കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഫ്‌എംസിജി കമ്പനിയായ ജ്യോതി
ലബോറട്ടറീസ് സാമൂഹിക പ്രതിബദ്ധതയുടെ ഭഗമായി തൃശൂര്‍ ജില്ലയിലെ നിര്‍ധന
തീരദേശമത്സ്യതൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച 27 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക്
കൈമാറി. 16 പഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പല്‍ പ്രദേശത്തുമായി പണി
പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ദാനം തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ നടന്ന
ചടങ്ങില്‍ മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ നിര്‍വഹിച്ചു.
ജ്യോതി ലബോറട്ടറീസ് സിഎംഡി എം.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍
എം.എല്‍എ മാരായ ടി.എന്‍. പ്രതാപന്‍, അന്‍വര്‍ സാദത്ത്, ഗാനരചയിതാവ് കൈതപ്രം
ദാമോദരന്‍ നമ്പൂതിരി, ഗായകന്‍ ജി.വേണുഗോപാല്‍, തമിഴ്‌നാട്-പോണ്ടിച്ചേരി
മാനുഫാക്‌ചറിംഗ് ഹെഡ് എം.പി. സിദ്ധാര്‍ത്ഥന്‍, ജ്യോതി ലബോറട്ടറീസ് ജെ.എം.ഡി
ഉല്ലാസ് കാമത്ത്, സോണല്‍ മാനേജര്‍ സമദ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ജി.വേണുഗോപാലിന്റെ ഗാനമേളയും നടന്നു.
No comments:
Post a Comment