Friday, November 6, 2015

ലനോവോയുടെ പുതിയ സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍



കൊച്ചി : ലെനോവോയുടെ സ്‌മാര്‍ട്‌ഫോണ്‍ വൈബ്‌ പി1എം വിപണിയിലെത്തി. ഇടമുറിയാത്ത പ്രവര്‍ത്തനം, ഗെയിമിങ്ങ്‌, കോളുകള്‍, മെസേജുകള്‍ എന്നിവയ്‌ക്കെല്ലാം അതിശക്തമായ ബാറ്ററിയാണ്‌ പുതിയ ഫോണിന്റെ പ്രധാന പ്രത്യേകത. 4 ജി കരുത്തുള്ള വൈബ്‌ പി1എം ഫോണിന്റെ വില 7,999 രൂപയാണ്‌.
16 മണിക്കൂര്‍ ടോക്‌ടൈമും 20 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയും നല്‍കുന്ന അതിശക്തമായ 4000 എംഎഎച്ച്‌ ബാറ്ററിയാണ്‌ പുതിയ ഫോണിന്റേത്‌. 
പി1എം-ന്റെ ഒറ്റിജി ചാര്‍ജിംഗ്‌ ഘടന ഉപയോഗിച്ച്‌ മറ്റ്‌ ഉപകരണങ്ങളും മറ്റുഫോണുകളും ചാര്‍ജ്‌ ചെയ്യാം. ഫോണിനുള്ളില്‍ തന്നെ 10 വാട്‌സ്‌ അതിവേഗ ചാര്‍ജര്‍ ഉണ്ട്‌. ബാറ്ററിലൈഫ്‌ വര്‍ധിപ്പിക്കാനുള്ള പവര്‍ സേവര്‍ ബട്ടണ്‍ ആണ്‌ മറ്റൊരു പ്രധാന ഘടകം.
12.7 സെന്റിമീറ്റര്‍ (5 ഇഞ്ച്‌) എച്ച്‌ഡി ഐപിഎസ്‌ സ്‌ക്രീന്‍, മെറ്റല്‍ പോലുള്ള ഫ്രെയിം, മാറ്റ്‌-ഫിനിഷ്‌ ബ്ലാക്‌, എന്നിവ പുതിയ ഫോണിന്‌ മറ്റൊരു പ്രീമിയം ദൃശ്യഭംഗി നല്‍കുന്നു. 64 ബിറ്റ്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍, 2 ജിബി റാം, 32 ജിബിയിലേയ്‌ക്ക്‌ വികസിപ്പിക്കാവുന്ന 16 ജിബി മെമ്മറി, 8 എംപി റിയര്‍ കാമറ, 5 എംപി സെല്‍ഫി കാമറ എന്നിവയാണ്‌ മറ്റു ഘടകങ്ങള്‍.
എല്ലാ ഇന്ത്യന്‍ 4 ജി ബാന്‍ഡിനെയും പിന്തുണയ്‌ക്കുന്ന പുതിയ ഫോണിന്‌ ഇരട്ട സിം സ്ലോട്ടാണുള്ളത്‌. 5.1 ആന്‍ഡ്രോയ്‌ഡ്‌ ലോലിപോപ്പും.

