കൊച്ചി: പ്രമുഖ
ഹോളിഡേ ആന്‍ഡ് എഡ്യൂക്കേഷന്‍ ട്രാവല്‍ ഗ്രൂപ്പായ കോക്‌സ് ആന്‍ഡ് കിംഗ്‌സ്
ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഉര്‍ശില കെര്‍ക്കര്‍ക്ക് ഇന്ത്യ ട്രാവല്‍
അവാര്‍ഡ്‌സ് 2015-ന്റെ ` ഗെയിം ചേഞ്ചര്‍ ഓഫ് ദ ഈയര്‍ ' അവാര്‍ഡ് സമ്മാനിച്ചു.
ഗോവയിലെ ഗ്രാന്‍ഡ് മെര്‍ക്യൂര്‍ ഗോവ ഷ്രെം റിസോര്‍ട്ടില്‍ നടന്ന വെസ്റ്റ് ഇന്ത്യ
ട്രാവല്‍ അവാര്‍ഡ്‌സ് രണ്ടാം പതിപ്പിന്റെ ചടങ്ങില്‍ ഗോവ ടൂറിസം മന്ത്രി ദിലീപ്
പരുലേക്കറാണ് അവാര്‍ഡ് സമ്മാനിച്ചത്. ടൂറിസം മേഖലയിലെ മികവിനുള്ള അംഗീകാരമാണ് ഈ
അവാര്‍ഡ്. ഗോവ വിനോദസഞ്ചാര വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്‌ടര്‍ നിഖില്‍
ദേശായ് ചടങ്ങില്‍ പങ്കെടുത്തു.
Wednesday, October 21, 2015
ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ് ഫോര്‍ സസ്റ്റൈനബിലിറ്റി' ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിനു ലഭിച്ചു
കൊച്ചി: 2015-ലെ `ഗോള്‍ഡന്‍ പീകോക്ക്
അവാര്‍ഡ് ഫോര്‍ സസ്റ്റൈനബിലിറ്റി' ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിനു ലഭിച്ചു.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് എം. എന്‍ വെങ്കടചെല്ലയ്യ ചെയര്‍മാനായുള്ള
ജൂറിയാണ് അവാര്‍ഡിനായി കമ്പനിയെ തെരഞ്ഞെടുത്തത്.
ലണ്ടനില്‍ പ്രത്യേകം
സംഘടിപ്പിച്ച ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡ്‌സ് ചടങ്ങില്‍ ഡച്ചി ഓഫ് ലങ്കാസ്റ്റര്‍
ചാന്‍സലറും യുകെ കാബിനറ്റ് മന്ത്രിയുമായ ഒലിവര്‍ ലെറ്റ്‌വിന്‍ ആണ് കമ്പനിക്ക്
അവാര്‍ഡു സമ്മാനിച്ചത്. ലക്രം ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായി മിലിന്‍ഡ്
കാംഗിള്‍, ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ കോ ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ,
ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സ് ഇന്ത്യ പ്രസിഡന്റ് ലഫ്. ജനറല്‍ ജെ.
എസ്. അലുവാലിയ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം അലോക് ശര്‍മ തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുത്തു.
റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന
ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് 12 നഗരങ്ങളില്‍ വീട്,വാണിജ്യം, ടൗണ്‍ഷിപ്പ്
തുടങ്ങിയ മേഖലകളിലായി 110.3 ദശലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മിച്ചുവരികയാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മികവിന്റെ അംഗീകാരമായി നൂറോളം പുരസ്‌കാരങ്ങള്‍
കമ്പനിക്കു ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് കമ്പനി ഓഫ് ദ ഈയര്‍, മോസ്റ്റ്
റിലയബിള്‍ ബില്‍ഡര്‍ ഓഫ് 2014, സിഎന്‍ബിസി ആവാസ് റിയല്‍ എസ്റ്റേറ്റ്
അവാര്‍ഡ്‌സ് 2014 തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഇവയിലുള്‍പ്പെടുന്നു.
