കൊച്ചി: കൊച്ചി
നിവാസികള്‍ക്കിനി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുളള വൈവിധ്യമാര്‍ന്ന
പതിനായിരക്കണക്കിനു രുചികരമായ ഭക്ഷണ വസ്‌തുക്കള്‍ തെരഞ്ഞെടുക്കാം. അതിന്
ഗോദ്‌റെജ് നേച്ചേഴ്‌സ് ബാസ്‌കറ്റിനോട് (ജിഎന്‍ബി) നന്ദി പറയാം.
കൊച്ചി
ഉള്‍പ്പെടെ 125 നഗരങ്ങളില്‍ ഗോദ്‌റെജ് നേച്ചേഴ്‌സ് ബാസ്‌കറ്റ് (ജിഎന്‍ബി)
തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ
ഭാഗങ്ങളില്‍നിന്നുളള പതിനായിരത്തിലധികം രുചികരമായ ഭക്ഷ്യവസ്‌തുക്കളാണ് കമ്പനി
ലഭ്യമാക്കിയിട്ടുളളത്. ഇതോടെ ദേശീയ തലത്തില്‍ സാന്നിധ്യമുളള ഏറ്റവും വലിയ ഭക്ഷ്യ,
പലചരക്കു റീട്ടെയില്‍ ഓണ്‍ലൈന്‍ ചാനല്‍ കമ്പനിയായി ജിഎന്‍ബി മാറിയിരിക്കുകയാണ്.
വിവിധ രാജ്യങ്ങളില്‍നിന്നു രുചികരമായ വിദേശ ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത കമ്പനി
സ്ഥിരമായി രാജ്യത്ത് വര്‍ധിപ്പിച്ചുവരികയാണ്.
മാത്രവുമല്ല സാധാരണ ഒരു
റീട്ടെയില്‍ കമ്പനിയില്‍നിന്നു വ്യത്യസ്‌തമായി ഓണ്‍ലൈന്‍ വ്യാപാരത്തില്‍ കമ്പനി
സജീവമായിരിക്കുകയാണ്. ഇതിനായി ഇ-കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോം തയാറാക്കാന്‍
വന്‍തോതില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്. രാജ്യത്തെ 50000 കോടി ഡോളര്‍ വലിപ്പമുളള
ഭക്ഷ്യ,പലചരക്കു കച്ചവടത്തില്‍ 5-10 ശതമാനം ഇ-കൊമേഴ്‌സ്, മൊബൈല്‍ കൊമേഴ്‌സ്
ചാനലിലേക്കു മാറുമെന്നു കമ്പനി വിലയിരുത്തുന്നു. സ്റ്റോറുകളും ഓണ്‍ലൈന്‍
പ്രവര്‍ത്തനങ്ങളും വഴി മെട്രോകള്‍, സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍, പ്രധാനപ്പെട്ട
ടയര്‍ 1, ടയര്‍ 2 നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 125 നഗരങ്ങളില്‍ ഉത്‌പന്നങ്ങള്‍
ലഭ്യമാണ്. രാജ്യത്തെ മൂവായിരത്തിലധികം പോസ്റ്റോഫീസുകളുടെ പരിധിയില്‍
പതിനായിരത്തിലധികം ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യാന്‍ കമ്പനിക്കു കഴിയും. ഓരോ മാസവും
വിതരണത്തിനായി 10 ലക്ഷം കിലോമീറ്റര്‍ യാത്രയും ലക്ഷ്യമിടുന്നു.
ലോകത്തിന്റെ
വിവിധ ഭാഗങ്ങളില്‍നിന്നുളള ഏറ്റവും മികച്ച ഗോര്‍മറ്റ് ഭക്ഷ്യവസ്‌തുക്കളാണ് കമ്പനി
ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുളള ഏറ്റവും
മികച്ച വൈന്‍, ഇറച്ചി, ചീസ്, ഓര്‍ഗാനിക് ഭക്ഷ്യവസ്‌തുക്കള്‍, പസ്‌ത,
ന്യൂഡില്‍സ്, ശീതളപാനിയങ്ങള്‍, സോസ്, പ്രിസര്‍വേറ്റീവ്, പാക്ക് ചെയ്‌ത
ഭക്ഷ്യവസ്‌തുക്കള്‍ തുടങ്ങിയവ ജിഎന്‍ബി സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
യൂറോപ്പ്, യുഎസ്, ഓസ്‌ട്രേലിയ, ഏഷ്യ തുടങ്ങിയ മേഖലകളില്‍നിന്നുളള ഏറ്റവും മികച്ച
ഭക്ഷ്യയിനങ്ങള്‍ തെരഞ്ഞെടുത്താണ് കമ്പനി സ്റ്റോറുകളില്‍ എത്തിച്ചിട്ടുളളത്.