മൊബൈല്‍ ബാങ്കിംഗില്‍ ഐസിഐസിഐ ബാങ്ക്‌ മുന്നില്‍




കൊച്ചി: മൊബൈല്‍ ബാങ്കിംഗില്‍ മറ്റു ബാങ്കുകളെ പിന്തള്ളി ഐസിഐസിഐ ബാങ്ക്‌ മുന്നില്‍. ജൂലൈയില്‍ 6,800 കോടി രൂപയുടെ ഇടപാടുകളാണ്‌ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ്‌ സംവിധാനത്തിലൂടെ നടത്തിയത്‌. ജൂലൈയിലെ ഇടപാടുകളുടെ എണ്ണം 53.2 ലക്ഷമാണ്‌.
ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ഐ- മൊബൈല്‍ അടുത്തയിടെ നവീകരിച്ചു പുറത്തിറക്കിയതാണ്‌ ഇടപാടുകള്‍ കുത്തനെ ഉയര്‍ന്നതിന്റെ കാരണങ്ങളിലൊന്ന്‌. നടപ്പുവര്‍ഷം മൊബൈല്‍ ബാങ്കിംഗിലൂടെ 80,000 കോടി രൂപയുടെ ഇടപാടുകളാണ്‌ ലക്ഷ്യം വച്ചിട്ടുള്ളത്‌. 
ഭവന വായ്‌പ കമ്പനിയായ എച്ച്‌ഡിഎഫ്‌സി 6461 കോടി രൂപയുടെ ഇടപാടു നടത്തിരണ്ടാം സ്ഥാനത്തെത്തി. ബാങ്കിംഗ്‌ മേഖലയില്‍നിന്നുള്ള ആക്‌സിസ്‌ ബാങ്ക്‌ ജൂലൈയില്‍ 2590 കോടി രൂപയുടെ ഇടപാടു നടത്തിയപ്പോള്‍ കോട്ടക്‌ ബാങ്ക്‌ 1713 കോടി രൂപയുടേയും സിറ്റി ബാങ്ക്‌ 474 കോടി രൂപയുടേയും മൊബൈല്‍ ബാങ്കിംഗ്‌ ഇടപാടു നടത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ മൊബൈല്‍ ബാങ്കിംഗ്‌ ഇടപാട്‌ ജൂലൈയില്‍ 1907 കോടി രൂപയുടേതാണ്‌.
മൊബൈലിലൂടെ നടത്തിയ ഇടപാടുകളുടെ എണ്ണത്തില്‍ എസ്‌ബിഐയാണ്‌ മുന്നില്‍. ബാങ്ക്‌ രേഖപ്പെടുത്തിയത്‌ 80.8 ലക്ഷം ഇടപാടുകളാണ്‌. ആക്‌സിസ്‌ ബാങ്ക്‌ 32.6 ലക്ഷവും കോട്ടക്‌ ബാങ്ക്‌ 11.9 ലക്ഷവും ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്‌തു. എച്ച്‌ഡിഎഫ്‌സി 21 ലക്ഷം ഇടപാടുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.
റിസര്‍വ്‌ ബാങ്കിന്റെ കണക്കുകളനുസരിച്ച്‌ 2014-15-ല്‍ ഐസിഐസിഐ ബാങ്ക്‌ മൊബൈല്‍ ബാങ്കിംഗിലൂടെ നടത്തിയ ഇടപാടുകള്‍ 16,000 കോടി രൂപയുടേതാണ്‌. നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ബാങ്ക്‌ ഈ ലക്ഷ്യം മറി കടന്നിരുന്നു.
സ്വന്തമായി പേമെന്റ്‌ ഗേറ്റ്‌വേയുള്ള ഏകബാങ്കായ ഐസിഐസിഐ ബാങ്ക്‌ മൊബൈല്‍ ബാങ്കിംഗ്‌ ഇടപാടില്‍ വന്‍ വിജയം കൈവരിച്ചിരിക്കുകയാണെന്നു ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ രാജീവ്‌ സബര്‍വാള്‍ പറഞ്ഞു. സ്വന്തമായി പേമെന്റ്‌ ഗേറ്റ്‌വേ ഉള്ളതിനാല്‍ ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ചുള്ള ആപ്‌ളിക്കേഷനുകള്‍ ലഭ്യമാക്കുവാന്‍ ബാങ്കിനു കഴിയുന്നുണ്ട്‌. മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിനേക്കാള്‍ 700 ശതമാനം വളര്‍ച്ചയാണ്‌ ഷോപ്പിംഗിലുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഐ-മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി നൂറ്റിയിരുപത്തിയഞ്ചോളം സേവനങ്ങളാണ്‌ ബാങ്ക്‌ ഇടപാടുകാര്‍ക്കു മുമ്പില്‍ എത്തിച്ചിട്ടുള്ളത്‌. ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ മുതല്‍ പ്രീപെയ്‌ഡ്‌ മൊബൈല്‍ റീച്ചാര്‍ജ്‌ വരെയുള്ള സേവനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. വിദേശനാണ്യ വിനിമയം, മ്യൂച്വല്‍ ഫണ്ട്‌ വാങ്ങല്‍ തുടങ്ങിയവ ഐ-മൊബൈലിലൂടെ നടത്താം.
ബാങ്കിന്റെ ഇടപാടുകളുടെ 60 ശതമാനത്തോളം ഇന്റര്‍നെറ്റ്‌, മൊബൈല്‍ ബാങ്കിംഗ്‌ വഴിയാണിപ്പോള്‍. മാത്രവുമല്ല മൊബൈല്‍ ബാങ്കിംഗിലൂടെ സംഭവിക്കുന്ന ഇടപാടുകളില്‍ പകുതിയിലധികവും രാജ്യത്തെ 20 മുന്‍നിര നഗരങ്ങള്‍ക്കു പുറത്തുനിന്നുമാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കായ `പോക്കറ്റ്‌സും' മൊബൈല്‍ ബാങ്കിന്റെ ദ്രുത വളര്‍ച്ചയ്‌ക്കു സഹായകമായിട്ടുണ്ട്‌. ഡിജിറ്റല്‍ വാലറ്റായ പോക്കറ്റ്‌ ഇതുവരെ 25 ലക്ഷം പേരാണ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തത്‌. ഇതില്‍ 70 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാരല്ല. പോക്കറ്റ്‌ ഉപയോക്തക്കള്‍ക്കായി ബാങ്ക്‌ എം-വിസ എന്ന പേരില്‍ മൊബൈല്‍ പേമെന്റ്‌ സൊലൂഷനും പുറത്തിറക്കിയിരുന്നു. ഇതുപയോഗിച്ച്‌ പോക്കറ്റ്‌ ഉപയോക്താക്കള്‍ക്കു സ്‌മാര്‍ട്ട്‌ഫോണ്‍ വഴി കാഷ്‌ലെസ്‌ പേമെന്റ്‌ നടത്താന്‍ കഴിയും.