ഡിവില്ലിയേഴ്‌സ് എംആര്‍എഫ് ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി :
രാജ്യത്തെ ഏറ്റവും വലിയ ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫിന്റെ ബ്രാന്‍ഡ് അംബാസഡറായി
ദക്ഷിണാഫ്രിക്കന്‍ ഏകദിന ക്യാപ്‌റ്റനും ക്രിക്കറ്റിലെ ബഹുമുഖ പ്രതിഭയുമായ എബ്രഹാം
ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സിനെ (എബിഡി) നിയമിച്ചു.
ചെന്നൈ എംആര്‍എഫ് ഓഫീസില്‍
നടന്ന ചടങ്ങില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ കെ എം മാമ്മന്‍, കരാര്‍
കൈമാറി. മൂന്നു വര്‍ഷത്തേയ്‌ക്കാണ് നിയമനം. ബാറ്റിങ്ങിന് പുതിയ തലങ്ങളും മാനവും
കണ്ടെത്തിയ അത്ഭുതപ്രതിഭയാണ് ഡിവില്ലിയേഴ്‌സ് എന്ന് കെ എം മാമ്മന്‍ പറഞ്ഞു.
ഫീല്‍ഡിംഗിലെ മികവുറ്റ പ്രകടനവും ശ്രദ്ധേയമാണ്. റഗ്‌ബിയിലും ഗോള്‍ഫിലും
ടെന്നീസിലും എല്ലാം പ്രാഗത്ഭ്യം തെളിയിച്ച ഓള്‍ റൗണ്ടര്‍ ആണ് ഡിവില്ലിയേഴ്‌സ്.
2009-ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐസിസി ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി
ഇയര്‍, സൂപ്പര്‍ സ്‌പോര്‍ട്‌സ് ഫാന്‍സ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍
വാരികൂട്ടിയ ഡിവില്ലിയേഴ്‌സിന് 2015 വരെ നേട്ടങ്ങളുടെ പട്ടിക മാത്രമാണ്
നിരത്താനുള്ളത്.
2010 ഡിസംബര്‍ 18 ന് ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍
എബിഡി നേടിയ അതിവേഗതയുള്ള സെഞ്ചുറി, ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിനും കഴിഞ്ഞിട്ടില്ല. 75 ബോളില്‍ നിന്ന്
അഞ്ചു സിക്‌സറും 11 ബൗണ്ടറിയും പായിച്ചാണ് എബിഡി അതിവേഗ സെഞ്ചുറി നേടിയത്. 2011
ജൂണ്‍ 6-നാണ് എബിഡി ഏകദിന ടീമിന്റെ ക്യാപ്‌റ്റനായി ചുമതലയേറ്റത്.
സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗം വ്യാപിപ്പിക്കാന്‍ മൈക്രോമാക്‌സ്
കൊച്ചി :
മുന്‍നിര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് കമ്പനിയായ മൈക്രോമാക്‌സ്
ഇന്‍ഫോമാറ്റിക്‌സ് സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗം കൂടുതല്‍ ജനങ്ങളിലേയ്‌ക്ക്
എത്തിക്കാന്‍ സമഗ്രമായ പരിപാടികള്‍ ആവിഷ്‌കരിച്ചു.
അതിവേഗ 3ജി ഇന്റര്‍നെറ്റ്
കണക്‌ടിവിറ്റി, വലിയ ഡിസ്‌പ്ലേ, മികച്ച മള്‍ട്ടിമീഡിയ പ്രവര്‍ത്തനം അവിശ്വസനീയമായ
വിലകുറവ് എന്നീ കാര്യങ്ങള്‍ക്കാണ് മൈക്രോമാക്‌സ് മുന്‍തൂക്കം നല്‍കുക. കുറഞ്ഞ
വിലയ്‌ക്ക് കൂടുതല്‍ പ്രത്യേക സ്‌മാര്‍ട്‌ഫോണുകള്‍ കമ്പനി
പുറത്തിറക്കും.
