Tuesday, March 15, 2016

കൊച്ചിയില്‍ ഒന്നാം വാര്‍ഷികത്തില്‍ ഒലെയുടെ വളര്‍ച്ച ഇരുപത്തിയഞ്ച്‌ ഇരട്ടി


കൊച്ചി: കൊച്ചിയില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോടുനുബന്ധിച്ച്‌ ഒലെ കൊച്ചിയിലെ യാത്രയ്‌ക്ക്‌ 50 ശതമാനം ഡിസ്‌കൗണ്ട്‌ പ്രഖ്യാപിച്ചു. കൊച്ചി 50 എന്ന കൂപ്പണ്‍ കോഡ്‌ നല്‌കി ബുക്ക്‌ ചെയ്‌താല്‍ മിനി, സെഡാന്‍ യാത്രകള്‍ക്ക്‌ ഈ സൗജന്യം ലഭിക്കും.
ദൈനംദിനം യാത്രയ്‌ക്കുള്ള ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ആപ്‌ ആയ ഒലെ 2015 ആദ്യമാണു കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. ഒലെയുടെ വരവു കൊച്ചിയിലെ ദൈനംദിന യാത്രയുടെ സ്വഭാവം തന്നെ മാറ്റി മറിച്ചു. നൂറു കാബുകളുമായി തുടങ്ങിയ കൊച്ചിയിലെ ഒലെ യാത്രാസേവന ശൃംഖലയില്‍ ഇന്നു 2500 കാബുകളുണ്ട്‌. ഇരുപത്തിയഞ്ചിരട്ടി വളര്‍ച്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌. ഒലെ മൊബൈല്‍ ആപ്‌ വഴി ബുക്കു ചെയ്‌താല്‍ ആറുമിനിട്ടിനുള്ളില്‍ ഇന്നു കൊച്ചിയിലെ യാത്രക്കാര്‍ക്ക്‌ കാബ്‌ ലഭിക്കും.
ഐടി പ്രഫഷണല്‍, ബിസിനസ്‌ മാന്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവരാണ്‌ ഏറ്റവും കൂടുതലായി ഒലെ സേവനം ഉപയോഗിക്കുന്നതെന്ന്‌ ഒലെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ പ്രണയ്‌ ജിവ്‌രാജ്‌കാ അറിയിച്ചു. കൊച്ചിയിലും കേരളത്തിലെ ഇതരഭാഗങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ ആപ്‌ ലഭ്യമക്കുന്നതിനുള്ള ശ്രമത്തിലാണ്‌ കമ്പനിയെന്നും അദ്ദേഹം അറിയിച്ചു.
ഐഐടി ബോംബെ പൂര്‍വ്വവിദ്യാര്‍ഥികളായ ഭാവിഷ്‌ അഗര്‍വാള്‍, അങ്കിത്‌ ഭാട്ടി എന്നിവര്‍ 2011-ലാണ്‌ ഒലെയ്‌ക്ക്‌ രൂപം നല്‌കിയത്‌. ദൈനംദിന യാത്രയ്‌ക്കുള്ള രാജ്യത്തെ ഏറ്റവും വലുതും ജനപ്രിയവുമായ മൊബൈല്‍ ആപ്പാണിന്ന്‌ ഒലെ. യാത്രക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ മൊബൈല്‍ ടെക്‌നോളജിയുടെ സഹായത്താല്‍ സംയോജിപ്പിക്കുകയാണ്‌ ഒലെ മൊബൈല്‍ ആപ്‌ ചെയ്‌തിട്ടുള്ളത്‌.
ഒലെ മൊബൈല്‍ ടെക്‌നോളജി ഉപയോഗിച്ച്‌ രാജ്യത്തെ 102 നഗരങ്ങളില്‍ ബുക്കിംഗ്‌ നടത്താം. ഏതാണ്ട്‌ 3,50,000 കാബ്‌, ഓട്ടോ, ടാക്‌സികളാണ്‌ ഈ ശൃംഖലയില്‍ അംഗങ്ങളായിട്ടുള്ളത്‌. ആന്‍ഡ്രോയിഡ്‌, വിന്‍ഡോസ്‌, ഐഒഎസ്‌ പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്‌ ലഭ്യമാണ്‌. 2015 ആദ്യം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാബ്‌ അഗ്രിഗേറ്ററായ ടാക്‌സി ഫോര്‍ ഷുവര്‍ കമ്പനി ഏറ്റെടുത്തിരുന്നു.  

No comments:

Post a Comment

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...