ഗുഡ്‌ ഡിസൈന്‍ അവാര്‍ഡ്‌ ഗോദ്‌റെജ്‌ എഡ്‌ജ്‌ ഡിജിക്കജ്‌




കൊച്ചി: ജപ്പാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഡിസൈന്‍ പ്രമോഷന്‍ നല്‌കുന്ന ഗുഡ്‌ ഡിസൈന്‍ അവാര്‍ഡ്‌ ഗോദ്‌റെജ്‌ അപ്ലയന്‍സസിന്റെ ഓട്ടോമാറ്റിക്‌ ഫ്രോസ്റ്റ്‌ ഫ്രീ റെഫ്രിജറേറ്ററായ ഗോദ്‌റെജ്‌ എഡ്‌ജ്‌ ഡിജിക്കു ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ്‌ റെഫ്രിജറേറ്ററാണിത്‌.
രൂപകല്‌പനയ്‌ക്കു ആഗോളതലത്തില്‍ അംഗീകാരമുള്ള അവാര്‍ഡാണിത്‌. 2015-ല്‍ ലഭിച്ച 3,658 അപേക്ഷകളില്‍നിന്നാണ്‌ വിജയികളെ തെരഞ്ഞെടുത്തിട്ടുള്ളത്‌. ഏറ്റവും മികച്ച രൂപകല്‌പനയ്‌ക്കു 59 വര്‍ഷമായി നല്‌കി വരുന്ന അവാര്‍ഡാണിത്‌.
മികച്ച രൂപകല്‌പനക്കു ഗോദറെജ്‌ എഡ്‌ജ്‌ ഡിജിക്കു ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡുകൂടിയാണിത്‌. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ ഡിസൈന്‍ മാര്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഫ്രോസ്റ്റ്‌ ഫ്രീ, ഡയറക്‌ട്‌ കൂള്‍ എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‌കുന്ന ഗോദറെജ്‌ എഡ്‌ജ്‌ ഡിജി ഓട്ടോമേറ്റഡ്‌ ശീതീകരണ നിയന്ത്രണ സംവിധാനമാണുള്ളത്‌. സിംഗിള്‍ ഡോര്‍ വിഭാഗത്തില്‍ ഇത്തരം സംവിധാനങ്ങളുള്ള ലോകത്തെതന്നെ ഏറ്റവും മികച്ച റെഫ്രിജറേറ്ററുകളിലൊന്നാണിത്‌.  

ഹെഡ്‌-ഇയര്‍ ഫോണുകളുടെ പുതിയ ശേഖരവുമായി സോണി



കൊച്ചി : പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ ബ്രാന്‍ഡായ സോണി, ഹെഡ്‌ഫോണിന്റെയും ഇയര്‍ഫോണിന്റെയും പുതിയ ശേഖരം വിപണിയിലെത്തിച്ചു. എച്ച്‌- ഇയര്‍ ഹെഡ്‌ ബാന്‍ഡ്‌ ടൈപ്പ്‌ ഹെഡ്‌ ഫോണും ഇയര്‍ഫോണും ആണ്‌ വിപണിയിലിറക്കിയിട്ടുള്ളത്‌. 
ചെവിയുടേയും ശിരസിന്റേയും ശക്തമായ ബന്ധത്തിന്റെ സംയോജനമാണ്‌ പുതിയ ഹെഡ്‌ ഫോണിന്റേത്‌. ഉപഭോക്താവിന്റെ സംഗീത ശൈലിക്കനുരൂപമായ വര്‍ണ്ണങ്ങളിലാണ്‌ പുതിയ ഹെഡ്‌ ഫോണിന്റെയും ഇയര്‍ ഫോണിന്റെയും രൂപകല്‍പന.
ഉയര്‍ന്ന റെസലൂഷനിലുള്ള ശബ്‌ദ സൗകുമാര്യത നല്‍കുന്ന എംഡിആര്‍-100 എപിപി ഹെഡ്‌ ഫോണിലെ 40 എഎം എച്ച്‌ഡി ഡ്രൈവര്‍ 60 കെഎച്ച്‌ഇസഡ്‌ വരെയുള്ള ശബ്‌ദതരംഗം ലഭ്യമാക്കുന്നു. സിസിഎഡബ്ല്യു വോയ്‌സ്‌ കോയില്‍ ഭാരരഹിതവുമാണ്‌. വിറിഡിയന്‍ ബ്ലൂ, റെഡ്‌, ചാര്‍കോള്‍ ബ്ലാക്‌, ലൈം യെലോ, ബോര്‍ഡെക്‌സ്‌ പിങ്ക്‌ നിറങ്ങളില്‍ ലഭ്യം. വില 12,990 രൂപ.
എംഡിആര്‍ ഇ എക്‌സ്‌ 750 എന്‍എ ഇയര്‍ഫോണിന്റെ വില 9,990 രൂപ. നിറം കറുപ്പ്‌. എംപിആര്‍ ഇഎക്‌സ്‌ 750 എപി ഇയര്‍ ഫോണിന്റെ വില 6,990 രൂപ. എംഡിആര്‍-എക്‌സ്‌ സി 950 ബിറ്റി എക്‌സ്‌ട്രാ ബാസ്‌ ബ്ലൂടൂത്ത്‌ എന്‍എഫ്‌സി വയര്‍ലസ്‌ ഹെഡ്‌ഫോണ്‍ ആണ്‌ നാലാമത്തേത്‌. ചുവപ്പ്‌ നിറം, വില 12,990 രൂപ.

ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌



കൊച്ചി : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ഇളവുകളും സൗജന്യങ്ങളും അനുവദിക്കുന്ന ഗ്ലോബല്‍ പ്രമോഷന്‍ വാരത്തിന്‌ ഖത്തര്‍ എയര്‍വേയ്‌സില്‍ തുടക്കമായി. ലോകമെമ്പാടുമുള്ള 150 കേന്ദ്രങ്ങളിലേക്ക്‌ അവിശ്വസനീയമായ നിരക്കുകളാണ്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
യൂറോപ്‌, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്‌, അമേരിക്ക എന്നിവിടങ്ങളിലേയ്‌ക്ക്‌ എക്കോണമി, ബിസിനസ്‌ ക്ലാസുകളില്‍ 30 ശതമാനം ഡിസ്‌കൗണ്ടാണ്‌ ലഭിക്കുക. നവംബര്‍ ആറാം തീയതി വരെ ഇളവുകളോടെ ബുക്ക്‌ ചെയ്യാം. 2016 ജനുവരി 15 നും ജൂണ്‍ 30 നും ഇടയ്‌ക്ക്‌ യാത്ര ചെയ്‌താല്‍ മതി.
യാത്രക്കാര്‍ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ സെയില്‍സ്‌ ഓഫീസുകളിലോ, അംഗീകൃത ട്രാവല്‍ ഏജന്‍സികളിലോ ൂatarairways.com/globalsale -ലോ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാം.
ആഗോളതലത്തില്‍ 150-ലേറെ ലക്ഷ്യസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ യാത്രികര്‍ക്ക്‌ സാധിക്കുമെന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ വൈസ്‌പ്രസിഡന്റ്‌ ഇഹാബ്‌ സൊറേയ്‌ല്‍ പറഞ്ഞു. ആകാശത്തിലെ അത്ഭുതവും വിസ്‌മയവും ആസ്വദിക്കാന്‍ അദ്ദേഹം ഇന്ത്യന്‍ യാത്രികരെ ക്ഷണിച്ചു.
152 പ്രധാന ബിസിനസ്‌, വിനോദ കേന്ദ്രങ്ങളിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സിന്‌ 168 വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ്‌ ആണുള്ളത്‌. 
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനും ഇന്ത്യയിലെ നാഗ്‌പൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസ്‌ ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കും. ലോസ്‌ആഞ്ചലസ്‌, ബോസ്റ്റണ്‍, അറ്റ്‌ലാന്റ എന്നീ അമേരിക്കന്‍ നഗരങ്ങളിലേക്കും ആസ്‌ട്രേലിയയിലെ സിഡ്‌നി, അഡലെയ്‌ഡ്‌, ബ്രിട്ടണിലെ ബര്‍മിംഗ്‌ഹാം, യുഎയിലെ റാസ്‌ അല്‍ ഖൈമ എന്നിവിടങ്ങളിലേയ്‌ക്കും 2016-ല്‍ പുതിയ സര്‍വീസ്‌ ആരംഭിക്കും. 

ചീഫ്‌ ഫൈനാന്‍ഷ്യല്‍ ഓഫീസറായി സന്തോഷ്‌ ചെറിയാനെ നിയമിച്ചു.


കൊച്ചി- ലോക പ്രശസ്‌തമായ ഈസ്റ്റേണ്‍ കറി പൗഡറിന്റെ നിര്‍മാതാക്കളായ ഈസ്റ്റേണ്‍ കോണ്ടിമെന്റസ്‌ അവരുടെ ചീഫ്‌ ഫൈനാന്‍ഷ്യല്‍ ഓഫീസറായി പ്രമുഖ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സന്തോഷ്‌ ചെറിയാനെ നിയമിച്ചു.
അലൈന്‍സ്‌, എം.ആര്‍.എഫ്‌, ഹിന്ദുസ്ഥാന്‍ ലൈഫ്‌ കെയര്‍ എന്നിവിടങ്ങളിലായി 20 വര്‍ഷത്തിലേറെ സേവന പരിചയമുള്ള വ്യക്തിയാണ്‌ സന്തോഷ്‌ ചെറിയാന്‍. കമ്പനിയുടെ ആഗോള തലത്തിലുള്ള അക്കൗണ്ടിംഗ്‌ രീതികള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം വരുമാനവും ലാഭവും വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക്‌ സന്തോഷ്‌ ചെറിയാന്റെ നിയമനം സഹായകരമാകുമെന്ന്‌ ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഫിറോസ്‌ മീരാന്‍ പറഞ്ഞു.
സുഗന്ധവ്യജ്ഞന മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ഈസ്റ്റേണ്‍
കോണ്ടിമെന്റ്‌സ്‌ ഇക്കഴിഞ്ഞ സെപ്‌തംബറില്‍ അവസാനിച്ച പാദത്തില്‍ 21 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ത്രൈമാസ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ പത്താമത്തെ തവണയാണ്‌ കമ്പനി വരുമാന വളര്‍ച്ച നേടുന്നത്‌. 192 കോടി രൂപയാണ്‌ കമ്പനിയുടെ ഇപ്പോഴത്തെ ത്രൈമാസ വരുമാനം. 
ആയിരം കോടി വരുമാനമുള്ള ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും പുതിയ രണ്ട്‌ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇരുന്നൂറിലധികം സുഗന്ധവ്യജ്ഞന ഉല്‌പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനി 2020 ഓടെ 30 ലക്ഷത്തോളം റീട്ടെയില്‍ വ്യാപാരികളുടെ ശൃംഖലയുണ്ടാക്കും.

