Monday, December 21, 2015

പാര്‍ത്ഥിസാരഥി മുഖര്‍ജി ലക്ഷ്‌മി വിലാസ്‌ ബാങ്കിന്റെ പുതിയ എംഡി & സിഇഒ




കൊച്ചി: വളരെ വേഗം വളര്‍ച്ച നേടുന്ന ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിലൊന്നായ ലക്ഷ്‌മി വിലാസ്‌ ബാങ്കിന്റെ പുതിയ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായി പാര്‍ത്ഥിസാരഥി മുഖര്‍ജിയെ നിയമിക്കുവാന്‍ റിസര്‍വ്‌ ബാങ്കിന്റെ അനുമതി ലഭിച്ചു. കനറാ ബാങ്കില്‍ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായി പോകുന്ന രാകേഷ്‌ ശര്‍മയുടെ പിന്‍ഗാമിയായാണ്‌ മുഖര്‍ജിയുടെ നിയമനം.
മുപ്പത്തിമൂന്നു വര്‍ഷത്തെ ബാങ്കിംഗ്‌ പരിചയുവുമായിട്ടാണ്‌ മുഖര്‍ജി ആക്‌സിസ്‌ ബാങ്കില്‍നിന്നു ലക്ഷ്‌മി വിലാസ്‌ ബാങ്കിനെ നയിക്കാനെത്തുന്നത്‌. ആക്‌സിസ്‌ ബാങ്കില്‍ കോര്‍പറേറ്റ്‌ റിലേഷന്‍ഷിപ്‌സ്‌ ആന്‍ഡ്‌ ഇന്റര്‍നാഷണല്‍ ബിസിനസില്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തികക്കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 2007-2008 വര്‍ഷങ്ങളില്‍ ആക്‌സിസ്‌ ബാങ്കിന്റെ ട്രഷറിയുടെ ചുമതല അദ്ദേഹത്തിനായിരുന്നു.
ആക്‌സിസ്‌ ബാങ്കില്‍ ചേരുന്നതിനു മുമ്പ്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ 12 വര്‍ഷം ജോലി ചെയ്‌തു. 1982-ല്‍ പ്രൊബേഷണറി ഓഫീസറായി എസ്‌ബിഐയില്‍ പ്രവേശിച്ച അദ്ദേഹം കോര്‍പറേറ്റ്‌, ട്രഷറി, കൃഷി, ചെറുകിട വ്യവസായം, ഫോറക്‌സ്‌, ബ്രാഞ്ച്‌ ബാങ്കിംഗ്‌ ഉള്‍പ്പെടെ ബാങ്കിന്റെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ചുമതല വഹിച്ചിട്ടുണ്ട്‌. കൊല്‍ക്കത്ത പ്രസിഡന്റ്‌സി കോളജ്‌ അലംമ്‌നിയാണ്‌.
1926-ല്‍ ലൈസന്‍സ്‌ ലഭിച്ചു ബാങ്കിംഗ്‌ പ്രവര്‍ത്തനം തുടങ്ങിയ ലക്ഷ്‌മി വിലാസ്‌ ബാങ്ക്‌ 1958-ല്‍ ഷെഡ്യൂള്‍ഡ്‌ കൊമേഴ്‌സ്യല്‍ ബാങ്കായി. ബാങ്കിന്‌ ഇന്ന്‌ രാജ്യത്തെ 16 സംസ്ഥാനങ്ങളിലായി 2.67 ദശലക്ഷം ഇടപാടുകാരും 400 ശാഖകളും 7 എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറും 820 എടിഎമ്മുകളുമുണ്ട്‌. 2015 മാര്‍ച്ച്‌ 31-ന്‌ ബാങ്കിന്റെ അസറ്റ്‌ വലുപ്പം 24705 കോടി രൂപയാണ്‌. അറ്റാദായം 132.29 കോടി രൂപയും.
2015 സെപ്‌റ്റംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ 2498.57 കോടി രൂപ വരുമാനവും 376.44 കോടി രൂപ പ്രവര്‍ത്തനലാഭവും നേടിയിട്ടുണ്ട്‌. എണ്‍പത്തിയഞ്ചുവര്‍ഷത്തിലധികം ചരിത്രമുള്ള ബാങ്ക്‌ തുടര്‍ച്ചയായി ലാഭം നേടുകയും നിക്ഷേപകര്‍ക്കു ലാഭവീതം നല്‌കിപ്പോരുകയും ചെയ്യുന്നു.