ബോള്‍ട് എസ് 302 - 3199 രൂപ, ബോള്‍ട് ഡി 303 - 3199 രൂപ,
ബോള്‍ട് ക്യു 331- 4999 രൂപ, ബോള്‍ട് ക്യു 338 - 6499 എന്നിങ്ങനെയാണ്
വിലനിലവാരം. എല്ലാവര്‍ക്കും സ്‌മാര്‍ട്‌ഫോണ്‍ എന്ന ആശയം പ്രചരിപ്പിക്കാന്‍
മൈക്രോമാക്‌സ് വടക്കേ ഇന്ത്യയില്‍ പ്രമുഖ ഹാസ്യനടന്‍ കപില്‍ ശര്‍മയുടേയും തെക്കേ
ഇന്ത്യയില്‍ ബാഹുബലി ഫെയിം റാണാ ഡഗുബതിയുടേയും സേവനം പ്രയോജനപ്പെടുത്തും.
ടച്ച്
സ്‌ക്രീന്‍ ഉപയോഗിക്കാനുള്ള വിമുഖതയും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനകുറവും ആണ്
സ്‌മാര്‍ട്‌ഫോണിലേയ്‌ക്ക് തിരിയാന്‍ പലരും മടിക്കുന്നതിന്റെ കാരണം. വലിയ
സ്‌ക്രീന്‍ സൈസും പ്രാദേശിക ഭാഷാ പിന്തുണയുംകൊണ്ട് ഈ പ്രശ്‌നം മറികടക്കാനാണ്
മൈക്രോമാക്‌സ് പരിപാടി.
ബോര്‍ട് സ്‌മാര്‍ട്‌ഫോണ്‍ പരമ്പരയില്‍ ഫസ്റ്റ്
ടച്ച് എന്ന പേറ്റന്‍ഡഡ് ട്രാന്‍സ്‌ലേറ്റര്‍ ഉണ്ടായിരിക്കും. ഇതുപയോഗിച്ച്
ഇംഗ്ലീഷില്‍ നിന്നും പ്രാദേശിക ഭാഷയിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യാം. 850-ഓളം
വരുന്ന മൈക്രോമാക്‌സ് സര്‍വീസ് സെന്ററുകളും കൂടുതല്‍
വിപുലമാക്കും.
മൈക്രോമാക്‌സ് ബോള്‍ട് ഉടമകള്‍ക്ക് സൗജന്യ വാട്‌സ്‌അപ്പോ
പ്രതിമാസം 40 രൂപയുടെ എയര്‍ടെല്‍ ടോക്‌ടൈമോ ആദ്യത്തെ 5 മാസത്തേക്ക്
തെരഞ്ഞെടുക്കാം. പ്രതിവര്‍ഷം 70-80 ദശലക്ഷം ഇന്ത്യക്കാര്‍ ഫീച്ചര്‍ ഫോണില്‍ നിന്നും
സ്‌മാര്‍ട് ഫോണിലേക്ക് മാറികൊണ്ടിരിക്കുകയാണെന്ന് മൈക്രോമാക്‌സ് സിഎംഒ
ശുഭാജിത് സെന്‍ പറഞ്ഞു. ലോകത്തിലെ 10-ാമത്തെ വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയാണ്
മൈക്രോമാക്‌സ്.
ഐഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: ഗ്രാമീണ മേഖലയില്‍
ബാങ്കിംഗ് വന്‍ വളര്‍ച്ചയ്‌ക്കു തയാറെടുക്കുകയാണെന്നും കുറെ വര്‍ഷങ്ങള്‍ക്കു
മുമ്പ് ടെലികോം മേഖല നേടിയ വളര്‍ച്ചയ്‌ക്കു സമാനമായിരിക്കുമിതെന്നും പ്രധാനമന്ത്രി
നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഡല്‍ഹയില്‍ ഐഡിഎഫ്‌സി ബാങ്കിന്റെ ഉദ്‌ഘാടനം
നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐഡിഎഫ്‌സിയുടെ 18 വര്‍ഷത്തെ
വിജയകരമായ യാത്രയെ പ്രധാനമന്ത്രി ശ്ലാഘിച്ചു. ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ്
വികസിപ്പിക്കുകയെന്ന വലിയ വെല്ലുവിളി നിറഞ്ഞ മേഖലയിലേക്കാണ് ഐഡിഎഫ്‌സി
എത്തിയിട്ടുള്ളത്. ഇവിടെ ബാങ്കിനു വലിയ പങ്കുവഹിക്കാനുണ്ട്.
അടിസ്ഥാനസൗകര്യവികസനമേഖലയിലെ വികസനത്തിനു സഹായിച്ചുകൊണ്ടു തുടങ്ങിയ സ്ഥാപനം ഇനി
ജീവിത നിര്‍മാണത്തിലേക്കാണു ( ജീവന്‍ നിര്‍മാണ്‍) കടക്കുന്നതെന്നു പ്രധാനമന്ത്രി
ഓര്‍മിപ്പിച്ചു. പുതിയ സാങ്കേതിക വിദ്യ ബാങ്കിംഗ് മേഖലയില്‍ ആകെ മാറ്റത്തിനു
വഴിതെളിക്കുകയാണ്. ഭാവിയില്‍ ബാങ്കിംഗ് പേപ്പര്‍ലെസ്, ബില്‍ഡിംഗ് ലെസ്
മാത്രമല്ല കറന്‍സി ലെസ് ആകുമെന്നും അതുവഴി കള്ളപ്പണം പൂര്‍ണമായും തടയാമെന്നും
പ്രധാനമന്തി പറഞ്ഞു.
ബാങ്കിന്റെ ആദ്യ`സഖി ശക്തി'അക്കൗണ്ട് ഉടമകള്‍ക്ക്
പ്രധാനമന്ത്രി അക്കൗണ്ട് കിറ്റുകള്‍ കൈമാറി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍
അവര്‍ ബാങ്കിന്റെ മൈക്രോ എടിഎമ്മില്‍ ഇടപാടു നടത്തുകയും ചെയ്‌തു. ബാങ്കിന്റെ
ജോയിന്റ് ലയബിളിറ്റി വിമന്‍സ് ലൈവ്‌ലിഹുഡ് ഗ്രൂപ്പ് ലോണ്‍ ആണ് സഖി ശക്തി
അക്കൗണ്ട്.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് വെരിഫിക്കേഷന്‍, നെറ്റ്
ബാങ്കിംഗ്, കാര്‍ഡ് സൈ്വപ് എന്നവ കൂട്ടിയോജിപ്പിച്ചുകൊണ്ട് ബാങ്ക് പ്രത്യേകം
തയാറാക്കിയതാണ് മൈക്രോ എടിഎം.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി, ധനവകുപ്പ്
സഹമന്ത്രി ജയന്ത് സിന്‍ഹ, ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അനില്‍
ബായ്‌ജല്‍, ഐഡിഎഫ്‌സി മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഡോ. രാജീവ് ലാല്‍
തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
ബയോമെട്രിക് ഐഡന്റിഫിക്കേഷനോടുകൂടിയ 90
കോടി ആധാര്‍ കാര്‍ഡുകളും സ്‌മാര്‍ട്ടുഫോണുകളുള്ള 15 കോടി
ഇന്ത്യക്കാരുമുണ്ടിപ്പോള്‍. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ സ്‌മാര്‍ട്ട്‌ഫോണ്‍
ഉള്ള ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയാകുവാന്‍ പോവുകയാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തിനു
എന്നുമില്ലാത്ത വിധം വേഗം കൂടുകയാണ്. ഈ സാഹചര്യത്തില്‍ പാരമ്പര്യത്തില്‍നിന്നു
വ്യത്യസ്‌തമായ ബാങ്കിംഗ് അനിവാര്യമാണെന്നു ബാങ്ക് മാനേജിംഗ് ഡയറക്‌ടര്‍ ഡോ.
