Tuesday, March 15, 2016

സോണിയുടെ ബ്ലൂടൂത്ത്‌ ഹെഡ്‌ഫോണുകളുടെ പുതിയ ശ്രേണി പുറത്തിറക്കി



കൊച്ചി : സോണിയുടെ ബ്ലൂടൂത്ത്‌ ഹെഡ്‌ഫോണുകളുടെ പുതിയ ശ്രേണി എംഡിആര്‍-എക്‌സ്‌ബി650ബിറ്റി വിപണിയിലെത്തി. വയര്‍ലസ്‌ ഹെഡ്‌ഫോണ്‍ നിരയിലെ കരുത്തുറ്റ ഉല്‍പന്നമാണിത്‌.
ഏറ്റവും മികച്ച ശബ്‌ദനിലവാരം, എക്‌സ്‌ട്രാ ബാസ്റ്റ്‌ പോര്‍ട്ടബിലിറ്റി, മനോഹരമായ ഡിസൈന്‍, ആകര്‍ഷണീയത എന്നിവ ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നു. വില 7,000 രൂപ. കറുപ്പ്‌, നീല, ചുവപ്പ്‌ നിറങ്ങളില്‍ ലഭ്യമാണ്‌.
190 ഗ്രാം ഭാരം മാത്രമാണ്‌ പുതിയ ഹെഡ്‌ഫോണിലുള്ളത്‌. ഡിസി3.7വി ബില്‍റ്റ്‌-ഇന്‍ ലി-ഇയോണ്‍ റീച്ചാര്‍ജ്ജബിള്‍ ബാറ്ററിയാണ്‌ ഇതിനുള്ളത്‌. 4 മണിക്കൂര്‍ ഫുള്‍ ചാര്‍ജ്‌ ലഭിക്കും. എവിടേയും യുഎസ്‌ബി മുഖേന ചാര്‍ജ്‌ ചെയ്യാവുന്നതിനാല്‍ 30 മണിക്കൂര്‍ തുടര്‍ച്ചയായ മ്യൂസിക്‌ പ്ലേബാക്‌ ലഭ്യമാണ്‌.
20 എച്ച്‌ഇസഡ്‌ മുതല്‍ 20,000 എച്ച്‌ഇസഡ്‌ വരെ ഫ്രീക്വന്‍സിയാണ്‌ പ്രതികരണശേഷി. എസ്‌ബിസി, എഎസി, എപിടിഎക്‌സ്‌ എന്നീ ഓഡിയോ ഫോര്‍മാറ്റുകളുടെ പിന്തുണയുണ്ട്‌.
ഡീപ്പ്‌ ബാസ്സിനുള്ള പ്ലേബാക്ക്‌ മെച്ചപ്പെടുത്തുന്നതിനാണ്‌ ഹെഡ്‌ഫോണുകള്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌ കൂടുതല്‍ കോണ്ടാക്ട്‌ സര്‍ഫസ്‌ ഏരിയ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്‌. ഇയര്‍ പാഡുകള്‍ക്ക്‌ സോഫ്‌റ്റ്‌ ഘടനയാണ്‌, അത്‌ ചര്‍മ്മത്തോട്‌ ചേര്‍ന്നിരിക്കും. അതുകൊണ്ടുതന്നെ സുഖകരമായ ശബ്‌ദവിന്യാസം ആസ്വദിക്കാന്‍ കഴിയും. സ്വിവെല്‍ ഘടനയിലുള്ള ഡിസൈന്‍, ഫ്‌ളാറ്റായി മടക്കാനും സൂക്ഷിച്ചുവെക്കാനും എവിടെയും കൊണ്ടുപോകാനും അനായാസം കഴിയും. 


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...