ഹുണ്ടായ്‌ ക്രേറ്റയ്‌ക്കും യമഹ ആര്‍ 3-യ്‌ക്കും അവാര്‍ഡ്‌



കൊച്ചി : ഹുണ്ടായ്‌ ക്രേറ്റ്‌യ്‌ക്‌ക്‌ ഇന്ത്യന്‍ കാര്‍ ഓഫ്‌ ദി ഇയര്‍ (ഐകോട്ടി) 2016 അവാര്‍ഡ്‌. യമഹ ആര്‍ 3 ആണ്‌ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ 2016 (ഐമോട്ടി). ഇന്ത്യന്‍ ഓട്ടോ വ്യവസായത്തിലെ പ്രമുഖ അവാര്‍ഡുകളിലൊന്നാണിത്‌.
അമേരിക്കന്‍ കാര്‍ ഓഫ്‌ ദി ഇയര്‍, യൂറോപ്യന്‍ കാര്‍ ഓഫ്‌ ദി ഇയര്‍, ജാപ്പനീസ്‌ കാര്‍ ഓഫ്‌ ദി ഇയര്‍ എന്നീ അവാര്‍ഡുകളുടെ ചുവടുപിടിച്ചാണ്‌ ഇന്ത്യന്‍ കാര്‍ ഓഫ്‌ ദി ഇയര്‍ (ഐകോട്ടി) ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ്‌ ദി ഇയര്‍ (ഐമോട്ടി) അവാര്‍ഡുകള്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.
ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ വ്യവസായത്തിലെ അഭിമാനകരമായ ഈ അവാര്‍ഡുകള്‍ക്കുവേണ്ടി നടന്ന മത്സരത്തില്‍ ഒട്ടേറെ കാര്‍-മോട്ടോര്‍ സൈക്കിള്‍ കമ്പനികള്‍ പങ്കെടുത്തു. ചുരുക്കപ്പട്ടികയില്‍ ഇടം ലഭിച്ച ഹുണ്ടായ്‌ ക്രേറ്റ, മാരുതി സുസൂക്കി ബലേറോ, റിനോള്‍ട്ട്‌ ക്വിഡ്‌ എന്നിവയും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ യമഹ ആര്‍ 3, ബെനേലി ടിഎന്‍ടി 300, ഹോണ്ടാ സിബിആര്‍ 650 എന്നിവയും അവസാന നിമിഷം വരെ ഇഞ്ചോടിഞ്ചു പോരാട്ടത്തിലായിരുന്നു.
ഐകോട്ടി ചെയര്‍മാന്‍ കൂടിയായ ജെകെ ടയര്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ ബോബ്‌ രൂപാനി ഐകോട്ടി അവാര്‍ഡും ഐമോട്ടി ചെയര്‍മാന്‍ ആസ്‌പി ബഥേന ഐമോട്ടി അവാര്‍ഡും വിതരണം ചെയ്‌തു.
ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ വ്യവസായവും ഓട്ടോ അനുബന്ധ വ്യവസായ മേഖലയും ഒരു കുതിച്ചു ചാട്ടത്തിന്റെ വക്കിലാണെന്ന്‌ ജെ കെ ടയര്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. രഘുപതി സിംഘാനിയ ചൂണ്ടിക്കാട്ടി.
ബോബ്‌ രൂപാനി (ചെയര്‍മാന്‍), യോഗേന്ദ്ര പ്രതാപ്‌, രാഹുല്‍ഘോഷ്‌ (ഓട്ടോടുഡേ), ധ്രുവ്‌ ബേഹി, ഇഷാര്‍ രാഘവ (ഓട്ടോ എക്‌സ്‌), രോഹിന്‍ നഗ്‌രാനി (മോട്ടോറിംഗ്‌ വേള്‍ഡ്‌), ആസ്‌പി ബഥേന, അനിന്ദസര്‍ക്കാര്‍ (കാര്‍ ഇന്ത്യ), ബെര്‍ട്രാന്‍ഡ്‌ ഡിസൂസ (ഓവര്‍ ഡ്രൈവ്‌), ഗിരീഷ്‌ കര്‍ക്കരെ (ബിബിസി ടോപ്‌ ഗിയര്‍) സിരീഷ്‌ ചന്ദ്രന്‍, ഔസേഫ്‌ ചാക്കോ (ഇവോ ഇന്ത്യ) മുരളീധര്‍ സ്വാമിനാഥന്‍ (ഹിന്ദു ബിസിനസ്‌ലൈന്‍) പാബ്‌ളോ ചാറ്റര്‍ജി എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.


