ലൈഫ് ശ്രേണിയിലെ സ്മാർട്ട് ഫോണുകളായ എർത്ത്, വാട്ടർ എന്നീ ഫോണുകൾക്ക് പിന്നാലെ റിലയൻസ് ജിയോ വില കുറഞ്ഞ 4.5 ഇഞ്ച് സ്ക്രീൻ ഫോണുമായി രംഗത്ത്. ലൈഫ് ഫ്ലെയിം 1 എന്ന എൻട്രി ലെവൽ ഫോണാണ് 6490 രൂപയ്ക്ക് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റിലയൻസിന്റെ ഡിജിറ്റൽ സ്റ്റോർ പോർട്ടലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ഹാൻഡ് സെറ്റിന് 854x480 പിക്സൽ റെസലൂഷൻ നൽകുന്ന ഐപിഎസ് ഡിസ്പ്ലേയാണുള്ളത്.
1.1 ജിഗാഹെട്സ് വേഗത നൽകുന്ന ക്വാഡ് കോർ ക്വാൾ കോം സ്നാപ്ഡ്രാഗൺ 210 പ്രോസസറിൽ പ്രവർത്തിക്കുന്ന ലൈഫ് ഫ്ലെയിം 1 ഫോണിന് 1 ജിബി സംഭരണ ശേഷിയുള്ള റാമും 8 ജിബിയുടെ ആന്തരിക സ്റ്റോറേജ് ശേഷിയുമാണുള്ളത്. ആട്ടോ ഫോക്കസിങ്ങ്, എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതയുള്ള 5 എംപി പ്രധാന ക്യാമറയും 5 എം.പി വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറുമാണ് ലൈഫ് ഫ്ലെയിം 1 സ്മാർട്ട് ഫോണിന്റേത്.
ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിന് ഇരട്ട സിം സപ്പോർട്ടുണ്ട്. 4 ജി സൗകര്യമുള്ള ഫോണിൽ ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ സ്റ്റാന്റേർഡ് കണക്ടിവിറ്റി ഫീച്ചറുകളും ലഭ്യമാണ്. 2000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് റിലയൻസ് ജിയോ യുടെ ഈ ലൈഫ് ഫ്ലെയിം 1 ഫോണിനുള്ളത്
.
No comments:
Post a Comment