കൊച്ചി: എയര്‍കണ്ടീഷണറുകളുടെ കാര്യക്ഷത അളക്കുവാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റേറ്റിംഗ് സംവിധാനമാണ് ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ അഥവാ ഐഎസ്‌ഇഇആര്‍.
ഒരു എയര്‍കണ്ടീഷണര്‍ ഒരു വര്‍ഷക്കാലത്ത് ഒരു മുറിയില്‍നിന്നു വലിച്ചെടുത്തു പുറത്തുകളയുന്ന ചൂടും അതിനായി ഉപയോഗിക്കുന്ന ഊര്‍ജവും തമ്മിലുള്ള അനുപാതമാണ് ഐഎസ്‌ഇഇആര്‍. അതായത് നിശ്ചിത വായുവിനെ തണുപ്പിക്കുവാന്‍ ഒരു എയര്‍ കണ്ടീഷണര്‍ എടുക്കുന്ന ഊര്‍ജത്തെ അടിസ്ഥാനമാക്കിയാണ് റേറ്റിംഗ് തയാറാക്കുന്നത്. കാര്യക്ഷമമായ എസി കുറഞ്ഞ ഊര്‍ജത്തില്‍ കൂടുതല്‍ വായുവിനെ തണുപ്പിക്കുന്നു. ഉയര്‍ന്ന ഐഎസ്‌ഇഇആര്‍ റേറ്റിംഗ് ഉള്ള എസി കുറഞ്ഞ വൈദ്യുതിയില്‍ കൂടുതല്‍ വായുവിനെ തണുപ്പിക്കുന്നു. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുവാന്‍ എസിക്ക് കുറഞ്ഞത് ഐഎസ്‌ഇഇആര്‍ 4.5 ലഭിക്കണം.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ്(ബിഇഇ) ഈ റേറ്റിംഗ് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിര്‍ബന്ധമല്ലെങ്കിലും 2015 ജൂണ്‍ മുതല്‍ ഇന്‍വേര്‍ട്ടര്‍ എസികള്‍ക്ക് ഐഎസ്‌ഇഇആര്‍ റേറ്റിംഗ് ഏര്‍പ്പെടുത്തി. ഉയര്‍ന്ന റേറ്റിംഗ് ഉയര്‍ന്ന കാര്യക്ഷതയെ സൂചിപ്പിക്കുന്നു. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസികള്‍ എളുപ്പം തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്നു.
ഇന്ത്യയില്‍ അടിസ്ഥാനപരമായി രണ്ടു തരം സ്‌പിളിറ്റ് എയര്‍ കണ്ടീഷണറുകളാണ് ലഭിക്കുന്നത്. ഓരോന്നിനും വ്യത്യസ്‌ത പരാമീറ്ററുകളാണ് നിശ്ചയിച്ചിട്ടുള്ളത്. സ്ഥിരവേഗമുള്ള കംപ്രസര്‍ എസികള്‍ക്കു ഇഇആര്‍ ( എനര്‍ജി എഫിഷ്യന്‍സി റേഷ്യോ) ആണ് അംഗീകൃത പരാമീറ്റര്‍. എസിയുടെ തണുപ്പിക്കാനുള്ള ശേഷിയും വൈദ്യുതി ഉപഭോഗവും തമ്മിലുള്ള അനുപാതമാണിത്. സ്ഥിരവേഗ കംപ്രസറിനു ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുവാനുള്ള കുറഞ്ഞ അനുപാതം 3.5 ആണ്.
അസ്ഥിര വേഗമുള്ള കംപ്രസര്‍ എസികള്‍ക്കു ( ഇന്‍വേര്‍ട്ടര്‍ എസി) അടുത്തകാലം വരെ റേറ്റിംഗ് പരാമീറ്റര്‍ ഉണ്ടായിരുന്നില്ല. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഇതിനായി 2015 ജൂണില്‍ പുറപ്പെടുവിച്ചതാണ് ഐഎസ്‌ഇഇആര്‍ ആണ് റേറ്റിംഗ് പരാമീറ്റര്‍. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുവാന്‍ കുറഞ്ഞത് 4.5 ഐഎസ്‌ഇഇആര്‍ ലഭിക്കണം. ഇന്‍വേര്‍ട്ടര്‍ എസികള്‍ക്കു ഐഎസ്‌ഇഇആര്‍ റേറ്റിംഗ് ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ ഗോദ്‌റെജ് ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ സ്വമേധയാ ഐഎസ്‌ഇഇആര്‍ റേറ്റിംഗ് സ്വീകരിച്ചിട്ടുണ്ട്.
No comments:
Post a Comment