ഇന്ത്യന്‍ എഞ്ചിനീയറിംഗ്‌ കോണ്‍ഗ്രസ്‌ ആരംഭിച്ചു




ഗുവാഹത്തി : 30-ാമത്‌ ഇന്ത്യന്‍ എഞ്ചിനീയറിംഗ്‌ കോണ്‍ഗ്രസ്‌ ഗുവാഹത്തിയില്‍ ത്രിപുര ഗവര്‍ണര്‍ പ്രൊഫസര്‍ തഥാഗത റോയ്‌ ഉദ്‌ഘാടനം ചെയ്‌തു.
എഞ്ചിനീയര്‍മാര്‍ പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കണമെന്ന്‌ എഞ്ചിനീയര്‍ കൂടിയായ ഗവര്‍ണര്‍ ഉദ്‌ബോധിപ്പിച്ചു. ഒരുതരം വിമുഖത എഞ്ചിനീയര്‍മാരെ ബാധിച്ചിട്ടുണ്ട്‌. പൊതുമരാമത്ത്‌ ജോലികളെപ്പറ്റി ആരേയുംകാള്‍ അവബോധമുള്ളത്‌ എഞ്ചിനീയര്‍മാര്‍ക്കാണ്‌. 
സര്‍ക്കാര്‍ ഖജനാവിലെ ഫണ്ട്‌ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ എഞ്ചിനീയര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു,
ഇന്‍സ്റ്റിട്യൂഷന്‍ ഓഫ്‌ എഞ്ചിനീയേഴ്‌സ്‌ ഇന്ത്യയുടെ ആസാം സെന്ററാണ്‌ സമ്മേളനത്തിന്‌ ആതിഥേയത്വം വഹിക്കുന്നത്‌. വിദേശപ്രതിനിധികള്‍ ഉള്‍പ്പെടെ 2000-ലേറെ പ്രതിനിധികള്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്‌. 
ഇന്‍സ്റ്റിട്യൂഷന്‍ ഓഫ്‌ എഞ്ചിനീയേഴ്‌സ്‌ ഇന്ത്യ പ്രസിഡന്റ്‌ ഡോ.ഐ.വി.മുരളീകൃഷ്‌ണ റെഡ്ഡി, നിയുക്ത പ്രസിഡന്റ്‌ എച്ച്‌ സി എസ്‌ റെഡ്ഡി, സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എ. കെ. മിശ്ര, ഡോ. വി. കെ. സാരസ്വത്‌ എന്നിവര്‍ പ്രസംഗിച്ചു.
21-ാം നൂറ്റാണ്ടിലെ എഞ്ചിനീയറിംഗ്‌, മേയ്‌ക്‌ ഇന്‍ ഇന്ത്യയുടെ പാത എന്ന വിഷയത്തെപ്പറ്റി നടന്ന സെമിനാര്‍ ഡിഎന്‍ ബദവ ഉദ്‌ഘാടനം ചെയ്‌തു.

