കൊച്ചി : കോംപാക്‌റ്റ് ക്രോസ് ഓവറിന്റേയും
അര്‍ബന്‍ ഹാച്ച് ബാക്കിന്റേയും സമന്വയമായ അര്‍ബന്‍ ക്രോസ് ഡാറ്റ്‌സണ്‍, റെഡി-ഗോ
വിപണിയിലെത്തി. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് മേധാവിത്വത്തോടെ ചുവടുറപ്പിച്ച്
രണ്ടു വര്‍ഷത്തിനുള്ളിലാണ് പുതിയ വിഭാഗത്തിലുള്ള കാര്‍ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍
സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നത്.
വിശാലമായ ഇരിപ്പിട സൗകര്യം, ഉയര്‍ന്ന
സീറ്റ് പൊസിഷന്‍, ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, സിപ്പി ഡ്രൈവിങ്,
ഇന്ധനക്ഷമത എന്നിവയെല്ലാം ഇതില്‍ ഒത്തുചേരുന്നു.
ഏറ്റവും വേറിട്ടു
നില്‍ക്കുന്നത് കാറിന്റെ രൂപകല്‍പ്പനയാണ്. ഒരേപോലെ തോന്നുന്ന ഹാച്ച് ബാക്കുകളുടെ
നിരയില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോയുടെ ആധുനികവും വ്യതിരിക്തവുമായ ഭാവം
ആള്‍ക്കൂട്ടത്തില്‍ നിന്നും ഇതിനെ തികച്ചും വേറിട്ടതാക്കുന്നുവെന്ന് ഡാറ്റ്‌സണ്‍
ഗ്ലോബല്‍ ഹെഡ് വിന്‍സന്റ് കോബീ പറഞ്ഞു.
പുതുമയാര്‍ന്ന സ്റ്റൈല്‍,
ചാരുതയാര്‍ന്ന ബോഡിവര്‍ക്ക്, മുന്നിലെ ഡി കട്ട് ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, റിയര്‍
ലാമ്പ് ക്ലസ്റ്റര്‍ എന്നിവയെല്ലാം ശ്രദ്ധേയമാണ്. ഒഴുകി നീങ്ങുന്ന ശൈലിയാണ് ഈ
കാറിന് ജാപ്പനീസ് ഡിസൈനര്‍മാര്‍ നല്‍കിയിരിക്കുന്നത്. നിശ്ചലമായിരിക്കുമ്പോള്‍
പോലും ചലിക്കുകയാണെന്ന് തോന്നും.
ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ
നിസാന്‍ മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്ത റെഡി-ഗോ, റെനോ-നിസാന്‍ സഖ്യത്തില്‍
നിന്നുള്ള വേഴ്‌സറ്റയില്‍ കോമണ്‍ മോഡ്യൂള്‍ ഫാമിലി (സിഎംഎഫ്-എ) പ്ലാറ്റ്‌ഫോമിനെ
അടിസ്ഥാനമാക്കിയുള്ളതാണ്.
പുതിയ 0.8 ലിറ്റര്‍ 3 സിലിണ്ടര്‍ ഐ സാറ്റ് എഞ്ചിനും
5 സ്‌പീഡ് മാനുവല്‍ ട്രാന്‍സ്‌മിഷനുമാണ് ഈ കാറിന് കരുത്തും കാര്യക്ഷമതയും
നല്‍കുന്നത്. മികച്ച ഇന്ധനക്ഷമതയാണ് മറ്റൊരു പ്രത്യേകത. കൈകാര്യക്ഷമത,
യാത്രാസുഖം, ഡ്രൈവിങ് എന്നിവയില്‍ മികച്ച സന്തുലനം നല്‍കുന്നതാണ് പുതിയ
പ്ലാറ്റ്‌ഫോം.
പ്രാദേശിക എഞ്ചിനീയറിങ്, വികസനം, നിര്‍മാണം എന്നിവയില്‍
തങ്ങള്‍ക്കുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഡാറ്റ്‌സന്റെ ഇന്ത്യയിലെ
വളര്‍ച്ചാപദ്ധതിയെന്ന് നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ഗിയോമെ
സികാദ് പറഞ്ഞു.
No comments:
Post a Comment