ദീപാവലിക്ക്‌ വോഡഫോണിന്റെ സൗജന്യ ഡാറ്റാ ഓഫര്‍



കൊച്ചി: ദീപാവലിയോടനുബന്ധിച്ച്‌ വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ ആനുകൂല്യം പ്രഖ്യാപിച്ചു. ദീപങ്ങളുടെ ഉല്‍സവകാലത്ത്‌ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കാനായി 100 എം.ബി. സൗജന്യ ഡാറ്റയാണ്‌ വോഡഫോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്‌. നവംബര്‍ 11 ബുധനാഴ്‌ചയായിരിക്കും ഈ പ്രത്യേക ഓഫര്‍ ലഭ്യമാകുക. �DIWALI� എന്ന്‌ 199 ലേക്ക്‌ എസ്‌.എം.എസ്‌. അയച്ച്‌ ഈ ആനുകൂല്യം നേടാനാവും. 
ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ദീപാവലി ഇ-ഗ്രീറ്റിങ്‌സ്‌ അയക്കാനും വെബ്‌ ബ്രൗസിങ്‌ ആസ്വദിക്കാനുമുള്ള അവസരമാണ്‌ ഇതിലൂടെ സൗജന്യമായി ലഭിക്കുന്നത്‌.
ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച അനുഭവങ്ങള്‍ പ്രദാനം ചെയ്യുക എന്ന ഏക ലക്ഷ്യത്തോടെയാണ്‌ വോഡഫോണ്‍ മുന്നോട്ടു പോകുന്നതെന്ന്‌ ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഇന്ത്യാ മാനേജിങ്‌ ഡയറക്‌ടറും സി.ഇ.ഒ.യുമായ സുനില്‍ സൂദ്‌ പറഞ്ഞു. ഡാറ്റാ ഉപയോഗം വര്‍ധിച്ചു വരുന്ന ഇക്കാലത്ത്‌ ഉല്‍സവ വേളയില്‍ അതിനു കൂടുതല്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന 188 മില്യണ്‍ ഉപഭോക്താക്കളോടുള്ള തങ്ങളുടെ നന്ദി പ്രകാശനം കൂടിയാണിത്‌. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ അര്‍പ്പിക്കാന്‍ കൂടി വോഡഫോണ്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ഇരട്ടി ഡാറ്റയും കാലാവധിയും നല്‍കുന്ന വോഡഫോണ്‍ ഡബിള്‍സ്‌ എന്ന പാക്കേജ്‌ അടുത്തിടെ വോഡഫോണ്‍ അവതരിപ്പിച്ചിരുന്നു. 

ഐഡിബിഐ അറ്റാദായം 120 കോടി



കൊച്ചി: ഐഡിബിഐ ബാങ്ക്‌ സെപ്‌റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 120 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 118 കോടി രൂപയായിരുന്നു.
ഈ കാലയളവില്‍ ബാങ്കിന്റെ വരുമാനം മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ 7611 കോടി രൂപയില്‍നിന്നു 7914 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. വര്‍ധന നാലു ശതമാനം. ഈ കാലയളവില്‍ നെറ്റ്‌ ഇന്ററസ്റ്റ്‌ മാര്‍ജിന്‍ 1.93 ശതമാനത്തില്‍നിന്നു 2.06 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിട്ടുണ്ട്‌. കാസാ 10 ശതമാനം വര്‍ധനയോടെ 52,433 കോടി രൂപയില്‍നിന്നു 57,887 കോടി രൂപയായി. ഫണ്ട്‌ കോസ്‌റ്റ്‌ 7.88 ശതമാനത്തില്‍നിന്നു 7.35 ശതമാനത്തിലേക്കു താഴ്‌ന്നിട്ടുണ്ട്‌.
ബാങ്കിന്റെ മൂലധനപര്യപ്‌്‌തത റേഷ്യോ സെപ്‌റ്റംബര്‍ 30-ന്‌ 11.66 ശതമാനമാണ്‌.
മൊത്തം ബിസിനസ്‌ സെപ്‌റ്റംബര്‍ 30-ന്‌ 4,43,943 കോടി രൂപയാണ്‌. മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കൂടുതലാണിത്‌. വായ്‌പ 5 ശതമാനം വര്‍ധനയോടെ 2,04,661 കോടി രൂപയിലെത്തി.
നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷം ഇതേ കാലയളവിലെ 225 കോടി രൂപയില്‍നിന്നു 13 ശതമാനം വര്‍ധനയോടെ 255 കോടി രൂപയായി ഉയര്‍ന്നു. 

പ്രതിമാസ ഇന്റര്‍നെറ്റ്‌ പായ്‌ക്കുമായി ഐഡിയ


പ്രീപെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്കുള്ള പ്രതിമാസ 
ഇന്റര്‍നെറ്റ്‌ പായ്‌ക്കുമായി ഐഡിയ


കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളില്‍ ഒന്നായ ഐഡിയ സെല്ലുലര്‍ ഫ്രീഡം പായ്‌ക്കുകള്‍ അവതരിപ്പിച്ചു. പ്രതിമാസ കാലാവധിയുള്ള ചെലവു കുറഞ്ഞ ഡാറ്റ പായ്‌ക്കുകളാണിവ. മള്‍ട്ടിപ്പിള്‍ റീച്ചാര്‍ജുകളില്‍ നിന്ന്‌ മോചനവും പണത്തിനൊത്ത മൂല്യവും ഫ്രീഡം പായ്‌ക്കുകള്‍ ഉറപ്പു നല്‍കുന്നു. 
വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, പുതിയ ഉപഭോക്താക്കള്‍ തുടങ്ങി തുടര്‍ച്ചയായി കണക്‌ടിവിറ്റി ആവശ്യമുള്ളവരും കുറഞ്ഞ ഡാറ്റ ഉപയോഗം മാത്രം ആവശ്യമുള്ളവരുമായ വിഭാഗത്തിന്‌ അനുയോജ്യമാണ്‌ ഈ പായ്‌ക്കുകള്‍. 28 ദിവസ കാലാവധിയില്‍ 108 രൂപയ്‌ക്ക്‌ 300 എംബി 2ജി ഡാറ്റ, 177 രൂപയ്‌ക്ക്‌ 500 എംബി 3ജി ഡാറ്റ എന്നിവ ഫ്രീഡം പായ്‌ക്കുകളായി ലഭിക്കും.
മാസം മുഴുവനും ഡിജിറ്റല്‍ കണക്‌ടിവിറ്റി ആവശ്യമുള്ളവര്‍ക്കായി 30-40 ശതമാനം നിരക്ക്‌ കുറവില്‍ രൂപം കൊടുത്തിട്ടുള്ളവയാണ്‌ ഐഡിയ ഫ്രീഡം പായ്‌ക്കുകളെന്ന്‌ ഐഡിയ സെല്ലുലര്‍ ചീഫ്‌ മാര്‍ക്കറ്റിങ്‌ ഓഫീസര്‍ ശശി ശങ്കര്‍ പറഞ്ഞു. 
പ്രീ പെയ്‌ഡ്‌ ഉപഭോക്താക്കള്‍ക്ക്‌ സൗകര്യപ്രദമായ ഈ പായ്‌ക്കുകള്‍ മള്‍ട്ടിപ്പിള്‍ സാഷെകളില്‍ നിന്നും അവര്‍ക്ക്‌ മോചനം നല്‍കുന്നു. കൂടാതെ ചെലവ്‌ ക്രമീകരിച്ച്‌ മാസം മുഴുവന്‍ ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റിയും ഉറപ്പാക്കുന്നു. 
പ്രീ പെയ്‌ഡ്‌ ഉപയോക്താക്കളുടെ ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വണ്‍ സ്റ്റോപ്പ്‌ പരിഹാരമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഐഡിയ ഫ്രീഡം പായ്‌ക്ക്‌ എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നതാണ്‌.

