Saturday, January 2, 2016

ഇന്ററാക്‌ടീവ്‌ ആര്‍ക്കിടെക്‌ച്ചറല്‍ പ്രകാശനം ചെയ്‌തു





കൊച്ചി : ഇന്ത്യയിലെ 50 വിസ്‌മയ ഭവനങ്ങളെപ്പറ്റിയുള്ള രാജ്യത്തെ ആദ്യത്തെ ഇന്ററാക്‌ടീവ്‌ ആര്‍ക്കിടെക്‌ച്ചറല്‍ ഗ്രന്ഥം നിറ്റ്‌കോയും സ്‌കൈബോര്‍ഡും സംയുക്തമായി പ്രകാശനം ചെയ്‌തു. 
ടൈല്‍സ്‌, അകത്തള സൗന്ദര്യവല്‍ക്കരണ സേവനദാതാക്കളായ നിറ്റ്‌കോയുടേയും ആര്‍ക്കിടെക്‌ച്ചര്‍ രൂപകല്‍പനയിലെ നവമാധ്യമ കമ്പനിയായ സ്‌കൈബോര്‍ഡിന്റേയും പ്രഥമ സംരംഭമാണിത്‌.
ഇന്ത്യയിലെ പ്രമുഖരായ അമ്പത്‌ ആര്‍ക്കിടെക്‌റ്റുകള്‍ രൂപകല്‍പ്പന ചെയ്‌ത സമകാലീനവും തനതുമായ അമ്പത്‌ ഭവനങ്ങളാണ്‌ പുസ്‌തകത്തിലെ പ്രതിപാദ്യം. 
464 പേജുകളുള്ള ഹാര്‍ഡ്‌ കവര്‍ കോഫി ടേബിള്‍ ഗ്രന്ഥമാണിത്‌. 482 ചിത്രങ്ങളിലും 100 പ്ലാനുകളിലുമായാണ്‌ ഈ അമ്പത്‌ ഭവനങ്ങള്‍ ഇതള്‍ വിരിയുന്നത്‌. ആര്‍ട്ടിസ്റ്റ്‌ ക്രിസ്റ്റഫര്‍ ചാള്‍സ്‌ ബെനിങര്‍ ക്യൂറേറ്റ്‌ ചെയ്‌ത ഈ പുസ്‌തകത്തിലെ ഓരോ പദ്ധതിയും പരമ്പരാഗത രൂപകല്‍പ്പനയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതും സമകാലീന ഇന്ത്യന്‍ വാസ്‌തുവിദ്യയുടെ വൈവിധ്യം വ്യക്തമാക്കുന്നതുമാണ്‌.
ആര്‍ക്കിടെക്‌റ്റ്‌സിന്റെ അമ്പത്‌ വീഡിയോകള്‍ കൂടി ഇതിലുണ്ട്‌. ഇത്തരത്തിലൊരു ഗ്രന്ഥം ഇതാദ്യമായാണ്‌ വായനക്കാരിലെത്തുന്നത്‌. സന്ദീപ്‌ ഖോസ്‌ല (ബംഗളൂരു), അര്‍ജുന്‍ മാലിന്‌ (മുംബൈ), പിനാകിന്‍ പട്ടേല്‍ (മുംബൈ), മനിത്‌, സോണാലി രസ്‌തോഗി (ന്യൂദല്‍ഹി) എന്നിവരടക്കമുള്ള പ്രമുഖരുടെ സംഭാവനകളുടെ കൂട്ടായ്‌മയാണ്‌ ഈ പുസ്‌തകം. രാജീവ്‌ സെയ്‌നി, ദിപെന്‍ ഗദ, യൂസ്യന്‍ സ്റ്റുഡിയോ, സീറോ 9, രാജേഷ്‌ പട്ടേല്‍ തുടങ്ങിയവരുടെ രചനകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 
ഇന്ത്യയിലെ അമ്പത്‌ വിസ്‌മയഭവനങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഓരോ സൃഷ്‌ടിയും ആധുനിക ഭവന സങ്കല്‍പ്പങ്ങളില്‍ പുതിയ ദിശ കുറിക്കുന്നവയാണെന്ന്‌ ആര്‍ട്ടിസ്റ്റ്‌ ക്രിസ്റ്റഫര്‍ ചാള്‍സ്‌ പറഞ്ഞു. ഭവനങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള റഫറന്‍സ്‌ ഗ്രന്ഥമാണിത്‌. 
ജനങ്ങളുടെ സ്വപ്‌ന ഭവന നിര്‍മിതിക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ നിറ്റ്‌കോ നിരന്തരമായി ശ്രമിച്ചു വരികയാണെന്ന്‌ നിറ്റ്‌കോ ടൈല്‍സ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ അശോക്‌ ഗോയല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.nitcotiles.in,marketing@nitco.in 

