റേറ്റിംഗും ഇക്രയുടെ സ്റ്റേബിള്‍ റേറ്റിംഗും ഈ എന്‍സിഡിക്കുണ്ട്‌. മുത്തൂറ്റ്‌ ഫിനാന്‍സ്‌ നടത്തുന്ന പതിമൂന്നാമത്തെ എന്‍സിഡി ഇഷ്യുവാണിത്‌. 
കമ്പനിയുടെ വായ്‌പ, നിക്ഷേപം, നിലവിലുളള വായ്‌പകളുടെ തിരിച്ചടവ്‌, ബിസിനസ്‌ പ്രവര്‍ത്തനങ്ങള്‍ക്കുളള മൂലധനനിക്ഷേപം, പ്രവര്‍ത്തനമൂലധനം തുടങ്ങി വിവിധ ധനകാര്യ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനാണ്‌ കമ്പനി ഈ തുക ഉപയോഗിക്കുക. 

യൂണിക്‌ സ്‌മാര്‍ട്‌ഫോണ്‍ സ്‌നാപ്‌ ഡീലില്‍




കൊച്ചി : വൈയു ടെലിവെന്‍ച്വേഴ്‌സിന്റെ, 4 ജി എല്‍ടിഇ സ്‌മാര്‍ട്‌ഫോണ്‍, യൂണിക്‌, അവിശ്വസനീയമായ വിലയില്‍ ഇന്ത്യയിലെത്തുന്നു. 4.7 ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലേ, 64 ബിറ്റ്‌ ക്വാള്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 410, 8 എംപി കാമറ എന്നിവയോടുകൂടിയ യൂണിക്‌ സ്‌മാര്‍ട്‌ ഫോണിന്റെ വില 4999 രൂപ മാത്രമാണ്‌. 
ഉപഭോക്താക്കaള്‍ക്ക്‌ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ആദ്യ ഫ്‌ളാഷ്‌ വില്‍പന സെപ്‌തംബര്‍ 22 ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ആരംഭിക്കും. ദീപാവലി ഉത്സവകാലത്തോടെ അര ദശലക്ഷം ഹാന്‍ഡ്‌സെറ്റ്‌ വിറ്റഴിക്കുകയാണ്‌ ഉദ്ദേശ്യം.
ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്‌ 5.1, 1.2 ജിഎച്ച്‌സെഡ്‌ ക്വാഡ്‌കോര്‍ പ്രോസസര്‍, 1 ജിബി റാം, 8 ജിബി റോം, 2 എംപി എഫ്‌എഫ്‌ ഫ്രണ്ട്‌ കാമറ, 271 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ഉള്ള 2000 എംഎഎച്ച്‌ ബാറ്ററി എന്നിവയോടുകൂടിയ യൂണിക്‌ ചാരുതയാര്‍ന്ന കറുപ്പ്‌ നിറത്തില്‍ ലഭ്യമാണ്‌.
283 നഗരങ്ങളില്‍ ഓണ്‍സൈറ്റ്‌ ഡോര്‍സ്റ്റെപ്‌ സേവനം ആരംഭിച്ച ഏക മൊബൈല്‍ ബ്രാന്‍ഡാണ്‌ വൈയു. 600-ലേറെ നഗരങ്ങളില്‍ ടെലിവെന്‍ച്വേഴ്‌സിന്‌ 825 അംഗീകൃത സര്‍വീസ്‌ സെന്ററുകള്‍ ഉണ്ട്‌.

