Friday, December 4, 2015

എസ്‌ ബി ടി യുടെ കിട്ടാകടം 128 കോടി



കൊച്ചി : എസ്‌.ബി.ടിയുടെ കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ബാങ്ക്‌ അധികൃതര്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചു. 128.37 കോടി രൂപയാണ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ കിട്ടാകടം.
കിട്ടാകടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്‌ റിലയന്‍സ്‌ അസറ്റ്‌ റീ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയാണ്‌.
വായ്‌പ തിരിച്ചടവ്‌ മുടക്കിയിരിക്കുന്ന ഉപഭോക്താക്കളുമായി പത്ത്‌ ദിവസത്തെ വായ്‌പ തിരിച്ചടവ്‌ പ്രചാരണം ഡിസംബര്‍ അഞ്ച്‌ വരെയുണ്ടാകും. വായ്‌പ നല്‍കിയതില്‍ ആകെ 128.37 കോടി രൂപയാണ്‌ ബാങ്കിന്‌ ഇനിയും ലഭിക്കാനുള്ളത്‌.
എസ്‌.ബി.ടിയിലെ എല്ലാ ബ്രാഞ്ചുകളിലും വായ്‌പ തിരിച്ചടവ്‌ മുടങ്ങിയ ഉപഭോക്താക്കള്‍ക്ക്‌ റിലയന്‍സ്‌ അസറ്റ്‌ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്‌. കുറഞ്ഞ പലിശ നിരക്കും ഇളവുകളും ഇതിന്റെ ഭാഗമായി നല്‍കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.
ഭവന-വിദ്യാഭ്യാസ-വ്യക്തിഗത വായ്‌പകളിലാണ്‌ തിരിച്ചുപിടിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്‌. തിരിച്ചുപിടിക്കുന്ന തുകയുടെ 85 ശതമാനം ബാങ്കിനും 15 ശതമാനം റിലയന്‍സ്‌ അസറ്റ്‌ കമ്പനിക്കും ലഭിക്കും.

ഡെല്ലിന്റെ പിസി സാക്ഷരതാ പരിപാടി ആരംഭിച്ചു




കൊച്ചി: മുന്‍നിര ഐടി സേവനദാതാക്കളായ ഡെല്‍ ഇന്ത്യയുടെ, പിസി സംരക്ഷരതാ പരിപാടിക്കു തുടക്കമായി. സാങ്കേതികവിദ്യ ബോധവല്‍ക്കരണത്തോടൊപ്പം പിസി ഉപയോഗം വര്‍ധിപ്പിക്കാനുള്ള പരിപാടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. പിസി സാക്ഷരതാ പരിപാടി ഡിസംബര്‍ 20 വരെ നീണ്ടുനില്‍ക്കും.

ഉപഭോക്താക്കള്‍ക്കായി ലളിതമായ വായ്‌പാ പദ്ധതിക്ക്‌ ഡെല്‍ രൂപം നല്‍കിയിട്ടുണ്ട്‌. ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വാങ്ങല്‍ ലളിതവും കൂടുതല്‍ ആകര്‍ഷകവും ആക്കുകയാണ്‌ ഉദ്ദേശ്യം.

749 രൂപ അടച്ച്‌ ഡെല്‍ ഇന്‍സ്‌പയര്‍ ഓണ്‍ നോട്ട്‌ ബുക്കോ, ഡെസ്‌ക്‌ടോപ്‌ പിസിയോ സ്വന്തമാക്കാം. ബാക്കി തുക 6 തുല്യ ഗഡുക്കളായി അടച്ചാല്‍ മതി. ഗ്രാമങ്ങളിലാണ്‌ ഡെല്‍ ഇത്തവണ കൂടുതല്‍ ഊന്നല്‍ നല്‍കുക. 1100 നഗരങ്ങളില്‍ ഡെല്ലിന്‌ സാന്നിദ്ധ്യം ഉണ്ട്‌.

