കൊച്ചി: നിലവിലുള്ള നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ ആളുകളെ ഓണ്‍ലൈനായി ബന്ധിപ്പിക്കാനും അവരുടെ ബന്ധങ്ങള്‍ വികസിപ്പിക്കാനും മാത്രം സഹായിക്കുമ്പോള്‍ ഈ ബന്ധങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എന്‍വോയ് എന്ന നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനമാരംഭിച്ചു. നമുക്കു സുപരിചിതമായ സോഷ്യല്‍, പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കുകളുടെ മികച്ച സമന്വയമാണ് എന്‍വോയ്. യൂസേഴ്‌സിന് അവരുടെ നെറ്റ് വര്‍ക്കുകളുടെ സാധ്യതകള്‍ ലളിതമായി മനസ്സിലാക്കാനും വികസിപ്പിക്കാനും ആശയവിനിമയം നടത്താനും ഉതകുംവിധം രൂപകല്‍പ്പന ചെയ്‌ത പ്രൊഫഷണല്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗുകളുടെ ആദ്യസംഗമമാണ് എന്‍വോയ്‌വേള്‍ഡ്.കോം എന്ന പ്ലാറ്റ്‌ഫോമില്‍ യൂസേഴ്‌സിനെ കാത്തിരിക്കുന്നതെന്ന് എന്‍വോയ് സിഇഒ റാല്‍ഫ് ഷോണെന്‍ബാഷ് പറഞ്ഞു.
കണക്‌റ്റ് ചെയ്യുന്നതിന്റെ ഗുണങ്ങളും എപ്പോഴും കണക്‌റ്റഡായിരിക്കാനുമാണ് ആദ്യതലമുറയില്‍പ്പെട്ട പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ പഠിപ്പിച്ചതെന്നും അങ്ങനെ നമ്മുടെ ലിസ്‌റ്റുകളില്‍ നൂറും ആയിരവും കണക്കിന് കോണ്‍ടാക്‌റ്റുകളായെന്നും റാല്‍ഫ് ഷോണെന്‍ബാഷ് ചൂണ്ടിക്കാണിക്കുന്നു. �ഈ കണക്ഷനുകളില്‍ നിന്നുള്ള അമിതമായ വിവരങ്ങളുടെ തള്ളിച്ചയാണ് നാമിന്ന് നേരിടുന്ന ഒരു പ്രശ്‌നം. ഇവയില്‍ കുറച്ചു മാത്രമേ നമുക്ക് താല്‍പ്പര്യമുള്ളതായിരിക്കൂ. നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമുകള്‍ ഇങ്ങനെ യൂസേഴ്‌സില്‍ മടുപ്പുളവാക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്,� റാല്‍ഫ് ഷോണെന്‍ബാഷ് വിശദീകരിച്ചു.
ബന്ധങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ടൂള്‍സ് ആളുകള്‍ക്ക് ലഭ്യമല്ലാത്താണ് നിലവിലുള്ള ഒരു പ്രധാന കുറവെന്ന് അദ്ദേഹം പറഞ്ഞു. �അതിനു പകരം ചാറ്റു ചെയ്യാനും ഫോട്ടോകള്‍ പോസ്‌റ്റ് ചെയ്യാനും തൊഴിലന്വേഷണത്തിനും ഇവന്റുകള്‍ മാനേജ് ചെയ്യാനുമെല്ലാമുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു. ഫോണ്‍ സ്‌ക്രീനിലും മെമ്മറിയിലും സ്ഥലമില്ലാതാവുന്നു,� ഷോണെന്‍ബാഷ് കൂട്ടിച്ചേര്‍ത്തു.
ഇവയ്‌ക്കു പകരം തങ്ങളുടെ കണക്ഷനുകളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സമ്പൂര്‍ണ എക്കോസിസ്‌റ്റമായാണ് എന്‍വോയ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. മൈ വേള്‍ഡ്, ഇന്‍സൈറ്റ്‌സ്, കമ്യൂണിറ്റീസ്, ഇവന്റ്‌സ്, വോള്‍ട്ട് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാണ് എന്‍വോയ്‌ക്കുള്ളത്. മൈ വേള്‍ഡില്‍ ഉള്ളടക്കത്തെ വിഷയമനുസരിച്ച് ഫില്‍ട്ടര്‍ ചെയ്യുമ്പോള്‍ ഇന്‍സൈറ്റ് ചെയ്യുന്നത് കണക്ഷനുകളുടേയും ഇംപോര്‍ട്ട് ചെയ്‌ത കോണ്‍ടാക്‌റ്റുകളുടേയും വിശകലനമാണ്. തീമുകള്‍, വിഷയങ്ങള്‍, നെറ്റ് വര്‍ക്കുകള്‍ എന്നിവയെ ചുറ്റിപ്പറ്റി പബ്ലിക്കായും സ്വകാര്യമായുമുള്ള അംഗങ്ങളുമായുള്ള ഇടപാടുകളാണ് കമ്യൂണിറ്റീസ് ചെയ്യുന്നത്. ഇവന്റുകള്‍ സംഘടിപ്പിക്കുന്നത് ഇവന്റ്‌സ് വിഭാഗം നോക്കുമ്പോള്‍ കണക്ഷനും ഇംപോര്‍ട്ടഡ് കോണ്‍ടാക്‌റ്റുകളുടെ കൈകാര്യം ചെയ്യലും വോള്‍ട്ടില്‍ നടക്കുന്നു.
ജോലി കിട്ടാനും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനുമെല്ലാം സഹായിക്കുന്ന ഒട്ടേറെ പ്ലാറ്റ്‌ഫോമുകളുണ്ടെങ്കിലും ഒരാളുടെ നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും മാനേജ് ചെയ്യാനും സഹായിക്കുന്ന ആദ്യ പ്ലാറ്റ്‌ഫോമാണ് എന്‍വോയെന്ന് ഷോണെന്‍ബാഷ് പറഞ്ഞു.
മെയ് 2 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനമികവിനായി തുടര്‍ച്ചയായി നിക്ഷേപങ്ങള്‍ നടത്തുകയാണെന്നും ഷോണെന്‍ബാഷ് പറഞ്ഞു. മിക്കവാറും എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമായിരിക്കും. കൂടുതല്‍ മുന്തിയ ചില സേവനങ്ങള്‍ക്കു മാത്രമാണ് പണമീടാക്കുക.
ഇത്തരത്തില്‍പ്പെട്ട ആദ്യ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായതുകൊണ്ട് ഇന്ത്യയില്‍ എന്‍വോയ്‌ക്ക് വന്‍സാധ്യതകളാണുള്ളതെന്ന് എന്‍വോയുടെ പ്രചരണാര്‍ത്ഥം ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഷോണെന്‍ബാഷ് പറയുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകമെങ്ങും കസ്റ്റമേഴ്‌സുള്ള എംഎസ്‌ഐ (മീഡിയ സിസ്റ്റംസ് ഇന്ത്യാ സോഫ്‌റ്റ് സൊലൂഷന്‍സ്) ആണ് എന്‍വോയ് യുടെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചത്.
No comments:
Post a Comment