Saturday, November 28, 2015

എല്‍ആന്‍ഡ്‌ ടി ഫിനാന്‍സിന്‌്‌ മൈക്രോ ഫിനാന്‍സ്‌ മേഖലയില്‍ ഉയര്‍ന്ന വളര്‍ച്ച




കൊച്ചി: എല്‍ ആന്‍ഡ്‌ ടി ഹോള്‍ഡിംഗ്‌ ഫിനാന്‍സിന്റെ സബ്‌സിഡിയറിയായ എല്‍ആന്‍ഡ്‌ ടി ഫിനാന്‍സ്‌ ലിമിറ്റഡ്‌ മൈക്രോ ഫിനാന്‍സ്‌ വിഭാഗത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നു.
``ഇപ്പോള്‍ മൊത്തം വായ്‌പയില്‍ 7-8 ശതമാനം ഓഹരിയേ ഈ വിഭാഗത്തിനുള്ളു. നടപ്പുവര്‍ഷം 70-75 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.'' എല്‍ ആന്‍ഡ്‌ ടി ഫിനാന്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ ദീനാനാഥ്‌ ദുബാഷി പറഞ്ഞു. 
``2010-ലെ തകര്‍ച്ചയില്‍നിന്നു പാഠം പഠിച്ച മൈക്രോ ഫിനാന്‍സ്‌ മേഖല ഇപ്പോള്‍ കൂടുതല്‍ അച്ചടക്കവും നീയന്ത്രണവിധേയവുമായിരിക്കുന്നു. മെച്ചപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ സുരക്ഷിതത്വും ഈ മേഖലയ്‌ക്കു കൈവന്നിട്ടുണ്ട്‌. പേമെന്റ്‌ ബാങ്കുകളും മികച്ച ടെക്‌നോളജിയും വന്നതോടെ സാധാരണ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ നേരിടേണ്ട പല പ്രശ്‌നങ്ങളും ഇല്ലാതായിട്ടുണ്ട്‌. കറന്‍സി നേരിട്ടു കൈകാര്യം ചെയ്യേണ്ട എന്നതാണ്‌ ഏറ്റവും അനുകൂലമായ സംഗതി. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മേഖലയില്‍ വലിയ മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌. കഴിഞ്ഞ 5-6 വര്‍ഷങ്ങളിലുണ്ടായ മാറ്റങ്ങള്‍പോലെതന്നെയുള്ള വന്‍മാറ്റം അടുത്ത 5-6 വര്‍ഷക്കാലത്തും പ്രതീക്ഷിക്കാം'' ദുബാഷി അഭിപ്രായപ്പെടുന്നു.
മൈക്രോ ഫിനാന്‍സ്‌ വ്യവസായത്തിലുണ്ടാകുന്നതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചയാണ്‌ എല്‍ ആന്‍ഡ്‌ ടി ഫിനാന്‍സ്‌ റിസ്‌ക്‌ കുറച്ചു നിര്‍ത്തി ഈ മേഖലയില്‍ നേടുന്നത്‌. നടപ്പുവര്‍ഷത്തിലെ ആദ്യ രണ്ടു ക്വാര്‍ട്ടറുകളിലും നൂറു ശതമാനത്തിലധികം വളര്‍ച്ച നേടുവാന്‍ കമ്പനിക്കു കഴിഞ്ഞു.
കമ്പനിയുടെ മറ്റൊരു വളര്‍ച്ചാ എന്‍ജിന്‍ ഇരുചക്രവാഹന വായ്‌പയാണ്‌. ഈ വിഭാഗത്തില്‍ 21 ശതമാനം വളര്‍ച്ച നേടിയ കമ്പനിക്ക്‌ വിപണി വിഹിതം ഉയര്‍ത്താനും കഴിഞ്ഞിട്ടുണ്ട്‌. ഭവനവായ്‌പയാണ്‌ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. റിട്ടെയില്‍ ഭവന വായ്‌പ മേഖലയെ അവഗണിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. അത്‌ ഇന്നിന്റെ ഏറ്റവും വലിയ ആവശ്യവും കൂടിയാണ്‌.`` നഗരമേഖലകളില്‍ കടുത്ത മത്സരമാണ്‌ ഈ വിഭാഗത്തിലുള്ളത്‌. എന്നാല്‍ വളര്‍ച്ചാ സാധ്യതയുള്ള നിരവധി പോക്കറ്റുകളുണ്ട.്‌'' ദുബാഷി പറയുന്നു.
കമ്പനിയുടെ വായ്‌പാ ബിസിനസ്‌ വളരെ ആരോഗ്യകരമായ വിധത്തില്‍ ട്രാക്‌ടര്‍, ടൂവീലറുകള്‍, മൈക്രോ ഫിനാന്‍സ്‌, ഭവന വായ്‌പ എന്നീ മേഖലകളുടെ മിശ്രിതമാണ്‌. ബിസിനസ്‌ ടു ബിസിനസ്‌ വിഭാഗത്തില്‍ ചെറുകിട ഇടത്തരം കമ്പനികള്‍ക്കാണ്‌ പ്രധാന്യം നല്‌കുന്നത്‌. പേരന്റ്‌ കമ്പനിയെ ആശ്രയിച്ചായിരുന്നു കമ്പനിയുടെ എസ്‌എംഇ ഫിനാന്‍സ്‌ കൂടുതലും മുന്നോട്ടു പോയിരുന്നത്‌. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത്‌ എസ്‌എംഇ ബിസിനസ്‌ കൂടുതല്‍ വൈവിധ്യവത്‌കരിച്ചിരിക്കുകയാണ്‌. നേരത്തെ 85-90 ശതമാനം എല്‍ ആന്‍ഡ്‌ ടിയെ ആശ്രയിച്ചു നടന്നിരുന്ന ബിസിനസ്‌ ഇപ്പോള്‍ ഇപ്പോള്‍ 50 ശതമാനത്തിലേക്കു താഴ്‌ന്നിട്ടുണ്ട്‌. വരുമാനത്തില്‍ 60-65 ശതമാനം ബി ടു ബിയില്‍നിന്നും 40-45 ശതമാനത്തോളം ബി ടു സിയില്‍നിന്നുമാണ്‌.
ഉപഭോക്തൃ സൗഹൃദകമ്പനിയെന്ന നിലയില്‍ എല്‍ ആന്‍ഡ്‌ ടി ഫിനാന്‍സ്‌ ബി ടു സി ബിസിനസ്‌ 60-65 ശതമാനത്തിലേക്കു ഉയര്‍ത്തുവാനാണ്‌ ഇപ്പോള്‍ ലക്ഷ്യം വച്ചിട്ടുള്ളത്‌.

ഐസിഎഐ പുരസ്‌കാരം യുഎഇ എക്‌സ്‌ചേഞ്ച്‌ സിഇഒക്ക്‌




കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ട്‌സ്‌ ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്‌റ്ററിന്റെ എക്‌സ്‌ലന്‍സ്‌ ഇന്‍ ഫിനാന്‍സ്‌ ആന്‍ഡ്‌ പ്രഫഷന്‍ അവാര്‍ഡ്‌ യുഎഇ എക്‌സ്‌ചേഞ്ച്‌ സിഇഒ പ്രമോദ്‌ മങ്ങാട്ടിനു അബുദാബിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
യുഎഇ എക്‌സ്‌ചേഞ്ചിന്റെ വളര്‍ച്ചയില്‍ പ്രമോദ്‌ നല്‌കിയ സംഭാവനകള്‍ പരിഗണിച്ചും ഇതിലൂടെ സ്വന്തം കരിയര്‍ സൃഷ്‌ടിച്ചിതും കണക്കിലെടുത്തുമാണ്‌ ഐസിഎഐ അവാര്‍ഡ്‌ നല്‌കിയിട്ടുള്ളത്‌. യുഎഇ എക്‌സ്‌ചേഞ്ചിനെ ആധുനികവത്‌കരിക്കുന്നതിലും റെമിറ്റന്‍സ്‌ ബ്രാന്‍ഡിനെ ആഗോളവത്‌കരിച്ചതിലും മികവ്‌ പുലര്‍ത്തുകയെന്ന പൊതു സംസ്‌കാരം കമ്പനിയില്‍ വളര്‍ത്തിയെടുക്കുന്നതിലും പ്രമോദ്‌ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌.