പുതിയ മോട്ടോ എക്‌സ്‌ പ്ലേ വിപണിയിലെത്തി



കൊച്ചി: പുതിയ മോട്ടോ എക്‌സ്‌ പ്ലേ സ്‌മാര്‍ട്ട്‌ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബെസ്റ്റ്‌ ഇന്‍ ക്ലാസ്‌ ക്യാമറ, ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന ബാറ്ററി, വാട്ടര്‍ പ്രൂഫ്‌ ഡിസൈന്‍, മികച്ച സോഫ്‌റ്റ്‌വെയര്‍ അനുഭവം, നിരവധി വ്യക്തിഗത ഓപ്‌ഷനുകള്‍ എന്നിവയാണ്‌ മോട്ടോ എക്‌സ്‌ പ്ലേയുടെ പ്രത്യേകതകള്‍.
അവതരണത്തോടനുബന്ധിച്ച്‌ ഒട്ടേറെ ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫ്‌ളിപ്‌കാര്‍ട്ടില്‍ 16 ജിബിയ്‌ക്ക്‌ 18,499 രൂപയും 32 ജിബിയ്‌ക്ക്‌ 19,999 രൂപയും ആണ്‌ വില. സെപ്‌തംബര്‍ 20 വരെയാണ്‌ പ്രത്യേക ഓഫറുകള്‍.
100 ഉപഭോക്താക്കള്‍ക്ക്‌ 100 ശതമാനം ക്യാഷ്‌ബാക്ക്‌, 1000 രൂപ വിലയുള്ള ഫ്‌ളിപ്‌കാര്‍ട്ട്‌ ഇ-ഗിഫ്‌റ്റ്‌ വൗച്ചര്‍, മാഗ്‌സ്റ്റോറില്‍ നിന്ന്‌ 10000 മാസികകള്‍ക്ക്‌ ഒരു മാസത്തെ സൗജന്യ വരിസംഖ്യ എന്നിവ ഓഫറുകളില്‍ പെടുന്നു.
ബുക്ക്‌മൈഷോയില്‍ നിന്ന്‌ 500 രൂപ വിലയുള്ള സൗജന്യ മൂവീ വൗച്ചറുകള്‍, മേക്ക്‌മൈട്രിപ്പില്‍ നിന്ന്‌ 5000 രൂപ വിലയുള്ള ട്രാവല്‍ വൗച്ചറുകള്‍, മേക്ക്‌മൈട്രിപ്പില്‍ ഡൊമസ്റ്റിക്‌ ഹോട്ടല്‍ ബുക്കിംഗിന്‌ 55 ശതമാനം ഇളവ്‌ (രൂ.1,500 വരെ), മേക്ക്‌മൈട്രിപ്പില്‍ നിന്ന്‌ തന്നെ രണ്ട്‌ ഉപഭോക്താക്കള്‍ക്ക്‌ ബാങ്കോക്ക്‌, തായ്‌ലാന്‍ഡ്‌ എന്നിവിടങ്ങളിലേക്ക്‌ ഹോളിഡേ പാക്കേജ്‌, രണ്ടുപേര്‍ക്ക്‌ ഗോവയ്‌ക്കുള്ള ഹോളിഡേ പാക്കേജ്‌ എന്നിവയാണ്‌ മറ്റ്‌ ഓഫറുകള്‍

കെശോറാമിന്റെ ലക്‌സര്‍ ടയര്‍ യൂണിറ്റ്‌ ജെ കെ ടയര്‍ ഏറ്റെടുത്തു




കൊച്ചി : കെശോറാം ഗ്രൂപ്പിന്റെ ഹരിദ്വാറിലെ ലക്‌സര്‍ ടയര്‍ യൂണിറ്റ്‌ ജെ കെ ടയര്‍ ഏറ്റെടുത്തു. ജെ കെ ടയറിന്റെ ഉപകമ്പനികളായ ജെ കെ ടയര്‍ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസും ജെ കെ ഏഷ്യ പസിഫിക്‌ സിംഗപൂരും കെശോറാം ഇന്‍ഡസ്‌ട്രീസുമായി ഇത്‌ സംബന്ധിച്ച്‌ ധാരണാപത്രം ഒപ്പിട്ടു. 
റബര്‍, ട്യൂബ്‌, ഫ്‌ളാപ്‌ നിര്‍മാതാക്കളായ ഹരിദ്വാറിലെ ലക്‌സര്‍ ടയര്‍ യൂണിറ്റിന്റെ നൂറ്‌ ശതമാനം ഓഹരികളാണ്‌ ജെ കെ ടയര്‍ ഏറ്റെടുക്കുക. ഇത്‌ ഏകദേശം 2200 കോടി രൂപയോളം വരും.
ഇതോടെ ജെകെ ടയറിനു ട്രക്ക്‌, ബസ്‌ റേഡിയല്‍ വിഭാഗം ശക്തിപ്പെടുത്താനും അതിവേഗം വളരുന്ന ഇരുചക്ര, മുച്ചക്ര വാഹന വിപണിയിലേക്ക്‌ കടക്കാനും വഴിയൊരുങ്ങി. 
ക്രിയാത്മകമായും ലാഭകരമായും ബിസിനസ്‌ മുന്നോട്ട്‌ കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇത്തരം ഏറ്റെടുക്കലുകളെന്നും വരുമാന വര്‍ധനവിനും മികച്ച ഫലമുണ്ടാക്കാനും ഇത്‌ സഹായിക്കുമെന്നും ജെ കെ ടയര്‍ ചെയര്‍മാന്‍ ഡോ.രഘുപതി സിങ്‌ഘാനിയ പറഞ്ഞു. 
ഓട്ടോമോട്ടീവ്‌ ടയര്‍, സിമന്റ്‌, പേപ്പര്‍, ഓട്ടോ കമ്പോണന്റ്‌സ്‌ തുടങ്ങിയ ബിസിനസ്‌ മേഖലയില്‍ പ്രമുഖ സ്ഥാനമാണ്‌ ജെ കെ ഗ്രൂപ്പിനുള്ളത്‌. ഇന്ത്യയിലെ പ്രമുഖ മൂന്ന്‌ ടയര്‍ നിര്‍മാതാക്കളില്‍ പ്രഥമ സ്ഥാനം ജെ കെ ടയറിനുണ്ട്‌. ട്രക്ക്‌, ബസ്‌, കാര്‍, വിപണിയില്‍ പ്രമുഖ സ്ഥാനമുള്ള ജെ കെ ടയറിന്‌ 9 നിര്‍മാണ പ്ലാന്റുകളാണ്‌ ലോകത്താകമാനമുള്ളത്‌. 

