കൊച്ചി : മോട്ടോര്‍ സൈക്കിള്‍ ലോകത്തേ ആഗോള ഇതിഹാസമായ, ട്രയംഫ് ബോണേവില്ലേ മോട്ടോര്‍ സൈക്കിള്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ബോണേവില്ലേ സ്‌ട്രീറ്റ് ട്വിന്‍, ടി 120, ത്രക്‌സ്‌ടണ്‍ആര്‍ എന്നിവയാണ് അവതരിപ്പിച്ചത്.
ഒറിജിനല്‍ ബോണേവില്ലെയുടെ സൗന്ദര്യവും, ശില്‍പചാതുരിയും ഒത്തിണങ്ങിയവയാണ് പുതിയ മോട്ടോര്‍സൈക്കിളുകള്‍. റൈഡര്‍ക്കുവേണ്ടിയുള്ള നൂതന സാങ്കേതികവിദ്യയാണ് ഇവയുടെ പ്രത്യേകത.
ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് പുതിയ മോഡലുകള്‍ തെരഞ്ഞെടുത്തതെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
ഉയര്‍ന്ന ടോര്‍ക്കോടുകൂടിയ 900 സിസി എഞ്ചിനാണ് സ്‌ട്രീറ്റ് ട്വിന്നിന്റേത്. ടി120 ബോണേവില്ലേ, 1959 ഒറിജിനല്‍ മോഡലിന്റെ പുനരവതാരമാണ് 1200 സിസി എഞ്ചിനാണ് ഇതിന്റേത്. 1200 സിസി എഞ്ചിനാണ് ത്രക്‌സ്‌ടണ്‍ആറിന്റേത്.
സ്‌ട്രീറ്റ് ട്വിന്നിന്റെ ഹൈടോര്‍ക് 900സിസി എഞ്ചിന്റെ, ഏറ്റവും കുറഞ്ഞ 3200 ആര്‍പിഎമ്മിലെ ടോര്‍ക് 80 എന്‍എം ആണ്. ടി 120-ന്റെ 1200 സിസി എഞ്ചിന്‍ 60 കളിലെ ഐതിഹാസിക ബോണേവില്ലേ ബൈക്കുകള്‍ക്ക് തത്തുല്യമാണ് അലൂമിനിയം എഞ്ചിന്‍ കവറോടുകൂടിയതാണ് ടി 120.
കരുത്തിന്റേയും സൗന്ദര്യത്തിന്റെയും അനുപമമായ രചനാ പാടവത്തിന്റേയും പ്രതീകങ്ങളാണ് ബോണേവില്ലേ പരമ്പരയിലെ മൂന്ന് മോട്ടോര്‍ സൈക്കിളുകള്‍.
No comments:
Post a Comment