Friday, May 6, 2016

കൊച്ചി സ്‌മാര്‍ട്‌സിറ്റി: മൂന്നാം ഐടി ടവറിന്റെ നിര്‍മാണമാരംഭിച്ചു;



ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ച. അടി ലീഡ്‌
ഗോള്‍ഡ്‌ ബില്‍ഡിംഗില്‍ 10,000 തൊഴിലവസരങ്ങള്‍


മാരിആപ്‌സ്‌, സിംഗ്‌നെറ്റ്‌ സൊല്യൂഷന്‍സ്‌ എന്നീ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനികളാണ്‌ ആദ്യ ഐടി ടവറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ രണ്ട്‌ കമ്പനികള്‍

ലുലു ഗ്രൂപ്പിന്റെ ഭാഗമായി സാന്‍ഡ്‌സ്‌ ഇന്‍ഫ്രാബില്‍ഡിന്റെ 35 നിലകളുള്ള രാജ്യത്തെ ഏറ്റവും ഉയരമുള്ള ഐടി ടവറിന്റെ നിര്‍മാണം ഏപ്രില്‍ 9ന്‌ ആരംഭിച്ചു

കൊച്ചി: കൊച്ചി സ്‌മാര്‍ട്‌സിറ്റിയിലെ സഹഡെവലപ്പര്‍മാരിലൊന്നായ ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ച. അടി വിസ്‌തൃതിയുള്ള ഐടി ടവറിന്റെ നിര്‍മാണത്തിന്‌ തുടക്കമായി. സ്‌മാര്‍ട്‌സിറ്റിയുടെ സ്വന്തം ഐടി ടവറിനും രാജ്യത്തെ ഏറ്റവും ഉയരമുള്ള ഐടി ടവറിലൊന്നാകാന്‍ പോകുന്ന സാന്‍ഡ്‌സ്‌ ഇന്‍ഫ്രാബില്‍ഡിന്റെ ഐടി ടവറിനും പിന്നാലെ 246 ഏക്കര്‍ വിസ്‌തൃതിയുള്ള സ്‌മാര്‍ട്‌സിറ്റി പദ്ധതിയില്‍ ഉയരാന്‍ പോകുന്ന മൂന്നാത്‌ ഐടി ടവറാകും ഹോളിഡേ ഗ്രൂപ്പിന്റേത്‌. ഈ ടവര്‍ ലീഡ്‌ ഗോള്‍ഡ്‌ റേറ്റിംഗും ലക്ഷ്യമിടുന്നു.

6.27 ഏക്കറില്‍ ഉയരുന്ന ഹോളിഡേ ഗ്രൂപ്പിന്റെ 14.37 ലക്ഷം ച. അടി കെട്ടിടത്തില്‍ 10 നില വീതുമുള്ള രണ്ട്‌ ടവറുകളാണുണ്ടാവുക. കൊച്ചി സ്‌മാര്‍ട്‌സിറ്റിയിലെ മറ്റ്‌ ഡെവലപ്പര്‍മാരെ പോലെ ഈ പദ്ധതിയിലും ഐടി, ഐടി അനുബന്ധ സേവനങ്ങള്‍ക്കാണ്‌ പ്രധാനമായും ഓഫീസ്‌ സ്ഥലം അനുവദിക്കുക. അതുകൂടാതെ സ്‌മാര്‍ട്‌സിറ്റിയിലെ ജീവനക്കാര്‍ക്ക്‌ സൗകര്യപ്രദമാകുന്ന മറ്റ്‌ റീടെയ്‌ല്‍ സ്ഥാപനങ്ങള്‍ക്കും സ്ഥലമനുവദിക്കും. 

2016 ഏപ്രില്‍ 9ന്‌ നിര്‍മാണമാരംഭിച്ച 35 നിലയുള്ള സാന്‍ഡ്‌സ്‌ ഇന്‍ഫ്രാബില്‍ഡിന്റെ ടവറുകളില്‍ 22,000 പേര്‍ക്ക്‌ ജോലി ലഭ്യമാക്കും. 40 ലക്ഷം ച. അടിയിലുള്ള ഈ കെട്ടിടത്തിന്റെ നിര്‍മാണം മൂന്ന്‌ വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. സ്‌മാര്‍ട്‌സിറ്റിയുടെ സ്വന്തം കെട്ടിടം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. 

മുന്‍നിശ്ചയ പ്രകാരം 2020ല്‍ തന്നെ മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തീകരിക്കാന്‍ സ്‌മാര്‍ട്‌സിറ്റി ത്വരിതഗതിയില്‍ മുന്നേറുകയാണെന്ന്‌ കൊച്ചി സ്‌മാര്‍ട്‌സിറ്റി ഇടക്കാല സിഇഒ ഡോ. ബാജു ജോര്‍ജ്‌ പറഞ്ഞു. ഭഞങ്ങളുടെ കോഡെവലപ്പര്‍മാരുടെ സഹകരണത്തോടെ കൊച്ചിയിലെ വ്യവസായസാമൂഹ്യ പശ്ചാത്തലം മാറ്റാനുള്ള പാതയിലാണ്‌ സ്‌മാര്‍ട്‌സിറ്റി. ബഹുരാഷ്ട്ര കമ്പനികള്‍ക്ക്‌ ലോകോത്തരമായ ഐടി, സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന വാഗ്‌ദാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും സഹായകമായ ലോകോത്തര പശ്ചാത്തലം സൃഷ്ടിക്കാനുള്ള വന്‍ ലക്ഷ്യത്തിലേക്ക്‌ സ്‌മാര്‍ട്‌സിറ്റി അടുത്തുകൊണ്ടിരിക്കുകയാണ്‌,ഭ അദ്ദേഹം പറഞ്ഞു. 

