Wednesday, March 23, 2016

ഹോണ്‌ നവി വിപണിയില്‍




കൊച്ചി : 100-110സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുതിയ സാധ്യതകള്‍ക്ക്‌ വഴി തുറന്നു കൊണ്ട്‌ ഹോണ്ടയുടെ നവി വിപണിയിലെത്തി. പൂര്‍ണമായും ഹോണ്ടയുടെ ഇന്ത്യയിലെ ഗവേഷണ-വികസന വിഭാഗം രൂപകല്‍പന ചെയ്‌ത നവി വിനോദത്തിന്‌ പ്രാമുഖ്യം നല്‍കുന്ന ബൈക്ക്‌, സ്‌കൂട്ടര്‍ സങ്കരമാണ്‌ മുകള്‍ഭാഗം ബൈക്കിനോടും കീഴ്‌ഭാഗം സ്‌കൂട്ടറിനോടുമാണ്‌ സാദൃശ്യം. യുവാക്കളുടെ നേരമ്പോക്കിന്‌ സഹായകമാംവിധം നവിയുടെ ഘടനയില്‍ എളുപ്പത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും.
കഴിഞ്ഞ മാസം നടത്തപ്പെട്ട ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചതിനോടനുബന്ധിച്ച്‌ നവിക്കായി ഒരു ആന്‍ഡ്രോയിഡ്‌ മൊബൈല്‍ ബുക്കിങ്ങ്‌ ആപ്ലിക്കേഷന്‍ ലഭ്യമാക്കുകയുണ്ടായി. ഇരുപതിനായിരത്തിലേറെ പേരാണ്‌ ഇത്‌ ഡൗണ്‍ലോഡ്‌ ചെയ്‌തത്‌. ബുക്കിങ്‌ ആരംഭിച്ച്‌ ഒരു മാസത്തിനുള്ളില്‍ 1000 കടക്കുകയും ച്‌യ്‌തു.
സ്റ്റാന്‍ഡേര്‍ഡ്‌ നവിയുടെ വില 39,000 രൂപയാണ്‌ (എക്‌സ്‌ഷോറൂം, ന്യൂഡെല്‍ഹി).പട്രിയോട്‌ റെഡ്‌, ഹോപ്പര്‍ ഗ്രീന്‍, ഷാസ്‌താ വൈറ്റ്‌, സ്‌പാര്‍ക്കി ഓറഞ്ച്‌, ബ്ലാക്‌ എന്നീ നിറങ്ങളില്‍ നവി ലഭ്യമാണ്‌.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...