വാട്ടര്‍ ഹീറ്റര്‍ വിപണിയില്‍ ഹാവെല്‍സ്‌ സാന്നിധ്യം ശക്തമാക്കും




കൊച്ചി : മുന്‍നിര ഇലക്‌ട്രിക്കല്‍ കമ്പനിയായ ഹാവെല്‍സ്‌, വാട്ടര്‍ ഹീറ്റര്‍ വിഭാഗത്തിലെ വിപണിപങ്കാളിത്തം ഇരട്ടിയാക്കും. ഇന്ത്യയിലെ ഇലക്‌ട്രിക്‌ വാട്ടര്‍ ഹീറ്റര്‍ വിപണി പ്രതിവര്‍ഷം 1500 കോടി രൂപയുടേതാണ്‌. അടുത്ത വര്‍ഷങ്ങളില്‍ ഈ മേഖലയിലെ വാര്‍ഷിക വര്‍ധന 10-12 ശതമാനമാണ്‌. ഹാവെല്‍സിന്റെ വാട്ടര്‍ ഹീറ്റര്‍ വിപണിയിലെ പങ്കാളിത്തം 10 ശതമാനത്തില്‍ നിന്ന്‌ 21 ശതമാനം ആക്കി വര്‍ധിപ്പിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഹാവെല്‍സിന്റെ പുതിയ വാട്ടര്‍ ഹീറ്റര്‍ പ്ലാന്റ്‌ രാജസ്ഥാനിലെ നീംറാനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 100 കോടി രൂപയാണ്‌ പ്ലാന്റിനു മാത്രം ചെലവ്‌.
10 മുതല്‍ 120 ലിറ്റര്‍ വരെ സ്റ്റോറേജ്‌ ശേഷിയുള്ള വാട്ടര്‍ ഹീറ്ററുകളാണ്‌ ഇവിടെ നിര്‍മ്മിക്കുക. പ്രതിവര്‍ഷം 5,00,000 യൂണിറ്റുകളാണ്‌ ഉല്‍പ്പാദനശേഷി. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 3,00,000 യൂണിറ്റുകളായിരിക്കും നിര്‍മിക്കുക.
ഉപഭോക്താക്കള്‍ക്ക്‌ മികച്ച ഗുണനിലവാരമുള്ള വാട്ടര്‍ ഹീറ്ററുകള്‍ ലഭ്യമാക്കാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അത്യാധുനിക യന്ത്രസാമഗ്രികളാണ്‌ പ്ലാന്റില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ ഹാവെല്‍സ്‌ ഇന്ത്യ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ അനില്‍ റായ്‌ ഗുപ്‌ത പറഞ്ഞു.
ഫെറോ ഗ്ലാസ്‌ പൗഡര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏക പ്ലാന്റാണ്‌ ഹാവെല്‍സിന്റേത്‌. ബിസ്‌ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌, പരിസ്ഥിതി സൗഹൃദ വ്യവസ്ഥകള്‍ പ്രകാരമാണ്‌ പ്ലാന്റ്‌ നിര്‍മിച്ചിരിക്കുന്നത്‌. എബിഎസ്‌ ബോഡി വാട്ടര്‍ ഹീറ്ററും മെറ്റല്‍ ബോഡി വാട്ടര്‍ ഹീറ്ററുമാണ്‌ ഇവിടെ നിര്‍മിക്കുക. വില 3,200 രൂപ മുതല്‍ 25,000 രൂപ വരെ.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...