ഫോര്‍ഡ്‌ ചെന്നൈ പ്ലാന്റ്‌ പത്ത്‌ ലക്ഷം വാഹനം നിര്‍മിച്ചു




കൊച്ചി : ഫോര്‍ഡ്‌ ഇന്ത്യയുടെ ചെന്നൈ വെഹിക്കിള്‍ അസംബ്ലി ആന്‍ഡ്‌ എഞ്ചിന്‍ പ്ലാന്റ്‌ പത്ത്‌ ലക്ഷം വാഹനങ്ങളും എഞ്ചിനുകളും നിര്‍മിച്ച്‌ പുതിയൊരു നാഴികകല്ല്‌ പിന്നിട്ടു. 1999-ലാണ്‌ ചെന്നൈ പ്ലാന്റ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.
പത്ത്‌ ലക്ഷം വാഹന നിര്‍മാണം പൂര്‍ത്തിയാക്കിയത്‌ ഫോര്‍ഡ്‌ ഇക്കോ സ്‌പോര്‍ടിലൂടെയാണ്‌. ഫോര്‍ഡ്‌ ഇന്ത്യ ഒരു ബില്യണ്‍ ഡോളറാണ്‌ 1999 ല്‍ ചെന്നൈ പ്ലാന്റില്‍ നിക്ഷേപിച്ചത്‌. ഫോര്‍ഡ്‌ ഇക്കോ സ്‌പോര്‍ട്‌, ഫോര്‍ഡ്‌ ഫിയസ്റ്റ, ഫോര്‍ഡ്‌ എന്‍ഡവര്‍ എന്നീ ജനപ്രിയ വാഹനങ്ങളാണ്‌ ചെന്നൈ പ്ലാന്റിനെ ശ്രദ്ധേയമാക്കുന്നത്‌.
350 ഏക്കറില്‍ പരന്നു കിടക്കുന്ന ചെന്നൈ പ്ലാന്റില്‍ 2008-ലാണ്‌ എഞ്ചിന്‍ അസംബ്ലി പ്ലാന്റ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. 200,000 വാഹനങ്ങളും 340,000 എഞ്ചിനുമാണ്‌ പ്ലാന്റിന്റെ പ്രതിവര്‍ഷ നിര്‍മാണശേഷി.
ചെന്നൈയിലാണ്‌ തങ്ങള്‍ മേക്ക്‌ ഇന്‍ ഇന്ത്യ യാത്രയുടെ തുടക്കം കുറിച്ചതെന്ന്‌ ഫോര്‍ഡ്‌ ചെന്നൈ പ്ലാന്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ബാലസുന്ദരം രാധാകൃഷ്‌ണന്‍ പറഞ്ഞു. ആഗോള തലത്തില്‍ 40 വിപണികളിലേയ്‌ക്കാണ്‌ ചെന്നൈ പ്ലാന്റില്‍ നിന്നും വാഹനം കയറ്റുമതി ചെയ്യുന്നത്‌.