കോള്‍ഗേറ്റിന്റെ ദന്താരോഗ്യ മാസാചരണം : 60 ലക്ഷംപേര്‍ പങ്കെടുത്തു




കൊച്ചി : ദന്താരോഗ്യ സേവന രംഗത്തെ മുന്‍നിരക്കാരായ കോള്‍ഗേറ്റ്‌ പാമോലിവ്‌, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ ദന്താരോഗ്യ മാസാചരണ പരിപാടികള്‍ സമാപിച്ചു. 
ദന്താരോഗ്യ ബോധവല്‍ക്കരണ പരിപാടിയായ ഓറല്‍ ഹെല്‍ത്ത്‌ മാസത്തിന്‌ കോള്‍ഗേറ്റ്‌ 2004-ല്‍ ആണ്‌ തുടക്കം കുറിച്ചത്‌. ഇക്കൊല്ലം 60 ലക്ഷം ജനങ്ങളാണ്‌ ജനങ്ങളാണ്‌ സൗജന്യ ദന്തപരിശോധനയ്‌ക്ക്‌ എത്തിയത്‌്‌. 32,000 ഐഡിഎ ദന്തരോഗവിദഗ്‌ദ്ധര്‍ ക്യാമ്പുകളില്‍ പങ്കെടുത്തു.
1000-ലേറെ നഗരങ്ങളില്‍ കോള്‍ഗേറ്റ്‌ ഐഡിഎ സൗജന്യ ഡെന്റല്‍ ചെക്കപ്പ്‌ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മൊബൈല്‍ വാനുകള്‍ 46 നഗരങ്ങളിലെ 530 സ്‌കൂളുകളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും സന്ദര്‍ശിച്ചു. 4 ലക്ഷം പേര്‍ മൊബൈല്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. 
33 നഗരങ്ങളിലെ 120 റീട്ടെയ്‌ല്‍ സ്റ്റോറുകളും പരിപാടിയില്‍ പങ്കാളികളായി. ഓണ്‍ലൈന്‍ വഴി 40 ലക്ഷംപേര്‍ക്കാണ്‌ സൗജന്യ പരിശോധന ലഭ്യമാക്കിയത്‌. സായുധസേനാ വിഭാഗങ്ങള്‍ക്കുവേണ്ടി 50 കാന്റീനുകളിലും ഡിപ്പോകളിലുമായി നടത്തിയ ക്യാമ്പുകളില്‍ 10,000 ത്തിലേറെ സൈനികര്‍ പങ്കെടുത്തു. 
മന്ദിരാബേദി, പല്ലവി സുഭാഷ്‌, ആദാ ശര്‍മ തുടങ്ങിയ പ്രമുഖര്‍ ഇത്തവണത്തെ ക്യാമ്പുകളില്‍ സജീവ പങ്കാളികളായി. കീപ്‌ ഇന്ത്യ സ്‌മൈലിങ്‌ എന്നതാണ്‌ ഇത്തവണത്തെ മുദ്രാവാക്യം.