55 ശതമാനം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും ഐ ടി റോഡ്‌ മാപ്പ്‌ ഉണ്ടെന്ന്‌ ഡെല്‍ കെ പി എം ജി സര്‍വേ




കൊച്ചി : ആഗോള തലത്തില്‍ അതിവേഗ വളര്‍ച്ചയുള്ള ഐ ടി കമ്പിനിയായ ഡെല്‍ കെ പി എം ജിയുമായി സഹകരിച്ച്‌ നടത്തിയ സര്‍വേ ഫലങ്ങള്‍ പുറത്ത്‌ വിട്ടു. ക്ലൌഡ്‌ കമ്പ്യൂട്ടിങ്ങ്‌, ബിഗ്‌ ഡേറ്റ, ഐ ഓ ടി, മൊബിലിറ്റി, നവമാധ്യമങ്ങള്‍ തുടങ്ങിയ നവീന ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള താത്‌പര്യം മനസിലാക്കാന്‍ വേണ്ടിയാണ്‌ സര്‍വേ നടത്തിയത്‌. 
32 ശതമാനം സ്ഥാപനങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായി സര്‍വേയില്‍ വെളിപ്പെട്ടു. 30 ശതമാനം സ്ഥാപനങ്ങള്‍ക്ക്‌ സ്വന്തമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇല്ലങ്കിലും ഏതെങ്കിലും ഒരു ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്‌. 25 ശതമാനം സ്ഥാപനങ്ങള്‍ക്കാവട്ടെ വിപുലമായ ഡിജിറ്റല്‍ വൈദഗ്‌ധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്‌. 
സൈബര്‍ ആക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്കയാണ്‌ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും രേഖപ്പെടുത്തിയത്‌.
ഉപഭോക്താക്കലുമായി ബന്ധപ്പെടാന്‍ നവമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ്‌ അധികവും. മത്സരവും ബ്രാന്‍ഡ്‌ ബോധവത്‌ക്കരണവും ഫലപ്രദമായി നടത്താന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായിക്കുന്നു എന്ന്‌ സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം ആള്‍ക്കാരും അഭിപ്രായപ്പെട്ടു. ഉപഭോക്താവിന്‌ സമയനഷ്ടം ഒഴിവാക്കാന്‍ കഴിയും എന്നാ പ്രത്യേകതയുമുണ്ട്‌.
ഡിജിറ്റല്‍ യുഗത്തില്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടറിയാന്‍ കഴിഞ്ഞുവെന്ന്‌ ഡെല്‍ ഇന്ത്യ വാണിജ്യ മാര്‍ക്കറ്റിംഗ്‌ മേധാവി ആര്‍. സുദര്‍ശന്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ വിപ്ലവകരമായ മുന്നേറ്റമാണ്‌ ഭാവിയില്‍ ഇന്ത്യന്‍ കമ്പിനികളും സ്ഥാപനങ്ങളും നടത്താന്‍ പോകുന്നതെന്ന്‌ കെ പി എം ജി ഐ ടി അൈഡ്വസര്‍ പാര്‍ട്‌ണര്‍ അഖിലേഷ്‌ തുദേജ അഭിപ്രായപ്പെട്ടു.

Friday, November 27, 2015

99 രൂപയ്‌ക്ക്‌ കുടുംബത്തിനൊരു മൊബൈല്‍ പ്ലാനുമായി വോഡഫോണ്‍




കൊച്ചി: വോഡഫോണ്‍ ഇന്ത്യ റെഡ്‌ ഫാമിലി അറ്റ്‌ 99 എന്ന പേരില്‍ കുടുംബത്തിനൊരു മൊബൈല്‍ പ്ലാന്‍ എന്ന പുതിയ പോസ്‌റ്റ്‌ പെയ്‌ഡ്‌ പദ്ധതി പ്രഖ്യാപിച്ചു. ഒരു മൊബൈല്‍ പ്ലാന്‍ എടുത്താല്‍ കുടുംബത്തിലെ എല്ലാവര്‍ക്കും അതില്‍ പങ്കാളിയാകാം. സംയോജിത പ്ലാന്‍ ആയതിനാല്‍ ഒറ്റ ബില്‍ അടച്ചാല്‍ മതി. ഇതിന്‌ അധികമായി മാസം നല്‌കേണ്ടി വരിക 99 രൂപ മാത്രം.
കൂടുംബത്തിലെ ഓരോ വ്യക്തിക്കും വെവ്വേറെയുള്ള കണക്‌്‌ഷന്‍ ഇതുവഴി ഒഴിവാക്കാം. പകരം കുടുംബത്തിലെ ഓരോ അംഗവുമായി വരിക്കാരന്‌്‌ തന്റെ കണക്‌്‌ഷന്‍ പങ്കുവയ്‌ക്കാം. വോഡഫോണ്‍ റെഡ്‌ വരിക്കാരന്‌ അഞ്ച്‌ അംഗങ്ങളെയോ അഞ്ചു മൊബൈല്‍ ഫോണുകളൊ ഇതുമായി ബന്ധിപ്പിക്കാമെന്ന്‌ വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ കൊമേഴ്‌സ്യല്‍ ഡയറക്‌ടര്‍ സന്ദീപ്‌ കടാരിയ പറഞ്ഞു.
ഡേറ്റ, ലോക്കല്‍, എസ്‌ടിഡി കോളുകള്‍ ഇങ്ങനെ പങ്കുവയ്‌ക്കാം. പ്രതിമാസം 699 രൂപയ്‌ക്കു മുകളിലേക്കുള്ള വോഡഫോണ്‍ റെഡ്‌ പ്ലാന്‍ എടുത്തിട്ടുള്ള വരിക്കാര്‍ക്കാണ്‌ ഈ ആനുകൂല്യം ലഭിക്കുക. ഈ പ്ലാന്‍ എടുത്തിട്ടുള്ള വരിക്കാര്‍ക്കു 99 രൂപ മുടക്കി അഞ്ചു പേരെ അതില്‍ ചേര്‍ക്കാം. ഈ പ്ലാനിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതില്‍ ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും ലഭിക്കും.
റെഡ്‌ 699 പ്ലാനില്‍ ഒരു ജിബി, 899 രൂപയ്‌ക്ക്‌ രണ്ടു ജിബി, 1299 രൂപയ്‌ക്ക്‌ 3 ജിബി, 1599 രൂപയ്‌ക്ക്‌ 5 ജിബി മൊബൈല്‍ ഇന്റര്‍നൈറ്റ്‌ ലഭിക്കും. 
RED 699 RED 899 RED 1299 RED 1599

ലാപ്‌സായ പോളിസി പുതുക്കുവാന്‍ ബജാജ്‌ അലയന്‍സ്‌




കൊച്ചി: ലാപ്‌സായ പോളിസി പുതുക്കുവാന്‍ ബജാജ്‌ അലയന്‍സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 2016 ജനുവരി 31 വരെയാണ്‌ പോളിസി പുതുക്കുവാന്‍ അവസരം ലഭിക്കുന്നത്‌. 
പാരമ്പര്യപോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയ്‌ക്കു വരുന്ന പലിശയില്‍ 50 ശതമാനം ഇളവു ലഭിക്കും. പോളിസി ലാപ്‌സായ കാലയളവിലും തുടര്‍ച്ചയായ ലൈഫ്‌ കവര്‍, നികുതിയിളവ്‌, ബോണസ്‌ തുടങ്ങിയവ പോളിസി പുതുക്കുമ്പോള്‍ ഉറപ്പാക്കും. പാരമ്പര്യ പോളിസികള്‍ക്കു മാത്രമാണ്‌ പുതുക്കല്‍ അനുവദിച്ചിട്ടുള്ളത്‌.
സാമ്പത്തിക കുഴപ്പങ്ങള്‍ മൂലം പോളിസി പുതുക്കാന്‍ സാധിക്കാത്തവര്‍ക്കു ഒരു സഹായം നല്‌കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്നും പോളിസി ഉടമകള്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ബജാജ്‌ അലയന്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ അഞ്‌ജു അഗര്‍വാള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രണ്ടുമാസക്കാലത്ത്‌ ലാപ്‌സായ 8340 പോളിസി പോളിസികള്‍പുതുക്കിയിരുന്നു. പുതുക്കല്‍ പ്രീമിയമായി 18 കോടി രൂപയും സ്വരൂപിച്ചിരുന്നു. ഈ വര്‍ഷം ലാപ്‌സായ കൂടുതല്‍ പോളിസികള്‍ പുതുക്കുമെന്നാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.
എസ്‌എംഎസ്‌, കോള്‍ ലെറ്റര്‍ തുടങ്ങിയവ വഴി പോളിസി ഉടമകളെ ഈ പദ്ധതിയെക്കുറിച്ചു കമ്പനി അറിയിക്കും