ബ്ലോസ്സം സെന്‍സിറ്റീവ്‌ സ്‌കിന്‍ ഫേഷ്യല്‍ കിറ്റ്‌ പുറത്തിറക്കി





കൊച്ചി: ബ്ലോസ്സം കൊഛാര്‍ ബ്യൂട്ടി പ്രോഡക്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (ങ/ െആഗആജ) ബ്ലോസ്സം കൊഛാര്‍ അരോമ മാജിക്ക്‌ ജഞഛ കിറ്റ്‌സിന്റെ റേഞ്ചിലെ പുതിയ അഡിഷനായ സെന്‍സിറ്റീവ്‌ സ്‌കിന്‍ ഫേഷ്യല്‍ കിറ്റ്‌ പുറത്തിറക്കി. 
സെന്‍സിറ്റീവ്‌ സ്‌കിന്‍ ഫേഷ്യല്‍ കേവലം 55 മിനിട്ട്‌ എടുക്കുന്ന ഒരു 6 സ്റ്റെപ്പ്‌ പ്രൊഫണല്‍ ട്രീറ്റ്‌മെന്റാണ്‌. ടസന്‍സിറ്റീവ്‌ സ്‌കിന്‍ ക്ലെന്‍സര്‍, സെന്‍സിറ്റീവ്‌ സ്‌കിന്‍ എക്‌സ്‌ഫോളിയേറ്റര്‍, സെന്‍സിറ്റീവ്‌ സ്‌കിന്‍ ബൂസ്റ്റര്‍ 1, 2, സെന്‍സിറ്റീവ്‌ സ്‌കിന്‍ മാസ്സാജ്‌ ജെല്‍, സെന്‍സിറ്റീവ്‌ സ്‌കിന്‍ പായ്‌ക്ക്‌ എന്നിവ അടങ്ങുന്ന ഈ ഫേഷ്യല്‍ ചര്‍മ്മത്തിലെ വീക്കങ്ങള്‍ ശമിപ്പിക്കുകയും, സെന്‍സിറ്റിവിറ്റി നിയന്ത്രിക്കാന്‍ സഹായിക്കുകയും, അതോടൊപ്പം മലിനീകരണം മൂലം ഉണ്ടായിട്ടുള്ള തകരാറുകള്‍ അകറ്റി ചര്‍മ്മത്തിന്‌ തിളക്കമേകുകയും ചെയ്യുന്നു. അത്‌ നിര്‍ണായകമായ പോഷകഘടകങ്ങള്‍ ചര്‍മ്മത്തിന്‌ പ്രദാനം ചെയ്‌ത്‌ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മത്തിന്‌ അഭിമാനകരമായ കാന്തി നല്‍കുകയും ചെയ്യുന്നു. 
തദവസരത്തില്‍ സംസാരിക്കവെ, ബ്ലോസ്സം കൊഛാര്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനികളുടെ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്ലോസ്സം കൊഛാര്‍ പ്രസ്‌താവിച്ചു,� ഈ പുതിയ പ്രൊഫഷണല്‍ കിറ്റ്‌ സാലണ്‍, സ്‌പാ ഇന്‍ഡസ്‌ട്രികള്‍ക്കായുള്ള എന്റെ സംഭാവനയാണ്‌. വിദഗ്‌ധ ഫോര്‍മുലേഷനായ ഇത്‌ വിദഗ്‌ധമായ സ്‌കിന്‍ ട്രീറ്റ്‌മെന്റാണ്‌ നല്‍കുന്നത്‌. 15 ദിവസത്തിലൊരിക്കല്‍ പതിവായും മുടങ്ങാതെയും ഈ ഫേഷ്യല്‍ ഉപയോഗിച്ചാല്‍ അത്‌ സെന്‍സിറ്റിവിറ്റി കുറക്കാന്‍ സഹായിക്കും. ഈ ഫേഷ്യല്‍ ചര്‍മ്മത്തിന്‌ ആരോഗ്യകരമായ ഈര്‍പ്പം നല്‍കുകയും തിളക്കമേകുകയും നിങ്ങള്‍ക്കും നിങ്ങളുടെ ചര്‍മ്മത്തിനും ആനന്ദമേകുകയും ചെയ്യുന്നു�. പ്രൊഫഷണല്‍ ചാനലിലേക്ക്‌ എത്തിച്ചേരാന്‍ സമര്‍പ്പിതരായ ഒരു ടീമാണ്‌ ഞങ്ങള്‍ക്കുള്ളത്‌. ഇന്ത്യയിലെമ്പാടുമുള്ള സാലണുകളിലും പാര്‍ലറുകളിലും ഈ കിറ്റ്‌ ലഭ്യമാക്കുന്നതിന്‌ അവരുടെ വൈദഗ്‌ധ്യം വിനിയോഗിക്കാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌.�
ബ്ലോസ്സം കൊഛാര്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനികളുടെ മാനേജിംഗ്‌ ഡയറക്ടര്‍ ശ്രീമതി സാമന്താ കൊഛാര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, �ഇന്നത്തെ കൂര്‍മ്മബുദ്ധികളായ ഉപഭോക്താക്കള്‍ തങ്ങളുടെ ചര്‍മ്മവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ ഫലപ്രദവും ശാശ്വതവുമായ പ്രതിവിധികളാണ്‌ അന്വേഷിക്കുന്നത്‌. അത്‌ മനസ്സിലാക്കിയും ഞങ്ങളുടെ കോര്‍പ്പറേറ്റ്‌ തത്വങ്ങള്‍ക്ക്‌ അനുസൃതമായും ഞങ്ങളുടെ ഉപബോക്താക്കള്‍ക്ക്‌ വ്യത്യസ്‌തമായ ഓഫറിംഗുകളിലൂടെ പ്രകടമായ ഫലം പ്രദാനം ചെയ്യുന്നതിനാണ്‌ ഞങ്ങള്‍ ഈ പുതിയ പ്രൊഫഷണല്‍ ഫേഷ്യല്‍ കിറ്റ്‌ പുറത്തിറക്കിയിരിക്കുന്നത്‌. പ്രൊഫഷണല്‍ ചാനലിലേക്ക്‌ എത്തിച്ചേരാന്‍ സമര്‍പ്പിതരായ ഒരു ടീമാണ്‌ ഞങ്ങള്‍ക്കുള്ളത്‌. ഇന്ത്യയിലെമ്പാടുമുള്ള സാലണുകളിലും പാര്‍ലറുകളിലും ഈ കിറ്റ്‌ ലഭ്യമാക്കുന്നതിന്‌ അവരുടെ വൈദഗ്‌ധ്യം വിനിയോഗിക്കാനാണ്‌ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌.�
അരോമാതെറാപ്പി തൈലങ്ങളുടെ കരുത്തേറിയ ഘടകങ്ങള്‍ പൂരകമാക്കുന്ന ഈ രണ്ട്‌ കിറ്റുകളും കടുത്ത രാസവസ്‌തുക്കള്‍, ആല്‍ക്കഹോള്‍, പാരാബെന്‍സ്‌, ഫിത്താലേറ്റ്‌സ്‌, സള്‍ഫേറ്റുകള്‍, കൃത്രിമ കളറിംഗ്‌, കൃത്രിമ നറുമണം എന്നിവയില്‍ നിന്ന്‌ 100% വും മുക്തമാണ്‌. ബ്ലോസ്സം കൊഛാര്‍ അരോമാ മാജിക്ക്‌ ജഞഛ കിറ്റ്‌സ്‌ ഇന്ത്യയിലെമ്പാടുമുള്ള സാലണുകളിലും പാര്‍ലറുകളിലും ലഭിക്കുന്നതാണ്‌. 
ബ്ലോസ്സം കൊഛാര്‍ ബ്യൂട്ടി പ്രോഡക്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെക്കുറിച്ച്‌ 
�ബ്ലോസ്സം കൊഛാര്‍ അരോമ മാജിക്ക്‌ � എന്ന ബ്രാന്‍ഡ്‌ നാമത്തിന്‍ കീഴില്‍ അരോമ തെറാപ്പി ഓയിലുകളും അരോമതെറാപ്പി അടിസ്ഥാന കോസ്‌മെറ്റിക്‌സും നിര്‍മ്മിക്കാനും വിപണനം ചെയ്യാനും ബ്ലോസ്സം കൊഛാര്‍ ബ്യൂട്ടി പ്രോഡക്ട്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (ആഗആജ) 1992 ലാണ്‌ സ്ഥാപിതമായത്‌. ഇന്ന്‌ 9 നഗരങ്ങളില്‍ നിന്ന്‌ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ 175 ലധികം സ്റ്റോക്കിസ്റ്റുകളും, ഡീലര്‍മാരുടെ വലിയൊരു ശൃംഖലയും ഉണ്ട്‌. ബ്ലോസ്സം കൊഛാര്‍ അരോമ മാജിക്ക്‌ ബ്രാന്‍ഡ്‌ നിര്‍മ്മിക്കുന്നത്‌ കമ്പനിയുടെ ആധുനിക സൗകര്യങ്ങളുള്ള ഉത്തരാഖണ്ഡിലെ ഫാക്ടറിയിലാണ്‌. 
ബ്ലോസ്സം കൊഛാര്‍ അരോമ മാജിക്ക്‌ അതിന്റെ വിദഗ്‌ധവും അനുയോജ്യവുമായ ബ്യൂട്ടി കെയര്‍ സൊല്യൂഷനുകളിലൂടെ കസ്റ്റമര്‍മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നു. വിശാലമായ ശ്രേണിയില്‍ സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍, ബാത്ത്‌& ബോഡി കെയര്‍, എസ്സെന്‍ഷ്യല്‍ ആന്‍ഡ്‌ ബ്ലെന്‍ഡഡ്‌ ഓയില്‍സ്‌, പ്രൊഫഷണല്‍ പ്രോഡക്ട്‌സ്‌ എന്നിവ ഉള്‍പ്പെടുന്നു. 
കൂടുതല്‍ വിവരത്തിന്‌ ദയവായി ബന്ധപ്പെടുക: 