സര്‍വീസ്‌ ചെലവ്‌ മുന്‍കൂട്ടി അറിയാന്‍ ഫോര്‍ഡിന്റെ നൂതന സംവിധാനം




കൊച്ചി : ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, ഫോര്‍ഡ്‌ ഇന്ത്യ, സര്‍വീസ്‌ പ്രൈസ്‌ പ്രോമിസ്‌ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു.
ഫോര്‍ഡ്‌ ഇന്ത്യയുടെ വെബ്‌സൈറ്റിലുള്ള, സര്‍വീസ്‌ പ്രൈസ്‌ കാല്‍ക്കുലേഷന്‍ വഴി ഉപഭോക്താവിന്‌, ഫോര്‍ഡ്‌ ഡീലര്‍ഷിപ്പില്‍ ആനുകാലിക സര്‍വീസിനുവേണ്ടി ബുക്കുചെയ്യുന്നതിനു മുമ്പുതന്നെ സര്‍വീസിന്റെ ചെലവുകള്‍ മുന്‍കൂട്ടി അറിയാം.
സര്‍വീസ്‌ കോസ്റ്റ്‌ കാല്‍ക്കുലേറ്ററില്‍ നിന്നും വാഹന ഉടമയ്‌ക്ക്‌ മൊത്തം വരുന്ന ചെലവിന്റെ ഒരു പ്രിന്റ്‌ഔട്ടും ലഭിക്കും. സുതാര്യതയാണ്‌ ഇതിന്റെ പ്രധാന പ്രത്യേകത.
കോംപാക്‌റ്റ്‌ സെഡാന്‍ ഫിഗോ ആസ്‌പയര്‍, ഫോര്‍ഡ്‌ ഫിഗോ ഹാച്ച്‌ബാക്‌, ഫോര്‍ഡ്‌ ഇക്കോ സ്‌പോര്‍ട്ട്‌, ഉള്‍പ്പെടെ എല്ലാ ഫോര്‍ഡ്‌ മോഡലുകള്‍ക്കും സര്‍വീസ്‌ പ്രൈസ്‌ പ്രോമിസ്‌ സേവനം ലഭ്യമാണ്‌.
ഫോര്‍ഡ്‌ വാഹന ഉടമകളോടുള്ള പ്രതിബദ്ധതയാണ്‌ പുതിയ സംവിധാനത്തിന്റെ പിന്നിലുള്ളതെന്ന്‌ ഫോര്‍ഡ്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍ പ്രഭു പറഞ്ഞു. സര്‍വീസ്‌ പ്രൈസ്‌ പ്രോമിസില്‍ ഉപഭോക്താവിനുവേണ്ടി ഒട്ടേറെ സേവന ഘടകങ്ങള്‍ ഉണ്ട്‌.
റിപ്പയറിങ്ങിലെ സബ്‌ അസംബ്ലി ലെവല്‍, മികച്ച ഗുണമേന്മയുള്ള അനുബന്ധഘടകങ്ങള്‍, 2100 രൂപ മുതലുള്ള ഹാപ്പി പോക്കറ്റ്‌ സര്‍വീസ്‌, എന്നിവ ഇതില്‍ ഉള്‍പ്പെടും, ഫോര്‍ഡ്‌ ഇക്കോ സ്‌പോര്‍ട്ടിനു മാത്രമായി വാഹന വ്യക്തിത്വ സേവനവും ലഭ്യമാണ്‌. 

കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ട്രാന്‍സ്‌ഫാസ്റ്റ്‌



കൊച്ചി, ജനുവരി 2: പുതുവര്‍ഷത്തില്‍ കേരളത്തില്‍ പണമിടപാടു രംഗത്തെ ഒന്നാംനിരക്കാരാവുക എന്ന ലക്ഷ്യത്തോടെ പ്രമുഖ മണിട്രാന്‍സ്‌ഫര്‍ കമ്പനിയായ ട്രാന്‍സ്‌ഫാസ്റ്റ്‌. 2016 ല്‍ കേരളത്തിലെ തങ്ങളുടെ സേവനങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ട്രാന്‍സ്‌ഫാസ്റ്റ്‌ തുടക്കം കുറിച്ചു. 
മുത്തൂറ്റ്‌ , കൊശമറ്റം,മണപ്പുറം ,ഫിന്‍കോര്‍പ്പ്‌ എന്നിവ ട്രാന്‍സ്‌ ഫാസ്റ്റിന്റെ പാര്‍ട്‌ണര്‍മാരാണ്‌.

