കൊച്ചി
: ഒക്‌ടാകോര്‍ പ്രോസസറും
ടര്‍ബോ പവര്‍ ചാര്‍ജറും കരുത്തു പകരുന്ന മോട്ടോജിയുടെ
ടര്‍ബോ സ്‌മാര്‍ട് ഫോണ്‍ വിപണിയിലെത്തി. 1.5 ഗെഗാ ഹെട്‌സ് ക്വാള്‍കോം സ്‌നാപ്
ഡ്രാഗണ്‍ ഒക്‌ടാകോര്‍ ലഭ്യമാക്കുന്ന ഗ്രാഫിക്‌സ് സാധ്യതകള്‍, 2 ജിബി റാം, അതിവേഗത
എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
ആന്‍ഡ്രോയ്‌ഡ് ലോലിപോപ് 5.1.1, 16 ജിബി
സ്റ്റോറേജ് മൈക്രോ എസ്‌ഡി കാര്‍ഡില്‍ 32 ജിബി വരെ വികസിപ്പിക്കാവുന്ന
എക്‌സ്റ്റേണല്‍ സ്റ്റോറേജ്, 5.59 ഇഞ്ച് നീളം, 2.85 ഇഞ്ച് വീതി, 0.24-0.48 ഇഞ്ച്
കര്‍വ്, കേവലം 155 ഗ്രാം ഭാരം, 5 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന
സവിശേഷതകള്‍.
2470 എംഎഎച്ച് ബാറ്ററി, 13 എംപി റിയര്‍ കാമറ, ഓട്ടോ ഫോക്കസ്,
സ്ലോ മോഷന്‍ വീഡിയോ, 5 എംപി ഫ്രണ്ട് കാമറ, ഇരട്ട മൈക്രോ സിം, 4.0 എല്‍ഇ
ബ്ലൂടൂത്ത് എന്നിവയാണ് മറ്റ് ഘടകങ്ങള്‍.
ഡീപ് സീ ബ്ലൂ ബാക്, വെള്ള കലര്‍ന്ന
സ്ലേയ്‌റ്റ് ബാക് എന്നീ നിറങ്ങളില്‍ ലഭ്യം. വില 14,499. ഡിസംബര്‍ 13 വരെ
ഫ്‌ളിപ്‌കാര്‍ട്ടിലും ലഭിക്കും.