മികച്ച റിട്ടേണ്‍ നല്‌കി യുടിഐ മിഡ്‌കാപ്‌ ഫണ്ട്‌




കൊച്ചി: പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ യുടിഐ മിഡ്‌കാപ്‌ ഫണ്ട്‌ ഒരു വര്‍ഷം, മൂന്നുവര്‍ഷം, അഞ്ചുവര്‍ഷം കാലയളവില്‍ ബഞ്ച്‌മാര്‍ക്ക്‌ സൂചികയായ സിഎന്‍എക്‌സ്‌ മിഡ്‌കാപ്പിനേക്കാള്‍ മികച്ച റിട്ടേണ്‍ നല്‌കി. മികച്ച നിലവാരമുള്ള ഓഹരികള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുത്തതാണ്‌ മെച്ചപ്പെട്ട റിട്ടേണ്‍ ഉറപ്പാക്കാന്‍ ഫണ്ടിനു സാധിച്ചത്‌.
ഒരു വര്‍ഷക്കാലത്ത്‌ ഫണ്ട്‌ നല്‌കിയ റിട്ടേണ്‍ 21 ശതമാനമാണ്‌. ഇക്കഴിഞ്ഞ മൂന്ന്‌, അഞ്ച്‌ വര്‍ഷക്കാലത്ത്‌ ഫണ്ട്‌ 15 ശതമാനത്തിനു മുകളില്‍ വാര്‍ഷിക റിട്ടേണ്‍ നല്‌കിയിട്ടുണ്ട്‌. അഞ്ചുവര്‍ഷമായി ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ 94 ശതമാനം സമയത്തും ഫണ്ട്‌ ബഞ്ച്‌മാര്‍ക്കിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ്‌ കാഴ്‌ച വച്ചിട്ടുള്ളത്‌. അടുത്തകാലത്തെ വിപണി റാലിയില്‍ ഫണ്ട്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ച വച്ചത്‌. മൂന്നുവര്‍ഷക്കാലത്തെ വാര്‍ഷിക റിട്ടേണ്‍ 34 ശതമാനമാണ്‌. ബഞ്ച്‌മാര്‍ക്ക്‌ റിട്ടേണ്‍ 18 ശതമാനമാണ്‌.
വിപണിയിലെ വന്യമായ വ്യതിയാനങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ ഫണ്ടിനു സാധിക്കുന്നുണ്ട്‌. 2008-ലെ വിപണി തകര്‍ച്ചയില്‍ ഫണ്ടിന്റെ പ്രകടനം മോശമാെയങ്കിലും 2011-ലും 2013-ലുമുണ്ടായ താഴ്‌ചകളെ ഫലപ്രദമായി നേരിടുവാന്‍ ഫണ്ടിനു സാധിച്ചു. 
2014 കലണ്ടര്‍ വര്‍ഷത്തില്‍ 90 ശതമാനം റിട്ടേണ്‍ നേടുവാന്‍ ഫണ്ടിനെ സഹായിച്ചത്‌ നിക്ഷേപശേഖരത്തിന്റെ പ്രത്യേകതയാണ്‌. 2014-ന്റെ തുടക്കത്തില്‍ ഫണ്ടിന്റെ നിക്ഷേപശേഖരത്തില്‍ ഏറ്റവും മുന്നില്‍ നിന്നത്‌ ഓട്ടോ സെക്‌ടറാണ്‌. ധനകാര്യ സേവനത്തിനു കുറഞ്ഞ പരിഗണനയാണു നല്‌കിയത്‌. ഓട്ടോ, ഫാര്‍മ മേഖലയിലെ മുന്നേറ്റമാണ്‌ ഫണ്ടിനെ 2014-ല്‍ സഹായിച്ചത്‌. കണ്‍സ്‌ട്രക്‌ഷന്‍, ടെക്‌സ്റ്റൈല്‍സ്‌,കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്‌ തുടങ്ങിയവയ്‌ക്കു നല്‌കിയ പ്രധാന്യവും ഫണ്ടിന്‌ നേട്ടം നല്‌കി. ഫണ്ടിന്റെ നിക്ഷേപശേഖരത്തില്‍ നൂറിലധികം ഓഹരികളുണ്ട്‌. ഒരു ഓഹരിയിലെ നിക്ഷേപം 2 ശതമാനത്തിനു താഴെ നിര്‍ത്തിയിരിക്കുന്നു. നിക്ഷേപത്തില്‍ 65 ശതമാനത്തോളം ഓഹരികള്‍ മിഡ്‌കാപ്‌ ഓഹരികളിലാണ്‌.

ടൈംസ്‌ പ്രോയുടെ കൊച്ചിയിലെ പ്രഥമ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു




കൊച്ചി : ടൈംസ്‌ പ്രോയുടെ കൊച്ചിയിലെ പ്രഥമ ലേണിംഗ്‌ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ടൈംസ്‌ പ്രോയുടെ ലേണിങ്ങ്‌ സെന്ററുകളുടെ എണ്ണം അഖിലേന്ത്യാ തലത്തില്‍ 21 ആയി ഉയര്‍ന്നു. 
ബാങ്കിംഗ്‌, സാമ്പത്തിക മേഖലയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ആറുമാസത്തെ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ലോമ ഇന്‍ ബാങ്കിംഗ്‌ മാനേജ്‌മെന്റ്‌ (പിജിഡിബിഎം) കോഴ്‌സാണ്‌ ഇവിടെ നടത്തുന്നത്‌.
സ്‌മാര്‍ട്‌ ക്ലാസുകള്‍, ഗസ്റ്റ്‌ ലകച്ചേഴ്‌സ്‌, സ്റ്റിമുലേഷന്‍, ഗ്രൂപ്പ്‌ ചര്‍ച്ചകള്‍ എന്നിവയ്‌ക്കാണ്‌ കോഴ്‌സ്‌ ഊന്നല്‍ നല്‍കുന്നത്‌, സാമ്പത്തികം, ബാങ്കിംഗ്‌ എന്നിവയെപ്പറ്റിയുള്ള 4000 പുസ്‌തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ആണ്‌ മറ്റൊരു പ്രത്യേകത. ദ്വിവത്സര എംബിഎ കോഴ്‌സ്‌ ഇവിടെ നടത്തുന്നുണ്ട്‌. രണ്ടാം വര്‍ഷത്തിലേയ്‌ക്ക്‌ കടക്കുന്നതിനുമുമ്പുതന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലേയ്‌സ്‌മെന്റ്‌ അവസരങ്ങളും ഉണ്ട്‌.
കേരളത്തിന്‌ സമഗ്ര വികസിതമായ ബാങ്കിംഗ്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ബാങ്കിംഗില്‍ ഊന്നല്‍ നല്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണെന്ന്‌ ടൈംസ്‌ പ്രോ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ രാജേഷ്‌ കാച്ചറൂ പറഞ്ഞു. 
ഈ കുറവ്‌ നികത്തുകയാണ്‌ ടൈംസ്‌ പ്രോയുടെ ലക്ഷ്യം. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ബാംഗ്ലൂരിനെയും ചെന്നൈയേയും ആണ്‌ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രൊഫഷണല്‍ പരിസ്ഥിതിയിലൂടെ, ടൈംസ്‌ പ്രോ നല്‍കുന്നത്‌ മികവുറ്റ ബാങ്കിംഗ്‌, സാമ്പത്തിക കോഴ്‌സുകള്‍ ആണെന്ന്‌ കൊച്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ജെ ലത അഭിപ്രായപ്പെട്ടു.
ബാങ്കിംഗ്‌ വ്യവസായത്തിന്റെ വികാസ പരിണാമങ്ങള്‍ക്കനുസൃതമായ കോഴ്‌സുകള്‍ ആണ്‌ ആവശ്യം. അവ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രായോജനപ്രദവും ആകണം. ടൈംസ്‌ പ്രോ കോഴ്‌സുകള്‍ രൂപം കൊടുത്തിട്ടുള്ളത്‌ അവരെ ഉദ്യോഗത്തിന്‌ വാര്‍ത്തെടുക്കാന്‍ കൂടിയാണ്‌.
ടൈംസ്‌ പ്രോയില്‍ നിന്ന്‌ ഗ്രാജ്വേഷന്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം എട്ടു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നുണ്ട്‌. പ്ലേയ്‌സ്‌മെന്റ്‌ അവസരങ്ങള്‍ക്ക്‌, ടൈംസ്‌ പ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, യെസ്‌ ബാങ്ക്‌, ബജാജ്‌ കാപ്പിറ്റല്‍, ഇന്‍ഡസ്‌ ഇന്‍ഡ്‌ ബാങ്ക്‌, ഈഡല്‍വീസ്‌ എന്നിവയുമായി കരാര്‍ ഒപ്പിട്ടുണ്ട്‌.