സാധാരണ തൊഴിലാളികള്‍ക്കുള്ള പുതിയ ജോബ്‌ പോര്‍ട്ടല്‍



തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ജോബ്‌ പോര്‍ട്ടലായ babajob.com ന്റെ പ്രവര്‍ത്തനം സാധാരണ തൊഴിലാളി മേഖലയിലേയ്‌ക്കും വ്യാപിപ്പിച്ചു. പ്രസ്‌തുത മേഖലയിലെ നിരവധി വന്‍കിട തൊഴില്‍ ദാതാക്കള്‍ ബാബാ ജോബ്‌ ഡോട്‌ കോമിനുണ്ട്‌.
ഓഫീസ്‌ സ്റ്റാഫ്‌, ഡെലിവറി ബോയ്‌സ്‌, ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വീട്ടുജോലിക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ബ്യൂട്ടീഷ്യ�ാര്‍, റിസപ്‌ഷനിസ്റ്റുകള്‍ എന്നിവര്‍ക്കാണ്‌ കമ്പനി തൊഴില്‍ ഉറപ്പ്‌ നല്‍കുന്നത്‌.
മാനേജ്‌മെന്റ്‌, സെയില്‍സ്‌, ഫിനാന്‍സ്‌, എഞ്ചിനീയറിംഗ്‌, ഐടി, ബിപിഒ, ഡാറ്റാ എന്‍ട്രി, അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലും കമ്പനി സജീവമാണ്‌. 
ഇന്ത്യയിലെവിടെയും തൊഴില്‍ തേടുന്നവര്‍ക്ക്‌ ബാബാ ജോബുമായി ബന്ധപ്പെടാം. 0888 000 4444 എന്ന നമ്പറിലേയ്‌ക്ക്‌ ഒരു മിസ്‌ഡ്‌ കോള്‍ ചെയ്‌താല്‍ ഉടന്‍തന്നെ ബാബാജോബ്‌ ഐവിആര്‍ വഴി ഉദ്യോഗാര്‍ത്ഥിയെ ബന്ധപ്പെടും. ഉദ്യോഗാര്‍ത്ഥിയുടെ പൂര്‍ണവിവരം ഐവിആര്‍ (ഇന്റര്‍ ആക്‌ടീവ്‌ വോയ്‌സ്‌ റെസ്‌പോണ്‍സ്‌) രേഖപ്പെടുത്തും. babajob.com-ലും രജിസ്റ്റര്‍ ചെയ്യാം. 
രാജ്യത്തെ തൊഴില്‍ മേഖലയില്‍ തൊഴില്‍ രഹിത അവിദഗ്‌ദ്ധരുടെ എണ്ണം 94 ശതമാനം വരുമെന്ന്‌ കമ്പനി സിഇഒ വീര്‍ കാശ്യപ്‌ പറഞ്ഞു. തൊഴില്‍ അന്വേഷണ വ്യവസായത്തില്‍ 2012-നു ശേഷം ബാബാ ജോബ്‌ 116.7 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയത്‌.
എസ്‌എംഇ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയില്‍ അംഗമാണ്‌ ബാബാജോബ്‌. സീക്ക്‌, വിനോദ്‌ ഖോസ്‌ല ഇംപാക്‌ട്‌, ഗ്രേ ഗോസ്റ്റ്‌ വെന്‍ച്വേഴ്‌സ്‌, യുഎസ്‌എയ്‌ഡ്‌ എന്നീ കമ്പനികളാണ്‌ ബാബാ ഡോട്‌ കോമിന്റെ പ്രമുഖ നിക്ഷേപകര്‍.

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...