ഡെല്‍ എക്‌സ്‌ക്ലൂസിവ്‌ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്ക്‌ 599 രൂപ വിലയുള്ള പിസി ലിറ്റററി ട്രെയിനിങ്‌ ആന്‍ഡ്‌ സര്‍ട്ടിഫിക്കേഷന്‍ സൗജന്യമായി ലഭിക്കും.

വിജ്ഞാനസമ്പദ്‌ഘടന കൂടുതല്‍ ശക്തമാക്കുകയാണ്‌ പിസി സാക്ഷരതാ പരിപാടിയുടെ ഉദ്ദേശ്യമെന്ന്‌ ഡെല്‍ ഇന്ത്യ മാര്‍ക്കറ്റിങ്‌ ഡയറക്‌ടര്‍ ഋതുശര്‍മ്മ പറഞ്ഞു.

ഡ്യൂലക്‌സ്‌ മൊണാര്‍ക്ക്‌ ഗോള്‍ഡ്‌ വിപണിയില്‍




കൊച്ചി - പ്രമുഖ പെയിന്റ്‌സ,്‌ കോട്ടിംഗ്‌ കമ്പനിയായ ആക്‌സോ നൊബേലിന്റെ പുതിയ ഉല്‍പ്പന്നമായ ഡ്യൂലക്‌സ്‌ മൊണാര്‍ക്ക്‌ ഗോള്‍ഡ്‌ വിപണിയിലെത്തി. ഡ്യൂലക്‌സ്‌ ഇന്ത്യയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായ ഫര്‍ഹാന്‍ അക്തറും, ശ്രദ്ധാകപൂറും ചേര്‍ന്നാണ്‌ ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ പെയിന്റായ മൊണാര്‍ക്‌ ഗോള്‍ഡ്‌ അവതരിപ്പിച്ചത്‌. 

കളര്‍ ഓഫ്‌ ദി ഇയര്‍ 2016 എന്നാണ്‌ മൊണാര്‍ക്ക്‌ ഗോള്‍ഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്‌. സ്വര്‍ണ്ണത്തോടുള്ള ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ ഇഴചേരുന്ന മൊണാര്‍ക്ക്‌ ഗോള്‍ഡ്‌ സംസ്‌ക്കാരത്തെയും വാസ്‌തു വിദ്യയേയും, പൈതൃകത്തേയും ഉള്‍ക്കൊള്ളുന്നതാണെന്ന്‌ അക്‌സോ നൊബേല്‍ ഡെക്കറേറ്റീവ്‌ പെയിന്റ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജെറമി റോവ്‌ പറഞ്ഞു.

കമ്പനിയുടെ ഗ്ലോബല്‍ എസ്‌തെറ്റിക്‌ സെന്ററിലാണ്‌ മൊണാര്‍ക്ക്‌ ഗോള്‍ഡ്‌ രൂപ കല്‍പ്പന ചെയ്‌ത്‌ വികസിപ്പിച്ചെടുത്തത്‌. വെല്‍വെറ്റ്‌ ടച്ച്‌ ഡയമണ്ട്‌ ഗ്ലോ, മഴയെ പ്രതിരോധിക്കുന്ന വെതര്‍ ഷീല്‍ഡ്‌ പവര്‍ ഫ്‌ളക്‌സ,്‌ സൂപ്പര്‍ കവര്‍ എന്നിവ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. 

ഉപഭോക്താവിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ്‌ ഡ്യൂലക്‌സ്‌ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയെന്ന്‌ നടനും, സംവിധായകനും, ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. ഡ്യൂലക്‌സിന്റെ വര്‍ണ്ണ വിസ്‌മയം തന്നെ അത്ഭുതപ്പെടുത്തുന്നതായി നര്‍ത്തകിയും, ഡിസൈനറും, നടിയും ഗായികയുമായ ശ്രദ്ധാകപൂര്‍ പറഞ്ഞു.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...