ഐഡിബിഐ ബാങ്ക്‌ ഗ്രീന്‍ ബോണ്ടിനു മൂന്നിരട്ടി അപേക്ഷകള്‍




കൊച്ചി: ഐഡിബിഐ ബാങ്ക്‌ ഇഷ്യു ചെയ്‌ത അഞ്ചുവര്‍ഷം ഗ്രീന്‍ ബോണ്ടിനു മൂന്നിരട്ടി അപേക്ഷകള്‍ ലഭിച്ചു. 350 ദശലക്ഷം ഡോളറിന്റേതായിരുന്നു ഇഷ്യു. സിംഗപ്പൂര്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ബോണ്ട്‌ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കൂപ്പണ്‍ നിരക്ക്‌ 4.25 ശതമാനമാണ്‌.
അസറ്റ്‌ മാനേജര്‍മാര്‍ (50 ശതമാനം), ബാങ്കുകള്‍ (28 ശതമാനം), സ്വകാര്യ ബാങ്കുകള്‍ (17 ശതമാനം), കമ്പനികള്‍ (5 ശതമാനം) തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ബോണ്ടില്‍ നിക്ഷേപം നടത്തി. നിക്ഷേപകരില്‍ 82 ശതമാനം ഏഷ്യന്‍ നിക്ഷേപകരാണ്‌.
എഎന്‍ഇസഡ്‌ ബാങ്ക്‌്‌, ബിഎന്‍പി പാരിബ, സിറ്റി ബാങ്ക്‌, എച്ച്‌എസ്‌ബിസി, ജെപി മോര്‍ഗന്‍ ചെയ്‌സ്‌, സ്റ്റാന്‍ഡാര്‍ഡ്‌ ചാര്‍ട്ടേഡ്‌ ബാങ്ക്‌ തുടങ്ങിയവരാണ്‌ ഇഷ്യുവിന്റെ ലീഡ്‌ മാനേജര്‍മാര്‍.
പൊതുമേഖല ബാങ്കുകളില്‍നിന്നു ഇത്തരത്തില്‍ ഇഷ്യു നടത്തുന്ന ആദ്യത്തെ ബാങ്കാണ്‌ ഐഡിബിഐ ബാങ്ക്‌. ക്‌ളീന്‍ എനര്‍ജി പദ്ധതികള്‍ക്കായി ബാങ്ക്‌ ഇതിനകം 300 ദശലക്ഷം ഡോളര്‍ നല്‌കിക്കഴിഞ്ഞു. അടുത്ത 12-15 മാസക്കാലത്ത്‌ 200 കോടി ഡോളര്‍ കൂടി ഈ മേഖലയില്‍ വായ്‌പ നല്‌കും.
ബാങ്കിന്‌ രാജ്യമൊട്ടാകെ 1777 ശാഖകളും 3203 എടിഎമ്മുകളുമുണ്ട്‌. സെപ്‌റ്റംബര്‍ 30-ന്‌ ബാങ്കിന്റെ മൊത്തം ബിസിനസ്‌ 4.44 ലക്ഷം കോടി രൂപയാണ്‌. നടപ്പുവര്‍ഷത്തില്‍ രണ്ടാം ക്വാര്‍ട്ടറിലെ അറ്റാദായം 120 കോടി രൂപയാണ്‌. 2014-15-ല്‍ 873 കോടി രൂപയായിരുന്നു അറ്റാദായം. 

` ദ്‌ ട്രീസ്‌' ഭവന പദ്ധതിയുമായി ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌




കൊച്ചി: ഗോദ്‌റെജ്‌ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ്‌ വിഭാഗമായ ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌ ലിമിറ്റഡ്‌ മുംബൈ വിക്രോളിയില്‍ പുതിയ ഭവന പദ്ധതി ` ദ്‌ ട്രീസ്‌' പ്രഖ്യാപിച്ചു. മുപ്പത്തിനാല്‌ ഏക്കറില്‍ രൂപപ്പെടുത്തിയിട്ടുള്ള പദ്ധതി മുംബൈയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ്‌ പദ്ധതികളിലൊന്നാണ്‌.
മുംബൈ നഗരഹൃദയത്തിലാണ്‌ ഈ പദ്ധതി. പ്രധാന ബിസിനസ്‌ ഹബ്ബുകള്‍, ട്രാന്‍സിറ്റ്‌ പോയിന്റുകള്‍ എന്നിവയുമായി നന്നായി ഈ പദ്ധതിയെ ബന്ധിപ്പിച്ചിരിക്കുന്നു. ഈസ്റ്റേണ്‍ എക്‌സ്‌പ്രസ്‌ ഹൈവേയില്‍നിന്നു വെറും 100 മീറ്റര്‍ മാറിയാണ്‌ ദ ട്രീസ്‌ പദ്ധതി. സാന്താക്രൂസ്‌- ചെമ്പൂര്‍ ലിങ്ക്‌ റോഡുവഴി ബാന്ദ്ര കുര്‍ള കോംപ്ലെക്‌സുമായി (ബികെസി) ബന്ധിപ്പിച്ചിട്ടുണ്ട്‌. ഇവിടെയെത്താന്‍ 15 മിനിറ്റു മതി. ഈസ്റ്റേണ്‍ ഫ്രീവേ വഴി 30 മിനിറ്റുകൊണ്ട്‌ ഫോര്‍ട്ടിലെത്താം. നവ ഷെവായില്‍നിന്നു സ്വേരിയിലേയ്‌ക്കുള്ള പുതിയ പാലം, പുതിയ നിര്‍ദ്ദിഷ്‌ഠ വിമാനത്താവളം തുടങ്ങിയ വിക്രോളിയെ മുംബൈയുടെ കേന്ദ്രബിന്ദുവാക്കി മാറ്റും. നിര്‍ദ്ദിഷ്‌ഠ ദ ട്രീ പദ്ധതിയില്‍ വലിയൊരു കണ്ടല്‍ത്തോട്ടവുമുണ്ട്‌. ഇത്‌ ഇവിടുത്തെ താമസക്കാര്‍ക്ക്‌ നല്ല ശുദ്ധവായുവും പ്രകൃതിയുടെ അനുഭവവും ലഭ്യമാക്കും. 
ഈ പദ്ധതിയില്‍ 9.4 ഏക്കറോളം വാണിജ്യാവശ്യത്തിനാണ്‌ ഉപയോഗിക്കുക. ഗോദ്‌റെജ്‌ ഗ്രൂപ്പിന്റെ ആഗോള ഹെഡ്‌ക്വാര്‍ട്ടേഴ്‌സായ ഗോദ്‌റെജ്‌ വണ്‍ ഇവിടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്‌.
ആദ്യഘട്ടത്തില്‍ 5 ലക്ഷം ചതുരശ്രയടി വരുന്ന 374 അപ്പാര്‍ട്ട്‌മെന്റുകളാണ്‌ നിര്‍മിക്കുകയെന്ന്‌ ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ പിറോഷാ ഗോദ്‌റെജ്‌ അറിയിച്ചു. ഒറ്റ ബെഡ്‌ റൂം മുതല്‍ 3.5 ബെഡ്‌റൂം വരെയുള്ള അപ്പാര്‍ട്ടുമെന്റുകള്‍ ലഭ്യമാണ്‌. വലുപ്പം 480 ചതുരശ്രയടി മുതല്‍ 1334 ചതുരശ്രയടി വരെ. പെന്റുഹൗസുകളാണ്‌ മറ്റൊരു ഇനം. വലുപ്പം 2043 ചതുരശ്രയടി മുതല്‍ 2465 ചതുരശ്രയടി വരെ. ഇവയ്‌ക്കെല്ലാറ്റിനും പ്രീമിയം സ്‌പെസിഫിക്കേഷനാണ്‌ നല്‌കിയിട്ടുള്ളത്‌. ബെയ്‌ജിംഗ്‌ ഒളിമ്പിക്ക്‌ മാസ്റ്റര്‍ പ്‌ളാന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വികസിപ്പിച്ചിട്ടുള്ള സസാക്കി ആര്‍ക്കിടെക്‌റ്റ്‌സ്‌ ആണ്‌ ദ ട്രീയുടെ മാസ്റ്റര്‍ പ്‌ളാനര്‍. കോലാലമ്പൂരിലെ പെട്രോനാസ്‌ ടവേഴ്‌സ്‌ തുടങ്ങിയവയുടെ രൂപകല്‌പന ചെയ്‌ത പെര്‍ക്കിന്‍സ്‌ ഈസ്റ്റ്‌മാന്‍ ആണ്‌ ഈ പദ്ധതിയുടെ മുഖ്യ ഡിസൈന്‍ ആര്‍ക്കിടെക്‌റ്റെന്നും അദ്ദേഹം അറിയിച്ചു.