രാജീവ് ലാല്‍ പറഞ്ഞു.
ടെക്‌നോളജിയുടെ സഹായത്തോടയാണ് ഇരുപത്തിനാലു മണിക്കൂറും
ബാങ്കിംഗ് സേവനം ലഭ്യമക്കുന്നതും ബാങ്കിന്റെ സാന്നിധ്യം കൂടുതല്‍ സ്ഥലത്തു
ലഭ്യമാകുന്നതും. ഇപ്പോള്‍ ബാങ്കിംഗ് സേവനത്തിനു പുറത്തു നില്‌ക്കുന്ന,
പ്രത്യേകിച്ചു സ്വയം തൊഴില്‍ സംരംഭകരുടേയും ഗ്രാമീണമേഖലയുടേയും അടുത്തേക്ക്
ബാങ്ക് പോകുവാന്‍ ഉദ്ദേശിക്കുന്നതായും ലാല്‍ പറഞ്ഞു.
രാജ്യത്തെ പ്രമുഖ
ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഫിനാന്‍സ് കമ്പനിയായ ഐഡിഎഫ്‌സി ലിമിറ്റഡിന്റെ
സബ്‌സിഡിയറിയായ ബാങ്ക് 23 ശാഖകളുമായിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.
മുംബൈ ആണ് ആസ്ഥാനം. ഐഡിഎഫ്‌സിയുടെ വായ്‌പാ ബിസിനസ് വേര്‍പെടുത്തിയാണ് ഐഡിഎഫ്‌സി
ബാങ്കിനു രൂപം നല്‌കിയിട്ടുള്ളത്. ബാങ്കിന്റെ 15 ശാഖകള്‍ മധ്യപ്രദേശിലെ മൂന്നു
ജില്ലകളിലാണ്. ഭാരത് ബാങ്കിംഗ്, പേഴ്‌സണല്‍ ആന്‍ഡ് ബിസിനസ് ബാങ്കിംഗ്,
ഹോള്‍സെയില്‍ ബാങ്കിംഗ് എന്നീ മുന്നു ഡിവിഷനുകളാണ് ബാങ്കിനു
പ്രധാനമായിട്ടുള്ളത്. അടിസ്ഥാനസൗകര്യ മേഖലയില്‍ വായ്‌പ നല്‌കുന്ന ഐഡിഎഫ്‌സി
ലിമിറ്റഡിന് കഴിഞ്ഞ ജൂലൈയിലാണ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ്
അനുവദിച്ചത്.
ടെക്‌നോളജി- സര്‍വീസ് എന്നിവ സംയോജിപ്പിച്ച് ഇടപാടുകാര്‍ക്കു
പുതിയ ബാങ്കിംഗ് അനുഭവം രചിക്കാനാണ് ഐഡിഎഫ്‌സി ബാങ്കിന്റെ നീക്കം. ബാങ്കിംഗ്
ലളിതമാകുന്നതിനൊപ്പം എവിടെനിന്നും എപ്പോഴും ഏല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതും
ബാങ്കിന്റെ ലക്ഷ്യമാണ്. വ്യക്തികള്‍, കമ്പനികള്‍, ഇടത്തരം, ചെറുകിട സ്ഥാപനങ്ങള്‍,
സംരഭകര്‍, ധനകാര്യ സ്ഥാപനങ്ങള്‍,ഗവണ്മെന്റ് തുടങ്ങി ഓരോ വിഭാഗത്തിനും യോജിച്ച
ധനകാര്യ സേവനങ്ങളാണ് ബാങ്ക് വിഭാവനം ചെയ്യന്നത്.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...