Saturday, February 6, 2016

കോള്‍ഗേറ്റ്‌ സ്‌കോളര്‍ഷിപ്പിന്‌ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം



കൊച്ചി : ദന്തസംരക്ഷണ സേവന മേഖലയിലെ മുന്‍നിരയിലുള്ള കോള്‍ഗേറ്റ്‌ പാമോലീവിന്റെ ദേശീയ സ്‌കോളര്‍ഷിപ്പ്‌ പരിപാടിയ്‌ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള 200-ലേറെ സ്‌കോളര്‍ഷിപ്പുകളാണ്‌ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുക. ഫെബ്രുവരി 29 വരെ www.colgate.co.in എന്ന സൈറ്റില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യാം.
അല്ലെങ്കില്‍ ഉപഭോക്താക്കള്‍ കോള്‍ഗേറ്റ്‌ സ്‌ട്രോങ്‌ ടീത്ത്‌ ടൂത്ത്‌പേസ്റ്റിന്റെ പായ്‌ക്കില്‍ അച്ചടിച്ചിരിക്കുന്ന ടോള്‍ഫ്രീ നമ്പറിലേക്ക്‌ മിസ്‌ഡ്‌കോള്‍ അയച്ചാല്‍ മതി. ദന്തപരിചരണം സംബന്ധിച്ച ലളിതമായ ഒരു ചോദ്യത്തിന്‌ ഉത്തരം നല്‍കുകയും വേണം. കോള്‍ഗേറ്റ്‌ ടൂത്ത്‌ പേസ്റ്റ്‌ പായ്‌ക്ക്‌ വാങ്ങണമെന്ന്‌ നിര്‍ബന്ധമില്ല.
കോള്‍ഗേറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ പരിപാടി ആരംഭിച്ചത്‌ 2009-ലാണ്‌. ഇന്ത്യയിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനം കൂടിയാണിത്‌.
പ്രത്യേക ഐച്ഛിക വിഷയം, പ്രത്യേക ക്ലാസ്‌, മികച്ച സ്‌കൂള്‍ എന്നിവയെല്ലാം കണ്ടെത്താന്‍, സ്‌കോളര്‍ഷിപ്പ്‌, വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്ന്‌ കോള്‍ഗേറ്റ്‌ പാമോലീവ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഇസാം ബച്ചലാനി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആഗ്രഹ സഫലീകരണമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...