Thursday, November 26, 2015

സ്‌മാര്‍ട്ട്‌ ഫ്യൂച്ചര്‍ പ്ലാനുമായി കനറാ എച്ച്‌എസ്‌ബിസി





കൊച്ചി: കുട്ടികളുടെ ഭാവിയിലെ സാമ്പത്തികാവശ്യങ്ങള്‍ ഉറപ്പുവരുത്താന്‍ സഹായിക്കുന്ന ` സ്‌മാര്‍ട്ട്‌ ഫ്യൂച്ചര്‍ പ്ലാന്‍' കനറാ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി പുറത്തിറക്കി. ഇന്‍ഷുര്‍ ചെയ്‌ത വ്യക്തി ആകസ്‌മികമായി മരിക്കുകയോ ആ വ്യക്തിക്കു സ്ഥിരമായ വികലാംഗത്വം സംഭവിക്കുകയോ ചെയ്‌താല്‍ ആ വ്യക്തിയുടെ കുടുംബത്തിന്റെ ഭാവി സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ്‌ പദ്ധതിയാണ്‌ സ്‌മാര്‍ട്ട്‌ ഫ്യൂച്ചര്‍ പ്ലാന്‍.
വ്യക്തികളുടെ വരുമാനവരവു കണക്കിലെടുത്ത്‌ വാര്‍ഷികാടിസ്ഥാനത്തിലോ പ്രതിമാസമോ പ്രീമിയം അടയ്‌ക്കാം. പ്രീമിയം അടവു കാലാവധി തെരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുമുണ്ട്‌. ഇടയ്‌ക്കു സാമ്പത്തികാവശ്യങ്ങള്‍ ഉണ്ടായാല്‍ ഭാഗികമായി തുക പിന്‍വലിക്കാനുള്ള ഓപ്‌ഷനുമുണ്ട്‌. പോളിസി മച്യൂരിറ്റി കാലവാധിയോട്‌ അടുക്കുമ്പോള്‍ നിക്ഷേപം സുരക്ഷാ ആസ്‌തികളിലേക്ക്‌ മാറ്റാനുള്ള ഓപ്‌ഷനുണ്ട്‌.
പോളിസി ഉടമയ്‌ക്കു പ്രീമിയം നിക്ഷേപിക്കാന്‍ അഞ്ചു ഫണ്ട്‌ ഓപ്‌ഷനുകള്‍ നല്‌കിയിട്ടുണ്ട്‌. റിസ്‌ക്‌ എടുക്കാനുള്ള ശേഷി അനുസരിച്ച്‌ ഇതില്‍ 0-100 ശതമാനം വരെ ഓഹരിയധിഷ്‌ഠിത ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഒരു ഫണ്ടില്‍നിന്നു മറ്റൊരു ഫണ്ടിലേക്കു ഓട്ടോ മാറ്റിക്കായി സ്വിച്ച്‌ ചെയ്യാനുള്ള ഓപ്‌ഷനുമുണ്ട്‌.
ഫിക്കിയും കനറാ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയും സംയുക്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ ഇന്‍ഷുറന്‍സ്‌ ഉത്‌പന്നം പുറത്തിറക്കിയിട്ടുള്ളതെന്നു കമ്പനിയുടെ സിഇഒ അഞ്‌ജു മാതൂര്‍ പറഞ്ഞു. വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ മക്കളുടെ ഭാവി സാമ്പത്തികാവശ്യങ്ങള്‍ നിറവേററുവാനാണ്‌ മാതാപിതാക്കളില്‍ 75 ശതമാനവും ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നതെന്ന സൂചനയാണ്‌ പഠനം നല്‌കുന്നത്‌.
രാജ്യത്തെ വലിയ രണ്ടു ദേശസാല്‍കൃത ബാങ്കുകളായ കനറാ ബാങ്കും ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സും എച്ച്‌എസ്‌ബിസി ഇന്‍ഷുറന്‍സ്‌ (ഏഷ്യ പസിഫിക്‌ ) ഹോള്‍ഡിംഗ്‌സ്‌ ലിമിറ്റഡുമായി ചേര്‍ന്നു പ്രമോട്ടു ചെയ്‌തിരിക്കുന്ന ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌ കനറാ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌. കനറാ ബാങ്കിന്‌ 51 ശതമാനവും എച്ച്‌എസ്‌ബിസിക്ക്‌ 26 ശതമാനവും ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സിന്‌ 23 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ അഞ്ചാം വര്‍ഷമാണിത്‌.

ഓപ്പറ മാക്‌സിന്റെ പുതിയ മ്യൂസിക്‌ ആപ്ലിക്കേഷന്‍




കൊച്ചി : സ്‌ട്രീമിങ്ങ്‌ മ്യൂസിക്‌ ആപ്ലിക്കേഷനുകളില്‍ നിന്നും കുറഞ്ഞ ഡാറ്റാ വിനിയോഗത്തില്‍ ഇഷ്‌ടഗാനങ്ങള്‍ ശ്രവിക്കാന്‍, ഓപ്പറ മാക്‌സ്‌ റേഡിയോ കംപ്രഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചു.
ആന്‍ഡ്രോയിഡ്‌ ഫോണുകള്‍ക്കു വേണ്ടിയുള്ള ഡാറ്റ മാനേജ്‌മെന്റ്‌, ഡാറ്റ സേവിങ്‌ ആപ്ലിക്കേഷനായ ഓപ്പറ മാക്‌സ്‌ ലോകത്തില്‍ തന്നെ വീഡിയോ, മ്യൂസിങ്‌ ആപ്ലിക്കേഷനുകളിലെ സ്‌ട്രീമിങ്‌ ഒപ്‌റ്റിമൈസ്‌ ചെയ്യുന്ന ആദ്യ ആപ്ലിക്കേഷനാണ്‌. ഡാറ്റ ഉപയോഗം വളരെയധികം കുറയ്‌ക്കാന്‍ ഇതിന്‌ കഴിയും.
യു ട്യൂബ്‌ മ്യൂസിക്‌, പണ്ടോര, സ്ലാക്കര്‍ റേഡിയോ, ഗാന, സാവ്‌ന്‍ തുടങ്ങിയയിലടക്കം 50 ശതമാനം വരെ ഡാറ്റ, ഓപ്പറ മാക്‌സ്‌ ഉപയോഗിച്ച്‌ സേവ്‌ ചെയ്യാനാകും.
ഇന്ത്യയിലെ ഡാറ്റാ കംപ്രഷന്‍ സ്‌മാര്‍ട്‌ഫോണ്‍ ഉപയോഗത്തിലെ വളര്‍ച്ച വിസ്‌മയകരമാണ്‌. നഗരമേഖലകളില്‍ 97.4 ദശലക്ഷം പേര്‍ സംഗീതം ഓണ്‍ലൈന്‍ ശ്രവിക്കുന്നതായാണ്‌ കണക്ക്‌. ഇതില്‍ 75 ശതമാനവും മൊബൈല്‍ ഫോണിലാണ്‌. മെയില്‍, സോഷ്യല്‍ മീഡിയ കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മ്യൂസിക്കിനാണ്‌ പ്രിയം കൂടുതലെന്ന്‌ ജക്‌സ്റ്റ്‌സ്‌മാര്‍ട്ട്‌മാന്‍ഡേറ്റ്‌ സ്റ്റഡി വ്യക്തമാക്കുന്നു.
റോക്കറ്റ്‌ ഒപ്‌റ്റിമൈസര്‍ ശക്തി പകരുന്ന സ്‌ട്രീമിങ്‌ ഓഡിയോ ഒപ്‌റ്റിമൈസേഷനാണ്‌ ഓപ്പറ മാക്‌സ്‌ ഉപയോഗിക്കുന്നത്‌. വീഡിയോ ട്രാഫിക്‌ ഒപ്‌റ്റിമൈസ്‌ ചെയ്യുന്ന അതേരീതിയില്‍ ഓഡിയോ ട്രാഫിക്കിന്റെ സ്‌ട്രീമിങ്‌ ഇതില്‍ സാധ്യമാകും. എംപി3, എംപി 4 സ്‌ട്രീം ഫോര്‍മാറ്റുകളെ പിന്തുണയ്‌ക്കുന്ന ഇതിന്‌ സ്‌ട്രീമിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും.
ഓപ്പറ മാക്‌സില്‍ സ്‌ട്രീമിങ്‌ ഓഡിയോ ഒപ്‌റ്റിമൈസേഷന്‍ സാങ്കേതികവിദ്യ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ ലോസെവ്‌ കൂട്ടിച്ചേര്‍ത്തു. പണ്ടോറ, സ്ലാക്കര്‍ റേഡിയോ, ഗാന, സാവ്‌ന്‍, മിക്‌സ്‌ റേഡിയോ, യു ട്യൂബ്‌ മ്യൂസിന്‌ എന്നിവയണ്‌ തങ്ങളുടെ ഗുണനിലവാര മാനദണ്‌ഡങ്ങള്‍ കൈവരിച്ച ആദ്യത്തെ ആറ്‌ ആപ്ലിക്കേഷനുകള്‍.
ആന്‍ഡ്രോയിഡ്‌ 4.0ലും അതിനു മുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഓപ്പറ മാക്‌സ്‌ സൗജന്യമായി ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം.

മൈക്രോമാക്‌സിന്റെ ക്യാന്‍വാസ്‌ എക്‌സ്‌പ്രസ്‌ 4 ജി ഫ്‌ളിപ്പ്‌കാര്‍ട്ടില്‍



കൊച്ചി: പ്രമുഖ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ ക്യാന്‍വാസ്‌ എക്‌സ്‌പ്രസ്‌ 4 ജി ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ വില്‍പ്പനക്കെത്തി. 6,599 രൂപയാണ്‌ വില.