കൂടാതെ മൂന്നു സ്റ്റോര്‍ ബ്രാന്‍ഡുകളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്‌തുക്കള്‍
ലഭ്യമാക്കിയിട്ടുണ്ട്. ഹെല്‍ത്തി ഓള്‍ട്ടര്‍നേറ്റീവ്, എല്‍ എക്‌സ്‌ക്‌ളൂസീവ്,
ദേശി നേച്ചര്‍ എന്നിവയാണു മൂന്നു വാണിജ്യമുദ്രകള്‍.
വിപുലവും മറ്റെങ്ങും
കാണുവാന്‍ സാധിക്കാത്തതുമായ വൈവിധ്യമാര്‍ന്ന ഉത്‌പന്നശേഖരത്തില്‍നിന്നു
ഉപഭോക്താക്കള്‍ക്ക് ആവശ്യമുളളവ തെരഞ്ഞെടുക്കാം. കമ്പനി അത് അവരുടെ
വീട്ടുമുറ്റത്ത് എത്തിക്കും. എളുപ്പം ചീത്തയാകത്ത ഭക്ഷ്യോത്‌പന്നങ്ങളാണ്
കമ്പനിയിപ്പോള്‍ ഇന്ത്യയൊട്ടാകെ ലഭ്യമാക്കുന്നത്.
വെബ്‌സൈറ്റ്,
ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ് തുടങ്ങിയവയിലൂടെ ഓര്‍ഡര്‍ നല്‌കാം. ഓര്‍ഡര്‍ നല്‌കിയതു
മുതല്‍ ഉത്‌പന്നം വീട്ടില്‍ വരുന്നതുവരെയുളള നീക്കങ്ങള്‍ ഉപയോക്താവിന് ട്രാക്ക്
ചെയ്യാം. ക്രെഡിറ്റ് കാര്‍ഡ്, കാഷ് ഓണ്‍ ഡെലിവറി, നെറ്റ് ബാങ്കിംഗ്, മൊബൈല്‍
ബാങ്കിംഗ്, വാലറ്റ്, സൊഡെക്‌സോ വൗച്ചര്‍, ലോയല്‍റ്റി പോയിന്റ് തുടങ്ങി
വൈവിധ്യമാര്‍ന്ന രീതിയിലൂടെ പേമെന്റ് നടത്താം.
ഏറ്റവും മികച്ച
സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലുളള ഒമ്‌നി ചാനല്‍ പ്‌ളാറ്റ്
ഫോം ഉപഭോക്താക്കള്‍ക്കായി കമ്പനി തയാറാക്കിയിരിക്കുകയാണെന്ന് ഗോദ്‌റെജ് ഗ്രൂപ്പ്
എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ചീഫ് ബ്രാന്‍ഡ് ഓഫീസറുമായ തന്യ ദുബാഷ് പറഞ്ഞു.
ഇത്തരത്തില്‍ ഇന്ത്യയൊട്ടാകെ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ റീട്ടെയില്‍ കമ്പനിയാണ്
ജിഎന്‍ബി. ഓണ്‍ലൈന്‍ ഗോര്‍മറ്റ് ബിസിനസില്‍ ഇതു കമ്പനിയെ മുന്നിലെത്തിക്കുമെന്നും
തന്യ പറഞ്ഞു.
ഗോര്‍മറ്റ് മേഖലയില്‍ ആദ്യമായി എത്തിയ കമ്പനിയെന്ന നിലയിലും
ഉത്‌പന്ന വൈവിധ്യവും ടോപ് ലൈന്‍ സര്‍വീസും കമ്പനിയുടെ ഓണ്‍ലൈന്‍ വരുമാനത്തില്‍
അടുത്ത ഒരുവര്‍ഷക്കാലത്ത് പത്തിരട്ടി വളര്‍ച്ചയുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നു
ഗോദ്‌റെജ് നേച്ചേഴ്‌സ് ബാസ്‌ക്കറ്റ് മാനേജിംഗ് ഡയറക്‌ടര്‍ മൊഹിത് ഖട്ടര്‍
പറഞ്ഞു. ഉയര്‍ന്ന മേന്മയുളളതും സാധാരണ മറ്റെങ്ങും കാണാന്‍ കഴിയാത്ത തരത്തിലുളള
ഭക്ഷ്യവസ്‌തുക്കളും രുചിക്കൂട്ടുകളും ഒരു ക്‌ളിക്കില്‍ രാജ്യത്തെ
ഭക്ഷണപ്രേമികള്‍ക്കു ലഭ്യമാക്കുന്നുവെന്നതു മാത്രമല്ല കമ്പനിയുടെ ഇ-കൊമേഴ്‌സ്
സാന്നിധ്യവും വരുമാനവും ശക്തമാക്കുവാനും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍
സഹായിക്കുമെന്ന് ഖട്ടര്‍ പറഞ്ഞു.