കൊച്ചി
കേരളത്തിലെ ആദ്യ ഡിസൈനര്‍ ഐവെയര്‍ ബൂട്ടിക്ക്, `ഐക്കണ്‍'
അവതരിപ്പിച്ച്, കേരളത്തിലെ ആദ്യ ഒപ്‌ടീഷന്മാാരായ കുര്യന്‍സ് ഒപ്‌ടിക്കല്‍സ്
ഒപ്‌ടിക്കല്‍ മേഖലയില്‍ ഒരു പുതു കുതിപ്പിനായ് ഒരുങ്ങുന്നു.
കൊച്ചി ഇടപ്പള്ളി
ബൈപാസില്‍ ഐക്കണ്‍ ഷോറൂം മെയ് 8 ന് സിയാല്‍ മാനേജിംഗ് ഡയറക്‌ടര്‍ വി. ജെ.
കുര്യന്‍ ഐഎഎസ് ഉദ്‌ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍
ഒന്നിച്ച് ഒരിടത്തു തന്നെ ലഭ്യമാക്കുന്ന ഒപ്‌ടിക്കല്‍ ബൂട്ടിക് ആണ് `ഐക്കണ്‍'
എന്ന് കുര്യന്‍സ് ഒപ്‌ടിക്കല്‍സ് സിഇഒ സണ്ണി പോള്‍ പറഞ്ഞു. 1500 രൂപ മുതല്‍ 8
ലക്ഷം രൂപ വരെയുള്ള ഐ വെയര്‍ ബ്രാന്‍ഡുകള്‍ ബൂട്ടിക്കില്‍ ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്‌ട നിലവാരത്തില്‍ രൂപ കല്‍പ്പന ചെയ്‌തിട്ടുള്ള സ്റ്റോര്‍, ഐ ക്ലിനിക്
ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഒരു ഇന്റര്‍നാഷല്‍ അനുഭവം സമ്മാനിക്കുവാന്‍
പര്യാപ്‌തമാണെന്ന് സണ്ണി പോള്‍ കൂട്ടിച്ചേര്‍ത്തു. .
ഓക്ലീ, റെയ്‌ബാന്‍, മോജിം,
ഗുച്ചി, എംപോറിയോ, അര്‍മാനി, പ്രദ, വേര്‍സേസ്, ഡോളസ് & ഗബ്ബാന, സെന്റ്.
ഡുപോണ്ട്, സാഫിലോ, മോണ്ട് ബ്ലാന്‍ക്, കാര്‍ട്ടിയര്‍, ചാര്‍മണ്ട്, ഹ്യൂഗോ
ബോസ്സ്, കാരീറ, ലീവൈസ്, സ്റ്റെപ്പര്‍, പൂമ, ഫെറാറി, സരോവ്‌സ്‌കി, ടാഗ് ഹുവര്‍,
സില്‍ഹൗട്ട്, ബെന്റ്‌ലീ, വോഗ്, ഹാര്‍ളി ഡേവിഡ്‌സണ്‍, മേബാക്ക്, പോളറോയ്‌ഡ്,
മാര്‍ക് ജേക്കബ്ബ്‌സ്, ജ്യൂസി കൗച്ചര്‍, ഓക്‌സിഡോ, പിയറി കാര്‍ഡിന്‍, ഫ്രെഡ്
തുടങ്ങിയ പ്രശസ്‌ത ബ്രാന്‍ഡുകള്‍ ഐക്കണ്‍ കാഴ്‌ചവയ്‌ക്കുന്നു. ലെന്‍സുകളില്‍
എസ്സിലര്‍, നിക്കോണ്‍, ഹോയ, റോഡന്‍സ്റ്റോക്ക്, സീക്കോ തുടങ്ങിയ പ്രമുഖ
ബ്രാന്‍ഡുകളും കോണ്ടാക്‌ട് ലെന്‍സുകളില്‍ ബോഷ് & ലോംബ്, ജോണ്‍സണ്‍ &
ജോണ്‍സണ്‍, സിബ വിഷന്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അമേരിക്കന്‍ ഒപ്‌ടോമെട്രി
അസോസിയേഷന്‍ അംഗീകരിച്ച അന്താരാഷ്‌ട്ര മാനദണ്‌ഡങ്ങള്‍ അനുസരിച്ചുള്ള അതിനൂതനവും
അനന്യവും ഏറ്റവും ചെലവേറിയതുമായ ആദ്യ ഇന്റഗ്രേറ്റഡ് ടെക്‌നോളജി ക്ലിനിക്ക്
കുര്യന്‍സ് ഐക്കണിന്റെ ഐ ക്ലിനിക് ആണ്.
1920 ല്‍ ബ്രോഡ്‌വേയില്‍
പ്രവര്‍ത്തനമാരംഭിച്ച, കേരളത്തിലെ ആദ്യ ഒപ്‌ടീഷന്മാാരായ കുര്യന്‍സ്
ഒപ്‌ടിക്കല്‍സ് ഇന്ന് മധ്യ കേരളത്തിലെമ്പാടുമായി 20 ലധികം ഔട്ട്‌ലറ്റുകളുമായി
കേരളത്തിലെ ഏറ്റവും വലിയ ഒപ്‌ടിക്കല്‍ റീട്ടെയില്‍ ശൃംഖലയാണ്. `കേരളത്തില്‍ ഉടനീളം
അഞ്ച് ശാഖകളും വിദേശത്തെ ആദ്യ ശാഖ മസ്‌കറ്റിലും ഉടന്‍ ആരംഭിക്കും.
അതിനൂതന
സൗകര്യങ്ങള്‍, ഇന്‍ ഹൗസ് ക്ലിനിക്കുകള്‍, ഡോക്‌ടര്‍മാര്‍, ലെന്‍സ്
കണ്‍സള്‍ട്ടന്റുമാര്‍, ലോ വിഷന്‍ & കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം
ക്ലിനിക്കുകള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പരിശീലനം
നേടിയ ഗ്രാജ്വേറ്റ് ഒപ്‌ടോമെട്രിസ്റ്റുമാര്‍, സൂക്ഷ്‌മമായ
രോഗനിര്‍ണ്ണയത്തിനുതകുന്ന അപ്‌ഡേറ്റഡും ഇറക്കുമതി ചെയ്‌തവയുമായ മെഷിനറികള്‍..
ഇവയെല്ലാമാണ് കുര്യന്‍സിനെ അന്താരാഷ്‌ട്ര നിലവാരമുള്ളതാക്കുന്നതെന്ന് സണ്ണി പോള്‍
പറഞ്ഞു.
.
സിഎസ്‌ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വാതില്‍ക്കലും
സേവനങ്ങള് എത്തിക്കുവാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും വിദഗ്‌ദ്ധരായ
ടെക്‌നീഷ്യന്‍മാരുമുള്‍പ്പെടുന്ന മൊബൈല്‍ ഐ ക്ലിനിക് അവതരിപ്പിച്ചിരിക്കുന്നു.
ഇതിനു പുറമേ, കമ്മ്യൂണിറ്റി ക്യാംപുകള്‍, കോര്‍പ്പറേറ്റ് ക്യാംപുകള്‍, സ്‌കൂള്‍
സ്‌ക്രീനിംഗ് തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമെത്തിച്ചേരുന്ന ക്യാംപുകളും
കുര്യന്‍സ് നടത്തുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി പോള്‍ :
98952449933
No comments:
Post a Comment