സൂപ്പര്‍ഫാസ്റ്റ്‌ പ്രോസസ്സര്‍, 5 ഇഞ്ച്‌ എച്ച്‌ ഡി സ്‌ക്രീന്‍, 2 ജി ബി ഡി.ഡി.ആര്‍ 3 റാം, 16 ജി ബി ഇന്റെര്‍ണല്‍ സ്‌റ്റോറേജ്‌, ആണ്ട്രോയിഡ്‌ ലോലിപോപ്പ്‌ 5.1, 8 എം പി ക്യാമറ എന്നിവയാണ്‌ ക്യാന്‍വാസ്‌ എക്‌സ്‌പ്രസ്‌ 4 ജി യുടെ സവിശേഷതകള്‍. കുറഞ്ഞ വിലയ്‌ക്ക്‌ ആധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഫോണ്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ക്യാന്‍വാസ്‌ എക്‌സ്‌പ്രസ്‌ 4 ജി ഫ്‌ലിപ്പ്‌ കാര്‍ട്ടില്‍ എത്തിച്ചിരിക്കുന്നത്‌

Wednesday, November 25, 2015

I- Socket power saver


കോഴിവില കുറയുന്നു


സമുദ്രോല്‍പ്പന്ന കയറ്റുമതി കേരളം പിന്നോട്ട്‌


ഓര്‍ഗാനിക്‌ സാരികള്‍



2000 നിക്ഷേപകരെ കബളിപ്പിച്ചു


മണലിനു പകരം സ്‌കോര്‍പിയോ



സ്വര്‍ണവില കുറയുന്നു


സ്വര്‍ണം ഉരുക്കിയും പണമാക്കാം


SILK




advt






advt









മൈക്രോമാക്‌സിന്റെ കാന്‍വാസ് എക്‌സ്പ്രസ് 4ജി; വില 6599 രൂപ

4ജി നെറ്റ്‌വര്‍ക്ക് ശൃംഖല രാജ്യത്ത് വ്യാപിക്കുന്നതിനനുസരിച്ച് 4ജി സംവിധാനമുളള സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പനയും കുതിച്ചുയരുകയാണ്. 
2015ന്റെ രണ്ടാം പാദത്തില്‍ മാത്രം 57 ലക്ഷം 4ജി ഡിവൈസുകള്‍ രാജ്യത്ത് വിറ്റുപോയെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സൈബര്‍ മീഡിയ റിസര്‍ച്ച് (സിഎംആര്‍) നടത്തിയ പഠനം പറയുന്നു. ഈ കലണ്ടര്‍ വര്‍ഷം കഴിയുന്നതിന് മുമ്പ് 4ജി സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബുകളുടെയും വില്പന 1.1 കോടി യൂണിറ്റുകളാകുമെന്നാണ് പ്രവചനം.

4ജി വിപണിയുടെ സാധ്യത മനസിലാക്കി ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് മൂന്ന് 4ജി ഫോണുകള്‍ ഇതിനകം വിപണിയിലെത്തിച്ചുകഴിഞ്ഞു-കാന്‍വാസ് ബ്ലേസ് 4ജി, ഫയര്‍ 4ജി, പ്ലേ 4ജി എന്നിവ. ഇപ്പോഴിതാ കാന്‍വാസ് എക്‌സ്പ്രസ് 4ജി എന്നൊരു പുതിയ മോഡല്‍ കൂടി കമ്പനി അവതരിപ്പിച്ചിരിക്കുന്നു. 6599 രൂപ വിലയുള്ള ഫോണ്‍ ഓണ്‍ലൈന്‍ വില്‍പ്പനകേന്ദ്രമായ ഫഌപ്കാര്‍ട്ടിലൂടെ മാത്രമേ വാങ്ങാനാകൂ
1280X720 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാഡ്‌കോര്‍ മീഡിയാടെക് എംടി 6735 പി പ്രൊസസര്‍, രണ്ട് ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍. 32 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഫോണിലിട്ട് പ്രവര്‍ത്തിപ്പിക്കാനാകും.
എല്‍ഇഡി ഫ് ളാഷോടുകൂടിയ എട്ട് മെഗാപിക്‌സല്‍ പിന്‍ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. 
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡ്യുവല്‍ സിം ഫോണില്‍ 2000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 4ജിക്ക് പുറമെ വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി ഓപ്ഷനും ഫോണിലുണ്ട്.

ഡ്യൂ പോണ്ട്‌ ക്രോപ്‌ ലൈഫുമായി സഹകരിച്ച്‌ സ്റ്റ്യൂവാര്‍ട്ട്‌ഷിപ്പ്‌ ദിനം






കൊച്ചി: വിള സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ യുക്തിസഹമായി ഉപയോഗിക്കുന്നതു പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഡ്യൂ പോണ്ട്‌ വന്‍ പ്രതിബദ്ധതയാണു പ്രകടിപ്പിക്കുന്നത്‌. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി സുരക്ഷിതമായും യുക്തി സഹമായും വിള സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതു പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡ്യൂ പോണ്ട്‌ ക്രോപ്‌ ലൈഫുമായി സഹകരിച്ച്‌ സ്റ്റ്യൂവാര്‍ട്ട്‌ ദിന പരിപാടികള്‍ സംഘടിപ്പിച്ചു. 
ലോകോത്തര നിലവാരത്തിലുള്ള ശാസ്‌ത്ര, എഞ്ചിനീയറിങ്‌ വിജ്ഞാനം നവീനമായ ഉല്‍പ്പന്നങ്ങളുടെ രൂപത്തില്‍ 1802 മുതല്‍ ആഗോള വിപനിയില്‍ ലഭ്യമാക്കുകയാണ്‌ ഡ്യൂ പോണ്ട്‌ ചെയ്യുന്നത്‌. കൂടുതല്‍ ആരോഗ്യകരമായ ഭക്ഷ വസ്‌തുക്കള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കുകയും ജീവനും പ്രകൃതിയും സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ഉപഭോക്താക്കളുമായും സര്‍ക്കാരുകളുമായും സന്നദ്ധ സംഘടനകളുമായും അഭിപ്രായ രൂപീകരണ നേതാക്കളുമായുമെല്ലാം സഹകരിക്കുന്നതിലും കമ്പനി ശ്രദ്ധ ചെലുത്തുന്നുണ്ട്‌. 

വേദാന്ത ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കും



കൊച്ചി : ബജറ്റ്‌ ഹോട്ടല്‍ ശൃംഖലയായ വേദാന്ത വേയ്‌ക്‌ അപ്‌, ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കും. മുംബൈ ആസ്ഥാനമായ വേദാന്ത, വികസന പദ്ധതികളുടെ ഭാഗമായി കേരളം, കര്‍ണാടക, തമിഴ്‌നാട്‌ പുതുശ്ശേരി എന്നിവിടങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ തുറന്നിട്ടുണ്ട്‌.
പുതിയ ഹോട്ടലുകള്‍ ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളുടെ തലവനായി ആഷിഷ്‌ ഭാട്ടിയ നിയമിതനായി. ഔറംഗബാദ്‌ ഐഎച്ച്‌എലില്‍ നിന്നുള്ള ബിരുദധാരിയായ ആഷിഷ്‌ ഭാട്ടിയ താജ്‌ ഗ്രൂപ്പിലും ഫ്യൂച്ചര്‍ ഗ്രൂപ്പിലും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്‌.
2011 റിഷഭ്‌ ഗുപ്‌തയും ആദില്‍ മസ്‌കറ്റ്‌ വാലയും രൂപം കൊടുത്ത വേദാന്ത വേയ്‌ക്‌അപ്പിന്‌ ഫോര്‍ട്ട്‌കൊച്ചി, തേക്കടി, കോവളം, വര്‍ക്കല, ആലപ്പുഴ, വയനാട്‌, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ ഉണ്ട്‌. ചെറിയൊരു കാലം കൊണ്ട്‌ അന്താരാഷ്‌ട്ര ബ്രാന്‍ഡായി അംഗീകാരം നേടാനും വേദാന്തയ്‌ക്ക്‌ കഴിഞ്ഞു.
അവധിക്കാലം സീസണ്‍ പ്രമാണിച്ച്‌ വേദാന്ത, ഉത്സവകാല പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളം, കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ പാക്കേജ്‌. ഭക്ഷണം, താമസം, യാത്ര എന്നിവയെല്ലാം പാക്കേജില്‍ ഉള്‍പ്പെടുന്നു.
500 ഫേയ്‌സ്‌ബുക്ക്‌ സുഹൃത്തുക്കള്‍ ഉള്ള ഏതു യാത്രക്കാരനും 15 ശതമാനം ഇളവുകള്‍ ലഭിക്കും. വലിയ ഗ്രൂപ്പുകള്‍ക്ക്‌ സ്വയം ഭക്ഷണം പാചകം ചെയ്യാന്‍ അടുക്കള സൗകര്യം അനുവദിക്കും.
ആലപ്പുഴ, ഫോര്‍ട്ട്‌കൊച്ചി, കോവളം, വര്‍ക്കല, തേക്കടി, എറണാകുളം, തിരുവനന്തപുരം, മൂന്നാര്‍, വയനാട്‌ എന്നിവിടങ്ങളിലാണ്‌ വേദാന്തയുടെ കേരളത്തിലെ ഹോട്ടലുകള്‍. തമിഴ്‌നാട്ടില്‍ കന്യാകുമാരിയിലും കൊടൈക്കനാലിലും മദ്രാസിലും ഊഴിയിലും വേദാന്തയ്‌ക്ക്‌ സാന്നിധ്യം ഉണ്ട്‌. കര്‍ണാടകയിലും മൈസൂരിലും കൂര്‍ഗിലുമാണ്‌ വേദാന്ത ഹോട്ടലുകള്‍.

