കൊച്ചി : ബിഎംഡബ്ല്യു 7 സീരിസ്, ബിഎംഡബ്ല്യു എക്‌സ്1 എന്നിവ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. എക്‌സ്‌ക്ലുസീവ് ലക്ഷ്വറി ലിമൊസിനുകളുടെ ആറാം തലമുറയുടെയും ഏറ്റവും സ്‌പോര്‍ട്ടിയായ പ്രീമിയം കോംപാക്‌ട് സ്‌പോര്‍ട്‌സ് ആക്‌ടിവിറ്റി വെഹിക്കിളിന്റേയും അനാവരണം നിര്‍വഹിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്.
ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ പ്രാദേശികമായി നിര്‍മിക്കുന്ന പുതിയ ബിഎംഡബ്ല്യു 7 സീരീസ്, ബിഎംഡബ്ല്യു എക്‌സ്1 എന്നിവ ഇപ്പോള്‍ ബുക്കുചെയ്യാം. വിതരണം ഏപ്രിലില്‍ ആരംഭിക്കും.
അത്യാധുനിക സാങ്കേതികവിദ്യയുമായി നിരത്തിലെത്തുന്ന പുതിയ കാറുകളുടെ പല സവിശേഷതകളും ഓട്ടോമോട്ടീവ് ലോകത്ത് ആദ്യത്തേതാണ്. ജെസ്റ്റര്‍ കണ്‍ട്രോള്‍, റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിങ്, ഡിസ്‌പ്ലെ കീ, ടച്ച് കമാന്‍ഡ് സിസ്റ്റം, വയര്‍ലസ് ചാര്‍ജിങ്, സ്‌കൈ ലോഞ്ച് എന്നിവയാണ് പ്രത്യേകതകളെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് പ്രസിഡന്റ് ഫിലിപ് വോണ്‍ സഹ്‌ര്‍ പറഞ്ഞു.
സ്‌പോര്‍ട്ടിയസ്റ്റ് പ്രീമിയം കോംപാക്‌ട് സ്‌പോര്‍ട്‌സ് ആക്‌ടിവിറ്റി വെഹിക്കിളാണ് ബിഎംഡബ്ല്യു എക്‌സ് 1. സിറ്റി ഡ്രൈവിങിന്റെ അനായാസതയും ഓഫ് റോഡ് പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ ആക്‌ടീവ് ലൈഫ്‌സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തമവാഹനമാണ്.
ബിഎംഡബ്ല്യു 7 സീരീസ് ഡീസല്‍, പെട്രോള്‍ പതിപ്പുകളില്‍ ലഭിക്കും. ബിഎംഡബ്ല്യു എക്‌സ് 1 ഡീസല്‍ പതിപ്പാണ്. 7 സീരിസിന്റെ വില 1,11,00,000 രൂപ മുതല്‍ 1,55,00,000 രൂപ വരെയാണ്. ബിഎംഡബ്ല്യു എക്‌സ്1 ന്റെ വില 29,90,000 രൂപ മുതല്‍ 39,90,000 രൂപ വരെയാണ്.
ഓട്ടോ എക്‌സ്‌പോ 2016ലെ ബിഎംഡബ്ല്യു ഇന്ത്യ പവിലിയനില്‍ ബിഎംഡബ്ല്യു 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 5 സീരീസ്, 7 സീരീസ്, എക്‌സ് 3, എക്‌സ് 5, എം4 കൂപ്പെ, എം6 ഗ്രാന്റ് കൂപ്പെ, എക്‌സ്6എം, ഇസഡ്4, ഐ8 എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment