കൊച്ചി: നാലു രാഷ്‌ട്രങ്ങളില്‍ സാന്നിധ്യമുള്ള ആഗോള കണ്‍സള്‍ട്ടന്‍സി, അഡ്‌വൈസറി സ്ഥാപനമായ മുസ്‌തഫ ആന്റ് അല്‍മനയ്‌ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറക്‌ടേഴ്‌സ് ഇന്ത്യ ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ പീക്കോക്ക് പുരസ്‌ക്കാരം ലഭിച്ചു. യു.എ.ഇ.യിലെ കള്‍ച്ചര്‍ ആന്റ് നോളെജ് വകുപ്പ് കാബിനറ്റ് മന്ത്രിയായ ഷെയ്‌ഖ് നഹ്‌യാന്‍ ബിന്‍ മുബാരക് അല്‍ നഹ്‌യാനില്‍ നിന്ന് മുസ്‌തഫ ആന്റ് അല്‍മന ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്‌ടറുമായ മുസ്‌തഫ സഫീര്‍ ഒ.വി. സഹ സ്ഥാപകയായ അല്‍മന സഫീറും ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റു വാങ്ങി. 1991 ല്‍ പുരസ്‌ക്കാരം നല്‍കാനാരംഭിച്ച ശേഷം ഇതാദ്യമയാണ് ഒരു മള്‍ട്ടി പ്ലാറ്റ് ഫോം കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഗോള്‍ഡന്‍ പീക്കോക്ക് പുരസ്‌ക്കാരത്തിന് അര്‍ഹമാകുന്നത്.
പുതുമകള്‍ കണ്ടെത്തുന്നതിലും സേവനങ്ങള്‍ നല്‍കുന്നതിലുമുള്ള ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത വര്‍ധിപ്പിക്കാന്‍ ഈ പുരസ്‌ക്കാര ലബ്‌ദി പ്രചോദനമേകുമെന്ന് പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട് മുസ്‌തഫ പറഞ്ഞു. ആഗോള ബിസിനസ് മേഖലയ്‌ക്ക് കൂടുതല്‍ മല്‍സര ക്ഷമതയേകുന്നതിനാവും ഇതു സഹായകമാകുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചിയിലെ സ്‌മാര്‍ട്ട് സിറ്റിയില്‍ ലീഗല്‍ ഇന്നവേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നതു പ്രഖ്യാപിച്ച വേളയില്‍ തന്നെയാണ് ഈ പുരസ്‌ക്കാരവും എത്തിയതെന്നത് ശ്രദ്ധേയമാണ്.
No comments:
Post a Comment