റിക്കി ഡോനിസണ്‌ ജെകെ ടയര്‍ കാര്‍ട്ടിങ്ങ്‌ ചാമ്പ്യന്‍ഷിപ്പ്‌






കിരീടം
കൊച്ചി : ബാംഗ്ലൂരില്‍ നടന്ന ജെകെ ടയര്‍ നാഷണല്‍ റോട്ടാക്‌സ്‌ മാക്‌സ്‌ കാര്‍ട്ടിങ്ങ്‌ ചാമ്പ്യന്‍ഷിപ്‌ സീനിയര്‍ മാക്‌സ്‌ വിഭാഗത്തില്‍ റിക്കി ഡോനിസണ്‍ ജേതാവായി. ഈ മാസം പോര്‍ട്ടുഗലില്‍ നടക്കുന്ന ഫിനാലെയില്‍, റിക്കി ഇന്ത്യയെ പ്രതിനിധീകരിക്കും. 70 രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്മാരോടാണ്‌ റിക്കി ഗ്രാന്‍ഡ്‌ ഫിനാലെയില്‍ മാറ്റുരയ്‌ക്കുക.
സീനിയര്‍ വിഭാഗത്തില്‍ കന്നിയങ്കം കുറിച്ച റിക്കി, 5 റൗണ്ട്‌ നീണ്ട മത്സരത്തില്‍ 5 പോള്‍ പൊസിഷനില്‍ അഞ്ചും നേടിയാണ്‌ ചാമ്പ്യന്‍ കിരീടം അണിഞ്ഞത്‌. 
ഫോര്‍മുല കാറോട്ട മത്സരത്തിന്റെ ഏതുവിഭാഗത്തിലും പ്രവേശിക്കാന്‍ പ്രൊഫഷണല്‍ കാര്‍ട്ടിങ്ങ്‌ അനിവാര്യമാണ്‌. മൂന്നു കൊല്ലം മുമ്പു മാത്രം റേയ്‌സിങ്ങില്‍ പ്രവേശിച്ച റിക്കി, ചാമ്പ്യന്‍ ഡ്രൈവര്‍ എന്ന സ്ഥാനം നേടിക്കഴിഞ്ഞു. 
2013-ല്‍ ആദ്യമായി ജെകെ ടയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത റിക്കി, ജൂനിയര്‍ മാക്‌സ്‌ വിഭാഗത്തില്‍ മികച്ച നവാഗതന്‍ അവാര്‍ഡ്‌ നേടി. 2014-ലും ഇതേ വിഭാഗത്തില്‍ മികവു തെളിയിച്ച്‌ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ പട്ടം കരസ്ഥമാക്കി.
2015 സീനിയര്‍ മാക്‌സ്‌ വിഭാഗത്തില്‍ കടന്ന റിക്കി കടുത്ത പോരാട്ടത്തിനൊടുവിലാണ്‌ ദേശീയ ചാമ്പ്യനായത്‌. ഈ വര്‍ഷം മലേഷ്യയില്‍ നടന്ന റോട്ടാക്‌സ്‌, ഏഷ്യാ മാക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ റിക്കി മിന്നുന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. 
ജപ്പാന്‍, ഫിലിപൈന്‍സ്‌, ഇന്‍ഡോനേഷ്യാ, തായ്‌ലാന്‍ഡ്‌, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക്‌ റിക്കി കടുത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌. അവസാന രണ്ടു റൗണ്ട്‌ നേടിയ റിക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 4-ാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
2016-ലെ ഫ്‌ളോറിഡ വിന്റര്‍ പരമ്പരയാണ്‌ റിക്കിയുടെ അടുത്ത ലക്ഷ്യം. ഒപ്പം ഏഷ്യാകപ്പും യൂറോപ്യന്‍ ചാമ്പ്യര്‍ഷിപ്പും.

എവര്‍നോട്ട്‌ ഉപയോക്താക്കള്‍ 5 ദശലക്ഷം കടന്നു




കൊച്ചി : എവര്‍നോട്ട്‌ ആപ്‌ ഇന്ത്യന്‍ ഉപഭോക്താക്കളുടെ എണ്ണം 5 ദശലക്ഷം കവിഞ്ഞു. ലോകത്തിന്റെ മെമ്മറി കരുത്ത്‌ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2008-ലാണ്‌ എവര്‍നോട്ട്‌ ആപ്‌ റിലീസ്‌ ചെയ്യപ്പെട്ടത്‌.
ഉപയോഗിക്കാന്‍ എളുപ്പം, മള്‍ട്ടിപ്ലാറ്റ്‌ഫോം, പ്രീമിയം സേവനം എന്നിവയാണ്‌ എവര്‍നോട്ടിന്റെ പ്രത്യേകതകള്‍. വ്യക്തികളുടേയും ഗ്രൂപ്പിന്റേയും ജോലികള്‍ക്ക്‌ പുതിയ നിര്‍വചനമാണ്‌ എവര്‍നോട്ട്‌ ആപ്പുകളും ഉല്‍പന്നങ്ങളും നല്‍കുന്നത്‌.
ഫോണ്‍, ടാബ്‌ലറ്റ്‌, കമ്പ്യൂട്ടര്‍ എന്നിവയിലെ ഡിജിറ്റല്‍ വര്‍ക്ക്‌ സ്‌പേയ്‌സില്‍ എവര്‍നോട്ടിന്റെ സ്വാധീനം വലുതാണ്‌. ഉപയോക്താവിന്റെ ആവശ്യങ്ങള്‍ അറിഞ്ഞാണ്‌ എവര്‍നോട്ട്‌ പ്രവര്‍ത്തിക്കുക.
നിങ്ങളുടെ ആശയങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള ചുമതലയും എവര്‍നോട്ടിനുണ്ട്‌. നോട്ട്‌സുകള്‍ കുറിയ്‌ക്കുക, ഫോട്ടോ എടുക്കുക, ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക, ശബ്‌ദങ്ങള്‍ റിക്കാര്‍ഡ്‌ ചെയ്യുക എന്നിവയാണ്‌ മുഖ്യഘടകങ്ങള്‍. ഇവയെ സെര്‍ച്ച്‌ ചെയ്‌തെടുക്കാനുള്ള സംവിധാനവും ഉണ്ട്‌.
മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌, മാക്‌ ഓഎസ്‌ എക്‌സ്‌, ക്രോം ഓഎസ്‌, ആന്‍ഡ്രോയ്‌ഡ്‌, ഐ ഓഎസ്‌, വെബ്‌ ഓഎസ്‌ എന്നീ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളിലെല്ലാം എവര്‍നോട്ടിന്റെ സാന്നിധ്യം ഉണ്ട്‌. ആഗോളതലത്തില്‍ 150 ദശലക്ഷം ഉപയോക്താക്കളാണ്‌ എവര്‍നോട്ടിനുള്ളത്‌. 