ന്യുയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫാസ്റ്റ്‌, ആഗോളതലത്തില്‍ 120 ലധികം രാജ്യങ്ങളില്‍ പേമെന്റ്‌സ്‌ നടത്തുന്ന പ്രമുഖ സ്ഥാപനമാണ്‌ യൂറോപ്യന്‍ പണമിടപാടുകള്‍ എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കുന്ന ട്രാന്‍സ്‌ഫാസ്റ്റിനെ സംബന്ധിച്ച്‌ 2.4 മില്യണ്‍ പ്രവാസികളുള്ള കേരളം പ്രധാനപ്പെട്ട വിപണിയാണ്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി പ്രവാസികളുള്ള കേരളത്തെ സംബന്ധിച്ച്‌ ട്രാന്‍സ്‌ഫാസ്റ്റ്‌ വളരെ ഗുണകരമാണ്‌.
കഴിഞ്ഞ മാസം സൗദി അറേബ്യയിലെ ബാങ്ക്‌ അല്‍ ബിലാദിന്റെ പണമയയ്‌ക്കല്‍ സ്ഥാപനമായ ഇന്‍ജാസുമായി ട്രാന്‍സ്‌ഫാസ്റ്റ്‌ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതുവഴി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക്‌ ലോക്കല്‍ കറന്‍സിയായി പണം ഇന്ത്യയിലേക്ക്‌ ഗുണഭോക്താവിന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ എതുസമയവും അയയ്‌ക്കാന്‍ സാധിക്കും. 
കൂടാതെ ഇന്ത്യയിലെ 45,000 ത്തോളം പേഔട്ട്‌ കേന്ദ്രങ്ങള്‍ വഴി ക്യാഷ്‌ പിക്‌അപ്‌ സംവിധാനവും പ്രയോജനപ്പെടുത്താം.


ട്രാന്‍സ്‌ഫാസ്റ്റ്‌ ഡിസംബര്‍ 28 ലെ ലഖ്‌നൗ സന്ദര്‍ശനത്തോടെയാണ്‌ ഇന്ത്യാ ടൂറിന്‌ തുടക്കം കുറിച്ചത്‌. തുടര്‍ന്ന 30 ന്‌ പട്‌നയിലും ജനുവരി രണ്ടിന്‌ കൊച്ചിയിലുമെത്തി. കേരളാ സന്ദര്‍ശനത്തിന്‌ ശേഷം ജനുവരി നാലിന്‌ ചെന്നൈയിലും അഞ്ചിന്‌ ഹൈദരാബാദിലും എത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സിഇഒ സമീഷ്‌ കുമാര്‍, മൈക്കല്‍ ബോര്‍ (സൗത്ത്‌ എഷ്യ മാര്‍ക്കറ്റിങ്ങ്‌), സമീര്‍ വിധാതെ (ഡയറക്ടര്‍ സൗത്ത്‌ ഈസ്‌റ്റ്‌), അശുതോഷ്‌ രാജ ( ബിസിനസ്‌ ഡയറക്ടര്‍), രഞ്‌ജിത്‌ അലക്‌സ്‌ ( ഓപ്പറേഷന്‍ ഹെഡ്‌,ഇന്ത്യ) എന്നിവര്‍ പങ്കെടുത്തു. 

വൃത്തിക്കും ശുചിത്വത്തിനുമായി ഷോപ്പിംഗ്‌, ക്‌്‌ളീന്‍ ആന്റ്‌ ഹൈജീന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ജംഗ്‌ഷനില്‍ ആരംഭിച്ച ക്‌ളീന്‍ ആന്റ്‌ ഹൈജീന്‍ സെന്റര്‍ ഹൈബിഈഡന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്യുന്നു. എം.എച്ച്‌
ഹോള്‍ഡിംഗ്‌ ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ്‌ ഹസന്‍, എം.എച്ച്‌
ഹോള്‍ഡിംഗ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പി.കെ കുട്ടി, സി.ആന്റ്‌ എച്ച്‌
കമ്പനി മാനേജിംഗ്‌ ഡയറക്ടര്‍ യാസീന്‍ ഹസന്‍ തുടങ്ങിയവര്‍
സമീപം.