ഗുഡ്‌ ഡിസൈന്‍ അവാര്‍ഡ്‌ ഗോദ്‌റെജ്‌ എഡ്‌ജ്‌ ഡിജിക്ക്‌




കൊച്ചി: ജപ്പാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഡിസൈന്‍ പ്രമോഷന്‍ നല്‌കുന്ന ഗുഡ്‌ ഡിസൈന്‍ അവാര്‍ഡ്‌ ഗോദ്‌റെജ്‌ അപ്ലയന്‍സസിന്റെ ഓട്ടോമാറ്റിക്‌ ഫ്രോസ്റ്റ്‌ ഫ്രീ റെഫ്രിജറേറ്ററായ ഗോദ്‌റെജ്‌ എഡ്‌ജ്‌ ഡിജിക്കു ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ്‌ റെഫ്രിജറേറ്ററാണിത്‌.
രൂപകല്‌പനയ്‌ക്കു ആഗോളതലത്തില്‍ അംഗീകാരമുള്ള അവാര്‍ഡാണിത്‌. 2015-ല്‍ ലഭിച്ച 3,658 അപേക്ഷകളില്‍നിന്നാണ്‌ വിജയികളെ തെരഞ്ഞെടുത്തിട്ടുള്ളത്‌. ഏറ്റവും മികച്ച രൂപകല്‌പനയ്‌ക്കു 59 വര്‍ഷമായി നല്‌കി വരുന്ന അവാര്‍ഡാണിത്‌.
മികച്ച രൂപകല്‌പനക്കു ഗോദറെജ്‌ എഡ്‌ജ്‌ ഡിജിക്കു ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡുകൂടിയാണിത്‌. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ ഡിസൈന്‍ മാര്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഫ്രോസ്റ്റ്‌ ഫ്രീ, ഡയറക്‌ട്‌ കൂള്‍ എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‌കുന്ന ഗോദറെജ്‌ എഡ്‌ജ്‌ ഡിജി ഓട്ടോമേറ്റഡ്‌ ശീതീകരണ നിയന്ത്രണ സംവിധാനമാണുള്ളത്‌. സിംഗിള്‍ ഡോര്‍ വിഭാഗത്തില്‍ ഇത്തരം സംവിധാനങ്ങളുള്ള ലോകത്തെതന്നെ ഏറ്റവും മികച്ച റെഫ്രിജറേറ്ററുകളിലൊന്നാണിത്‌

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...