Friday, February 5, 2016

വാസ്സപ്പ് ലോന്‍ഡ്രി കേരളത്തിലേക്ക്



കൊച്ചി: 5 ഫെബ്രുവരി 2016: ഇന്ത്യയിലെ പ്രമുഖ ലോന്‍ഡ്രി സര്‍വ്വീസ് കമ്പനിയായ ''വാസ്സപ്പ്് ഓണ്‍ ഡിമാന്റ്''  കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി നഗരത്തില്‍  ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കിയശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വാസ്സപ്പ് സിഇഒ ആര്‍. ബാലചന്ദര്‍ പറഞ്ഞു.

പനമ്പിള്ളിനഗര്‍, പാലാരിവട്ടം, തൃപ്പൂണിത്തുറ, കാക്കനാട് ഇന്‍ഫോപാര്‍ക്ക് കാര്‍ണിവല്‍, തേവര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സ്റ്റോറുകളും, കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുള്ളത്.

ആന്‍ഡ്രോയ്ഡ്, ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്ന 'ഓണ്‍ ഡിമാന്റ് ആപ്പ് വഴിയും സേവനം ലഭ്യമാണ്. വരുന്ന മൂന്ന് മാസംകൊണ്ട് ഇരുപത്തിയഞ്ച് സ്റ്റോര്‍ കൂടെ പ്രവര്‍ത്തനസജ്ജമാക്കും. പൂര്‍ണ്ണമായും സ്ത്രീകളെയും, വികലാംഗരായ സ്ത്രീകളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് വാസ്സപ്പ് കേരളത്തിലെത്തുന്നത്. വനിതാ സംരംഭകയായ ശ്രീമതി ബിന്ദു സത്യജിത്ത് നേതൃത്വം നല്‍കുന്ന വനിത സംഘത്തിനാണ് കൊച്ചിയുടെ ചുമതല. ദേശീയതലത്തിലും, വാസ്സപ്പിന്റെ അന്‍പത് ശതമാനത്തിലധികം സ്ത്രീകളാണ്. സംരംഭകരായ സ്ത്രീകള്‍ക്ക് ഫ്രാഞ്ചൈസിക്കും അവസരമുണ്ടെന്ന് ബാലചന്ദര്‍ പറഞ്ഞു.

ഇന്ത്യയില്‍ ലോന്‍ഡ്രി വ്യവസായം അസംഘടിതമായും, ആധുനികവല്‍ക്കരിക്കപ്പെടാതെയും തുടരുകയാണെന്ന് വാസ്സപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീമതി ദുര്‍ഗ്ഗാ ദാസ് പറഞ്ഞു. ലോന്‍ഡ്രി, ഡ്രൈക്ലീനിങ്ങ്, ഷൂ, ബാഗ് ക്ലീനിങ്ങ് എന്നിവയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള നിലവാരവും, മാനദണ്ഡങ്ങളും പാലിക്കാനുള്ള സാഹചര്യങ്ങള്‍ ഈ രംഗത്തെ തൊഴിലാളികള്‍ക്ക് ഇന്നില്ല.  സ്ത്രീകളെയും, വികലാംഗരെയും പാരമ്പര്യമായി അലക്കുജോലിയില്‍ ഏര്‍പ്പെടുന്നവരെയും ഏകീകരിച്ച് സാങ്കേതിക ജ്ഞാനവും അത്യന്താധുനിക ഉപകരണങ്ങളില്‍ പരിശീലനവും നല്‍കി ഉന്നതനിലവാരമുള്ള ക്ലീനിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ ഇതുവഴി സാധിക്കുമെന്ന് ദുര്‍ഗ്ഗാ ദാസ് പറഞ്ഞു.

ബാംഗ്ലൂര്‍, ഡല്‍ഹി, ഗുര്‍ഗാവോണ്‍, മുംബൈ, ചെന്നൈ, പൂനെ എന്നീ നഗരങ്ങളില്‍ വാസ്സപ്പ് സേവനം ഇപ്പോള്‍ ലഭ്യമാണ്. കൊച്ചിക്കു പുറകെ ഹൈദ്രാബാദില്‍ ഉടന്‍ ലോണ്‍ട്രി യൂണിറ്റുകള്‍ ആരംഭിക്കും. വരുന്ന മൂന്ന് വര്‍ഷംകൊണ്ട് നൂറ് നഗരങ്ങളില്‍ സേവനം ലഭ്യമാക്കാനുള്ള ബൃഹദ് പദ്ധതി കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ നാല്‍പ്പത് ദശലക്ഷം വസ്ത്രങ്ങളാണ് വാസ്സപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. വാസപ്പ് കേരളാ റീജിയണ്‍ പാര്‍ട്ട്ണര്‍മാരായ ശ്രീ. പ്രേമചന്ദ്രന്‍, 
സന്ദീപ് ജനാര്‍ദ്ദനന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...