അതിനിടെ മറൈന്‍ ഇന്‍ഡസ്‌ട്രിക്ക്‌ അത്യാധുനിക മാരിടൈം എന്റര്‍െ്രെപസ്‌ സൊല്യൂഷന്‍ ലഭ്യമാക്കുന്ന യൂറോപ്പ്‌, സൗത്തീസ്‌റ്റേഷ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സാന്നിധ്യമുള്ള സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്‌സ്‌ ഈമാസം 20ന്‌ ഉദ്‌ഘാടനം ചെയ്യപ്പെടുന്നതോടെ സ്‌മാര്‍ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ കമ്പനിയാകുമത്‌. 

സിംഗപ്പൂര്‍ തന്നെ ആസ്ഥാനമായുള്ള സിംഗ്‌നെറ്റ്‌ സൊല്യൂഷന്‍സ്‌ 2016 ജൂണ്‍ മാസം ആദ്യവാരത്തില്‍ ആദ്യ ടവറില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫാര്‍ ഈസ്റ്റില്‍ നിന്നും കമ്പനിയുടെ സാന്നിധ്യം മിഡ്‌ല്‍ ഈസ്റ്റിലേക്ക്‌ എത്തിക്കുമെന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ്‌ കൊച്ചി സ്‌മാര്‍ട്‌സിറ്റിയിലൂടെയുള്ള കമ്പനിയുടെ ഇന്ത്യയിലെ പ്രവേശനത്തെ കാണുന്നതെന്ന്‌ സിംഗ്‌നെറ്റ്‌ സൊല്യൂഷന്‍സ്‌ ചെയര്‍മാന്‍ എം.കെ. അനെസ്‌ പറഞ്ഞു. ഭസിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ ഏതാനും ചില സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന്‌ ഈയിടെ ലഭിച്ച ഓര്‍ഡറുകളുടെ പശ്ചാത്തലത്തില്‍ സ്‌മാര്‍ട്‌സിറ്റി കൊച്ചിയിലെ പ്രവര്‍ത്തനം കരാര്‍ പ്രതീക്ഷച്ചിതനേക്കാള്‍ വിപുലമാക്കാന്‍ പരിപാടിയുണ്ട്‌,ഭ അനെസ്‌ പറഞ്ഞു. 

സ്‌മാര്‍ട്‌സിറ്റി ലക്ഷ്യമിടുന്ന സോഷ്യല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറിന്റെ ഭാഗമായി ജെംസ്‌ എഡ്യുക്കേഷന്റെ നിര്‍മിക്കുന്ന 3 ലക്ഷം ച. അടിയിലെ അെന്താരാഷ്ട്ര സ്‌കൂളിന്റെ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്‌ നീങ്ങുകയാണ്‌. കെഫ്‌ ഇന്‍ഫ്ര എന്ന സ്ഥാപനം തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ നിര്‍മിക്കുന്ന പ്രീഫാബ്‌, പ്രീകാസ്റ്റ്‌ ഘടകങ്ങള്‍ ഉപയോഗിച്ചാണ്‌ സ്‌കൂളിന്റെ നിര്‍മാണം. ഇതുമൂലം നിര്‍മാണം അതീവവേഗത്തില്‍ നടക്കുകയും ചെലവില്‍ കുറവുണ്ടാവുകയും ഗുണനിലവാരം ഉയരുകയും ചെയ്യും. ഭ2016 സെപ്‌റ്റംബര്‍ അന്ത്യത്തോടെ ജെംസ്‌ മോഡേണ്‍ അക്കാദമിയില്‍ പ്രവേശനം തുടങ്ങാനാണ്‌ ഞങ്ങള്‍ ലക്ഷ്യമിടുന്നത്‌. കൂടാതെ മറ്റൊരു പദ്ധതിയായ പ്രീസ്‌കൂള്‍, ഡേ കെയര്‍ വിഭാഗമായ ലിറ്റില്‍ ജെംസ്‌ ആദ്യ ഐടി ടവറില്‍ 2016 ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും,ഭ ജെംസ്‌ എഡ്യുക്കേഷന്‍ വക്താവ്‌ പറഞ്ഞു.

മാസ്റ്റര്‍പ്ലാന്‍ പ്രകാരം തന്നെ പദ്ധതിയുടെ സാധ്യതകള്‍ പൂര്‍ണമായും യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന കാര്യത്തില്‍ സ്‌മാര്‍ട്‌സിറ്റിക്ക്‌ പൂര്‍ണ വിശ്വാസമുണ്ടെന്ന്‌ ഡോ. ബാജു ജോര്‍ജ്‌ പറഞ്ഞു. ഭഇത്തരം വന്‍കിട പദ്ധതികളില്‍ തുടക്കത്തില്‍ ചില കാലതാമസങ്ങള്‍ സ്വാഭാവികമാണ്‌. പദ്ധതിയുടെ വലിപ്പം മൂലം നിക്ഷേപതീരുമാനങ്ങള്‍ വൈകുന്നതാണ്‌ കാരണം. എന്നാല്‍ ദുബായിലെയും മാള്‍ട്ടയിലെയും സ്‌മാര്‍ട്‌സിറ്റികള്‍ യാഥാര്‍ത്ഥ്യമാക്കിയതുപോലെ കൊച്ചി സ്‌മാര്‍ട്‌സിറ്റി സംബന്ധിച്ച്‌ ഞങ്ങള്‍ നല്‍കിയ ഉറപ്പുകളും പൂര്‍ണമായി പാലിക്കും,ഭ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...