കൊച്ചി : പോക്കറ്റ് സൈസ് മൊബൈല്‍ പ്രൊജക്‌ടര്‍, എംപിസിഎല്‍1, സോണി ഇന്ത്യ വിപണിയിലിറക്കി. 1920 x 720 റസലൂഷനിലുള്ള എച്ച്‌ഡി ചിത്രങ്ങള്‍ 80,000:1 എന്ന ഏറ്റവും ഉയര്‍ന്ന കോണ്‍ട്രാസ്റ്റില്‍, ഈ പോര്‍ട്ടബിള്‍ മൊബൈല്‍
പ്രൊജക്‌ടര്‍, ലേസര്‍ രശ്‌മികളിലൂടെയാണ് ലഭ്യമാക്കുന്നത്.
120 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനില്‍, എംപിസിഎല്‍1 മൊബൈല്‍ പ്രൊജക്‌ടര്‍ ഉപയോഗിച്ച് 3.45 മീറ്റര്‍ അകലെ നിന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും.
വായിക്കാനും, കാണാനും, പരസ്‌പരം ബന്ധപ്പെടാനും ഇത് സഹായിക്കും. ഹോം തീയറ്ററിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം, മൊബൈല്‍ വിനോദങ്ങളും എംപി-സിഎല്‍1 പോര്‍ട്ടബിള്‍ മൊബൈല്‍ പ്രൊജക്‌ടറില്‍ ലഭ്യമാണ്. ബിസിനസ് യോഗങ്ങള്‍ക്കുള്ള പ്രസന്റേഷനും പുതിയ പ്രൊജക്‌ടറില്‍ നടത്താം. ബില്‍റ്റ്-ഇന്‍ സ്‌പീക്കറുകളാണ് ഇതില്‍ ഉള്ളത്. സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയില്‍ നിന്നുള്ള ഉള്ളടക്കങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിയും.
ആസ്‌പെക്‌ട് അനുപാതം 16:9, തെളിച്ചം 32 എഎന്‍എസ്‌ഐ ലൂമെന്‍സ്, ഡയമന്‍ഷന്‍ 149.5 X 77 X 13 മിമി, ഭാരം 210 ഗ്രാം, ബാറ്ററി ശേഷി 3.400 എംഎഎച്ച് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഘടകങ്ങള്‍. വില 26,990 രൂപ.
സൈസിനെ വെല്ലുന്ന കണക്ഷന്‍ ഓപ്‌ഷനുകളാണ് എംപി-സിഎല്‍1 നുള്ളത്. സോണിയുടെ ലേസര്‍ ബീം സ്‌കാനിങ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മാറ്റ് ഫിനിഷോടുകൂടിയ അലൂമിനിയം ബോഡിയാണ് മറ്റൊരു പ്രത്യേകത. 3400 എംഎഎച്ച് ബാറ്ററി, തുടര്‍ച്ചയായ 120 മിനിറ്റ് എച്ച്‌ഡി റസലൂഷന്‍ പ്ലേബാക് ലഭ്യമാക്കും.
No comments:
Post a Comment