വൃത്തിക്കും ശുചിത്വത്തിനുമായി ഷോപ്പിംഗ്‌,
ക്‌്‌ളീന്‍ ആന്റ്‌ ഹൈജീന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വൃത്തിക്കും ശുചിത്വത്തിനുമായി ഒരു ഷോപ്പിംഗ്‌ എന്ന
ആശയവുമായി ക്‌ളീന്‍ ആ്‌ന്റ്‌ ഹൈജീന്‍ സെന്റര്‍ കൊച്ചിയില്‍
പ്രവര്‍ത്തനം ആരംഭിച്ചു.എറണാകുളം കോണ്‍വെന്റ്‌ ജംഗ്‌ഷനിലുള്ള
ടി.കെ.എം പാര്‍ക്കില്‍ ആരംഭിച്ചിരിക്കുന്ന ക്‌ളീന്‍ ആന്റ്‌ ഹൈജീന്‍
സെന്ററിന്റെ ഉദ്‌ഘാടനം ഹൈബി ഈഡന്‍ എം.എല്‍. എ
നിര്‍വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയ്‌ന്‍ ആദ്യ വില്‍പന
നിര്‍വഹിച്ചു. ആശ്വനി ലച്ച്‌ മെന്റ്‌ ദാസ്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍
ജ്യോതി ആശ്വനിക്കും എ.എസ്‌ ബാവ ഗ്രൂപ്പ്‌ ഡയറക്ടര്‍ ഹസീന
സാദിഖിനും കൈമാറികൊായിരുന്നു ആദ്യവില്‍പന. എം.എച്ച്‌
ഹോള്‍ഡിംഗ്‌ ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ്‌ ഹസന്‍, എം.എച്ച്‌
ഹോള്‍ഡിംഗ്‌ മാനേജിംഗ്‌ ഡയറക്ടര്‍ പി.കെ കുട്ടി, സി.ആന്റ്‌ എച്ച്‌
കമ്പനി മാനേജിംഗ്‌ ഡയറക്ടര്‍ യാസീന്‍ ഹസന്‍ തുടങ്ങിയവര്‍
ചടങ്ങില്‍ സംബന്ധിച്ചു. ഗള്‍ഫ്‌ കേന്ദ്രീകരിച്ച്‌ 15 വര്‍ഷമായി
പ്രവര്‍ത്തിക്കുന്ന സി ആന്റ്‌ എച്ചിന്റെ കേരളത്തിലെ രാമത്തെ
സെന്ററാണ്‌ കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നത്‌. കോഴിക്കോടാണ്‌
ആദ്യസെന്റര്‍ ആരംഭിച്ചത്‌. കൊച്ചിയില്‍ ഉടന്‍ മൂന്ന്‌ കേന്ദ്രങ്ങള്‍
കൂടി ആരംഭിക്കുമെന്ന്‌ സി.ആന്റ്‌ എച്ച്‌ കമ്പനി മാനേജിംഗ്‌
ഡയറക്ടര്‍ യാസീന്‍ ഹസന്‍ പറഞ്ഞു. വിദേശ നിര്‍മ്മിത ക്‌ളീനിംഗ്‌
ഉല്‍പന്നങ്ങളുടെ എസ്‌ക്യൂളീസ്‌ സ്റ്റോര്‍ ശൃഖംല എന്നതാണ്‌
കണ്‍സപ്‌റ്റ്‌ ഷോറുമിന്റെ പ്രത്യേക. 90 ശതമാനം ഉല്‍പന്നങ്ങളും
വിദേശങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ഉയര്‍ന്ന
ഗുണനിലവാരത്തിലുള്ളതാണ്‌. 20 ഓളം അന്താരാഷ്ട്ര
ബ്രാന്റുകളുടെ ഇന്ത്യയിലെ വിതരണക്കാര്‍ കൂടിയാണ്‌ സി ആന്റ്‌
എച്ചിന്റെ സംരംഭകര്‍. ഫ്രീ ലൈന്‍ കാര്‍ഗോ സര്‍വീസസ്‌
ദുബായ്‌, ടുറിസം രംഗത്തും ആരോഗ്യരംഗത്തും
സഹോദരസ്ഥാപനങ്ങളു്‌. നിലവില്‍ യുഎഇ, ഒമാന്‍, ഖത്തര്‍,
ഇറ്റലി എന്നീ രാജ്യങ്ങളിലാണ്‌ മറ്റ്‌ സംരംഭങ്ങള്‍. ക്‌ളീനിംഗ്‌
ഉപകരണങ്ങളുടെ പ്രമുഖ ബ്രാന്റുകളുടെ വിതരണത്തിന്‌ പുറമേ
ഉള്‍പാദനമേഖലയിലേക്ക്‌ തിരിയാനും കമ്പനിക്ക്‌ പദ്ധതിയുെന്ന്‌
യാസീന്‍ ഹസന്‍ പറഞ്ഞു.



 എറണാകുളം കോണ്‍വെന്റ്‌ ജംഗ്‌ഷനില്‍ ആരംഭിച്ച ക്‌ളീന്‍ ആന്റ്‌ഹൈജീന്‍ സെന്ററിലെ ആദ്യവില്‍പന മേയര്‍ സൗമിനി ജെയ്‌ന്‍എ.എസ്‌ ബാവ ഗ്രൂപ്പ്‌ ഡയറക്ടര്‍ ഹസീന സാദിഖിന്‌ നല്‍കിനിര്‍വഹിക്കുന്നു.




പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...