സ്‌ക്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു


പുതു തലമുറയ്‌ക്കിടയില്‍ ആയുര്‍വേദം പ്രചരിപ്പിക്കാന്‍ ഡാബര്‍
ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌ക്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു


കൊച്ചി: പുതുതലമുറയ്‌ക്കിടയില്‍ ആയുര്‍വേദം പ്രോല്‍സാഹിപ്പിക്കാനുള്ള നിരവധി നടപടികള്‍ കൈക്കൊള്ളുമെന്ന്‌ ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ ആരോഗ്യ സംരക്ഷണ കമ്പനിയായ ഡാബര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യപടിയായി എല്ലാ ആയുര്‍വേദ മരുന്നുകളും ആകര്‍ഷകമായ പുതിയ പാക്കേജില്‍ അവതരിപ്പിച്ച്‌ പുതു തലമുറയ്‌ക്കിടയില്‍ കൂടുതല്‍ വിപുലമായ സ്വീകാര്യത ഉറപ്പു വരുത്തും. ആയുര്‍വേദ മരുന്നുകള്‍ക്ക്‌ ആധുനീക രൂപം നല്‍കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക്‌ ഇതേക്കുറിച്ചു കൂടുതല്‍ മനസ്സിലാകുന്നതിനുള്ള അവസരവും ലഭ്യമാക്കും. 
കരള്‍ രോഗങ്ങള്‍, വൃക്കയിലെ കല്ലുകള്‍, രക്ത സമ്മര്‍ദ്ദം, പ്രോസ്‌ട്രേറ്റ്‌ വളര്‍ച്ച തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളുടെ ചികില്‍യ്‌ക്കായുള്ളവ തുടങ്ങി വിപുലമായ ശ്രേണിയിലെ ആയുര്‍വേദ മരുന്നുകള്‍ അവതരിപ്പിക്കുന്നത്‌ അടക്കമുള്ള നിരവധി വികസന പദ്ധതികളും ഇതോടൊപ്പം ഡാബര്‍ മുന്നോട്ടു വെക്കുന്നുണ്ട്‌.  
പുതുതലമുറയ്‌ക്കു മുന്നില്‍ ആയുര്‍വേദത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാനായി ആയുര്‍വേദ ബിരുദ (ബി.എ.എം.എസ്‌.) വിദ്യാര്‍ത്ഥികള്‍ക്കായി സ്‌ക്കോളര്‍ഷിപ്പ്‌ നല്‍കുമെന്നും ഡാബര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ പ്രമുഖ ആയുര്‍വേദ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌ക്കോളര്‍ഷിപ്പ്‌ അര്‍ഹതയുണ്ടാകും. 
ഇന്നത്തെ ജീവിത ശൈലീ രോഗങ്ങള്‍ നേരിടുന്നതിന്‌ അനുസൃതമായ മികച്ച പരിഹാരങ്ങളാണ്‌ ആയുര്‍വേദം മുന്നോട്ടു വെക്കുന്നതെന്ന്‌ പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട്‌ ഡാബര്‍ ഇന്ത്യയുടെ ആയുര്‍വേദ വിപണന വിഭാഗം മേധാവി ഡോ. ദുര്‍ഗ്ഗാ പ്രസാദ്‌ പറഞ്ഞു. ആഗോള വ്യാപകമായി തന്നെ ജനങ്ങള്‍ ആയുര്‍വേദത്തെ സ്വീകരിക്കുകയാണ്‌. ആയുര്‍വേദ രംഗത്തെ ആഗോള മേധാവി എന്ന നിലയില്‍ ആയുര്‍വേദത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും പ്രചരിപ്പിക്കാനാവുന്നതെല്ലാം ദാബര്‍ ചെയ്യുന്നുണ്ടെന്നും ഡോ. ദുര്‍ഗ്ഗാ പ്രസാദ്‌ പറഞ്ഞു.
കേരളത്തില്‍ ഡാബര്‍ ഇന്ത്യ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ്‌ ഈ പുതിയ നീക്കങ്ങള്‍ തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ചത്‌. ആയുര്‍വേദം പ്രചരിപ്പിക്കാനായി രാജ്യ വ്യാപകമായി ആയുര്‍വേദ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഡോ. ദുര്‍ഗ്ഗാ പ്രസാദ്‌ പറഞ്ഞു. സൗജന്യ വൈദ്യ പരിശോധനയ്‌ക്കു പുറമെ അര്‍ഹരായവര്‍ക്ക്‌ ആയുര്‍വേദ മരുന്നുകളും ചികില്‍സയും ലഭ്യമാക്കുമെന്നും ഡോ. ദുര്‍ഗ്ഗാ പ്രസാദി പറഞ്ഞു. ഡോക്‌ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ അവബോധം വളര്‍ത്താനായി ആദ്യത്തെ ആയുര്‍വേദ ജേണലായ ആയുര്‍വേദ സംവാദ്‌ പുറത്തിറക്കിയിട്ടുമുണ്ട്‌. തങ്ങളുടെ നീക്കങ്ങള്‍ ആയുര്‍വേദത്തെ കൂടുതല്‍ മേഖലകളിലേക്ക്‌ എത്തിക്കുന്നതിനും ജീവിത ശൈലീ രോഗങ്ങള്‍ ചെറുക്കുന്നതിനു ജനങ്ങളെ സഹായിക്കുന്നതിനും വഴിയൊരുക്കുമെന്നും ഡോ. ദുര്‍ഗ്ഗാ പ്രസാദ്‌ പറഞ്ഞു. 
ഡോക്‌ടര്‍മാരെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനുള്ള പുതിയ ശൃംഖലയായ ഡാബര്‍ മെഡി ക്ലബ്ബിനും ഡാബര്‍ തുടക്കം കുറിച്ചിട്ടുണ്ട്‌. ആയുര്‍വേദ, അലോപ്പതി മേഖലകളിലെ ഡോക്‌ടര്‍മാര്‍ക്കായുള്ള ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോറത്തിലേക്ക്‌ www.daburmediclub.com എന്ന സൈറ്റിലൂടെ പ്രവേശിക്കാം. വിവിധ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍ പദ്ധതികള്‍ അടക്കമുള്ളവയെക്കുറിച്ച്‌ ഇവിടെ നിന്ന്‌ അറിയാനാവും. 

ലാളിത്യത്തോടെ പണം കൈമാറ്റം ചെയ്യാന്‍ എക്‌സ്‌പ്രസ്‌ മണി`സോപോ'


ആശയവിനിമയം നടത്തുന്ന ലാളിത്യത്തോടെ പണം കൈമാറ്റം ചെയ്യാന്‍ എക്‌സ്‌പ്രസ്‌ മണി`സോപോ'

കൊച്ചി: ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍, വാട്‌സ്‌ ആപ്‌, വി-ചാറ്റ്‌ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി രാജ്യാന്തരതലത്തില്‍ പണം കൈമാറാനുള്ള മണി ട്രാന്‍സ്‌ഫര്‍ ആപ്‌ `സോപോ' (XOPO)എക്‌സ്‌പ്രസ്‌ മണി പുറത്തിറക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന അതേ ലാളിത്യത്തോടെ പണം കൈമാറ്റം ചെയ്യുന്നതിനു സഹായിക്കുന്ന ആപ്‌ളിക്കേഷനാണ്‌ സോപോ. ഇത്‌ ഇടപാടുകാര്‍ക്കു പുതിയ അനുഭവം പ്രധാനം ചെയ്യുന്നു.
ആഗോള മണി ട്രാന്‍സ്‌ഫര്‍ കമ്പനിയായ എക്‌സ്‌പ്രസ്‌ മണിയും സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പണം കൈമാറ്റം ചെയ്യുന്നതിനുള്ള പ്‌ളാറ്റ്‌ഫോം തയാറാക്കുന്ന ഫാസ്റ്റാകാഷ്‌ കമ്പനിയും സംയുക്തമായാണ്‌ സോപോ പുറത്തിറക്കിയിട്ടുള്ളത്‌. ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ രാജ്യാന്തര പണം കൈമാറ്റ സേവന പ്‌ളാറ്റ്‌ഫോമാണിത്‌.
ഈ ആപ്‌ളിക്കേഷന്‍ വഴിയുള്ള ഓരോ ഇടപാടിനും ഓരോ ടോക്കനൈസ്‌ഡ്‌ ലിങ്ക്‌ ` ഫാസ്റ്റാ ലിങ്ക്‌' സൃഷ്‌ടിച്ചാണ്‌ പണം ട്രാന്‍സ്‌ഫര്‍ ചെയ്യുന്നത്‌. ഇന്ത്യയിലെ ആന്‍ഡ്രോയിഡ്‌, ഐഒഎസ്‌ ഡിവൈസുകളിള്‍ ഉടനേ ഈ ആപ്‌ ലഭ്യമാക്കും. 
ആഗോളതലത്തില്‍ 140 കോടിയിലധികം ജനങ്ങള്‍ ദിനംപ്രതി ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. വാട്‌സ്‌ ആപ്പില്‍ 90 കോടിയിലധികം പേര്‍ സജീവമായുണ്ട്‌. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും വേഗം വളരുന്ന വിപണികളിലൊന്നാണ്‌ ഇന്ത്യ.
വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഇന്ത്യയില്‍ വസിക്കുന്നവര്‍ പണം സ്വീകരിക്കുന്ന രീതിയില്‍ വിപ്‌ളവരകരമായ മാറ്റമാണ്‌ സോപോ വരുത്തുവാന്‍ പോകുന്നതെന്ന്‌ എക്‌സ്‌പ്രസ്‌ മണി ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ സുധേഷ്‌ ഗിരിയാന്‍ അഭിപ്രായപ്പെടുന്നു. ഉപഭോക്താവിന്‌ അവന്റെ സൗകര്യത്തിനനുസരിച്ചു പണം അയക്കുവാന്‍ സാധിക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സോപോ ഉപയോഗപ്പെടുത്തുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.  

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...